ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 12(as if/as though)

വളരെ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കേണ്ടതാണ് 'as if/as though(എന്ന പോലെ)' ഉപയോഗം.as if ആയാലും as though ആയാലും അര്‍ത്ഥം ഒന്നു തന്നെയാണ്.വര്‍ത്തമാന കാലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ 'as if/as though' ന് ശേഷം വരുന്ന ക്രിയാപ്രയോഗം വര്‍ത്തമാന(present)കാലത്തിലും ഭൂതകാല(past)ത്തിലും വരാം.വര്‍ത്തമാന കാലത്തിലാണ് 'as if/as though' ന് ശേഷം വരുന്ന ക്രിയാപ്രയോഗമെങ്കില്‍ പറയുന്ന കാര്യം സത്യമായിരിക്കാം അല്ലെങ്കില്‍ സത്യമായിരിക്കാന്‍ സാധ്യതയുണ്ട് അതുമല്ലെങ്കില്‍ സത്യമായി തോന്നിപ്പിക്കുന്ന തരത്തില്‍ തെളിവുകള്‍/ലക്ഷണങ്ങള്‍ എന്നിവയുണ്ട് എന്ന്‍ അനുമാനിക്കാം.നേരെ മറിച്ച് 'as if/as though' ന് ശേഷം വരുന്ന ക്രിയാപ്രയോഗം ഭൂതകാലത്തിലാണെങ്കില്‍ പറയുന്ന കാര്യം അസത്യമാണ് അല്ലെങ്കില്‍ സത്യമായിരിക്കാന്‍ സാധ്യതയോ ലക്ഷണങ്ങളോ ഇല്ല എന്നു വേണം കരുതാന്‍.ചില ഉദാഹരണങ്ങള്‍ നോക്കാം
# 1-a) Wow! Look at those dark clouds. It looks as if it’s (it is) going to rain
ആ കാര്‍മേഘങ്ങളെ നോക്കൂ.മഴ പെയ്യാന്‍ പോകുന്നത് പോലെ തോന്നുന്നു
(അനുമാനം:തീര്‍ച്ചയായും മഴ പെയ്യാനുള്ള സാധ്യതയുണ്ട്.ലക്ഷണങ്ങള്‍ എല്ലാം കൊണ്ടും അനുകൂലമാണ്)
# 1-b) Wow! Look at those dark clouds. It looks as if it was going to rain
ആ കാര്‍മേഘങ്ങളെ നോക്കൂ.മഴ പെയ്യാന്‍ പോകുന്നത് പോലെ തോന്നും
(അനുമാനം: മഴ പെയ്യാനുള്ള സാധ്യത തീരെയില്ല.ഒന്നാമത് ഇത് മഴക്കാലമല്ല.മറ്റൊന്ന്‍ പൊതുവെ നല്ല തെളിഞ്ഞ അന്തരീക്ഷവും)
# 2-a) it’s getting colder outside. It feels as if winter has arrived
പുറത്ത് തണുപ്പ് കൂടുകയാണ്.മഞ്ഞു കാലം എത്തിച്ചേര്‍ന്നതായി തോന്നുന്നു
(അനുമാനം:ശിശിരം അവസാനിക്കാറായി.അതു കൊണ്ട് മഞ്ഞു കാലം തന്നെ)
# 2-b) it’s getting colder outside. It feels as if winter had arrived
പുറത്ത് തണുപ്പ് കൂടുകയാണ്.മഞ്ഞു കാലം എത്തിച്ചേര്‍ന്നതായി തോന്നും
(അനുമാനം:മഞ്ഞു കാലത്തിന് ഇനിയും മാസങ്ങള്‍ കിടക്കുന്നു.ഇതൊരു താല്‍ക്കാലിക കാലാവസ്ഥാ വ്യതിയാനം മാത്രം)
# 3-a) He behaves as if he owns the place
ഇവിടം അയാളുടെ സ്വന്തമാണെന്ന രീതിയിലാണ് അയാള്‍ പെരുമാറുന്നത്
(അനുമാനം:അയാള്‍ തന്നെയായിരിക്കണം ഇതിന്റെ ഉടമ.കാരണം അയാള്‍ മിക്കപ്പോഴും ഇവിടെ പല ഉത്തരവാദിത്തപ്പെട്ട കാര്യങ്ങളിലും ഏര്‍പ്പെട്ട് കാണാറുണ്ട്)
# 3-b) He behaves as if he owned the place
ഇവിടം അയാളുടെ സ്വന്തമാണെന്ന രീതിയിലാണ് അയാള്‍ പെരുമാറ്റം
(അനുമാനം:അയാള്‍ ഇതിന്റെ ഉടമയല്ല.പക്ഷേ പെരുമാറ്റം അപ്രകാരമാണ്)
# 4-a) She looks as if she is rich
ഒരു സമ്പന്നയെ പോലെയാ‍ണ് അവള്‍ തോന്നിക്കുന്നത്
(അനുമാനം: സമ്പന്നയായിരിക്കാം.അവളുടെ വേഷഭൂഷാദികളും പെരുമാറ്റവും പരിചയക്കാരും മറ്റും അതാണ് വെളിപ്പെടുത്തുന്നത്)
# 4-b) She looks as if she was/were* rich
കാഴ്ച്ചയില്‍ ഒരു സമ്പന്നയെ പോലെ അവള്‍ തോന്നിക്കും
(അനുമാനം:സത്യം അതല്ല.അവളെ എനിക്ക് വ്യക്തിപരമായി അറിയാവുന്നതാണ്.ഇതെല്ലാം വെറും പുറം മോടി മാത്രമാണ്)
*അമേരിക്കന്‍ ഇംഗ്ലീഷില്‍ 'was' ന്റെ സ്ഥാനത്ത് 'were' ഉപയോഗിക്കാറുണ്ട്
# 5-a) He looks as if he knows the answer
അവന് ആന്‍സര്‍ അറിയാവുന്നത് പോലെ തോന്നുന്നു
(അനുമാനം:സത്യമായിരിക്കാം.അവന്‍ നല്ല വണ്ണം പഠിക്കുന്ന കുട്ടിയാണ്)
# 5-b) He looks as if he knew the answer
അവന് ആന്‍സര്‍ അറിയാമെന്ന ഭാവമാണ്
(അനുമാനം:അറിയാമെന്ന ഭാവം മാത്രമാണത്.സത്യത്തില്‍ അറിയില്ല)
# 6) You seem as if you didn’t sleep yesterday*
നിന്നെ കണ്ടാല്‍ നീ ഇന്നലെ ഉറങ്ങിയില്ല എന്നു തോന്നും
(അനുമാനം:പക്ഷേ നീ നല്ല വണ്ണം ഉറങ്ങിയെന്ന്‍ എനിക്കറിയാം)
# 7) He talks as if he would never love another girl
മറ്റൊരു പെണ്‍കുട്ടിയെ അവനൊരിക്കലും സ്നേഹിക്കില്ല എന്ന രീതിയിലാണ് അവന്‍ സംസാരിക്കുന്നത്
(അനുമാനം:അവന് ഇതും മടുക്കും.ഇനിയും നമ്മള്‍ ഇവനെ .......)
# 8-a) They look as if they didn't sleep well
അവരെ കണ്ടാല്‍ അവര്‍ നല്ല വണ്ണം ഉറങ്ങാറില്ലയെന്ന്‍ തോന്നും
(അനുമാനം:അവര്‍ നല്ല വണ്ണം ഉറങ്ങാറുണ്ട്)
# 8-b) They look as if they don't sleep well
അവരെ കണ്ടാല്‍ അവര്‍ നല്ല വണ്ണം ഉറങ്ങാറില്ലയെന്ന്‍ തോന്നും
(അനുമാനം:ശരിയായിരിക്കാം.അവരുടെ തൊഴിലിന്റെ സ്വഭാവം അതാണ്)
# 9-a) She behaves as if she couldn't understand me
എന്നെ മനസ്സിലാക്കാന്‍ കഴിയാത്തത് പോലെയാണ് അവള്‍ പെറുമാറുന്നത്
(അനുമാനം:സ്ത്യത്തില്‍ അവള്‍ക്കെന്റെ മനസ്സ് നല്ല വണ്ണം അറിയാം)
# 9-b) She behaves as if she can't understand me
എന്നെ മനസ്സിലാക്കാന്‍ കഴിയാത്തത് പോലെയാണ് അവള്‍ പെറുമാറുന്നത്
(അനുമാനം:ശരിയായിരിക്കാം.എന്റെ മനസ്സ് അവള്‍ക്ക് അറിയില്ല)
# 10-a) He talks as if he had never been* to Ooty
അവന്‍ ഒരിക്കലും ഊട്ടി സന്ദര്‍ശിച്ചിട്ടില്ലാത്ത പോലെയാണ് അവന്‍ സംസാരിക്കുന്നത്
(അനുമാനം:സന്ദര്‍ശിച്ചിട്ടുണ്ടാകണം.ഒരിക്കല്‍ കൂടി പോകണമെന്ന ആഗ്രഹമുണ്ടായിരിക്കാം.അതുകൊണ്ടായിരിക്കും.....)
# 10-a) He talks as if he’s (has) never been* to Ooty
അവന്‍ ഒരിക്കലും ഊട്ടി സന്ദര്‍ശിച്ചിട്ടില്ലാത്ത പോലെയാണ് അവന്‍ സംസാരിക്കുന്നത്
(അനുമാനം:ശരിയായിരിക്കാം.അവന് അതിനുള്ള അവസരം കിട്ടിയിരിക്കാന്‍ സാധ്യതയില്ല.കാരണം.....)
*ഒരിടം സന്ദര്‍ശിച്ചിട്ടുണ്ട് എന്നു പറയുമ്പോള്‍ 'has/have visited' എന്നു പറയാതെ 'has/have been (to)' എന്നാണ് പറയാറ്
***
കൂട്ടുകാരെ,ഇനിയുള്ള വാചകങ്ങളുടെ അനുമാനം ചുരുക്കത്തില്‍ പ്രതിപാദിക്കട്ടെ.മനസ്സിലാക്കാന്‍ ശ്രമിക്കുമല്ലോ?
1) He orders me about as if I were his wife ( But I am not)
*order somebody about/around-ദേഷ്യപ്പെടുത്തുന്ന രീതിയില്‍ ഒരാളോട് എന്ത് ചെയ്യണം ചെയ്യരുത് എന്നൊക്കെ കല്‍പ്പിക്കുക
2) You seem as if you hadn’t slept for three days
നിങ്ങളെ കണ്ടാല്‍ മൂന്നു ദിവസമായി ഉറങ്ങിയിട്ടില്ലയെന്ന്‍ തോന്നും
(but you have slept well all these days)
3) She’s behaving as if she were the Queen of England!
(She is not the Queen of England.)
4) My older brother always treats me as if I were a child.
ഞാനൊരു കുട്ടിയാണെന്ന മട്ടിലാണ് എന്റെ ജേഷ്ഠന്‍ എന്നോട് പെരുമാറുന്നത്
(I am not a child.)
5) I feel as if I am in a very nice dream
ഞാനൊരു സുന്ദര സ്വപനത്തിലാണെന്ന പോലെ എനിക്കു തോന്നുന്നു
(ആയിരിക്കാം)
6) It looks as if we’re going to have trouble with him again
അവന്റെ കാര്യത്തില്‍ നമുക്ക് ഇനിയും പ്രശ്നം ഉണ്ടാകാന്‍ പോകുകയാണെന്ന്‍ തോന്നുന്നു
(അങ്ങനെ സംഭവിച്ചേക്കാം)
7) He talks as though he knew where she was
അവള്‍ എവിടെയായിരുന്നുവെന്ന്‍ അവന് അറിയാവുന്ന തരത്തിലാണ് അവന്റെ സംസാരം
(അങ്ങനെയാകാന്‍ വഴിയില്ല)
8) He talks as though he knows where she was
അവള്‍ എവിടെയായിരുന്നുവെന്ന്‍ അവന് അറിയാവുന്ന തരത്തിലാണ് അവന്റെ സംസാരം
(അങ്ങനെയാകാന്‍ സാധ്യതയുണ്ട്)
9) He talks as though he knew where she is
അവള്‍ എവിടെയാണെന്ന്‍ അവന് അറിയാവുന്ന തരത്തിലാണ് അവന്റെ സംസാരം
(അങ്ങനെയാകാന്‍ സാധ്യതയില്ല)
10) He talks as though he knows where she is
അവള്‍ എവിടെയാണെന്ന്‍ അവന് അറിയാവുന്ന തരത്തിലാണ് അവന്റെ സംസാരം
(അങ്ങനെയാകാന്‍ സാധ്യതയുണ്ട്)
11) He looks as though he hadn’t had *a decent meal for a month
അവനെ കണ്ടാല്‍ ഒരു മാസത്തോളമായി നല്ലവണ്ണം ആഹാരം കഴിച്ചിട്ടില്ലയെന്ന്‍ തോന്നും
(നിഗമനം ശരിയല്ല)
have=തിന്നുക,കുടിക്കുക
have-had-had
12) He looks as though he hasn’t had a decent meal for a month
അവനെ കണ്ടാല്‍ ഒരു മാസത്തോളമായി നല്ലവണ്ണം ആഹാരം കഴിച്ചിട്ടില്ലയെന്ന്‍ തോന്നും
(നിഗമനം ശരിയാകാം)
13) He looks as if he hasn't slept all night.
അവനെ കണ്ടാല്‍ രാത്രി തീരെ ഉറങ്ങിയിട്ടില്ലെന്ന്‍ തോന്നും
(നിഗമനം ശരിയാകാം-. he looks very tired)
14) He looks as if he hadn't slept all night.
അവനെ കണ്ടാല്‍ രാത്രി തീരെ ഉറങ്ങിയിട്ടില്ലെന്ന്‍ തോന്നും
(നിഗമനം തെറ്റാണ്)
15) It feels as if summer's on the way.
വേനല്‍ വരികയാണെന്ന്‍ തോന്നുന്നു
(നിഗമനം ശരിയാണ്-The warm air and sunny sky suggest this)
16) It sounds as if they've arrived
അവര്‍ എത്തിച്ചേര്‍ന്നെന്ന്‍ തോന്നുന്നു.
(നിഗമനം ശരിയാണ്-The sound of a car stopping, doors opening, people talking outside suggest this)
17) He walks as if he were an old man.
ഒരു വയസനെ പോലെയാണ് അവന്‍ നടക്കുന്നത്
(നിഗമനം ശരിയല്ല-- in fact he's a young man)
19) They talk as if the world were coming to an end.
അവരുടെ സംസാരം കേട്ടാല്‍ ലോകം അവസാനിക്കാന്‍ പോകുകയാണെന്ന്‍ തോന്നും
(തീര്‍ച്ചയായും അല്ല=Of course it's not)
20) It looks as if the world is coming to an end.
ലോകം അവസാനിക്കാന്‍ പോകുന്നത് പോലെ തോന്നുന്നു
(നിഗമനം ശരിയാകാം)
21) He looks as if/though he's sick.
അവന് സുഖമില്ലാത്ത പോലെ തോന്നുന്നു
(ശരിയാണ്-He is sick)
22) He talks as if/though he were sick.
അവന് സുഖമില്ലാത്ത പോലെയാണ് അവന്‍ സംസാരിക്കുന്നത്
(നിഗമനം തെറ്റാണ്-actually he's well)
***
ഇനി 'as if/as though' ഭൂതകാലത്തില്‍ പ്രയോഗിക്കുന്നത് നോക്കാം
മുകളില്‍ തന്നിരിക്കുന്ന വാചകങ്ങളില്‍ ചിലത് എടുക്കാം
ഉദാ: 1 : 1(വര്‍ത്തമാനകാല രൂപം)
a) it’s getting colder outside. It feels as if winter has arrived
പുറത്ത് തണുപ്പ് കൂടുകയാണ്.മഞ്ഞു കാലം എത്തിച്ചേര്‍ന്നതായി തോന്നുന്നു
(അനുമാനം:ശിശിരം അവസാനിക്കാറായി.അതു കൊണ്ട് മഞ്ഞു കാലം തന്നെ)
b)it’s getting colder outside. It feels as if winter had arrived
പുറത്ത് തണുപ്പ് കൂടുകയാണ്.മഞ്ഞു കാലം എത്തിച്ചേര്‍ന്നതായി തോന്നും
(അനുമാനം:മഞ്ഞു കാലത്തിന് ഇനിയും മാസങ്ങള്‍ കിടക്കുന്നു.ഇതൊരു താല്‍ക്കാലിക കാലാവസ്ഥാ വ്യതിയാനം മാത്രം)
ഈ വാചകങ്ങള്‍ ഭൂതകാലത്തിലേയ്ക്കാക്കുമ്പോല്‍ 'as if /as though' യ്ക്ക് മുന്‍പും ശേഷവും വരുന്ന ഭാഗങ്ങളിലെ വര്‍ത്തമാനകാല ക്രിയാ രൂപങ്ങളാണ് ഭൂതകാല രൂപത്തില്‍ ആക്കേണ്ടത്. 'as if/as though ' എന്നിവയ്ക്ക് ശേഷം വരുന്ന 'was,were,v2(past tense),had,would,could,etc' അങ്ങനെ തന്നെ നില നിര്‍ത്തുകയും വേണം
ഉദാ : 1(ഭൂതകാല രൂപം)
a) it was getting colder outside. It felt as if winter had arrived
b) it was getting colder outside. It felt as if winter had arrived
(പുറത്ത് തണുപ്പ് കൂടുകയായിരുന്നു.മഞ്ഞുകാലം എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നത് പോലെ തോന്നി)
ഇപ്പോള്‍ നമുക്ക് കിട്ടിയിരിക്കുന്ന വാചകങ്ങള്‍ രണ്ടും ഒരു പോലെയാണ്.മഞ്ഞുകാലത്തിന്റെ ആഗമനം ശരിയായിരുന്നുവോ അല്ലയോ എന്ന്‍ മനസ്സിലാക്കാന്‍ യാതൊരു മാര്‍ഗവുമില്ല.സന്ദര്‍ഭത്തില്‍ നിന്നും നമ്മള്‍ ഒരു നിഗമനത്തില്‍ എത്തിച്ചേരുകയാണ് ആകെയുള്ള പോംവഴി.അല്ലെങ്കില്‍ അര്‍ത്ഥ ശങ്ക വരുത്തുവാന്‍ ഇടയുള്ള വാചകത്തിന്റെ കൂടെ കുറച്ചു കാര്യങ്ങള്‍ കൂടി ചേര്‍ത്ത് വ്യക്തമാക്കുകയാണ് പരിഹാര മാര്‍ഗം.
ഉദാ:
b) it was getting colder outside. It felt as if winter had arrived. But autumn had just started
(ശിശിരം തുടങ്ങിയിട്ടെയുണ്ടായിരുന്നുള്ളൂ.അത് കൊണ്ട് അതൊരു പ്രതീതി മാത്രമായിരുന്നു)

