ഇങ്ഗ്ലീഷ് ഭാഷയില്‍ വളരെ സാധാരണമായി ഉപയോഗിക്കുന്നതും എന്നാല്‍ ഇങ്ഗ്ലീഷ് മാതൃഭാഷയല്ലാത്തവരെ സംബന്ധിച്ചിടത്തോളം തെറ്റുകള്‍ വരുത്താതെ കൈകാര്യം ചെയ്യാന്‍ വളരെ പ്രയാസമുള്ളതുമായ ഒരു കാലമാണ് Present Perfect.
ഈ ടെന്‍സ് ഉപയോഗിക്കുന്നത് have/has എന്നിവയോട് v3(past participle)ചേര്‍ത്താണ്.(sub + have/has + v3)
Present Perfect Tense നെ കുറിച്ച് മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍:
*പ്രതിപാദ്യ സമയത്തുള്ള ഒരു പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണമാണ് ആല്ലെങ്കില്‍ അതിന്റെ പൂര്‍ത്തീകരണ പ്രസക്തിയാണ് Present Perfect Tense കൊണ്ട് സൂചിപ്പിക്കുന്ന കാര്യങ്ങളില്‍ ഒന്ന്‍.അതായത് പ്രതിപാദ്യ കാര്യത്തിന്റെ പൂര്‍ത്തീകരണം, അതിന്റെ പ്രസക്തി എന്നിവ ''ഇപ്പോള്‍'' എന്നതിലാണ്.''മുമ്പൊരിക്കല്‍'' എന്നതിലല്ല.
*രണ്ടാമതായി പ്രവൃത്തിയുടെ പൂര്‍ത്തീകരണം നടന്നത് ''ഇപ്പോള്‍'' അല്ല എങ്കിലും, ആ പ്രവൃത്തിയുടെ ഓര്‍മ്മകള്‍ വികാരങ്ങള്‍ എന്നിവ നമ്മുടെ മനസില്‍ മായാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഒരു നിശ്ചിത സമയം സൂചിപ്പിക്കാതെ (ഉദാ: 'ഇന്നലെ', 'കഴിഞ്ഞമാസം', '5 മണിക്ക്,' '5 മണിക്കൂറുകള്‍ക്ക് മുന്‍പ്, '1985 ല്‍', 'ടൗണില്‍ പോയപ്പോള്‍' എന്നൊക്കെ ) ആ കാര്യം പ്രകടിപ്പിക്കുവാനും Present Perfect Tense ഉപയോഗിക്കും.
ഉദാ:
1) I have seen a lion face to face
ഞാന്‍ ഒരു സിംഹത്തിനെ മുഖാമുഖം കണ്ടിട്ടുണ്ട്
2) I have told him to come at five.
ഞാന്‍ അവനോട് 5 മണിക്ക് വരുവാന്‍ പറഞ്ഞിട്ടുണ്ട് (ഞാന്‍ പറഞ്ഞത് '5 മണിക്കല്ല' എന്ന കാര്യം മനസ്സിലായി
കാണുമല്ലൊ?)
3) They have come here once.
അവരിവിടെ ഒരിക്കല്‍ വന്നിട്ടുണ്ട്
*മുന്‍പ് ഒരു സമയത്ത് പൂര്‍ത്തീകരിച്ച (ഉദാ: 'ഇന്നലെ', 'കഴിഞ്ഞമാസം', '5 മണിക്ക്,' '5 മണിക്കൂറുകള്‍ക്ക് മുന്‍പ്, '1985 ല്‍', 'ടൗണില്‍ പോയപ്പോള്‍' എന്നൊക്കെ ചേക്കുമ്പോള്‍) ഒരു സംഭവത്തെ കുറിച്ച് പറയുമ്പോള്‍ Present Perfect Tense ഉപയോഗിക്കരുത്.അതിനു Simple Past Tense ഉപയോഗിച്ചാല്‍ മതിയാകും.
ഉദാ:
1) I saw him yesterday.
ഞാനവനെ ഇന്നലെ കണ്ടിരുന്നു/കണ്ടു/കണ്ടതാണ്
2) He went abroad last week.
അവന്‍ കഴിഞ്ഞ ആഴ്ച് വിദേശത്ത് പോയി
3) They arrived at 5 pm.
അവര്‍ 5 മണിക്ക് എത്തിച്ചേര്‍ന്നു
4) What happened in 1985?
1985 ല്‍ എന്താണ് സംഭവിച്ചത്?
5) They arrived 5 hours ago.
അവര്‍ 5 മണിക്കൂറുകള്‍ക്കു മുന്‍പ് എത്തി/എത്തിയതാണ്
6) I bought it when I went to town etc
ഞാനിതു ടൗണില്‍ പോയപ്പോള്‍ വാങ്ങിയതാണ്
ഇനി ഒരു ക്ലാസ് റൂമില്‍ ഒരു ടീച്ചറും കുട്ടികളും തമ്മിലുള്ള സംസാരവും അതിനു ശേഷം കുറച്ചു സമയം കഴിഞ്ഞുള്ള ആ സംസാരത്തിന്റെ പരാമര്‍ശവും നോക്കൂ.
Teacher: 'John,open your at page 8'.
ജോണ്‍ എട്ടാമത്തെ പെയ്ജെടുക്കൂ
John opens the book.
Teacher: 'What have you done,John?'
ജോണ്‍,നീ എന്താണ് ചെയ്തിരിക്കുന്നത്?
John: 'I have opened the book at page 8'
ഞാന്‍ എന്റെ ബുക്ക് എട്ടാമത്തെ പെയ്ജില്‍ തുറന്നിരിക്കയാണ്
Teacher: 'Mary, what has John done?'