ഉദാ: 2 (വര്‍ത്തമാനകാല രൂപം)
a)He behaves as if he owns the place
b)He behaves as if he owed the place
ഉദാ: 2 (ഭൂതകാല രൂപം)
He behaved as if he owed the place
ഉദാ: 3 (വര്‍ത്തമാനകാല രൂപം)
a)She looks as if she is rich
b)She looks as if she was/were rich
ഉദാ: 3 (ഭൂതകാല രൂപം)
She looked as if she was/were rich
ഉദാ: 4 (വര്‍ത്തമാനകാല രൂപം)
a)He looks as if he knows the answer
b)He looks as if he knew the answer
ഉദാ: 4 (ഭൂതകാല രൂപം)
He looked as if he knew the answer
ഉദാ: 5 (വര്‍ത്തമാനകാല രൂപം)
a)She behaves as if she can't understand me
b)She behaves as if she couldn't understand me
ഉദാ: 5 (ഭൂതകാല രൂപം)
She behaved as if she couldn't understand me
ഉദാ: 6 (വര്‍ത്തമാനകാല രൂപം)
a)He talks as if he had never been to Ooty
b)He talks as if he has never been to Ooty
ഉദാ: 6 (ഭൂതകാല രൂപം)
He talked as if he had never been to Ooty
ഉദാ: 7 (വര്‍ത്തമാനകാല രൂപം)
She’s behaving as if she were the Queen of England!
ഉദാ: 7 (ഭൂതകാല രൂപം)
She was behaving as if she were the Queen of England!
ഉദാ: 8 (വര്‍ത്തമാനകാല രൂപം)
I feel as if I am in a very nice dream
ഉദാ: 8 (ഭൂതകാല രൂപം)
I felt as if I was in a very nice dream
ഉദാ: 9 (വര്‍ത്തമാനകാല രൂപം)
It looks as if we’re going to have trouble with him again
ഉദാ: 9 (ഭൂതകാല രൂപം)
It looked as if we were going to have trouble with him again
ഉദാ: 10 (വര്‍ത്തമാനകാല രൂപം)
He talks as though he knew where she was
ഉദാ: 10 (ഭൂതകാല രൂപം)
He talked as though he knew where she was
ഉദാ: 11 (വര്‍ത്തമാനകാല രൂപം)
He talks as though he knows where she is
ഉദാ: 11 (ഭൂതകാല രൂപം)
He talked as though he knew where she was
ഉദാ: 12 (വര്‍ത്തമാനകാല രൂപം)
They look as if they don't sleep well
ഉദാ: 12 (ഭൂതകാല രൂപം)
They looked as if they didn't sleep well
ഉദാ: 13 (വര്‍ത്തമാനകാല രൂപം)
He orders me about as if I were his wife
ഉദാ: 13 (ഭൂതകാല രൂപം)
He ordered me about as if I were his wife
ഉദാ: 14 (വര്‍ത്തമാനകാല രൂപം)
It feels as if summer's on the way
ഉദാ: 14 (ഭൂതകാല രൂപം)
It felt as if summer was on the way
ഉദാ: 15 (വര്‍ത്തമാനകാല രൂപം)
It sounds as if they've arrived
ഉദാ: 15 (ഭൂതകാല രൂപം)
It sounded as if they had arrived
***
അമേരിക്കന്‍ ഇംഗ്ലീഷില്‍ 'as if/as though' യ്ക്ക് പകരം അനൗപചാരികമായി(informally) 'like' ആണ് ഉപയോഗിക്കുന്നത്.ഇതാണ് പൊതുവെ എല്ലാവരും അമേരിക്കന്‍ ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നതും
ഉദാ:
He looks like he hasn't slept all night.
He looked like he hadn't slept all night
It feels like summer's on the way.
It felt like summer was on the way
It sounds like they've arrived
It sounded like they had arrived
It looks like it's going to rain
It looked like it was going to rain
*****
ഇനി കൂട്ടുകാര്‍ താഴെ കൊടുക്കുന്ന work sheet ഒന്നു ശ്രമിച്ചു നോക്കൂ.ശ്രമം നടത്തുന്ന കൂട്ടുകാര്‍ക്ക് അവരുടെ ഉത്തരങ്ങള്‍ തെറ്റിപ്പോകുകയാണെങ്കില്‍ ശരിയായവ സുഹൃത്തിലെ 'സന്ദേശം അയക്കൂ' എന്ന ഓപ്ഷണിലൂടെ അയച്ചു തരുന്നതായിരിക്കും
1)He doesn’t own the place. He walks around here as if he ____________ the place. (own)
2)She’s not an expert on this topic. She speaks about this topic as though she ____________ an expert. (be)
3)It didn’t happen yesterday. Karen’s speaking about it as if it _______________ yesterday. (happen)
4)It doesn’t matter to me. How many times do I have to tell you that it doesn’t matter to me? I don’t know
why you continue to speak to me about this as if it ____________ to me. (matter)
5)It’s possible for things to improve. I don’t know why they are speaking as if there ____________ no
possibility of things improving. (be)
6)Traveling through outer space is not something everyone can do. He speaks about traveling through outer
space as though it ____________ something that everyone ____________ do. (be)
7)Rob doesn’t have all the time in the world. Rob lives as though he ____________ all the time in the world.
(have)
8)Money isn’t the most important thing in the world. They talk about money as if it ____________ the most
important thing in the world. (be)

9)It’s impossible to sleep for a year. I’m so tired and exhausted that I feel as though I
_______________________ for a year. (sleep)
10)It is not possible to sleep for a year. I was so tired and exhausted that I ____________ as though I
________________________ for a year. (feel) (sleep)
11)He has met them before. He has amnesia. He looks at his family and friends as though he ____________
them before. (met) .
12)It has not been a week since they ate. They ate in the morning. They’re so hungry. The y’re eating as if
they ________________ for a week. (eat)
13)Carol doesn’t have two million dollars. Carol uses her credit card as if she ____________ two million
dollars. (have)
14)They should have something better to do than watch TV all day long. They do. They sit aroun d watching TV
all day long as if they ____________ nothing better to do. (have)

16)Summer has finally arrived. It’s such a beautiful day today, and the sun is shining. It feels as though
summer __________ finally ____________. (arrive)
17)Carol is not a temporary employee. She spoke to Carol as if she ____________ a temporary employee. (be)
18)She’s not the owner of a temporary work agency. She doesn’t own a temporary work agency. She spoke as
if she ____________ the owner of a temporary work agency. (be)
19)There is something better to do than watch TV. They sit around and watch TV all day as if there
____________ nothing better to do.

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 13((Use of 'Will')

will (modal verb )
(modal verbs ഉപയോഗിക്കുമ്പോള്‍ എല്ലായ്പ്പോഴും verb ന്റെ ഒന്നാമത്തെ രൂപമാണ് ഉപയോഗിക്കുന്നത്)
1 used for talking about or predicting the future
(ഭാവികാലത്തെ കുറിച്ച് സംസാരിക്കുന്നതിനോ,പ്രവചിക്കുന്നതിനോ ഉപയോഗിക്കപ്പെടുന്നു)
You'll be in time if you hurry.
{താങ്കള്‍ ധൃതി വച്ചാല്‍ (if you hurry),താങ്കള്‍ സമയത്തിന് എത്തുന്നതായിരിക്കും(you will be in time)}
*will be=ആയിരിക്കും,ഉണ്ടായിരിക്കും;eg: he will be in the office
How long will you be staying in Paris?
താങ്കള്‍ എത്രകാലം പാരീസില്‍ തങ്ങുന്നതായിരിക്കും?
*will stay=തങ്ങും
*will be staying=തങ്ങുന്നതായിരിക്കും
*How long=എത്ര കാലം,എത്ര നേരം
Fred said he'd(would) be leaving soon.
ഉടന്‍ തന്നെ പുറപ്പെടുന്നതായിരിക്കുമെന്ന്‍ ഫ്രെഡ് പറഞ്ഞു
*would എന്നത് will ന്റെ ഭൂതകാല രൂപമാണ്.ഫ്രെഡ് പറഞ്ഞ വാചകം ഫ്രെഡിന്റെ വാ‍ക്കുകളില്‍ ഇപ്രകാരമായിരുന്നു:''I will be leaving soon''. എന്നാല്‍ ഈ വാചകം മറ്റൊരാള്‍ ആവര്‍ത്തിച്ചപ്പോള്‍ അത് അതിന്റെ ഭൂതകാല രൂപമായ ''would be leaving soon'' എന്നാക്കി മാറ്റി.വാചകങ്ങളെ ഇപ്രകാരം കാലം മാറ്റുന്നതിനെ 'reported speech or indirect speech' എന്ന്‍ പറയുന്നു
What time will she arrive?
അവള്‍ എപ്പോള്‍ എത്തിച്ചേരും?
I hope they won't be late
അവര്‍ വൈകില്ല എന്ന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു
*won't=will not
Clare will be five years old next month.
അടുത്ത മാസം ക്ലെയറിന് 5 വയസ്സായിരിക്കും
The train leaves at 8.58, so we'll be in Scotland by lunchtime.
ട്രെയിന്‍ 8.58 നാണ് പുറപ്പെടാറുള്ളത്.അത് കൊണ്ട് നമ്മള്‍ ലഞ്ച് ടൈം ആകുമ്പോഴേയ്ക്കും
*by=ആകുമ്പോഴേയ്ക്കും:eg: by June,by Sunday,by 5 pm,etc.
സ്കോട്ട്ലന്റില്‍ ആയിരിക്കും/എത്തുന്നതായിരിക്കും
I'll see him tomorrow./I'll be seeing him tomorrow.
ഞാന്‍ അവനെ നാളെ കാണും/കാണുന്നതായിരിക്കും
Will Susie be there?
സൂസി അവിടെ ഉണ്ടായിരിക്കുമോ?/ആയിരിക്കുമോ?
It won't be easy to find another secretary.
മറ്റൊരു സെക്രട്ടറിയെ കണ്ടെത്തുന്നത് എളുപ്പമായിരിക്കില്ല
There'll be trouble when she finds out.
അവള്‍ കണ്ടുപിടിക്കുമ്പോള്‍ പ്രശ്നമുണ്ടാകും
*there will be=(ഭാവിയില്‍ )ആയിരിക്കും/ഉണ്ടായിരിക്കും
If he's late again, I'll be very angry.
അവന്‍ വീണ്ടും വൈകുകയാണെങ്കില്‍ ഞാന്‍ വളരെ ദേഷ്യപ്പെടും
I'll wait with Christopher if his mother isn't here when you go.
താങ്കള്‍ പോകുമ്പോള്‍ ക്രിസ്റ്റഫറിന്റെ അമ്മ ഇവിടെ ഇല്ലെങ്കില്‍ ഞാന്‍ ക്രിസ്റ്റഫറിന്റെ കൂടെ വെയ്റ്റ് ചെയ്യാം/ചെയ്യും
Let’s finish the job now – it won’t take long.
ജോലി നമുക്ക് ഇപ്പോള്‍ തീര്‍ക്കാം-അധിക സമയം എടുക്കില്ല
*it takes=സമയം എടുക്കും(പൊതുവെ).it takes 15 minutes to boil an egg
*it took=സമയം എടുത്തു.it took 5 hours to prepare this lesson
*it will take=സമയം എടുക്കും=it will take years to teach you English well
*let's=let us-നമുക്ക് (ഒരു കാര്യം)ചെയ്യാം;let's sing, let's go, etc.
Who do you think will win on Saturday?
ശനിയാഴ്ച്ച ആര് ജയിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?
There will be a short ceremony at the war memorial.
യുദ്ധസ്മാരകത്തില്‍ ഒരു ചെറിയ ചടങ്ങ് ഉണ്ടായിരിക്കുന്നതായിരിക്കും
The President will attend a lunch hosted* by the Queen
രാജ്ഞി ആതിഥേയത്വമരുളുന്ന(രാജ്ഞിയാല്‍ ആതിഥേയത്വമരുളപ്പെടുന്ന) ഒരു ലഞ്ച് പ്രെസിഡന്റ് അറ്റന്റ് ചെയ്യും
*ഇപ്രകാരമുള്ള പ്രയോഗങ്ങളില്‍ verb ന്റെ മൂന്നാമത്തെ രൂപം(past participle)ആണ് ഉപയോഗിക്കുന്നത്.
eg: written by Keats, sent by email, sung by Lisna & Soumya ,etc.
***
2 used for showing that somebody is willing to do something
(ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ സന്നദ്ധനാണ് എന്ന്‍ കാണിക്കുവാന്‍ ഉപയോഗിക്കപ്പെടുന്നു)
I'll check this letter for you, if you want.
നീ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ലെറ്റര്‍ ഞാന്‍ നിനക്ക് വേണ്ടി ചെക്ക് ചെയ്യാം
They won't lend us any more money.
അവര്‍ നമുക്ക് കൂടുതല്‍ പണമൊന്നും കടം തരില്ല
He wouldn't come—he said he was too busy.
അവന്‍ വരില്ല-അവന്‍ പറഞ്ഞു അവന്‍ ഒരുപാട് തിരക്കിലാണെന്ന്‍.
(actual sentence: ''I won't come-l am too busy")
We said we would keep them.
ഞങ്ങള്‍ അത് സൂക്ഷിച്ചോളാമെന്ന്‍ ഞങ്ങള്‍ പറഞ്ഞു
(actual sentence: ''we will keep them")
Dr Wilson will see you now.
ഡോക്റ്റര്‍ വില്‍സന്‍ നിങ്ങളെ ഇപ്പോള്‍ കാണും
The baby won't eat anything.
കുട്ടി ഒന്നും കഴിക്കില്ല
I'll give you a lift.
ഞാന്‍ താങ്കള്‍ക്ക് ഒരു ലിഫ്റ്റ് തരാം
Ask Dan if he'll take them.
ഡാനിനോട് അവനത് കൊണ്ടു പോകുമോയെന്ന്‍ ചോദിക്കൂ
I've asked her but she won't come.
ഞാനവളെ ക്ഷണിച്ചിട്ടുണ്ട് പക്ഷേ അവള്‍ വരില്ല
If you won’t tell him the truth, I will.
നീ അവനോട് സത്യം പറയില്ലെങ്കില്‍ ഞാന്‍ പറയാം/പറയും
Who’ll help me in the kitchen?
എന്നെ കിച്ചണില്‍ ആര് സഹായിക്കും?
***
3 used for asking somebody to do something
(ആരോടെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടാന്‍ ഉപയോഗിക്കപ്പെടുന്നു)
Will you send this letter for me, please?
താങ്കള്‍ എനിക്കു വേണ്ടി ഈ ലെറ്റര്‍ അയക്കുമോ?
You'll water the plants while I'm away, won't you?
ഞാന്‍ ഇല്ലാതിരിക്കുന്ന സമയത്ത് താങ്കള്‍ ഈ ചെടികള്‍ നനയ്ക്കുമല്ലോ,അല്ലേ?
Will you give me her address?
താങ്കള്‍ എനിക്ക് അവളുടെ അഡ്രസ് തരുമോ?
Will you give that to Tony when you see him, please?
നീ ടോണിയെ കാണുമ്പോള്‍ അത് അവന് കൊടുക്കുമോ?
Will you please listen to what I’m saying!
ഞാന്‍ പറയുന്നത് ശ്രദ്ധിക്കുമോ?
Will someone kindly tell me what is going on around here?
ഇവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്‍ ആരെങ്കിലും ദയവായി എന്നോട് പറയുമോ?
***

4 used for ordering somebody to do something
(എന്തെങ്കിലും ചെയ്യാന്‍ ആരോടെങ്കിലും ആജ്ഞാപിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നു)
You'll do it this minute!
നീയിത് ഈ നിമിഷം തന്നെ ചെയ്യണം
Will you be quiet!
ശബ്ദമുണ്ടാക്കാതിരിക്കുമോ!
You will do as I say.
ഞാന്‍ പറയുന്നത് പോലെ നീ ചെയ്യണം
Every employee will carry an identity card at all times.
എല്ലാ സമയത്തും എല്ലാ തൊഴിലാളിയും ഒരു ഐഡന്റിറ്റി കാര്‍ഡ് കൊണ്ടു നടക്കണം
Will you stop being such a pain!
നീ ഇങ്ങനെയൊരു വേദനയാ‍യിരിക്കുന്നത് നിര്‍ത്തണം
You'll go upstairs and you'll go straight to bed like your father told you!
നിന്റെ അച്ഛന്‍ നിന്നോട് പറഞ്ഞത് പോലെ നീ മുകളിലേയ്ക്ക് പോകണം എന്നിട്ട് നേരെ ഉറങ്ങാന്‍ പോകണം
All staff will attend regular training courses.
എല്ലാ സ്റ്റാഫും റെഗുലര്‍ ട്രെയ്നിങ് കോഴ്സ് അറ്റന്റ് ചെയ്യണം
You will not leave this house without my permission
എന്റെ അനുമതിയില്ലാതെ നീ ഈ വീട് വിട്ട് പോകരുത്
***

5 used for stating what you think is probably true
(നിങ്ങള്‍ ചിന്തിക്കുന്നത് സത്യമായിരിക്കാം എന്ന്‍ പ്രസ്താവിക്കുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്നു)
That'll be the doctor now.
അത് ഡോക്റ്ററായിരിക്കും
You'll have had dinner already, I suppose.
താങ്കള്‍ നിലവില്‍ ആഹാരം കഴിച്ചിട്ടുണ്ടാകുമെന്ന്‍ ഞാന്‍ കരുതുന്നു
That will be Tim coming home now.
അത് റ്റിം വീട്ടിലേയ്ക്ക് വരുന്നതായിരിക്കും
As you will have noticed, there are some gaps in the data.
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നത് പോലെ ഡാറ്റയില്‍ ചില വിടവുകളുണ്ട്
Most of you will know about the problems we’ve been having.
നമ്മള്‍ അനിഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നിങ്ങളില്‍ ഭൂരിഭാഗത്തിനും അറിയാമായിരിക്കും
There’s the doorbell. That’ll be Janet
അതാ ഡോര്‍ബെല്‍.അത് ജാനറ്റായിരിക്കും
***

6 used for stating what is generally true
(പൊതുവേ സത്യമായവ പ്രസ്താവിക്കാന്‍ )
If it's made of wood it will float.
അത് മരം കൊണ്ട് ഉണ്ടാക്കിയതാണെങ്കില്‍ അത് പൊങ്ങിക്കിടക്കും
Engines won't run without lubricants.
ലൂബ്രിക്കന്‍സ് ഇല്ലാതെ എഞ്ചിനുകള്‍ പ്രവര്‍ത്തിക്കില്ല
Oil will float on water.
ഓയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കും
Accidents will happen
അപകടങ്ങള്‍ സംഭവിക്കും
Fruit will keep longer in the fridge.
ഫ്രിഡ്ജിലാണെങ്കില്‍ ഫ്രൂട്ട് കൂടുതല്‍ കാലം നില്‍ക്കും
***
7 used for stating what is true or possible in a particular case
(ഒരു പ്രത്യേക കാര്യത്തില്‍ എന്താണ് സത്യമെന്ന്‍ അല്ലെങ്കില്‍ സാധ്യമെന്ന്‍ പ്രസ്താവിക്കാന്‍)
This jar will hold a kilo.
ഈ ജാറില്‍ ഒരു കിലോ കൊള്ളും
The door won't open!
ഈ ഡോര്‍ തുറന്നു കിട്ടുന്നില്ല
The engine won’t start.
എഞ്ചിന്‍ സ്റ്റാര്‍ട്ടാകുന്നില്ല
This quantity of rice will feed six people
ഈ അളവിലുള്ള ചോറ് കോണ്ട് ആറ് പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയും
This car will hold five people comfortably
ഈ കാര്‍ അഞ്ചു പേരെ സ്വസ്ഥമായി കൊള്ളും
Natural rubber will stretch easily when pulled.
സ്വാഭാവിക റബര്‍ വലിക്കപ്പെടുമ്പോള്‍ എളുപ്പത്തില്‍ വലിയും
***
8 used for talking about habits
(ശീലങ്ങളെ കുറിച്ച് സംസാരിക്കാന്‍)
She'll listen to music, alone in her room, for hours.
അവള്‍ മണിക്കൂറുകളോളം അവളുടെ മുറിയില്‍ തനിച്ചിരുന്ന്‍ സംഗീതം ശ്രവിക്കും
He would spend hours on the telephone.
അവന്‍ പൊതുവേ മണിക്കൂറുകളോളം ഫോണില്‍ ചിലവഴിക്കും
He’ll usually show up about a half an hour late with no excuse or apologies.
ഒരു ഇക്സ്ക്യൂസും ക്ഷമാപണങ്ങളും ഇല്ലാതെ ഏകദേശം അര മണിക്കൂര്‍ വൈകി പ്രത്യക്ഷപ്പെടും/വരും
They’ll happily spend the whole day playing computer games.
ദിവസം മുഴുവനും സന്തോഷത്തോടെ കമ്പ്യൂട്ടര്‍ ഗെയിംസ് കളിച്ച് ചിലവിടും
***

9 (spoken) used to offer something to someone or to invite them to do something:
(ആര്‍ക്കെങ്കിലുംഎന്തെങ്കിലും നല്‍കാന്‍ അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍മാരെയെങ്കിലും ക്ഷണിക്കാന്‍)
Will you have some more tea?
കുറച്ച് ചായ കൂടി കുടിക്കുന്നോ?
Won't you have a seat?
ഇരിക്കുന്നില്ലേ?
Will you join us for a drink, Evie?
എവീ,ഞങ്ങളുടെ കൂടെ ഒരു ഡ്രിങ്കിനു ചേരുന്നോ?
Will you come in for a while?
അല്‍പ നേരത്തേയ്ക്ക് നീയൊന്ന്‍ അകത്തേയ്ക്ക് വരാമോ?
You'll have some cake, won't you, Charles?
ചാള്‍സേ,നീ കുറച്ച് കൂടി കെയ്ക്ക് കഴിച്ചോളും,അല്ലേ?
Will you have a cup of tea?
ഒരു കപ്പ് ചായ കുടിക്കുന്നോ?
Won’t you stay for lunch?
താങ്കള്‍ ലഞ്ചിന് നില്‍ക്കില്ലേ?
END OF THE LESSON
Thank You for Reading

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 14(can)

Can എന്നത് ഒരു modal auxiliary ആണ്.ഇതിന്റെ past tense രൂപം could.ക്രിയയുടെ ഒന്നാമത്തെ രൂപ (present tense ) ത്തിനോടു കൂടിയാണ് modal auxiliaries ഉപയോഗിക്കുന്നത്
*****
ability (കഴിവ്)
 be able to do something or know how to do something:
{എന്തെങ്കിലും(something) ചെയ്യുവാന്‍(to do something)  കഴിവുണ്ടായിരിക്കുക (be able)അല്ലെങ്കില്‍ എന്തെങ്കിലും എങ്ങനെ ചെയ്യണമെന്ന്‍ (how to do)അറിയുക}

Here they are - I can see their car.
(ദാ അവരെത്തി. എനിക്കവരുടെ കാറിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ട്)
* ''hear the sound of their car'' എന്നു വേണമെന്നില്ല

Can you smell something burning?
(എന്തെങ്കിലും കത്തുന്നത് നിനക്കു മണക്കാന്‍ കഴിയുന്നുണ്ടൊ?)

I can't understand why you're so upset.
(നീ എന്തുകൊണ്ടാണിത്ര വിഷമിച്ചിരിക്കുന്നതെന്ന്‍ എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല)

He can't remember where he put wallet
(അവന്‍ എവിടെയാണ് അവന്റെ വാലറ്റ് വച്ചതെന്ന്‍ അവനു ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല)
* wallet(British)/bill fold (American) =പുരുഷന്മാര്‍ക്കുള്ള പേഴ്സ്
* ''purse ''സ്ത്രീകള്‍ ഉപയോഗിക്കുന്നതാണെന്ന്‍ ഓര്‍മ്മിക്കുക

Even a small personal computer can store vast amounts of information.
{ഒരു ചെറിയ പേഴ്സണല്‍ കമ്പ്യൂട്ടറിനു പോലും (even a small personal computer) വലിയ അളവിലുള്ള വിവരം (vast amounts of information)സ്റ്റോര്‍ ചെയ്യാന്‍ കഴിയും(can store)}

Dil Shah can speak English fluently
{ദില്‍ ഷായ്ക്ക് ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാന്‍ കഴിയും}

I'm afraid Mr Hardy can't see you now - he's busy
{മിസ്റ്റര്‍ ഹാര്‍ഡിയ്ക്ക് താങ്കളെ ഇപ്പോള്‍ കാണാന്‍ കഴിയില്ല-അദ്ദേഹം തിരക്കിലാണ്}
i'm (ഐം) =I am
I'm afraid = I am sorry

The doctors  are doing all they can to save her life
{ഡോക്ടേഴ്സ് അവളുടെ ജീവന്‍ രക്ഷിക്കുവാന്‍ (to save her life) അവര്‍ക്ക് കഴിയുന്നതെല്ലാം(all they can) ചെയ്തുകൊണ്ടിരിക്കുകയാണ്(are doing)}
is/am/are doing = ചെയ്തുകൊണ്ടിരിക്കുകയാണ്

He has promised to help as much as he can
{അവനു കഴിയുന്നിടത്തോളം (as much as he can) അവന്‍ സഹായിക്കാമെന്ന്‍ ഉറപ്പ് തന്നിട്ടുണ്ട് (he has promised to help) }

I can't promise anything, but I'll do what I can
{എനിക്കൊന്നും വാഗ്ദാനം ചെയ്യാന്‍ കഴിയില്ല്‍,പക്ഷെ എനിക്കു കഴിയുന്നത് ഞാന്‍ ചെയ്യാം (I'll do what I can)}

 Can you call back tomorrow?
{നിനക്ക് നാളെ തിരിച്ച് വിളിക്കാന്‍ കഴിയുമൊ?}

Requesting/asking for permission (അഭ്യര്‍ത്ഥനകള്‍ നടത്തല്‍/അനുവാദം ചോദിക്കല്‍)

( spoken )used to ask someone to do something or give you something or give you permission to do something:
{ആരോടെങ്കിലും എന്തെങ്കിലും ചെയ്യുവാനൊ (to ask someone to do something ) എന്തെങ്കിലും നിങ്ങള്‍ക്ക് നല്‍കുവാനൊ(to give you something) എന്തെങ്കിലും നിങ്ങള്‍ക്ക് ചെയ്യാന്‍ അനുവാദം തരുവാനൊ (to give you permission to do something) ആവശ്യപ്പെടാന്‍ (to ask) ഉപയോഗിക്കപ്പെടുന്നു (used) }

Can I have a cigarette, please?
(എനിക്കൊരു സിഗററ്റ് തരുമൊ?)

Can you help me lift this box?
(ഈ ബോക്സ് ഉയര്‍ത്താന്‍ എന്നെ സഹായിക്കാമൊ?)

Can I use your bike, Kiran?
(കിരണ്‍, എനിക്ക് നിന്റെ ബൈക്ക് ഉപയോഗിക്കാമൊ?)

You can park over there.
(നിങ്ങള്‍ക്ക് അവിടെ പാര്‍ക്ക് ചെയ്യാം)

You can have your candies after you've eaten your breakfast!
(നീ നിന്റെ ബ്രെക്ഫസ്റ്റ് കഴിച്ചു കഴിഞ്ഞതിനു ശേഷം നിനക്കു നിന്റെ മിഠായികള്‍ കഴിക്കാം)

Can you feed the cat, please?
(നീ പൂച്ചയ്ക്ക് തീറ്റ കൊടുത്തേക്കുമൊ?)  

You can take the bike, if you want.
 (നിനക്കു വേണമെങ്കില്‍ നിനക്കു ബൈക്ക് എടുക്കാം)

We can't wear jeans at work
(നമുക്കു/ഞങ്ങള്‍ക്കു ജോലിസ്ഥലത്ത് ജീന്‍സ് ധരിക്കാന്‍ പാടില്ല)

Can I take you home?
(ഞാന്‍ നിന്നെ വീട്ടിലേയ്ക്ക് കൊണ്ടുപോകട്ടയൊ?) 

Possibility (സാധ്യത)

I am confident a solution *can be found.
(ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നതില്‍ എനിക്കു ആത്മവിശ്വാസമുണ്ട്)

*There can be no doubt that he is guilty
(അവന്‍ അപരാധിയായിരിക്കാമെന്നതില്‍ സന്ദേഹമുണ്ടായിരിക്കാന്‍ ഇടയില്ല)

The boxes *can be stored flat.
(ബോക്സുകള്‍ ഫ്ലാറ്റ് ആയി സ്റ്റോര്‍ ചെയ്യാന്‍ കഴിയും)

Can he still be alive after all this time?
(ഇത്രമാത്രം സമയത്തിനു ശേഷം അവന്‍ ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ സാധ്യതയുണ്ടൊ?)

You can get court fee stamps from the local stamp paper vendors
(ലോക്കല്‍ മുദ്രപത്രം വില്‍പ്പനക്കാരില്‍ നിന്നും നിങ്ങള്‍ക്കു കോര്‍ട്ട് ഫീ സ്റ്റാമ്പുകള്‍ കിട്ടും)

You can get very nasty skin diseases from bathing in dirty water.
(മലിനമായ വെള്ളത്തില്‍ കുളിക്കുന്നതില്‍ നിന്നും നിങ്ങള്‍ക്കു വളരെ ഗുരുതരമായ ത്വക്കു രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്)

Smoking can cause cancer.
(പുകവലി കാന്‍സര്‍ ഉണ്ടാക്കിയേക്കാം)

If the weather’ is good tomorrow, we can *go fishing.
(നാളെ കാലാവസ്ഥ നല്ലതാണെങ്കില്‍ നമുക്കു മീന്‍ പിടിക്കാന്‍ പോകാം)

How can I work with all this noise going on?
(ഈ ഒച്ചപ്പാടെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍ എനിക്കെങ്ങനെ വര്‍ക്ക് ചെയ്യാന്‍ കഴിയും?)

What can they be doing?
(അവര്‍ എന്തു ചെയ്തുകൊണ്ടിരിക്കുകയാകാം?)

Can he be serious?
(അവന്‍ കാര്യമായി പറയുന്നതായിരിക്കാന്‍ ഇടയുണ്ടൊ?)
The hotel can’t be far from here.
(ഹോട്ടല്‍ ഇവിടെ നിന്നും ദൂരെയായിരിക്കാന്‍ ഇടയില്ല)

I’m sure he can’t have forgotten about the wedding!
(അവന്‍ വെഡിംഗിനെ കുറിച്ച് മറന്നിരിക്കാന്‍ ഇടയില്ലെന്ന്‍ എനിക്ക് ഉറപ്പുണ്ട്)

This can't be the right road.
(ഇത് ശരിയായ റോഡായിരിക്കാന്‍ സാധ്യതയില്ല)

It can't be easy caring for a man and a child who are not your own.
(നിങ്ങളുടേതല്ലാത്ത ഒരു കുട്ടിയേയും വ്യക്തിയേയും കെയര്‍ ചെയ്യല്‍ എഴുപ്പമായിരിക്കില്ല)

How can I possibly refuse such a charming invitation?
(ഇങ്ങനെ ആകര്‍ഷകമായ ഒരു ക്ഷണം എനിക്കെങ്ങനെ നിരസിക്കാന്‍ കഴിയും?)

Can there be any doubt about his intentions?
(അവന്റെ ഉദ്ദേശ്യങ്ങളെ സംബന്ധിച്ച് എന്തെങ്കിലും സന്ദേഹമുണ്ടായിരിക്കാന്‍ ഇടയുണ്ടൊ?)

When he slams the door like that, it can mean only one thing – trouble.
(അവന്‍ അങ്ങനെ ഡോര്‍ വലിച്ചടയ്ക്കുമ്പോള്‍ അത് ഒരേയൊരു കാര്യമെ സൂചിപ്പിക്കുന്നുള്ളൂ-എന്തോ കുഴപ്പം തന്നെ അവന്‍ ഉദ്ദേശിക്കുന്നുണ്ട്)

Where can she have put it?  
(അവള്‍ എവിടെയാ അത് വച്ചിട്ടുണ്ടാകുക?)

Noise can be quite a problem when you're living in a flat.
(നിങ്ങള്‍ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നതെങ്കില്‍ ഒച്ച ഒരു പ്രശ്നം തന്നെയാകാം)

He can be really annoying at times
(ചിലപ്പോഴൊക്കെ അവന്‍ നമ്മെ ദേഷ്യം പിടിപ്പിക്കാം)

It can be quite cold here in winter
(മഞ്ഞുകാലമായാല്‍ ഇവിടെ നല്ല തണുപ്പായിരിക്കാന്‍ ഇടയുണ്ട്)

It can't be true
(അത് സത്യമായിരിക്കാന്‍ ഇടയില്ല)

*can be found = passive voice പ്രയോഗം
ഇവിടെ ' found '  ' find ' എന്ന ക്രിയയുടെ മൂന്നാമത്തെ രൂപം (past participle) ആണെന്ന്‍ ഓര്‍മ്മിക്കുക
passive voice ല്‍ ക്രിയയുടെ past participle ആണ് ഉപയോഗിക്കുക

*There can be no/there can't be any എന്നു തുടങ്ങുന്ന പ്രയോഗങ്ങള്‍ തുടര്‍ന്നു പറയുന്ന കാര്യം ഉണ്ടായിരിക്കാന്‍ ഇടയില്ല എന്നതാണ് സൂചിപ്പിക്കുന്നത്.ഇത്  passive voice ലെ can + be+ past participle പ്രയോഗവുമായി കൂട്ടികുഴയ്ക്കാതെ  ശ്രദ്ധിക്കുക

*can be stored (passive voice)ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 15(could)


1) Can (കഴിവിനെ സൂചിപ്പിക്കുമ്പോള്‍) എന്നതിന്റെ ഭൂതകാലരൂപമെന്ന നിലയില്‍

Raj could already read when she was four.
നാലു വയസായപ്പോള്‍ തന്നെ രാജിനു വായിക്കാന്‍ കഴിഞ്ഞിരുന്നു

By the time she was nine, she could read English and Latin.
അവള്‍ക്കു ഒന്‍പത് വയസായപ്പോഴേയ്ക്കും അവള്‍ക്ക് ഇങ്ഗ്ലീഷും ലാറ്റിനും വായിക്കാന്‍ കഴിഞ്ഞിരുന്നു

In those days *you could buy a box of cigars for a rupee.
ആ കാലങ്ങളില്‍ ഒരു രൂപയ്ക്ക് ഒരു പെട്ടി സിഗററ്റ് വാങ്ങാന്‍ കഴിഞ്ഞിരുന്നു
*you- ഇവിടെ 'you' എന്നത് കൊണ്ട് 'നിങ്ങള്‍ക്കു' എന്ന അര്‍ത്ഥം തന്നെ കൊടുക്കണമെന്നില്ല.നേരെ മറിച്ച് 'പൊതുവെ ആളുകള്‍ക്ക്' എന്നാണ് അര്‍ത്ഥം

Could you hear what I was saying?
ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത് നിനക്കു കേള്‍ക്കാന്‍ കഴിഞ്ഞൊ?

I couldn't get tickets after all, they were sold out.
എന്തൊക്കെയായാലും എനിക്കു ടിക്കറ്റ് കിട്ടിയില്ല.അവ വിറ്റു തീര്‍ന്നിരുന്നു

I knew I couldn't afford the rent.
എനിക്കു വാടക താങ്ങാന്‍ കഴിയില്ലയെന്ന്‍ എനിക്കു മനസ്സിലായി

The teacher said we *could all go home.
ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വീട്ടില്‍ പോകാമെന്ന്‍ റ്റീച്ചര്‍ പറഞ്ഞു
*ഇവിടെ റ്റീചര്‍ പറഞ്ഞ യഥാര്‍ത്ഥ വാക്കുകള്‍ താഴെ പറയുന്നവയാണ്
''you can all go home''
എന്നാല്‍ ഈ വാക്കുകള്‍ (മറ്റൊരാള്‍) ആവര്‍ത്തിച്ചപ്പോള്‍ ''can'' എന്നത് '' could'' എന്നായി മാറി.ഈ പ്രയോഗരീതിയ്ക്ക് Reported/Indirect Speech എന്നു പറയും.

You said we *could watch television when we've finished our homework.
ഞങ്ങള്‍ ഹോംവര്‍ക്ക് ചെയ്തു കഴിയുമ്പോള്‍ ഞങ്ങള്‍ക്ക് റ്റീ വീ കാണാമെന്ന്‍ നീ പറഞ്ഞിരുന്നു
*Reported Speech;the actual words were ''you can watch television when you have finished your homework''.

We asked if the computer *could access the Internet.
കമ്പ്യൂട്ടറില്‍ ഇന്റര്‍നറ്റ് കിട്ടുമൊയെന്ന്‍ ഞങ്ങള്‍ ചോദിച്ചു
*Reported Speech;the actual words were ''can the computer access the internet?''.

In the distance I could see a cloud of smoke.
വിദൂരതയില്‍ എനിക്കൊരു പുകമേഘം കാണാന്‍ കഴിഞ്ഞു.

I could make out nothing / I could not make out anything in the mist.
മൂടല്‍ മഞ്ഞില്‍ എനിക്കൊന്നും കണ്ടുമനസ്സിലാക്കാന്‍ കഴിഞ്ഞില്ല

When I was younger I could stay up all night and not get tired.
ഞാന്‍ ഇതിനേക്കാള്‍ ചെറുപ്പമായിരുന്നപ്പോള്‍ എനിക്കു ക്ഷീണിതനാകാതെ രാത്രി മുഴുവനും ഉണര്‍ന്നിരിക്കാന്‍ കഴിയുമായിരുന്നു

It was so noisy that we couldn't hear ourselves speak.
ഞങ്ങള്‍ സംസാരിക്കുന്നത് സ്വയം കേള്‍ക്കാന്‍ കഴിയാത്തവിധം ഒച്ചയായിരുന്നു
so = അപ്രകാരം  that = തത്ഫലമായി


2)അനുവാദം ചോദിക്കുന്നതിനു 'could' ഉപയോഗിക്കുന്നു.'can' നു പകരം ഇവിടെ 'could' ഉപയോഗിക്കുന്നത് അഭ്യര്‍ഥന കൂടുതല്‍ വിനയപൂര്‍വ്വം ആക്കാനാണ്

Could I speak to Mr Davis, please?
എനിക്കു ഡേവീസിനോടു സംസാരിക്കാമൊ?

Could I use your phone, please?
എനിക്കു നിന്റെ ഫോണ്‍ ഉപയോഗിക്കാമൊ?

Could we *stop by next week?
ഞങ്ങള്‍ക്ക് അടുത്ത ആഴ്ച് സന്ദര്‍ശിക്കാമൊ?
*stop by - ഒരിടത്ത് ഹ്രസ്വസന്ദര്‍ശനം നടത്തുക

Excuse me, could I just say something?
ഞാന്‍ എന്തെങ്കിലും ഒന്നു പറഞ്ഞോട്ടെ

Could you lend me 1000 rupees?
നീ ആയിരം രൂപ കടം തരുമൊ?

Could you possibly turn that music down a little, please?
പാട്ടിന്റെ ശബ്ദം അല്‍പമൊന്ന്‍ കുറയ്ക്കുമൊ?

Could you help me with these boxes?
ഈ ബോക്സുകളുടെ കാര്യത്തില്‍ ഒന്നു സഹായിക്കുമൊ?

Could I have a drink of water, please?
എനിക്കു കുടിക്കാന്‍ വെള്ളം തരുമൊ?

How about Sam? Could he come along too?
സാമിന്റെ കാര്യം എങ്ങനെ? അവനും കൂടെ വരാന്‍ കഴിയുമൊ?

I wonder if I could just ask you to sign this.
ഇത് നിനക്കൊന്നു സൈന്‍ ചെയ്യാന്‍ പറ്റുമൊയെന്നാ ഞാന്‍ ചിന്തിക്കുന്നത്

3)ഒരാളുടെ പെരുമാറ്റത്തിലുള്ള അതൃപ്തി പ്രകടിപ്പിക്കുവാന്‍ 'could' ഉപയോഗിക്കുന്നു

How could you be so cruel!
നിനക്കെങ്ങനെ അത്ര ക്രൂരനാകാന്‍ കഴിഞ്ഞു?

How could you be so stupid!
നിനക്കെങ്ങനെ അത്ര വിഡ്ഢിയാകാന്‍ കഴിഞ്ഞു!

How could you treat him so badly?
നിനക്കെങ്ങനെ അവനോട് അത്ര മോശമായി പെരുമാറാന്‍ കഴിഞ്ഞു?

How could you call her a slut to her face--after all she is your wife!
നിനക്കെങ്ങനെ അവളുടെ മുഖത്തു നോക്കി അവളെ ഒരു വേശ്യയെന്നു വിളിക്കാന്‍ കഴിഞ്ഞു--എന്തൊക്കെയായാലും അവള്‍ നിന്റെ ഭാര്യയല്ലെ?

They could at least have said they were sorry.
അവര്‍ക്കു മനസ്താപമുണ്ടെന്നെങ്കിലും അവര്‍ക്കു പറയാമായിരുന്നുവല്ലൊ

She could have apologized to him.
അവള്‍ക്ക് അവനോട് ക്ഷമ പറയാമായിരുന്നു.

You could have told me you were going to be late.
നീ വൈകുമെന്ന കാര്യം എന്നോട് പറയാമായിരുന്നുവല്ലൊ(എന്തേ പറഞ്ഞില്ല?)

4)എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ട് / സാധ്യതയുണ്ടായിരുന്നു എന്ന്‍ സൂചിപ്പിക്കാന്‍ 'could' ഉപയോഗിക്കും.
എന്നാല്‍ അതേ സമയം എന്തെങ്കിലും സംഭാവ്യമായിരിക്കാന്‍ സാധ്യതയില്ല / വര്‍ത്തമാന കാലത്തില്‍  സംഭവിച്ചിരിക്കാന്‍ സാധ്യതയില്ല എന്നു സൂചിപ്പിക്കാന്‍ 'can' ആണ് ഉപയോഗിക്കുന്നത്.ലെസണ്‍ 14 " can " ശ്രദ്ധിക്കുമല്ലൊ.

We could still win – the game isn’t over yet.
നമ്മള്‍ ഇനിയാണേലും ജയിച്ചേക്കാം-കളി തീര്‍ന്നിട്ടില്ലല്ലൊ

You *could have been killed.
നീ കൊല്ലപ്പെടുമായിരുന്നേനെ.
*passive പ്രയോഗം
(could have killed-കൊല്ലുമായിരുന്നേനെ (active voice); could have been killed (passive voice) -കൊല്ലപ്പെടുമായിരുന്നേനെ)
(will have,would have,can have,could have,should have,must have, may have,might have,need have എന്നീ പ്രയോഗങ്ങളില്‍ കര്‍ത്താവ് ഏകവചനം (singular) ആണെങ്കിലും 'have' തന്നെ വരണം. 'has' ഉപയോഗിക്കരുത്)

You could slip and fall.
നീ തെന്നി വീഴും

I could have slipped and fallen
ഞാന്‍ തെന്നി വീഴുമായിരുന്നേനെ

I could have told you, but I didn’t think you would listen.
എനിക്കു നിന്നോട് പറയാന്‍ കഴിയുമായിരുന്നേനെ,പക്ഷെ നീ ശ്രദ്ധിക്കുമെന്ന്‍ ഞാന്‍ കരുതിയില്ല

She could have married me if she wanted to.
അവള്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ അവള്‍ക്ക് എന്നെ വിവാഹം കഴിക്കാമായിരുന്നു  
 
The explosion could have been caused by a gas leak (passive voice)
ഗാസ് ലീക് ആ​‍യിരുന്നിരിക്കണം പൊട്ടിത്തെറി ഉണ്ടാക്കിയത്

It could be Dan,I am not sure.
അത് ഡാന്‍ ആയിരിക്കണം,എനിക്കുറപ്പില്ല

It could have been Dan, but I’m not sure.
അത് ഡാന്‍ ആയിരുന്നിരിക്കണം,എനിക്കുറപ്പില്ല
* മുകളില്‍ കൊടുത്തിരിക്കുന്ന വാചകങ്ങളില്‍ സാധ്യത വര്‍ത്തമാന കാലത്തില്‍ ആയിരിക്കുമ്പോള്‍ 'could + v 1(present) or be' ഉം ഭൂതകാലത്തില്‍ ആയിരിക്കുമ്പോള്‍ 'could + have + v3(past participle) or been' ഉം ആണെന്ന്‍ ശ്രദ്ധിച്ചുവല്ലൊ.

In a situation like this, anything could happen.
ഇതുപോലുള്ള ഒരു സാഹചര്യത്തില്‍ എന്തും സംഭവിച്ചേക്കാം

You could easily get lost in the dark.
ഇരുട്ടില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വഴി തെറ്റി പോയേക്കാം

A lot of crime *could be prevented.(passive voice)
ഒരുപാട് കുറ്റകൃത്യം തടയാന്‍ കഴിഞ്ഞേക്കും
*passive voice പ്രയോഗം -ലെസണ്‍ 14 " can " ശ്രദ്ധിക്കുമല്ലൊ.

I could do it now, if you like.
വേണമെങ്കില്‍ എനിക്കിത് ഇപ്പോള്‍ ചെയ്യാന്‍ പറ്റും.

Don't worry—they could have just forgotten to call.
വിഷമിക്കേണ്ട-അവര്‍ ഫോണ്‍ ചെയ്യാന്‍ മറന്നതായിരിക്കണം

You couldn't have left it on the bus, could you?
നീയത് ബസ്സില്‍ ഇട്ടേച്ചു പോന്നതായിരിക്കാന്‍ ഇടയില്ല,അല്ലെ?

'Have some more cake.’ ‘Oh, I couldn't, thank you.’
'കുറച്ച് കൂടി കെയ്ക്ക് കഴിക്കൂ ,' 'ഓ..വയ്യ'   (= I'm too full) .

She could arrive anytime now.
ഇപ്പോള്‍ ഏതു സമയത്തും അവള്‍ എത്തിയേക്കാം

This new drug could be an important step in the fight against cancer.
കാന്‍സറിന് എതിരായിട്ടുള്ള പോരാട്ടത്തില്‍ ഈ മരുന്ന്‍ ഒരു പ്രധാന ചുവട് വയ്പ് ആയേക്കാം

Be careful with that stick - it could have gone in my eye!
ആ വടി ശ്രദ്ധിക്കണേ-അതെന്റെ കണ്ണില്‍ കുത്തിക്കയറിയേനെ!

5)ഒരാള്‍ ഒരു വിഷമ ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍ അയാള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ 'could' ഉപയോഗിക്കും

You could come and stay with us.
നിനക്കു വന്ന്‍ ഞങ്ങളുടെ കൂടെ താമസിക്കാമല്ലൊ

You could always sell the cottage if you need some extra cash.
നിനക്കു എക്സ്ട്രാ കാശ് വേണ്ടിവന്നാല്‍ എപ്പോഴാണെങ്കിലും കോട്ടിജ് വില്‍ക്കാമല്ലൊ

We could go for a drink after work tomorrow, if you like.
നിനക്കു താല്‍പര്യമുണ്ടെങ്കില്‍ ജോലി കഴിയുമ്പോള്‍ ഒരു ഡ്രിങ്കിനു പോയാലൊ.

We could write a letter to the director.
നമുക്കു ഡൈറക്റ്റര്‍ക്ക് ഒരു കത്തെഴുതിയാലൊ?

You could always try his home number.
നിനക്ക് എപ്പോഴും അവന്റെ ഹോം നമ്പര്‍ ശ്രമിച്ചു നോക്കാമല്ലൊ

You could always call Susie and see if she might babysit.
നിനക്കു എപ്പോഴാണെങ്കിലും സൂസിയെ വിളിച്ച് അവള്‍ കുട്ടിക്ക് കൂട്ടിരിക്കുമോയെന്ന്‍ നോക്കാലൊ

6)വികാരങ്ങളുടെ തീവ്രത സൂചിപ്പിക്കുവാന്‍

He irritates me so much *I could scream.
അവന്‍ എന്നെ ഒരുപാട് ദേഷ്യപ്പെടുത്തുന്നു.എനിക്കു അലറാന്‍ തോന്നുന്നു


I'm so fed up I could scream!
എനിക്ക് മടുത്തു.ഒന്നലറുവാന്‍ തോന്നുന്നു

I was so angry I *could have killed her.
എനിക്കു ഒരുപാട് ദേഷ്യം തോന്നി.എനിക്കവളെ കൊല്ലാന്‍ തോന്നി

I was so relieved I *could have kissed them all.
എനിക്കു ഒരുപാട് ആശ്വാസം തോന്നി.എനിക്കു അവരെയെല്ലാം ചുമ്പിക്കാന്‍ തോന്നി

It’s all Helen’s fault. I *could strangle her!
ഇതെല്ലാം ഹെലന്റെ തെറ്റാണ്.എനിക്കവളെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ തോന്നുന്നു

When I heard the news, I was so happy I *could have cried.
വാര്‍ത്ത കേട്ടപ്പോള്‍ എനിക്കു സന്തോഷം കൊണ്ട് കരയാന്‍ തോന്നി

* മുകളില്‍ കൊടുത്തിരിക്കുന്ന വാചകങ്ങളില്‍ വികാരങ്ങള്‍ വര്‍ത്തമാന കാലത്തില്‍ ആയിരിക്കുമ്പോള്‍ 'could + v 1(present) or be' ഉം ഭൂതകാലത്തില്‍ ആയിരിക്കുമ്പോള്‍ 'could + have + v3(past participle) or been' ഉം ആണെന്ന്‍ ശ്രദ്ധിച്ചുവല്ലൊ.


7)ഒരു കാര്യം എത്രത്തോളം നല്ലതാണ് / നല്ലതായിരുന്നു അല്ലെങ്കില്‍ മോശമാണ് /മോശമായിരുന്നു എന്ന്‍ ഊന്നിപ്പറയാന്‍ ''couldn't be /couldn't have been + better,worse,more pleased etc'' എന്ന പ്രയോഗരീതി ഉപയോഗിക്കുന്നു.

ഈ പ്രയോഗരീതി നാമവിശേഷണങ്ങളുടെ  കൂടെയാണ് ഉപയോഗിക്കുന്നത് ( 'നാമവിശേഷണങ്ങള്‍' എന്ന ലെസണ്‍ കാണുക).ഈ പ്രയോഗത്തില്‍ ഒന്നോ രണ്ടോ സിലബ്ള്‍സ് വരുന്ന നാമവിശേഷണങ്ങളുടെ കൂടെ 'er' ചേര്‍ക്കണം.
ഉദാ:
pretty-prettier.
happy-happier.
noble-nobler.
clever-cleverer.
slow-slower
tall -taller    
old -    older    
long -    longer
large-larger.
wise -wiser .
big -bigger.
thin -thinner .

മൂന്നും അതില്‍ കൂടുതലും  സിലബ്ള്‍സ് വരുന്ന നാമവിശേഷണങ്ങള്‍ക്ക് മുന്‍പില്‍  'more' ചേര്‍ക്കണം
ഉദാ:
beautiful-more beautiful.
confident-more confident.
peaceful -more peaceful.   
pleasant-more pleasant .
careful -more careful .
thoughtful-more thoughtful .

എന്നാല്‍ ചില നാമവിശേഷണങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ്.
ഉദാ:
good-    better .
bad -worse .
little -less .
far -farther
far -farther etc

Their lifestyles couldn't be more different.
അവരുടെ ജീവിതരീതി ഇതിനേക്കാള്‍ വ്യത്യസ്ഥമാകാന്‍ കഴിയില്ല(വളരെ വ്യത്യസ്ഥം തന്നെയാണ്)

Their lifestyles couldn't have been more different
അവരുടെ ജീവിതരീതി അതിനേക്കാള്‍ വ്യത്യസ്ഥമാകാന്‍ കഴിയില്ലായിരുന്നു(വളരെ വ്യത്യസ്ഥം തന്നെയായിരുന്നു)

'How are things?' 'Fine! Couldn't be better.'
''കാര്യങ്ങളൊക്കെ എങ്ങനെ?'' '' കൊള്ളാം!ഇതിനേക്കാള്‍ നന്നായി പ്രതീക്ഷിക്കാന്‍ പറ്റില്ല(കാര്യങ്ങള്‍ വളരെ നന്നായി പോകുന്നു)

Things couldn't have been better.
കാര്യങ്ങള്‍ വളരെ നന്നായി പോകുന്നുണ്ടായിരുന്നു.

Ordering on-line couldn't be simpler.
ഓണ്‍-ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നത് ഇതിനേക്കാള്‍ എളുപ്പമായിരിക്കില്ല(വളരെ എളുപ്പം തന്നെയണ്)

The two brothers couldn’t be more different (they are very different).
രണ്ടു സഹോദരന്മാരും ഇതില്‍ കൂടുതല്‍ വ്യത്യസ്ഥരായിരിക്കാന്‍ കഴിയില്ല

I was so nervous, but she couldn’t have been nicer to me.
എനിക്കു ഭയമായിരുന്നു,പക്ഷെ അവള്‍ക്ക് അതില്‍ കൂടുതല്‍ എന്നോട് നൈസ് ആയിരിക്കാന്‍ കഴിയില്ലായിരുന്നു (she was very nice)

I am so nervous, but she couldn’t be nicer to me.
എനിക്കു ഭയമാണ്,പക്ഷെ അവള്‍ക്ക് ഇതില്‍ കൂടുതല്‍ എന്നോട് നൈസ് ആകാന്‍ കഴിയില്ല (she is very nice)

I couldn’t wish for a better husband.
ഇതിനേക്കാള്‍ നല്ലൊരു ഹസ്ബന്റിനെ എനിക്ക് ആഗ്രഹിക്കാനാകില്ല

I couldn’t have wished for a better boyfriend.
അതിനേക്കാള്‍ നല്ലൊരു ബോയ് ഫ്രെന്‍ഡിനെ എനിക്ക് ആഗ്രഹിക്കാനാകുമായിരുന്നില്ല (he was a very good boyfriend)

We got fantastic support – we couldn’t have asked for more.
ഞങ്ങള്‍ക്ക് വളരെ നല്ല സപ്പോര്‍ട്ട് കിട്ടിയിരുന്നു.അതില്‍ കൂടുതല്‍ ആവശ്യപ്പെടേണ്ടതുണ്ടായിരുന്നില്ല.

We have got fantastic support – we couldn’t ask for more.
ഞങ്ങള്‍ക്ക് വളരെ നല്ല സപ്പോര്‍ട്ട് കിട്ടിയിരിക്കയാണ്.അതില്‍ കൂടുതല്‍ ആവശ്യപ്പെടേണ്ടതില്ല.

''How about your married life?'' ''(It) couldn't be worse''
''നിന്റെ വൈവാഹിക ജീവിതം എങ്ങനെ?'' '' ഇതിനേക്കാള്‍ എന്ത് മോശമാകാന്‍" (വളരെ മോശം തന്നെ)

My love affair couldn't have been more unpleasant.
എന്റെ സ്നേഹബന്ധം അതിനേക്കാള്‍ അസുഖകരമാകാനില്ലായിരുന്നു (വളരെ അസുഖകരമായിരുന്നു)

End of the Lesson.Thanks for Reading.

Simple Present Tense

വളരെ ലളിതമായ രീതിയിലാണ് ഈ പാഠം തയാറാക്കിയിട്ടുള്ളത്.നിങ്ങള്‍ക്കു പ്രയോജനപ്പെടുമെന്ന പ്രതീക്ഷയോടെയും
ടൈപിങ് മിസ്റ്റെയ്ക്കുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന വിശ്വാസത്തോടെയും
ദേവാസുര

പതിവായി സംഭവിക്കുന്ന കാര്യങ്ങളെ (ശീലം,സ്വഭാവം,പ്രാപഞ്ചിക സത്യങ്ങള്‍ മുതലായവ) സൂചിപ്പിക്കുവാന്‍ Simple Present Tense ഉപയോഗിക്കുന്നു
ക്രിയയുടെ ഒന്നാമത്തെ രൂപമാണ്  Simple Present Tense ല്‍ ഉപയോഗിക്കപ്പെടുന്നത് (ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 9 (ക്രിയ) കാണുക)
Simple Present Tense ല്‍ രണ്ടു രീതിയില്‍ ചോദ്യങ്ങള്‍ ഉണ്ടാക്കാം:
1) do/does + subject + verb
2) What/where/when/how etc + do/does + subject + verb
*****

I live in New York.
ഞാന്‍ ന്യൂ യോര്‍ക്കിലാണ് താമസിക്കുന്നത്
I don't live in New York.
ഞാന്‍ ന്യൂ യോര്‍ക്കിലല്ല താമസിക്കുന്നത്
Do you live in New York?
നീ ന്യൂ യോര്‍ക്കിലാണൊ താമസിക്കുന്നത്?
Don't you live in New York?
നീ ന്യൂ യോര്‍ക്കില്‍ അല്ലെ താമസിക്കുന്നത്?
Where do you live?
നീ എവിടെയാണ് താമസിക്കുന്നത്?

The Moon goes round the Earth.
ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നു
The Moon does not go round the Earth.
ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നില്ല
Doesn't the Moon go round the Earth?
ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നില്ലെ?
Does the Moon go round the Earth?
ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നുവൊ?
How often /how many times does the Moon go round the the Earth a month?
എത്രവട്ടം ചന്ദ്രന്‍ ഭൂമിയെ ഒരു മാസത്തില്‍ചുറ്റുന്നു?

John drives a taxi.
ജോണ്‍ ഒരു ടാക്സി ഓടിക്കുന്നു
John does not drive a taxi.
ജോണ്‍ ഒരു ടാക്സി ഓടിക്കുന്നില്ല
Does John drive a taxi?
ജോണ്‍ ഒരു ടാക്സി ഓടിക്കുന്നുവൊ?
Doesn't John drive a taxi?
ജോണ്‍ ഒരു ടാക്സി ഓടിക്കുന്നില്ലെ?
What does John do for a living?
എന്താണ് ജോണ്‍ ഉപജീവനത്തിനു വേണ്ടി ചെയ്യുന്നത്?

We meet every Thursday.
എല്ലാ വ്യാഴായ്ചയും ഞങ്ങള്‍ കാണാറുണ്ട്
We don't meet every Thursday.
എല്ലാ വ്യാഴായ്ചയും ഞങ്ങള്‍ കാണാറില്ല
Do you meet every Thursday?
എല്ലാ വ്യാഴായ്ചയും നിങ്ങള്‍ കാണാറുണ്ടൊ?
Don't you meet every Thursday?
എല്ലാ വ്യാഴായ്ചയും നിങ്ങള്‍ കാണാറില്ലെ?
When do you meet?
നിങ്ങള്‍ എപ്പോഴാണ് കാണാറുള്ളത്?

We work at night.
ഞങ്ങള്‍ രാത്രിയിലാണ് ജോലി ചെയ്യുന്നത്
We do not work at night.
ഞങ്ങള്‍ രാത്രിയിലല്ല ജോലി ചെയ്യുന്നത്
Do you work at night?
നിങ്ങള്‍ രാത്രിയിലാണൊ ജോലി ചെയ്യുന്നത്?
Don't you work at night?
നിങ്ങള്‍ രാത്രിയില്‍ ജോലിചെയ്യാറില്ലെ?
When do you work?
നിങ്ങള്‍ എപ്പോഴാണ് ജോലി ചെയ്യുന്നത്?

They play football.
അവര്‍ ഫുട്ബോള്‍ കളിക്കാറുണ്ട്
They don't play football.
അവര്‍ ഫുട്ബോള്‍ കളിക്കാറില്ല
Do they play football?
അവര്‍ ഫുട്ബോള്‍ കളിക്കാറുണ്ടൊ?
Don't they play football?
അവര്‍ ഫുട്ബോള്‍ കളിക്കാറില്ലെ?
What do they play?
അവര്‍ എന്താണ് കളിക്കാറുള്ളത്?

I always come to school by bus.
ഞാന്‍ എല്ലായ് പ്പോഴും ബസ്സിനാണ് സ്കൂളില്‍ വരുന്നത്
I don't always come to school by bus.
ഞാന്‍ എല്ലായ് പ്പോഴും ബസ്സിനല്ല സ്കൂളില്‍ വരുന്നത്
Do you always come to school by bus?
നീ എല്ലായ് പ്പോഴും ബസ്സിനാണൊ സ്കൂളില്‍ വരുന്നത്?
Don't you always come to school by bus?
നീ എല്ലായ് പ്പോഴും ബസ്സിനല്ലെ സ്കൂളില്‍ വരുന്നത്?
Why do you always come to school by bus?
നീ എല്ലായ് പ്പോഴും എന്തുകൊണ്ടാണ് ബസ്സില്‍ സ്കൂളില്‍ വരുന്നത്?
Why don't you always come to school by bus?
നീ എല്ലായ് പ്പോഴും എന്തുകൊണ്ടാണ് ബസ്സില്‍ സ്കൂളില്‍ വരാത്തത്?

She frequently arrives here before me.
അവള്‍ സ്ഥിരമായി എനിക്കു മുമ്പേ ഇവിടെ എത്താറുണ്ട്
She doesn't frequently arrive here before me.
അവള്‍ സ്ഥിരമായി എനിക്കു മുമ്പേ ഇവിടെ എത്താറില്ല
Does she frequently arrive here before me?
അവള്‍ സ്ഥിരമായി എനിക്കു മുമ്പേ ഇവിടെ എത്താറുണ്ടൊ?
Doesn't she frequently arrive here before me?
അവള്‍ സ്ഥിരമായി എനിക്കു മുമ്പേ ഇവിടെ എത്താറില്ലെ?
How does she frequently arrive here before me?
അവള്‍ സ്ഥിരമായി എനിക്കു മുമ്പേ ഇവിടെ എങ്ങനെയാണ് എത്താറുള്ളത്?

The classrooms are cleaned every evening after school.
എല്ലാ വൈകുന്നേരവും സ്കൂളിനു ശേഷം ക്ലാസ് റൂംസ് ക്ലീന്‍ ചെയ്യപ്പെടുന്നു
The classrooms are not cleaned every evening after school.
എല്ലാ വൈകുന്നേരവും സ്കൂളിനു ശേഷം ക്ലാസ് റൂംസ് ക്ലീന്‍ ചെയ്യപ്പെടുന്നില്ല
Are the classrooms cleaned every evening after school?
എല്ലാ വൈകുന്നേരവും സ്കൂളിനു ശേഷം ക്ലാസ് റൂംസ് ക്ലീന്‍ ചെയ്യപ്പെടുന്നുണ്ടൊ?
Aren't the classrooms cleaned every evening after school?
എല്ലാ വൈകുന്നേരവും സ്കൂളിനു ശേഷം ക്ലാസ് റൂംസ് ക്ലീന്‍ ചെയ്യപ്പെടാറില്ലെ?
Why aren't the classrooms not cleaned every evening?
                or
Why are the classrooms not cleaned every evening?
എല്ലാ വൈകുന്നേരവും സ്കൂളിനു ശേഷം എന്തുകൊണ്ടാണ് ക്ലാസ് റൂംസ് ക്ലീന്‍ ചെയ്യപ്പെടാത്തത്

She sometimes loses her temper.
ചില സമയങ്ങളില്‍ അവള്‍ക്കു ദേഷ്യം വരാറുണ്ട്
She never loses her temper.
അവള്‍ ഒരിക്കലും ദേഷ്യപ്പെടാറില്ല
Does she ever lose her temper?
അവള്‍ എപ്പോഴെങ്കിലും ദേഷ്യപ്പെടാറുണ്ടൊ?
Doesn't she sometimes lose her temper?
അവള്‍ ചിലപ്പോഴെങ്കിലും ദേഷ്യപ്പെടാറില്ലെ?
Why does she often lose her temper?
എന്തിനാ അവള്‍ മിക്കപ്പോഴും ദേഷ്യപ്പെടുന്നത്?

I often eat out.
ഞാന്‍ പലപ്പോഴും പുറത്തുനിന്നുമാണ് ആഹാരം കഴിക്കുന്നത്
I never eat out.
ഞാന്‍ ഒരിക്കലും  പുറത്തുനിന്നും  ആഹാരം കഴിക്കാറില്ല
Do you always eat out?
നീ എല്ലായ് പ്പോഴും പുറത്തുനിന്നുമാണൊ ആഹാരം കഴിക്കുന്നത്?
Don't you always eat out?
നീ എല്ലായ് പ്പോഴും പുറത്തുനിന്നുമല്ലെ ആഹാരം കഴിക്കുന്നത്?
Why do you never eat out?
          or
Why don't you ever eat out?
നീ എന്താ ഒരിക്കലും  പുറത്തുനിന്നും ആഹാരം കഴിക്കാത്തത്?

For breakfast he eats rice and drinks cold milk.
അവന്‍ ബ്രെക്ഫസ്റ്റിനു ചോറും തണുത്ത പാലുമാണ് കഴിക്കുന്നത്
He never eats anything else for breakfast.
അവന്‍ ബ്രെക്ഫസ്റ്റിനു ഒരിക്കലും വേറെയൊന്നും കഴിക്കാറില്ല
Does he always eat rice for breakfast?
അവന്‍ ബ്രെക്ഫസ്റ്റിനു ചോറാണൊ എപ്പോഴും കഴിക്കുന്നത്?
Doesn't he always eat rice for breakfast?
അവന്‍ ബ്രെക്ഫസ്റ്റിനു ചോറല്ലെ എപ്പോഴും കഴിക്കുന്നത്?
What does he eat for breakfast?
അവന്‍ ബ്രെക്ഫസ്റ്റിനു എന്താണ്  കഴിക്കുന്നത്?

She works very hard.
അവള്‍ കഠിനമായി വര്‍ക്ക് ചെയ്യുന്നു
She doesn't work very hard.
അവള്‍ കഠിനമായി വര്‍ക്ക് ചെയ്യുന്നില്ല
Does she work very hard?
അവള്‍ കഠിനമായി വര്‍ക്ക് ചെയ്യാറുണ്ടൊ?
Doesn't she work very hard?
അവള്‍ കഠിനമായി വര്‍ക്ക് ചെയ്യാറില്ലെ?
Why does she work so hard?
അവള്‍ എന്തിനാ ഇത്ര കഠിനമായി വര്‍ക്ക് ചെയ്യുന്നത്?
Why doesn't she work very hard?
അവള്‍ എന്താ വളരെ കഠിനമായി വര്‍ക്ക് ചെയ്യാത്തത്?

My friend speaks four languages.
എന്റെ ഫ്രെന്‍ഡ് നാലു ഭാഷകള്‍ സംസാരിക്കും
My friend doesn't speak four languages.
എന്റെ ഫ്രെന്‍ഡ് നാലു ഭാഷകളൊന്നും സംസാരിക്കില്ല
Does your friend speak four languages?
നിന്റെ ഫ്രെന്‍ഡ് നാലു ഭാഷകള്‍ സംസാരിക്കുമൊ?
Doesn't your friend speak four languages?
നിന്റെ ഫ്രെന്‍ഡ് നാലു ഭാഷകള്‍ സംസാരിക്കില്ലെ?
How many languages does your friend speak?
നിന്റെ ഫ്രെന്‍ഡ് എത്ര ഭാഷകള്‍ സംസാരിക്കും?

It rains a lot in Germany.
ജര്‍മ്മനിയില്‍ ഒരുപാട് മഴ പെയ്യാറുണ്ട്
It doesn't rain much in Germany.
ജര്‍മ്മനിയില്‍ അധികം മഴ പെയ്യാറില്ല
Does it rain much in Germany?
ജര്‍മ്മനിയില്‍ അധികം മഴ പെയ്യാറുണ്ടൊ?
Doesn't it rain much in Germany?
ജര്‍മ്മനിയില്‍ അധികം മഴ പെയ്യാറില്ലെ?
Why doesn't it rain much in Germany?
എന്താ ജര്‍മ്മനിയില്‍ അധികം മഴ പെയ്യാറില്ലാത്തത്?

I smoke.
ഞാന്‍ പുകവലിക്കും
I don't smoke.
ഞാന്‍ പുകവലിക്കില്ല
Do you smoke?
നീ പുകവലിക്കുമോ?
Don't you smoke?
നീ പുകവലിക്കാറില്ലെ?
Why do you smoke?
നീ എന്തിനാ പുകവലിക്കുന്നത്?
Why don't you give it up?
നീ എന്താ അത് ഉപേക്ഷിക്കാത്തത്?

My sister has no children.
എന്റെ സിസ്റ്ററിനു  കുട്ടികളില്ല
(see "Improve Your English;Lesson 4)
Does your sister have any children?
നിന്റെ സിസ്റ്ററിനു കുട്ടികളുണ്ടൊ?
Doesn't your sister have any children?
നിന്റെ സിസ്റ്ററിനു കുട്ടികളില്ലെ?
How many children does your sister have?
നിന്റെ സിസ്റ്ററിനു എത്ര കുട്ടികളുണ്ട്?
Why doesn't she have any children?
എന്താ അവള്‍ക്കു കുട്ടികളില്ലാത്തത്?

It costs a lot to buy an apartment in Ernakulam
എറണാകുളത്ത് ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങാല്‍ ഒരുപാട് ചിലവു വരും
It doesn't cost much to buy an apartment in Ernakulam
എറണാകുളത്ത് ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങാല്‍ അധികം ചിലവു വേണ്ട
Does it cost much to buy an apartment in Ernakulam?
എറണാകുളത്ത് ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങാല്‍ അധികം ചിലവു വരുമൊ?
Doesn't it cost much to buy an apartment in Ernakulam?
എറണാകുളത്ത് ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങാല്‍ അധികം ചിലവു വരില്ലെ?
How much does it cost to buy an apartment in Ernakulam?
എറണാകുളത്ത് ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങാല്‍ എത്ര ചിലവു വരും?

Elephants live longer than humans
ആനകള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ജീവിക്കും
Elephants do not live longer than humans.
ആനകള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ജീവിക്കില്ല
Do elephants live longer than humans?
ആനകള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ജീവിക്കുമൊ?
Don't elephants live longer than humans?
ആനകള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ജീവിക്കില്ലെ?
How longer can elephants live than humans?
ആനകള്‍ മനുഷ്യരേക്കാള്‍ എത്രകാലം കൂടുതല്‍ ജീവിക്കും?

Money guarantees happiness.
പണം സന്തോഷത്തിനു ഗാറന്റി നല്‍കുന്നു
Money doesn't guarantee happiness.
പണം സന്തോഷത്തിനു ഗാറന്റി നല്‍കുന്നില്ല
Does money guarantee happiness?.
പണം സന്തോഷത്തിനു ഗാറന്റി നല്‍കുന്നുവൊ?
Doesn't money guarantee happiness?.
പണം സന്തോഷത്തിനു ഗാറന്റി നല്‍കുന്നില്ലെ?
Why do you believe money guarantees happiness?
പണം സന്തോഷത്തിനു ഗാറന്റി നല്‍കുന്നുവെന്ന്‍ നീ എന്തുകൊണ്ടാ വിശ്വസിക്കുന്നത്?
Why don't you believe money guarantees happiness?
പണം സന്തോഷത്തിനു ഗാറന്റി നല്‍കുന്നില്ലയെന്ന്‍ നീ എന്തുകൊണ്ടാ വിശ്വസിക്കാത്തത്?

Flowers grow in winter.
വിന്ററില്‍ പൂക്കള്‍ വളരും
Flowers don't grow in winter.
വിന്ററില്‍ പൂക്കള്‍ വളരാറില്ല
Do flowers grow in winter?
വിന്ററില്‍ പൂക്കള്‍ വളരുമൊ?
Don't flowers grow in winter?
വിന്ററില്‍ പൂക്കള്‍ വളരാറില്ലെ?
Why don't flowers grow in winter?
എന്തുകൊണ്ട് വിന്ററില്‍ പൂക്കള്‍ വളരാറില്ല?

The sun sets in the West.
സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുന്നു
The sun does not set in the East.
സൂര്യന്‍ കിഴക്ക്  അസ്തമിക്കാറില്ല
Does the sun set in the west?
സൂര്യന്‍ പടിഞ്ഞാറാണൊ അസ്തമിക്കുന്നത്?
Doesn't the sun set in the west?
സൂര്യന്‍ പടിഞ്ഞാറല്ലെ അസ്തമിക്കുന്നത്?
Where does the sun set?
സൂര്യന്‍ എവിടെയാണ് അസ്തമിക്കുന്നത്?

I play cricket.
ഞാന്‍ ക്രിക്കറ്റ് കളിക്കാറുണ്ട്
I don't play cricket
ഞാന്‍ ക്രിക്കറ്റ് കളിക്കാറില്ല
Do you play cricket?
നീ ക്രിക്കറ്റ് കളിക്കുമൊ?
Don't you play cricket?
നീ ക്രിക്കറ്റ് കളിക്കാറില്ലെ?
What do you play?
നീ എന്താണ് കളിക്കാറ്?

She plays tennis
അവള്‍ ടെന്നീസ് കളിക്കാറുണ്ട്
I don't play tennis
ഞാന്‍  ടെന്നീസ് കളിക്കാറില്ല
She does not play badminton.
അവള്‍ ബാഡ് മിന്റന്‍ കളിക്കാറില്ല
Doesn't she play badminton?
അവള്‍ ബാഡ് മിന്റന്‍ കളിക്കാറില്ലെ?
Why doesn't she play badminton?
അവള്‍ എന്താ ബാഡ് മിന്റന്‍ കളിക്കാറില്ലാത്തത്?
What else does she play?
അവള്‍ മറ്റെന്താണ് കളിക്കാറ്?

Sid brushes his teeth every morning.
എല്ലാ പ്രഭാതത്തിലും സിഡ് അവന്റെ പല്ലുകള്‍ തേക്കാറുണ്ട്
Sid doesn't brush his teeth every morning.
എല്ലാ പ്രഭാതത്തിലും സിഡ് അവന്റെ പല്ലുകള്‍ തേക്കാറില്ല
Does Sid brush his teeth every morning?
എല്ലാ പ്രഭാതത്തിലും സിഡ് അവന്റെ പല്ലുകള്‍ തേക്കാറുണ്ടൊ?
Why doesn't Sid brush his teeth every morning?
എല്ലാ പ്രഭാതത്തിലും എന്തുകൊണ്ടാ സിഡ് അവന്റെ പല്ലുകള്‍ തേക്കാത്തത്?

Carol usually drives to work.
കരോള്‍ പൊതുവെ വണ്ടിയോടിച്ചാണ് ജോലിക്കു പോകുന്നത്
Carol doesn't always drive to work.
കരോള്‍ എപ്പോഴും വണ്ടിയോടിച്ചല്ല ജോലിക്കു പോകുന്നത്
Does Carol always drive to work?
കരോള്‍ എപ്പോഴും വണ്ടിയോടിച്ചാണൊ ജോലിക്കു പോകുന്നത്?
How else does she go to work?
മറ്റെങ്ങനെയാണ് അവള്‍ ജോലിക്കു പോകുന്നത്?

The teacher grades homework on Fridays
വെള്ളിയാഴ്ച്കളിലാണ് ടീച്ചര്‍  ഹോംവര്‍ക്ക് ഗ്രെയ്ഡ് ചെയ്യാറുള്ളത്
The teacher doesn't grade homework on Fridays
വെള്ളിയാഴ്ച്കളില്‍ ടീച്ചര്‍  ഹോംവര്‍ക്ക് ഗ്രെയ്ഡ് ചെയ്യാറില്ല
Does the teacher grade homework on Fridays?
വെള്ളിയാഴ്ച്കളില്‍ ടീച്ചര്‍  ഹോംവര്‍ക്ക് ഗ്രെയ്ഡ് ചെയ്യാറുണ്ടൊ?
Doesn't the teacher grade homework on Fridays?
വെള്ളിയാഴ്ച്കളില്‍ ടീച്ചര്‍  ഹോംവര്‍ക്ക് ഗ്രെയ്ഡ് ചെയ്യാറില്ലെ?
On which day/days does the teacher grade homework ?
ഏതു ദിവസമാണ്/ദിവസങ്ങളിലാണ് ടീച്ചര്‍  ഹോംവര്‍ക്ക് ഗ്രെയ്ഡ് ചെയ്യാറുള്ളത്?
On what other days does the teacher grade homework ?
മറ്റേതു ദിവസങ്ങളിലാണ് ടീച്ചര്‍  ഹോംവര്‍ക്ക് ഗ്രെയ്ഡ് ചെയ്യാറുള്ളത്?
When does the teacher grade homework?
എപ്പോഴാണ് ടീച്ചര്‍  ഹോംവര്‍ക്ക് ഗ്രെയ്ഡ് ചെയ്യാറുള്ളത്?

Many birds of Europe fly south to Africa every winter.
യൂറോപ്പിലെ ഒരുപാട് കിളികള്‍ എല്ലാ ആമഞ്ഞുകാലത്തും ഫ്രിക്കയെ ലക്ഷ്യമാക്കി തെക്കോട്ടു പറക്കുന്നു
Many birds of Europe do not fly south to Africa every winter.
യൂറോപ്പിലെ ഒരുപാട് കിളികള്‍ എല്ലാ മഞ്ഞുകാലത്തും ആഫ്രിക്കയെ ലക്ഷ്യമാക്കി തെക്കോട്ടു പറക്കാറില്ല
Do many birds of Europe fly south to Africa every winter?
യൂറോപ്പിലെ ഒരുപാട് കിളികള്‍ എല്ലാ മഞ്ഞുകാലത്തും ആഫ്രിക്കയെ ലക്ഷ്യമാക്കി തെക്കോട്ടു പറക്കാറുണ്ടൊ?
Don't many birds of Europe fly south to Africa every winter?
യൂറോപ്പിലെ ഒരുപാട് കിളികള്‍ എല്ലാ മഞ്ഞുകാലത്തും ആഫ്രിക്കയെ ലക്ഷ്യമാക്കി തെക്കോട്ടു പറക്കാറില്ലെ?
Where do some birds of Europe fly every winter?
യൂറോപ്പിലെ ചില കിളികള്‍ എല്ലാ മഞ്ഞുകാലത്തും എവിടേയ്ക്കാണ്  പറക്കുന്നത്?
Why do many birds of Europe fly south to Africa every winter?
യൂറോപ്പിലെ ഒരുപാട് കിളികള്‍ എല്ലാ മഞ്ഞുകാലത്തും എന്തുകൊണ്ടാണ് ആഫ്രിക്കയെ ലക്ഷ്യമാക്കി തെക്കോട്ടു പറക്കുന്നത്?
Where else do the birds of Europe fly every winter?
യൂറോപ്പിലെ  കിളികള്‍ എല്ലാ മഞ്ഞുകാലത്തും മറ്റെവിടെയ്ക്കാണ് പറക്കുന്നത്?


The weather gets very cold in Moscow in the winter.
മഞ്ഞുകാലത്ത് മോസ്ക്കോയില്‍ കാലാവസ്ഥ വളരെ തണുപ്പുള്ളതായി തീരാറുണ്ട്
The weather does not get very cold in Moscow in the winter.
മഞ്ഞുകാലത്ത് മോസ്ക്കോയില്‍ കാലാവസ്ഥ വളരെ തണുപ്പുള്ളതായി തീരാറില്ല
Does the weather get very cold in Moscow in the winter?
മഞ്ഞുകാലത്ത് മോസ്ക്കോയില്‍ കാലാവസ്ഥ വളരെ തണുപ്പുള്ളതായി തീരാറുണ്ടൊ?
Doesn't the weather get very cold in Moscow in the winter?
മഞ്ഞുകാലത്ത് മോസ്ക്കോയില്‍ കാലാവസ്ഥ വളരെ തണുപ്പുള്ളതായി തീരാറില്ലെ?
Why does the weather get very cold in Moscow in the winter?
എന്തുകൊണ്ടാണ് മഞ്ഞുകാലത്ത് മോസ്ക്കോയില്‍ കാലാവസ്ഥ വളരെ തണുപ്പുള്ളതായി തീരാറുള്ളത്?
How cold is the weather in Moscow in the winter?
മഞ്ഞുകാലത്ത് മോസ്ക്കോയില്‍ കാലാവസ്ഥ എത്രമാത്രം തണുപ്പുള്ളതാണ്?

In the north the season changes four times a year .
വടക്ക് സീസണ്‍ വര്‍ഷത്തില്‍ നാലു പ്രാവശ്യം മാറാറുണ്ട്
In the north the season does not change four times a year .
വടക്ക് സീസണ്‍ വര്‍ഷത്തില്‍ നാലു പ്രാവശ്യം മാറാറില്ല
Does the season change four times a year in the north?
വടക്ക് സീസണ്‍ വര്‍ഷത്തില്‍ നാലു പ്രാവശ്യം മാറാറുണ്ടൊ?
Doesn't the season change four times a year in the north?
വടക്ക് സീസണ്‍ വര്‍ഷത്തില്‍ നാലു പ്രാവശ്യം മാറാറില്ലെ?
How often does the season change a year in the north?
എത്ര വട്ടം വടക്ക് സീസണ്‍ വര്‍ഷത്തില്‍ മാറാറുണ്ട്?
Why does the season change four times a year in the north?
എന്തുകൊണ്ടാണ് വടക്ക് സീസണ്‍ വര്‍ഷത്തില്‍ നാലു പ്രാവശ്യം മാറാറുള്ളത്?

Leap year comes every four years.
ഓരോ നാലുവര്‍ഷം കൂടുമ്പോഴാണ് അധിവര്‍ഷം എത്താറുള്ളത്
Leap year does not come every four years.
ഓരോ നാലുവര്‍ഷം കൂടുമ്പോഴും അധിവര്‍ഷം എത്താറില്ല
Does leap year come every four years?
ഓരോ നാലുവര്‍ഷം കൂടുമ്പോഴും അധിവര്‍ഷം എത്താറുണ്ടൊ?
Doesn't leap year come every four years?
ഓരോ നാലുവര്‍ഷം കൂടുമ്പോഴും അധിവര്‍ഷം എത്താറില്ലെ?
How often does leap year come in a decade?
ഒരു ദശാബ്ദത്തില്‍ അധിവര്‍ഷം എത്രവട്ടം വരും?


My whole family go to church once a week.
എന്റെ കുടുമ്പം മുഴുവനും ആഴ്ച്ചയില്‍ ഒരിക്കല്‍ ചര്‍ച്ചില്‍ പോകാറുണ്ട്
We don't all go to church every week.
ഞങ്ങള്‍ എല്ലാവരും എല്ലാ ആഴ്ചയിലും ചര്‍ച്ചില്‍ പോകാറില്ല
Do your whole family go to church once a week?
നിന്റെ കുടുമ്പം മുഴുവനും ആഴ്ച്ചയില്‍ ഒരിക്കല്‍ ചര്‍ച്ചില്‍ പോകാറുണ്ടൊ?
Don't your whole family go to church once a week?
നിന്റെ കുടുമ്പം മുഴുവനും ആഴ്ച്ചയില്‍ ഒരിക്കല്‍ ചര്‍ച്ചില്‍ പോകാറില്ലെ?
Which church do your whole family go to once a week?
നിന്റെ കുടുമ്പം മുഴുവനും ആഴ്ച്ചയില്‍ ഒരിക്കല്‍ ഏതു ചര്‍ച്ചിലാണ് പോകാറുള്ളത്?
My wife likes black coffee for breakfast.
എന്റെ ഭാര്യ ബ്രെക്ക് ഫസ്റ്റിന് കട്ടന്‍ കാപ്പി ഇഷ്ടപ്പെടുന്നു
My wife does not like black coffee for breakfast.
എന്റെ ഭാര്യ ബ്രെക്ക് ഫസ്റ്റിന് കട്ടന്‍ കാപ്പി ഇഷ്ടപ്പെടുന്നില്ല
Does your wife like black coffee for breakfast?
നിന്റെ ഭാര്യ ബ്രെക്ക് ഫസ്റ്റിന് കട്ടന്‍ കാപ്പി ഇഷ്ടപ്പെടുന്നൊ?
Doesn't your wife like black coffee for breakfast?
നിന്റെ ഭാര്യ ബ്രെക്ക് ഫസ്റ്റിന് കട്ടന്‍ കാപ്പി ഇഷ്ടപ്പെടുന്നില്ലെ?
Doesn't she like anything else for breakfast?
അവള്‍ ബ്രെക്ക് ഫസ്റ്റിന് മറ്റൊന്നും ഇഷ്ടപ്പെടുന്നില്ലെ?
Why does your wife like black coffee for breakfast?
എന്തുകൊണ്ടാണ് നിന്റെ ഭാര്യ ബ്രെക്ക് ഫസ്റ്റിന് കട്ടന്‍ കാപ്പി ഇഷ്ടപ്പെടുന്നത്?
Why doesn't your wife like black coffee for breakfast?
എന്തുകൊണ്ടാണ് നിന്റെ ഭാര്യ ബ്രെക്ക് ഫസ്റ്റിന് കട്ടന്‍ കാപ്പി ഇഷ്ടപ്പെടാത്തത്?
Why doesn't she like milk for breakfast?
എന്തുകൊണ്ടാണ് അവള്‍ ബ്രെക്ക് ഫസ്റ്റിനു പാല്‍ ഇഷ്ടപ്പെടാത്തത്?

My son always takes the bus to go to school.
എന്റെ മകന്‍ ബസ്സിലാണ് എല്ലായ് പ്പോഴും സ്ക്കൂളില്‍ പോകുന്നത്
My son seldom takes the bus to go to school.
എന്റെ മകന്‍ ബസ്സിലങ്ങനെ സ്ക്കൂളില്‍ പോകാറില്ല
Does your son always take the bus to go to school?
നിന്റെ മകന്‍ ബസ്സിലാണൊ എല്ലായ് പ്പോഴും സ്ക്കൂളില്‍ പോകുന്നത്?
Doesn't your son always take the bus to go to school?
നിന്റെ മകന്‍ ബസ്സിലല്ലെ എല്ലായ് പ്പോഴും സ്ക്കൂളില്‍ പോകുന്നത്?
How does your son always  go to school?
നിന്റെ മകന്‍ എങ്ങനെയാണ് എല്ലായ് പ്പോഴും സ്ക്കൂളില്‍ പോകുന്നത്?
Why doesn't he go to school on his bicycle?
നിന്റെ മകന്‍ എന്തുകൊണ്ടാ അവന്റെ സൈക്കിളില്‍  സ്ക്കൂളില്‍ പോകാത്തത്?

Tourists go to Egypt to see the pyramids
പിരമിഡുകള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ ഈജിപ്റ്റിലേയ്ക്ക് പോകാറുണ്ട്
Tourists do not go to Egypt to see the pyramids
പിരമിഡുകള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ ഈജിപ്റ്റിലേയ്ക്ക് പോകാറില്ല
Do tourists go to Egypt to see the pyramids?
പിരമിഡുകള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ ഈജിപ്റ്റിലേയ്ക്ക് പോകാറുണ്ടൊ?
Don't tourists go to Egypt to see the pyramids?
പിരമിഡുകള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ ഈജിപ്റ്റിലേയ്ക്ക് പോകാറില്ലെ?
Where do tourists go to see the pyramids?
പിരമിഡുകള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ എവിടേയ്ക്കാണ്  പോകാറുള്ളത്?

Most babies learn to speak when they are about two years old.
ഭൂരിഭാഗം കുട്ടികളും അവര്‍ക്കു ഏകദേശം രണ്ടു വയസുള്ളപ്പോള്‍ സംസാരിക്കാന്‍ പഠിക്കുന്നു
Most babies don't learn to speak when they are about two years old.
ഭൂരിഭാഗം കുട്ടികളും അവര്‍ക്കു ഏകദേശം രണ്ടു വയസുള്ളപ്പോള്‍ സംസാരിക്കാന്‍ പഠിക്കുന്നില്ല
Do babies learn to speak when they are about two years old?.
കുട്ടികള്‍ അവര്‍ക്കു ഏകദേശം രണ്ടു വയസുള്ളപ്പോള്‍ സംസാരിക്കാന്‍ പഠിക്കുന്നുവൊ?
Don't babies learn to speak when they are about two years old?.
കുട്ടികള്‍ അവര്‍ക്കു ഏകദേശം രണ്ടു വയസുള്ളപ്പോള്‍ സംസാരിക്കാന്‍ പഠിക്കുന്നില്ലെ??
When do babies learn to speak ?
കുട്ടികള്‍ എപ്പോഴാണ് സംസാരിക്കാന്‍ പഠിക്കുന്നത്?

Water boils at 100° Celsius.
വെള്ളം തിളയ്ക്കുന്നത് 100 ഡിഗ്രി സെല്‍ഷ്യസിലാണ്
Water doesn't boil at 90° Celsius.
വെള്ളം 90 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കാറില്ല
Does water boil at 90° Celsius?
വെള്ളം 90 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കാറുണ്ടൊ?
Doesn't water boil at 100° Celsius?
വെള്ളം 100 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കാറില്ലെ??
What temperature does water boil at?
       or
At What temperature does water boil ?
ഏതു റ്റെമ്പറച്ചിറലാണ് വെള്ളം തിളയ്ക്കുന്നത്?

Trees lose their leaves in the fall.
മരങ്ങള്‍ക്ക് ശിശിരത്തില്‍ അവയുടെ ഇലകള്‍ നഷ്ടമാകുന്നു
Trees do not lose their leaves in spring.
മരങ്ങള്‍ക്ക് വസന്തത്തില്‍ അവയുടെ ഇലകള്‍ നഷ്ടമാകുന്നില്ല
Do trees lose their leaves in the fall?.
മരങ്ങള്‍ക്ക് ശിശിരത്തില്‍ അവയുടെ ഇലകള്‍ നഷ്ടമാകുന്നുവൊ?
Don't trees lose their leaves in the fall?.
മരങ്ങള്‍ക്ക് ശിശിരത്തില്‍ അവയുടെ ഇലകള്‍ നഷ്ടമാകുന്നില്ലെ?
In which season do trees lose their leaves ?
മരങ്ങള്‍ക്ക് ഏതു സീസണിലാണ് അവയുടെ ഇലകള്‍ നഷ്ടമാകുന്നത്?

Few people live to be 100 years old.
നൂറു വയസുവരെ അധികമാരും തന്നെ ജീവിച്ചിരിക്കാറില്ല
Most people live 60 or 65 years
ഭൂരിഭാഗം ആളുകളും 60 അല്ലെങ്കില്‍ 65 വയസു വരെയെ ജീവിക്കാറുള്ളൂ
Does anyone live to be a hundred years old?
നൂറു വയസുവരെ ആരെങ്കിലും ജീവിച്ചിരിക്കാറുണ്ടൊ?
Doesn't anyone live to be a hundred years old?
നൂറു വയസുവരെ ആരും ജീവിച്ചിരിക്കാറില്ലെ?
How long do people live?
ആളുകള്‍ എത്രകാലം ജീവിച്ചിരിക്കും?

Wood floats on water.
മരം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു
Wood does not float on water.
മരം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നില്ല
Does wood float on water?.
മരം വെള്ളത്തില്‍ പൊങ്ങിക്കിടക്കുമൊ?
Doesn't wood float on water?.
മരം വെള്ളത്തില്‍ പൊങ്ങിക്കിടക്കാറില്ലെ?
Why doesn't wood float on water?.
മരം വെള്ളത്തില്‍ എന്താ പൊങ്ങിക്കിടക്കാത്തത്?
What happens to wood when on water?
മരത്തിന് വെള്ളത്തിലായിരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?

It snows in desert.
മരുഭൂമിയില്‍ മഞ്ഞു പെയ്യാറുണ്ട്
It doesn't snow in desert.
മരുഭൂമിയില്‍ മഞ്ഞു പെയ്യാറില്ല
Does it snow in the desert?
മരുഭൂമിയില്‍ മഞ്ഞു പെയ്യാറുണ്ടൊ?
Doesn't it snow in the desert?
മരുഭൂമിയില്‍ മഞ്ഞു പെയ്യാറില്ലെ?
Where is it that snow doesn't fall?
എവിടെയാണ്  മഞ്ഞു വീഴാറില്ലാത്തത്?

Kumar and his wife live in a big city
കുമാറും ഭാര്യയും ഒരു വലിയ സിറ്റിയിലാണ് താമസിക്കുന്നത്
Kumar and his wife don't live in a big city
കുമാറും ഭാര്യയും ഒരു വലിയ സിറ്റിയിലല്ല താമസിക്കുന്നത്
Do Kumar and his wife live in a big city?
കുമാറും ഭാര്യയും ഒരു വലിയ സിറ്റിയിലാണൊ താമസിക്കുന്നത്?
Don't Kumar and his wife live in a big city
കുമാറും ഭാര്യയും ഒരു വലിയ സിറ്റിയിലല്ലെ താമസിക്കുന്നത്?
Why do Kumar and his wife live in a big city?
കുമാറും ഭാര്യയും എന്തിനാ ഒരു വലിയ സിറ്റിയില്‍ താമസിക്കുന്നത്?
Why don't they move house?
അവര്‍ എന്തേ വീടു മാറാത്തത്?

Glory writes a letter to her mother once a week.
ആഴ്ചയില്‍ ഒരിക്കല്‍ ഗ്ലോറി അവളുടെ അമ്മയ്ക്ക് കത്തെഴുതാറുണ്ട്
Glory doesn't write any letter to her mother.
ഗ്ലോറി അവളുടെ അമ്മയ്ക്ക് കത്തൊന്നുമെഴുതാറില്ല
Does Glory write to her mother once a week?
ആഴ്ചയില്‍ ഒരിക്കല്‍ ഗ്ലോറി അവളുടെ അമ്മയ്ക്ക് എഴുതാറുണ്ടൊ?
Doesn't Glory write a letter to her mother once a week?
ആഴ്ചയില്‍ ഒരിക്കല്‍ ഗ്ലോറി അവളുടെ അമ്മയ്ക്ക് ഒരു കത്തെഴുതാറില്ലെ?
How often does Glory write to her mother a week?
ഒരാഴ്ചയില്‍ എത്ര വട്ടം ഗ്ലോറി അവളുടെ അമ്മയ്ക്ക് എഴുതാറുണ്ട്?
Why do you think Glory doesn't phone her mother?
ഗ്ലോറി അവളുടെ അമ്മയ്ക്ക് ഫോണ്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് നിങ്ങള്‍ കരുതുന്നത്?

Cats generally eat a lot.
പൂച്ചകള്‍ സാധാരണ ഒരുപാട് തിന്നാറുണ്ട്
Cats generally don't eat much.
പൂച്ചകള്‍ സാധാരണ അധികം തിന്നാറില്ല
Do cats generally eat much?
പൂച്ചകള്‍ സാധാരണ അധികം തിന്നാറുണ്ടൊ?
Don't cats generally eat much?
പൂച്ചകള്‍ സാധാരണ അധികം തിന്നാറില്ലെ?
Why do cats generally eat a lot?
പൂച്ചകള്‍ എന്തുകൊണ്ടാണ് സാധാരണ ഒരുപാട് തിന്നാറുള്ളത്?
Why don't cats generally eat rats?
പൂച്ചകള്‍ സാധാരണ എന്തുകൊണ്ടാണ് എലികളെ തിന്നാറില്ലാത്തത്?

Children drink milk with their meals.
കുട്ടികള്‍ അവരുടെ ഭക്ഷണത്തിനോടൊപ്പം പാല്‍ കുടിക്കാറുണ്ട്
Children don't drink milk with their meals.
കുട്ടികള്‍ അവരുടെ ഭക്ഷണത്തിനോടൊപ്പം പാല്‍ കുടിക്കാറില്ല
Do children drink milk with their meals?
കുട്ടികള്‍ അവരുടെ ഭക്ഷണത്തിനോടൊപ്പം പാല്‍ കുടിക്കാറുണ്ടൊ?
Don't children drink milk with their meals.
കുട്ടികള്‍ അവരുടെ ഭക്ഷണത്തിനോടൊപ്പം പാല്‍ കുടിക്കാറില്ലെ?
What do children drink milk with their meals?
കുട്ടികള്‍ അവരുടെ ഭക്ഷണത്തിനോടൊപ്പം എന്താണ് കുടിക്കാറുള്ളത്?


   Stative Verbs
ഇംഗ്ലീഷ് ഭാഷയില്‍ മനസ്,ചിന്ത,ഇന്ദ്രിയ സംവേദനം എന്നിവയുമായി ബന്ധപ്പെട്ട ഏതാനും ക്രിയകള്‍ ഉണ്ട്.ഈ ക്രിയകള്‍ സാധാരണയായി Simple Present Tense അല്ലെങ്കില്‍ Simple Past Tense എന്നീ കാലങ്ങളിലാണ് ഉപയോഗിക്കുന്നത്.സാധാരണയായി കണ്ടു വരുന്ന Stative Verbs താഴെ പറയുന്നവയാണ്

agree, assume, believe, consider, doubt, expect, forget, know, realize, remember, suppose, think,understand,trust
like    love    prefer     know     understand
hate    need    want    believe    remember
see    hear    taste    smell    look

The two stories agree .
രണ്ടു കഥകള്‍ക്കും തമ്മില്‍ യോജിപ്പുണ്ട്
The two stories don't agree in many details
രണ്ടു കഥകള്‍ക്കും തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ യോജിപ്പില്ല
Do the two stories agree?
രണ്ടു കഥകള്‍ക്കും തമ്മില്‍ യോജിപ്പുണ്ടൊ?
Don't the two stories agree?
രണ്ടു കഥകള്‍ക്കും തമ്മില്‍ യോജിപ്പില്ലെ?
How do the two stories agree?
രണ്ടു കഥകളും തമ്മില്‍ എങ്ങനെ യോജിക്കും?

She always forgets her purse.
അവള്‍ എപ്പോഴും അവളുടെ പേഴ്സ് മറന്നു പോകാറുണ്ട്
She *seldom forgets her purse.
അവള്‍ അങ്ങനെയൊന്നും അവളുടെ പേഴ്സ് മറന്നു പോകാറില്ല
Does she ever forget her purse?
അവള്‍ എപ്പോഴെങ്കിലും അവളുടെ പേഴ്സ് മറന്നു പോകാറുണ്ടൊ?
Doesn't she sometimes forget her purse?
അവള്‍ ചിലപ്പോഴെങ്കിലും അവളുടെ പേഴ്സ് മറന്നു പോകാറില്ലെ?
Why is it that she always forgets her purse?
അവള്‍ എന്തുകൊണ്ടാണ് എപ്പോഴും അവളുടെ പേഴ്സ് മറന്നു പോകാറുള്ളത്?
*seldom ഒരു നെഗറ്റിവ് പ്രയോഗമാണ്

He never forgets his *wallet.
അവന്‍ അവന്റെ വാലറ്റ് ഒരിക്കലും മറന്നു പോകാറില്ല
*wallet -പുരുഷന്മാര്‍ക്കുള്ള പേഴ്സ്

We all know that children like sweets.
കുട്ടികള്‍ സ്വീറ്റ്സ് ഇഷ്ടപ്പെടുന്നുവെന്ന്‍ നമുക്ക് എല്ലാവര്‍ക്കും അറിയാം

He always forgets to do his homework.
അവന്‍ എല്ലായ് പ്പോഴും അവന്റെ ഹോംവര്‍ക്ക് ചെയ്യാന്‍ മറന്നുപോകാറുണ്ട്
He never forgets to do his homework.
അവന്‍ ഒരിക്കലും അവന്റെ ഹോംവര്‍ക്ക് ചെയ്യാന്‍ മറന്നുപോകാറില്ല
Does he ever forget to do his homework?
അവന്‍ എപ്പോഴെങ്കിലും അവന്റെ ഹോംവര്‍ക്ക് ചെയ്യാന്‍ മറന്നുപോകാറുണ്ടൊ?
Doesn't he sometimes forget to do his homework?
അവന്‍ ചിലപ്പോഴെങ്കിലും അവന്റെ ഹോംവര്‍ക്ക് ചെയ്യാന്‍ മറന്നുപോകാറില്ലെ?
How does he always remember to do his homework?
അവന്‍ എല്ലായ് പ്പോഴും എങ്ങനെയാണ് അവന്റെ ഹോംവര്‍ക്ക് ചെയ്യാന്‍ ഓര്‍മ്മിക്കുന്നത്?

I assume his train was late
അവന്റെ ട്രെയിന്‍ വൈകിയിരുന്നുവെന്ന്‍ ഞാന്‍ കരുതുന്നു

I believe her to be very smart
അവള്‍ വളരെ മിടുക്കിയാണെന്ന്‍ ഞാന്‍ വിശ്വസിക്കുന്നു

I don't consider her to be stupid
അവളെ ഒരു വിഡ്ഢിയായി ഞാന്‍ കരുതുന്നില്ല

I doubt these reports
ഈ റിപ്പോര്‍ട്ടുകളില്‍ എനിക്കു സന്ദേഹമുണ്ട്

That is not the sort of behavior I expect of you
ഞാന്‍ നിന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് അത്തരത്തിലുള്ള പെരുമാറ്റമല്ല
Do you expect me to salute you every time I see you?
ഞാന്‍ നിന്നെ കാണുന്ന എല്ലാ സമയവും ഞാന്‍ നിന്നെ സല്യൂട്ട് ചെയ്യണമെന്ന്‍ നീ പ്രതീക്ഷിക്കുന്നുണ്ടൊ?
Don't you expect me to salute you every time I see you?
ഞാന്‍ നിന്നെ കാണുന്ന എല്ലാ സമയവും ഞാന്‍ നിന്നെ സല്യൂട്ട് ചെയ്യണമെന്ന്‍ നീ പ്രതീക്ഷിക്കുന്നില്ലെ?
What do you expect of me?
നീ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്?

I know that the President lied to the people.
പ്രസിഡന്റ് ജനങ്ങളോട് നുണ പറഞ്ഞതാണെന്ന്‍ എനിക്കറിയാം
I don't know if/whether the President lied to the people.
പ്രസിഡന്റ് ജനങ്ങളോട് നുണ പറഞ്ഞതാണൊയെന്ന്‍ എനിക്കറിയില്ല
What makes you think the President lied to the people?
പ്രസിഡന്റ് ജനങ്ങളോട് നുണ പറഞ്ഞതാണെന്ന്‍ നിന്നെ ചിന്തിപ്പിക്കുന്നത് എന്താണ്?

She realizes how important this decision is.
ഈ തീരുമാനം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന്‍ അവള്‍ മനസ്സിലാക്കുന്നു
Does she realize how important this decision is?
ഈ തീരുമാനം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന്‍ അവള്‍ മനസ്സിലാക്കുന്നുവൊ?
Doesn't she realize how important this decision is?
ഈ തീരുമാനം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന്‍ അവള്‍ മനസ്സിലാക്കുന്നില്ലെ?
What does she realize of this decision?
ഈ തീരുമാനത്തെ കുറിച്ച്  അവള്‍ എന്താണ് മനസ്സിലാക്കുന്നത്?

I suppose that you have done your work
നീ നിന്റെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന്‍ ഞാന്‍ കരുതുന്നു
I don't suppose that you have done your work.
നീ നിന്റെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന്‍ ഞാന്‍ കരുതുന്നില്ല
Do you suppose that he has  done his work?
അവന്‍ അവന്റെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന്‍ നീ കരുതുന്നൊ?
Don't you suppose that he has  done his work?
അവന്‍ അവന്റെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന്‍ നീ കരുതുന്നില്ലെ?

I think he is very smart.
അവന്‍ വളരെ മിടുക്കനാണെന്ന്‍ ഞാന്‍ കരുതുന്നു
I don't think he is very smart.
അവന്‍ വളരെ മിടുക്കനാണെന്ന്‍ ഞാന്‍ കരുതുന്നില്ല
Do you think he is very smart?
അവന്‍ വളരെ മിടുക്കനാണെന്ന്‍ നീ കരുതുന്നൊ?
Don't you think he is very smart?
അവന്‍ വളരെ മിടുക്കനാണെന്ന്‍ നീ കരുതുന്നില്ലെ?
What do you think of him?
നീ അവനെ കുറിച്ച് എന്തു കരുതുന്നു?

She trusts me blindly.
അവള്‍ എന്നെ അന്ധമായി വിശ്വസിക്കുന്നു
She doesn't trust me at all.
അവള്‍ എന്നെ വിശ്വസിക്കുന്നതേയില്ല
Does she trust you?
അവള്‍ നിന്നെ  വിശ്വസിക്കുന്നുവൊ?
Doesn't she trust you?
അവള്‍ നിന്നെ  വിശ്വസിക്കുന്നില്ലെ?
Why does she trust you so blindly?
അവള്‍ എന്തുകൊണ്ടാ നിന്നെ ഇത്ര അന്ധമായി വിശ്വസിക്കുന്നത്?
Why doesn't she trust you at all?
അവള്‍ എന്തുകൊണ്ട് നിന്നെ വിശ്വസിക്കുന്നതേയില്ല?

This project looks fishy.
ഈ പദ്ധതി സംശയം ജനിപ്പിക്കുന്നതായി തോന്നിക്കുന്നു
What makes you say that this project looks fishy?
ഈ പദ്ധതി സംശയം ജനിപ്പിക്കുന്നതായി തോന്നിക്കുന്നുവെന്ന്‍ നീ എന്തുകൊണ്ടാണ് പറയുന്നത്?

I hear a baby crying.
ഒരു കുഞ്ഞു കരയുന്നത് എനിക്കു കേള്‍ക്കാം
I don't hear anybody crying.
ആരും കരയുന്നത് ഞാന്‍ കേള്‍ക്കുന്നില്ല
Do you hear anybody crying?
ആരെങ്കിലും കരയുന്നത് നീ കേള്‍ക്കുന്നുവൊ?
Don't you hear somebody crying?
ആരൊ കരയുന്നത് നീ കേള്‍ക്കുന്നില്ലെ?
Who do you think is crying?
ആരു കരയുന്നതായിട്ടാണ്  നീ കരുതുന്നത്?

Anne thinks it's a good idea to do English exercises
ഇംഗ്ലീഷ് എക്സര്‍സൈസുകള്‍ ചെയ്യുന്നത് ഒരു നല്ല ആശയമായി ആന്‍ കരുതുന്നു

I love lying in bed late on Sunday mornings.
ഞായറാഴ്ചകളിലെ പ്രഭാതങ്ങളില്‍ വൈകുന്നതുവരെ ബെഡില്‍ കിടക്കുന്നത് എനിക്കിഷ്ടമാണ്
I don't love lying in bed late on Sunday mornings
ഞായറാഴ്ചകളിലെ പ്രഭാതങ്ങളില്‍ വൈകുന്നതുവരെ ബെഡില്‍ കിടക്കുന്നത് എനിക്കിഷ്ടമല്ല
Do you love lying in bed late on Sunday morning?
ഞായറാഴ്ചകളിലെ പ്രഭാതങ്ങളില്‍ വൈകുന്നതുവരെ ബെഡില്‍ കിടക്കുന്നത് നിനക്കിഷ്ടമാണൊ?
Don't you love lying in bed late on Sunday morning?
ഞായറാഴ്ചകളിലെ പ്രഭാതങ്ങളില്‍ വൈകുന്നതുവരെ ബെഡില്‍ കിടക്കുന്നത് നിനക്കിഷ്ടമല്ലെ?
What do you love doing on Sunday mornings?
ഞായറാഴ്ചകളിലെ പ്രഭാതങ്ങളില്‍ എന്തുചെയ്യാനാണ് നീ ഇഷ്ടപ്പെടുന്നത്?

I need to know right now.
എനിക്കിപ്പോള്‍ തന്നെ അറിയേണ്ടതായിട്ടുണ്ട്
I don't need to know right now
എനിക്കിപ്പോള്‍ തന്നെ അറിയേണ്ടതായിട്ടില്ല
Do you need to know right now?
നിനക്കിപ്പോള്‍ തന്നെ അറിയേണ്ടതായിട്ടുണ്ടൊ?
Don't you need to know right now?
നിനക്കിപ്പോള്‍ തന്നെ അറിയേണ്ടതായിട്ടില്ലെ?
When do you need to know ?
നിനക്കു എപ്പോഴാണ് അറിയേണ്ടത്?

She says she doesn't know who did it,I believe her
അത് ആരാണ് ചെയ്തതെന്ന്‍ അവള്‍ക്ക് അറിയില്ലയെന്ന്‍ അവള്‍ പറയുന്നു, ഞാനവള്‍ പറയുന്നത് വിശ്വസിക്കുന്നു
Does she say she knows who did it?
അത് ആരാണ് ചെയ്തതെന്ന്‍ അവള്‍ക്ക് അറിയാമെന്ന്‍ അവള്‍ പറയുന്നുണ്ടൊ?
Doesn't she say she knows who did it?
അത് ആരാണ് ചെയ്തതെന്ന്‍ അവള്‍ക്ക് അറിയാമെന്ന്‍ അവള്‍ പറയുന്നില്ലെ?
Doesn't she say she doesn't know who did it?
അത് ആരാണ് ചെയ്തതെന്ന്‍ അവള്‍ക്ക് അറിയില്ലയെന്ന്‍ അവള്‍ പറയുന്നില്ലെ?
Does she say she doesn't know who did it?
അത് ആരാണ് ചെയ്തതെന്ന്‍ അവള്‍ക്ക് അറിയില്ലയെന്ന്‍ അവള്‍ പറയുന്നുണ്ടൊ?
Who does she say did it?
അത് ആരാണ് ചെയ്തതെന്നാണ് അവള്‍ പറയുന്നത്?

He wants to speak to you again.
അവനു നിന്നോട് വീണ്ടും സംസാരിക്കണം
He doesn't want to speak to you again.
അവനു നിന്നോട് വീണ്ടും സംസാരിക്കണമെന്നില്ല
Does he  want to speak to you again?.
അവനു നിന്നോട് വീണ്ടും സംസാരിക്കണമെന്നുണ്ടൊ?
Doesn't he  want to speak to you again?.
അവനു നിന്നോട് വീണ്ടും സംസാരിക്കണമെന്നില്ലെ?
Why doesn't he want to speak to you again?.
അവന്‍ എന്തുകൊണ്ടാ നിന്നോട് വീണ്ടും സംസാരിക്കാന്‍ ആഗ്രഹിക്കാത്തത്?
Why does he want to speak to you again?.
അവന്‍ എന്തുകൊണ്ടാ നിന്നോട് വീണ്ടും സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്?

This tastes very good.
ഇതിനു നല്ല രുചിയുണ്ട്
This doesn't taste very good.
ഇതിനു നല്ല രുചിയില്ല
Does this taste very good?
ഇതിനു നല്ല രുചിയുണ്ടൊ?
Doesn't this taste very good?
ഇതിനു നല്ല രുചിയില്ലെ?
How does this taste?
ഇതിനു എന്തു രുചിയാണുള്ളത്?

I remember the first time we met.
നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയത് ഞാന്‍ ഓര്‍മ്മിക്കുന്നു
I don't remember the first time we met.
നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയത് ഞാന്‍ ഓര്‍മ്മിക്കുന്നില്ല
Do you remember the first time we met?
നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയത് നീ ഓര്‍മ്മിക്കുന്നുവൊ?
Don't you remember the first time we met?
നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയത് നീ ഓര്‍മ്മിക്കുന്നില്ലെ?
Where do you think we met  the firs time?
നമ്മള്‍ ആദ്യമായി എവിടെവച്ച് കണ്ടുമുട്ടിയെന്നാണ് നീ  കരുതുന്നത്?

I smell something burning.
എന്തൊ കത്തുന്നത് ഞാന്‍ മണക്കുന്നു
I don't smell anything burning.
ഒന്നും കത്തുന്നത് ഞാന്‍ മണക്കുന്നില്ല
Do you smell anything burning?
എന്തെങ്കിലും കത്തുന്നത് നീ മണക്കുന്നുണ്ടൊ?
Don't you smell something burning?
എന്തോ കത്തുന്നത് നീ മണക്കുന്നില്ലെ?
What do you think is burning?
എന്ത് കത്തികൊണ്ടിരിക്കുന്നുവെന്നാണ് നീ കരുതുന്നത്?

He knows which way to go.
ഏതു വഴിക്ക് പോകണമെന്ന്‍ അവനറിയാം
He doesn't know which way to go.
ഏതു വഴിക്ക് പോകണമെന്ന്‍ അവനറിയില്ല
Does he know which way to go?
ഏതു വഴിക്ക് പോകണമെന്ന്‍ അവനറിയില്ല
Doesn't he know which way to go?
ഏതു വഴിക്ക് പോകണമെന്ന്‍ അവനറിയില്ലെ?
How do you know he understands which way to go?
ഏതു വഴിക്ക് പോകണമെന്ന്‍ അവന്‍ മനസ്സിലാക്കുന്നുവെന്ന്‍ നിനക്കെങ്ങനെ അറിയാം?

ഭാവിയില്‍ നടത്തുവാന്‍ പ്ലാന്‍ ചെയ്തിട്ടുള്ള കാര്യങ്ങളെ കുറിച്ച് പറയാന്‍ Simple Present Tense ഉപയോഗിക്കാറുണ്ട്
Examples:


The train leaves tonight at 6 PM.
ട്രെയിന്‍ ഇന്ന്‍ രാത്രി 6 മണിക്ക് പുറപ്പെടും
The train does not leave  at 6 PM.
ട്രെയിന്‍ ഇന്ന്‍ രാത്രി 6 മണിക്ക് പുറപ്പെടില്ല
Does the  train leave tonight at 6 PM?.
ട്രെയിന്‍ ഇന്ന്‍ രാത്രി 6 മണിക്ക് പുറപ്പെടുമൊ?
Does the  train leave tonight at 6 PM?.
ട്രെയിന്‍ ഇന്ന്‍ രാത്രി 6 മണിക്ക് പുറപ്പെടില്ലെ?
When does the train leave?
ട്രെയിന്‍ എപ്പോള്‍ പുറപ്പെടും?

The bus  arrives at 10 AM, not at 11 AM.
ബസ് വരുന്നത് 10 മണിക്കാണ്,11 മണിക്കല്ല
The bus does not arrive at 10 AM - it arrives at 11 AM.
ബസ് 10 മണിക്ക് വരില്ല-അത് വരുന്നത് 11 മണിക്കാണ്
Does the bus arrive at 10 AM or at 11 AM?
ബസ് വരുന്നത് 10 മണിക്കാണൊ അതൊ 11 നൊ?
Doesn't the bus arrive at 10 AM?
ബസ് വരുന്നത് 10 മണിക്കല്ലെ?
When does the bus arrive?
ബസ് എപ്പോഴാ വരുന്നത്?

We board the plane at 5 PM.
ഞങ്ങള്‍ 5 PM ന് പ്ലെയിന്‍ കയറും
We don't board the plane at 5 PM.
ഞങ്ങള്‍ 5 PM ന് പ്ലെയിന്‍ കയറില്ല
Do we board the plain at 5 PM?
നമ്മള്‍ 5 PM ന് ആണൊ പ്ലെയിന്‍ കയറുന്നത്?
Don't we board the plain at 5 PM?
നമ്മള്‍ 5 PM ന് അല്ലെ പ്ലെയിന്‍ കയറുന്നത്?
Where do we board the plane from?
നമ്മള്‍ എവിടെനിന്നാ പ്ലെയിന്‍ കയറുന്നത്?

The party starts at 8 o'clock.
പാര്‍ട്ടി 8 മണിക്ക് തുടങ്ങും
The party does not start until 8 o'clock.
പാര്‍ട്ടി 8 മണി ആകുന്നത് വരെ  തുടങ്ങില്ല
Does the party start at 8 o'clock?
പാര്‍ട്ടി 8 മണിക്ക് തുടങ്ങുമൊ?
Doesn't the party start at 8 o'clock?
പാര്‍ട്ടി 8 മണിക്ക് തുടങ്ങില്ലെ?
When does the party start?
പാര്‍ട്ടി എപ്പോഴാണ് തുടങ്ങുന്നത്?

The class begins tomorrow.
ക്ലാസ് നാളെ തുടങ്ങും
The class does not begin tomorrow.
ക്ലാസ് നാളെ തുടങ്ങില്ല
Does the class begin tomorrow?
ക്ലാസ് നാളെ തുടങ്ങുമൊ?
Doesn't the class begin tomorrow?
ക്ലാസ് നാളെ തുടങ്ങില്ലെ?
When does the class begin tomorrow?
ക്ലാസ് നാളെ എപ്പോഴാണ്  തുടങ്ങുന്നത്?

The exhibition opens on January 1st and closes on January 31st.
എക്സ്ഹിബിഷന്‍ ജനുവരി ഒന്നിനു തുടങ്ങുകയും 31 നു അവസാനിക്കുകയും ചെയ്യും
The exhibition does not open until January 1st and does not close until January 31st.
എക്സ്ഹിബിഷന്‍ ജനുവരി 1 വരെ തുടങ്ങുകയൊ 31 വരെ അവസാനിക്കുകയൊ ചെയ്യില്ല
Does the exhibition open on January 1st and close on January 31st?
എക്സ്ഹിബിഷന്‍ ജനുവരി ഒന്നിനു തുടങ്ങുകയും 31 നു അവസാനിക്കുകയും ചെയ്യുമൊ?
Doesn't the exhibition open on January 1st and close on January 31st?
എക്സ്ഹിബിഷന്‍ ജനുവരി ഒന്നിനു തുടങ്ങുകയും 31 നു അവസാനിക്കുകയും ചെയ്യില്ലെ?
When does the exhibition open on and close ?
എപ്പോഴാണ് എക്സ്ഹിബിഷന്‍ തുടങ്ങുകയു അവസാനിക്കുകയും ചെയ്യുന്നത്?

The gate opens *in 10 minutes.
ഗെയ്റ്റ് 10 മിനിറ്റിനു ശേഷം തുറക്കും
The gate does not  open in 10 minutes
ഗെയ്റ്റ് 10 മിനിറ്റു കഴിയുമ്പോള്‍  തുറക്കില്ല
Does the gate  open in 10 minutes
ഗെയ്റ്റ് 10 മിനിറ്റിനു ശേഷം തുറക്കുമൊ?
Doesn't the gate  open in 10 minutes
ഗെയ്റ്റ് 10 മിനിറ്റിനു ശേഷം തുറക്കില്ലെ?
When does the gate open?
ഗെയ്റ്റ് എപ്പോള്‍ തുറക്കും?
*in=after a particular length of time

The P M arrives on Tuesday.
പ്രൈം മിനിസ്റ്റര്‍ ചൊവ്വാഴ്ച എത്തും
The P M does not arrive on Tuesday.
പ്രൈം മിനിസ്റ്റര്‍ ചൊവ്വാഴ്ച എത്തില്ല
Does the P M arrive on Tuesday?
പ്രൈം മിനിസ്റ്റര്‍ ചൊവ്വാഴ്ച എത്തുമൊ?
Doesn't the P M arrive on Tuesday?
പ്രൈം മിനിസ്റ്റര്‍ ചൊവ്വാഴ്ച എത്തില്ലെ?
When does the P M arrive?
പ്രൈം മിനിസ്റ്റര്‍ എപ്പോള്‍ എത്തും?

The lunar eclipse begins *in exactly 43 minutes.
ചന്ദ്രഗ്രഹണം കൃത്യം 43 മിനിറ്റു കഴിയുമ്പോള്‍ തുടങ്ങും
The lunar eclipse does not begin in exactly 43 minutes.
ചന്ദ്രഗ്രഹണം കൃത്യം 43 മിനിറ്റു കഴിയുമ്പോള്‍ തുടങ്ങില്ല
Does the lunar eclipse begin in exactly 43 minutes?
ചന്ദ്രഗ്രഹണം കൃത്യം 43 മിനിറ്റു കഴിയുമ്പോള്‍ തുടങ്ങുമൊ?
Doesn't the lunar eclipse begin in exactly 43 minutes?
ചന്ദ്രഗ്രഹണം കൃത്യം 43 മിനിറ്റു കഴിയുമ്പോള്‍ തുടങ്ങില്ലെ?
When does the lunar eclipse begin?
ചന്ദ്രഗ്രഹണം എപ്പോള്‍ തുടങ്ങും?
*in=after a particular length of time

He is tired.
അവന്‍ ക്ഷീണിതനാണ്
He is not tired.
അവന്‍ ക്ഷീണിതനല്ല
Is he tired?
അവന്‍ ക്ഷീണിതനാണൊ?
Isn't he tired?
അവന്‍ ക്ഷീണിതനല്ലെ?
Why is he tired?
അവന്‍ എന്തുകൊണ്ടു ക്ഷീണിതനാണ്?
Why isn't he tired?
അവന്‍ എന്തുകൊണ്ടു ക്ഷീണിതനല്ല?

They are interested.
അവര്‍ തല്‍പരര്‍ ആണ്
They are not interested.
അവര്‍ തല്‍പരര്‍ അല്ല
Are they interested?
അവര്‍ തല്‍പരര്‍ ആണൊ?
Aren't they interested?
അവര്‍ തല്‍പരര്‍ അല്ലെ?
Why aren't they interested?
    or
Why are they not interested?
അവര്‍ എന്തുകൊണ്ടു തല്‍പരര്‍ അല്ല?

***
സിനിമ, നാടകം തുടങ്ങിയവയിലെ സംഭവങ്ങള്‍ വിവരിക്കുവാനും
Simple Present Tense ഉപയോഗിക്കാറുണ്ട്

So in he walks with a parrot on his shoulder.
ചുമലില്‍ ഒരു തത്തയുമായി അവന്‍ അകത്തേയ്ക്ക് നടക്കുന്നു
In his new film Robert Redford plays the part of a brave cowboy.
തന്റെ പുതിയ ചിത്രത്തില്‍ റോബര്‍ട്ട് റെഡ്ഫോര്‍ഡ് ഒരു ധീരനായ കൗ ബോയിയുടെ വേഷമാണ് കളിക്കുന്നത്
The play ends with an epilogue spoken by the fool.
വിഡ്ഢിയുടെ ഒരു അടിക്കുറിപ്പോടെ നാടകം അവസാനിക്കുന്നു
***

ന്യൂസ് പെയ്പര്‍ റിപ്പോര്‍ട്ടുകളുടെ ചില തലക്കെട്ടുകള്‍ക്കും Simple Present Tense ഉപയോഗിക്കും.പക്ഷെ ആ തലക്കെട്ടുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞുപോയ കാര്യങ്ങളാണെന്ന്‍ ഓര്‍ക്കുക

Oldest man alive wins Olympic race
ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും പ്രായമുള്ള വ്യക്തി ഒളിമ്പിക്സ് റെയ്സ് ജയിക്കുന്നു
(അര്‍തഥം-ജയിച്ചു =won)
Stock markets crash
സ്റ്റോക് മാര്‍ക്കറ്റുകള്‍ തകരുന്നു
(അര്‍തഥം-തകര്‍ന്നു=crashed)
CBI questions Marans on Aircel deal
സി ബി ഐ എയര്‍സെല്‍ ഇടപാടിന്റെ പേരില്‍ മാരന്മാരെ ചോദ്യം ചെയ്യുന്നു
(അര്‍തഥം-ചോദ്യം ചെയ്തു=questioned)
JPC decides to summon CAG on 2G losses.
2G നഷ്ടങ്ങളുടെ പേരില്‍ CAG യെ  JPC വിളിച്ചുവരുത്തുന്നു
(അര്‍തഥം-വിളിച്ചുവരുത്തി=summoned)

സില്‍വി അവളുടെ ഒരു ദിനം തുടങ്ങുന്നത് എങ്ങനെയെന്ന്‍ പറയുന്നത് വായിക്കൂ

Every morning I wake up as soon as my alarm rings (എല്ലാ പ്രഭാതത്തിലും അലാം മുഴങ്ങുമ്പോള്‍ തന്നെ ഞാന്‍ ഉണരും). After 10 minutes I get up and go to the bathroom (പത്ത് മിനിറ്റിനു ശേഷം ഞാന്‍ എഴുന്നേറ്റ് ബാത്റൂമിലേയ്ക്ക് പോകും). I have a shower, brush my teeth and comb my hair (ഒരു ഷവര്‍ നടത്തും,പല്ലു തേക്കും പിന്നെ മുടി ചീകും). After my shower I dry myself with a big towel and go back to the bedroom (എന്റെ ഷവറിനു ശേഷം ഒരു വലിയ ടൗവല്‍ കൊണ്ട് തുടയ്ക്കും പിന്നെ ബെഡ്റൂമിലേയ്ക്ക് തിരിച്ചു പോകും).
In the bedroom I put on my makeup and get dressed (ബെഡ്റൂമില്‍ ഞാനെന്റെ മെയ്ക്ക് അപ് ഇടുകയും വസ്ത്രം ധരിക്കുകയും ചെയ്യും), I sometimes wear *trousers and a blouse or top with sandals or shoes (ചിലപ്പോള്‍ ഞാന്‍ ഷൂസിന്റെയൊ സാന്‍ഡല്‍സിന്റെയൊ കൂടെ ട്രൗസറും ജീന്‍സ് അല്ലെങ്കില്‍ റ്റോപ് ധരിക്കും). Next I usually go to the kitchen and make myself a cup of tea (അടുത്തതായി ഞാന്‍ പതിവായി കിച്ചണിലേയ്ക്കു പോകുകയും എനിക്കൊരു കപ്പ് ചായ ഉണ്ടാക്കുകയും ചെയ്യും) For breakfast I often eat cornflakes, toast and marmalade and a piece of fruit (ബ്രെക്ഫസ്റ്റിനു ഞാന്‍ പലപ്പോഴും കോണ്‍ഫ്ലെയ്ക്സും റ്റോസ്റ്റും മാര്‍മലെയ്ഡും ഒരു പീസ് ഫ്രൂട്ടുമാണ് കഴിക്കാറ്). After breakfast I pick up my car keys and go to work (ബ്രെക്ഫസ്റ്റിനു ശേഷം ഞാന്‍ എന്റെ കാര്‍ കീസ് എടുക്കുന്നു ജോലിക്കു പോകുന്നു)
*trousers (British) = pants (American)
short trousers =അര നിക്കര്‍

ഇനി മിസ്റ്റര്‍ ലീയെ കുറിച്ച്

Mr. Lee is a bus driver (മിസ്റ്റര്‍ ലീ ഒരു ബസ് ഡ്രൈവറാണ്). Every day he gets up at 7:00 a.m. and prepares for his day (എല്ലാ ദിവസവും അദ്ദേഹം രാവിലെ ഏഴുമണിക്ക് എഴുന്നേച്ച് തന്റെ ദിവസത്തിനു വേണ്ടി ഒരുങ്ങുന്നു). He showers, eats his breakfast, and puts on his uniform (അദ്ദേഹം കുളിച്ച് ബ്രെക്ഫസ്റ്റ് കഴിച്ച് യൂണിഫോം ധരിക്കുന്നു). His wife drives him to the station where he checks in with his supervisor (അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ സ്റ്റെയ്ഷണിലേയ്ക്ക് ഡ്രൈവ് ചെയ്തു കൊണ്ടു പോകുന്നു അവിടെ വച്ച് അദ്ദേഹം തന്റെ സൂപ്പര്‍വൈസറോട് താന്‍ എത്തിച്ചേര്‍ന്ന വിവരം അറിയിക്കുന്നു). Then, he gets on Bus #405 and starts the engine (പിന്നീടദ്ദേഹം ബസ് നമ്പര്‍ 405 ല്‍ കയറുന്നു എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കുന്നു). He pulls out of the parking lot and begins his route (പാര്‍ക്കിങ് ലോട്ടില്‍ നിന്നും വണ്ടിയെടുത്ത് അദ്ദേഹം തന്റെ റൂട്ട് ആരംഭിക്കുന്നു). At his first stop, he picks up Mrs. Miller, who lives in a red house on the corner of Main Street (ആദ്യ സ്റ്റോപ്പില്‍ മെയിന്‍ സ്ടീറ്റിലെ കോര്‍ണറില്‍ ചുവപ്പ് പെയ് ന്റ് ചെയത വീട്ടില്‍ താമസിക്കുന്ന മിസിസ് മിലറെ കയറ്റുന്നു). She works at the post office and has to be to work by 9:00 (അവള്‍ പോസ്റ്റ് ഓഫിസിലാണ് വര്‍ക്കു ചെയ്യുന്നത് അവള്‍ക്കു 9 മണിക്ക് ജോലിക്കു ഉണ്ടായിരിക്കേണ്ടതുണ്ട്). At the next stop, the Bartlett twins get on the bus (അടുത്ത സ്റ്റോപ്പില്‍ ബാര്‍ട്ട് ലറ്റ് ഇരട്ടകള്‍ ബസില്‍ കയറുന്നു). They attend class at Bayside Elementary (അവര്‍ ബെയ്സൈഡ് എലമന്ററിയിലാണ് ക്ലാസ് അറ്റന്റു ചെയ്യുന്നത്). More children get on at the next three stops, and they ride until the bus reaches their school (കൂടുതല്‍ കുട്ടികള്‍ അടുത്ത മൂന്ന്‍ സ്റ്റോപ്പുകളില്‍ കയറുകയും അവര്‍ അവരുടെ സ്കൂള്‍ എത്തുന്നതു വരെ യാത്ര ചെയ്യുകയും ചെയ്യുന്നു). Mr. Lee enjoys seeing the kids every day and is happy to see them again in the afternoon when he  comes to drive them safely back home (മിസ്റ്റര്‍ ലീക്ക് കുട്ടികളെ കാണുന്നത് ഇഷ്ട്മാണ് .വൈകുന്നേരം അവരെ സുരക്ഷിതമായി വീട്ടില്‍ എത്തിക്കാന്‍ എത്തുമ്പോള്‍ അവരെ കാണുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു).

End of the Lesson.Thanks for Reading
Simple Past Tense


Simple Past Tense ല്‍  പോസിറ്റിവ് സെന്റെന്‍സുകള്‍ ആണെങ്കില്‍  ഉപയോഗിക്കുന്നത് ക്രിയയുടെ v2(past) ഉം . ചോദ്യരൂപങ്ങളും നെഗറ്റിവ് സെന്റെന്‍സുകളും ആണെങ്കില്‍  did / did not + v1 (present) ഉം ആണ്.
'ക്രിയ 'എന്നുള്ള പാഠവും വായിക്കുക

I saw a movie yesterday.
ഞാന്‍ ഇന്നലെ ഒരു മൂവി കണ്ടു
I didn't see any movie yesterday.
ഞാന്‍ ഇന്നലെ  മൂവി ഒന്നും  കണ്ടില്ല
Did you see any movie yesterday?
നീ ഇന്നലെ മൂവി ഏതെങ്കിലും കണ്ടൊ?
Didn't you see a movie yesterday?
നീ ഇന്നലെ ഒരു മൂവി  കണ്ടിരുന്നില്ലെ?
When did you see the movie?
നീ എപ്പോഴാണ് മൂവി കണ്ടത്?

Last year, I traveled to Japan.
കഴിഞ്ഞ വര്‍ഷം ഞാന്‍ ജപ്പാനിലേയ്ക്ക് യാത്ര ചെയ്തു
Last year, I didn't travel to Japan.
കഴിഞ്ഞ വര്‍ഷം ഞാന്‍ ജപ്പാനിലേയ്ക്ക് യാത്ര ചെയ്തില്ല
Did you travel to Japan last year?
കഴിഞ്ഞ വര്‍ഷം നീ ജപ്പാനിലേയ്ക്ക് യാത്ര ചെയ്തൊ?
Didn't you travel to Japan last year?
കഴിഞ്ഞ വര്‍ഷം നീ ജപ്പാനിലേയ്ക്ക് യാത്ര ചെയ്തിരുന്നില്ലെ?
Where did you travel  last year?
കഴിഞ്ഞ വര്‍ഷം നീ എവിടെയ്ക്കാണ്  യാത്ര ചെയ്തത്?

I had my dinner last night.
കഴിഞ്ഞ രാത്രി ഞാന്‍ ഡിന്നര്‍ കഴിച്ചു
I did not have my dinner last night.
കഴിഞ്ഞ രാത്രി ഞാന്‍ ഡിന്നര്‍ കഴിച്ചില്ല
Did you have dinner last night?
കഴിഞ്ഞ രാത്രി നീ ഡിന്നര്‍ കഴിച്ചുവൊ?
Didn't you have dinner last night?
കഴിഞ്ഞ രാത്രി നീ ഡിന്നര്‍ കഴിച്ചിരുന്നില്ലെ?
Why didn't you have your dinner last night?
നീ കഴിഞ്ഞ രാത്രി എന്തുകൊണ്ട് ഡിന്നര്‍ കഴിച്ചില്ല?

Last year I *took my exams.
കഴിഞ്ഞ വര്‍ഷമാണ് ഞാനെന്റെ എക്സാംസ് എഴുതിയത്
I didn't take my exams last year.
കഴിഞ്ഞ വര്‍ഷമല്ല ഞാനെന്റെ എക്സാംസ് എഴുതിയത്
Did you take your exams last year?
കഴിഞ്ഞ വര്‍ഷമാണൊ നീ നിന്റെ എക്സാംസ് എഴുതിയത്?
Didn't you take your exams last year?
കഴിഞ്ഞ വര്‍ഷം നീ നിന്റെ എക്സാംസ് എഴുതിയിരുന്നില്ലെ?
When did you take your exams last year?
കഴിഞ്ഞ വര്‍ഷം എപ്പോഴാണ് നീ നിന്റെ എക്സാംസ് എഴുതിയത്?
* എക്സാം എഴുതുന്നതിനു 'write' എന്നല്ല പറയേണ്ടത്.'sit or take'  എന്നു പറയണം

I got married in 1992.
1992 ല്‍ ആണ് ഞാന്‍ വിവാഹിതനായത്
When did you get married?
നീ എപ്പോഴാണ് വിവാഹിതനായത്?

When I was a child we always went to the seaside on bank holidays.
ഞാന്‍ ഒരു കുട്ടിയായിരുന്നപ്പോള്‍ ബാങ്ക് ഹോളിഡെയ്സില്‍ ഞങ്ങള്‍ കടല്‍ക്കരയില്‍ പോകുമായിരുന്നു
Did you go to the seaside when you were a child?
നീ ഒരു കുട്ടിയായിരുന്നപ്പോള്‍  നിങ്ങള്‍ കടല്‍ക്കരയില്‍ പോകുമായിരുന്നുവൊ?
Didn't you go to the seaside when you were a child?
നീ ഒരു കുട്ടിയായിരുന്നപ്പോള്‍  നിങ്ങള്‍ കടല്‍ക്കരയില്‍ പോകുമായിരുന്നില്ലെ?
Where did you go when you were a child?
നീ ഒരു കുട്ടിയായിരുന്നപ്പോള്‍ നിങ്ങള്‍ എവിടെയാണ്  പോകുമായിരുന്നത്?

I lived in South Africa for two years.
രണ്ടു വര്‍ഷത്തോളം ഞാന്‍ സൗത്ത് ആഫ്രിക്കയില്‍ ജീവിച്ചു
Did you ever live in South Africa?
എപ്പോഴെങ്കിലും നീ സൗത്ത് ആഫ്രിക്കയില്‍ ജീവിച്ചുവൊ?
How longഽhow many years did you live in South Africa?
എത്ര കാലം/വര്‍ഷത്തോളം നീ സൗത്ത് ആഫ്രിക്കയില്‍ ജീവിച്ചു?

I waited for you for an hour.
ഞാന്‍ ഒരു മണിക്കൂറോളം നിനക്കുവേണ്ടി കാത്തു
Did you wait for me for a long time?
നീ എനിക്കുവേണ്ടി ഒരുപാട് നേരം കാത്തുവൊ?
Didn't you wait for me for a long time?
നീ എനിക്കുവേണ്ടി ഒരുപാട് നേരം കാത്തില്ലെ?
How long did you wait for me?
നീ എത്ര നേരം എനിക്കുവേണ്ടി കാത്തു?

We walked a long distance.
ഞങ്ങള്‍ ഒത്തിരി നടന്നു
We didn't walk far.
ഞങ്ങള്‍ അധികം നടന്നില്ല
Didn't you walk far?
നിങ്ങള്‍ അധികം നടന്നില്ലെ?
Did you walk far?
നിങ്ങള്‍ അധികം നടന്നൊ?
How far did you walk?
നിങ്ങള്‍ എത്രദൂരം നടന്നു?

She visited Iran last month.
അവള്‍ കഴിഞ്ഞ മാസം ഇറാന്‍ സന്ദര്‍ശിച്ചു
She did not visit Iran last month.
അവള്‍ കഴിഞ്ഞ മാസം ഇറാന്‍ സന്ദര്‍ശിച്ചില്ല
Didn't she visit Iran last month?
അവള്‍ കഴിഞ്ഞ മാസം ഇറാന്‍ സന്ദര്‍ശിച്ചിരുന്നില്ലെ?
Did she visit Iran last month?
അവള്‍ കഴിഞ്ഞ മാസം ഇറാന്‍ സന്ദര്‍ശിച്ചുവൊ?
When did she visit Iran?
അവള്‍ എപ്പോഴാണ് ഇറാന്‍ സന്ദര്‍ശിച്ചത്?

They went to Tom's party last weekend.
അവര്‍ കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയി
They didn't go to Tom's party last weekend.
അവര്‍ കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയില്ല
Did they  go to Tom's party last weekend.
അവര്‍ കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയൊ?
Didn't they  go to Tom's party last weekend.
അവര്‍ കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയിരുന്നില്ലെ?
Why did they go to Tom's party last weekend?
അവര്‍ എന്തുകൊണ്ടാണ് കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയത്?
Why didn't they go to Tom's party last weekend?
അവര്‍ എന്തുകൊണ്ട് കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയില്ല?

They had lunch at home last week.
കഴിഞ്ഞ ആഴ്ച അവര്‍ വീട്ടില്‍ നിന്നാണ് ലഞ്ച് കഴിച്ചത്
They didn't have lunch at home last week.
കഴിഞ്ഞ ആഴ്ച അവര്‍ വീട്ടില്‍ നിന്നല്ല ലഞ്ച് കഴിച്ചത്
Did they have lunch at home last week?
കഴിഞ്ഞ ആഴ്ച അവര്‍ വീട്ടില്‍ നിന്നാണൊ ലഞ്ച് കഴിച്ചത്?
Didn't they have lunch at home last week?
കഴിഞ്ഞ ആഴ്ച അവര്‍ വീട്ടില്‍ നിന്ന്‍ ലഞ്ച് കഴിച്ചിരുന്നില്ലെ?
Where did they have lunch  last week?
കഴിഞ്ഞ ആഴ്ച അവര്‍ എവിടെ നിന്നാണ് ലഞ്ച് കഴിച്ചത്?

He left the company many years ago.
അവന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്പനി വിട്ടുപോയിരുന്നു
Did he leave the company many years ago?
അവന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്പനി വിട്ടുപോയിരുന്നുവൊ?
Didn't he leave the company many years ago?
അവന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്പനി വിട്ടുപോയിരുന്നില്ലെ?
How long ago did he leave the company ?
അവന്‍ എത്രകാലം മുന്‍പാണ് കമ്പനി വിട്ടുപോയിരുന്നത്?

He was tired.
അവന്‍ ക്ഷീണിതനായിരുന്നു
He was not tired.
അവന്‍ ക്ഷീണിതനായിരുന്നില്ല
Was he tired?
അവന്‍ ക്ഷീണിതനായിരുന്നുവൊ?
Wasn't he tired?
അവന്‍ ക്ഷീണിതനായിരുന്നില്ലെ?
Why was he tired?
അവന്‍ എന്തുകൊണ്ടു ക്ഷീണിതനായിരുന്നു?
Why wasn't he tired?
        or
Why was he not tired?
അവന്‍ എന്തുകൊണ്ടു ക്ഷീണിതനായിരുന്നില്ല?

They were interested.
അവര്‍ തല്‍പരര്‍ ആയിരുന്നു.
They were not interested.
അവര്‍ തല്‍പരര്‍ ആയിരുന്നില്ല
Were they interested?
അവര്‍ തല്‍പരര്‍ ആയിരുന്നുവൊ?
Weren't they interested?
അവര്‍ തല്‍പരര്‍ ആയിരുന്നില്ലെ?
Why weren't they interested?
           or
Why were they not interested?
അവര്‍ എന്തുകൊണ്ടു തല്‍പരര്‍ ആയിരുന്നില്ല?

End of the Lesson.Thanks for Reading