മേരി, ജോണ്‍ എന്താണ് ചെയ്തിരിക്കുന്നത്?
Mary: 'He has opened his book at page 8,Mr.Samuel'
അവന്‍ അവന്റെ ബുക്ക് എട്ടാമത്തെ പെയ്ജില്‍ തുറന്നിരിക്കയാണ്
(കുറച്ചു സമയത്തിനു ശേഷം)
Teacher: 'John,what did I tell you?'
ജോണ്‍,ഞാന്‍ നിന്നോട് എന്താണ് പറഞ്ഞത്?
John: 'You told me to open my book at page 8'
നിങ്ങള്‍ എന്നോട് എന്റെ ബുക്ക് എട്ടാമത്തെ പെയ്ജില്‍ തുറക്കാന്‍ പറഞ്ഞു
Teacher:'What did you do?'
നീ എന്തു ചെയ്തു?
John: 'I opened my book at page 8.'
ഞാന്‍ എന്റെ ബുക്ക് എട്ടാമത്തെ പെയ്ജില്‍ തുറന്നു
Teacher: 'What did he do,Mary?'
മേരി. ഇവന്‍ എന്തു ചെയ്തു?
Mary: 'He opened his book at page 8.'
ഇവന്‍ ഇവന്റെ ബുക്ക് എട്ടാമത്തെ പെയ്ജില്‍ തുറന്നു
ഇനി വായിക്കുക:
I have met him once before.
ഞാനവനെ മുന്‍പൊരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്
I don't think I have met him before.
ഞാനവനെ മുന്‍പ് പരിചയപ്പെട്ടിട്ടുണ്ടെന്ന്‍ ഞാന്‍ കരുതുന്നില്ല
I haven't met him before.
ഞാനവനെ മുന്‍പ് പരിചയപ്പെട്ടിട്ടില്ല
Have you met him before?
നീയവനെ മുന്‍പ് പരിചയപ്പെട്ടിട്ടുണ്ടൊ?
Haven't you met him before?
നീയവനെ മുന്‍പ് പരിചയപ്പെട്ടിട്ടില്ലെ?
When do you think you have met him before?
നീയവനെ മുന്‍പ് എപ്പോള്‍ പരിചയപ്പെട്ടിട്ടുണ്ടെന്നാണ് നീ കരുതുന്നത്?
He has come for his money.
അവന്‍ അവന്റെ പണത്തിനു വേണ്ടി വന്നിട്ടുണ്ട്/വന്നിരിക്കയാണ്
He hasn't come for his money.He has come to borrow your bike.
അവന്‍ അവന്റെ പണത്തിനു വന്നിരിക്കയല്ല.അവന്‍ നിന്റെ ബൈക്ക് കടം ചോദിക്കാന്‍ വന്നതാണ്
Has he come for his money?
അവന്‍ അവന്റെ പണത്തിനു വേണ്ടി വന്നിട്ടുണ്ടൊ/വന്നിരിക്കയാണൊ?
Hasn't he come for his money?
അവന്‍ അവന്റെ പണത്തിനു വേണ്ടി വന്നിട്ടില്ലെ/വന്നിരിക്കയല്ലെ?
Why has he come now?
അവന്‍ ഇപ്പോള്‍ എന്തിനാ വന്നിരിക്കുന്നത്?
What has he come for?
അവന്‍ എന്തിനു വേണ്ടിയാണ് വന്നിരിക്കുന്നത്?
Who has come with him?
അവന്റെ കൂടെ ആരാണ് വന്നിരിക്കുന്നത്?
My girlfriend Devi has fallen in love with a blockhead
എന്റെ ഗേള്‍ഫ്രെന്‍ഡ് ദേവി ഒരു മരത്തലയനുമായി പ്രണയത്തിലായിരിക്കയാണ്
My girlfriend Devi has fallen in love with nobody
എന്റെ ഗേള്‍ഫ്രെന്‍ഡ് ദേവി ആരുമായി പ്രണയത്തിലായിരിക്കയല്ല
Has your girlfriend Devi fallen in love with that good-for-nothing
നിന്റെ ഗേള്‍ഫ്രെന്‍ഡ് ദേവി ആ ഒന്നിനും കൊള്ളില്ലാത്തവനുമായി പ്രണയത്തിലായിരിക്കയാണൊ?
Why has she fallen in love with that ne'er-do-well
അവള്‍ എന്തിനാ ആ ഒന്നിനും കൊള്ളില്ലാത്തവനുമായി പ്രണയത്തിലായിരിക്കുന്നത്?
Why do you think she has fallen in love with a jerk like him?
അവള്‍ അവനെ പോലെ ഒരു മന്ദിപ്പുമായി എന്തുകൊണ്ട് പ്രണയത്തിലായിരിക്കുന്നുവെന്നാണ് നീ കരുതുന്നത്?
Has she gone out of her mind?
അവള്‍ക്കു ഭ്രാന്തു പിടിച്ചിരിക്കയാണൊ?
I have read that book.
ഞാനാ ബുക്ക് വായിച്ചിട്ടുണ്ട്
I haven't read that book.
ഞാനാ ബുക്ക് വായിച്ചിട്ടില്ല
Have you read the book yet?
നീയാ ബുക്ക് ഇതുവരെ വായിച്ചിട്ടുണ്ടൊ?
Why haven't you read that book?
നീയാ ബുക്ക് എന്താ വായിച്ചിട്ടില്ലാത്തത്?
I have *been to France three times.
ഞാന്‍ മൂന്നുവട്ടം ഫ്രാന്‍സ് സന്ദര്‍ശിച്ചിട്ടുണ്ട്
I have never been to France.
ഞാന്‍ ഒരിക്കലും ഫ്രാന്‍സ് സന്ദര്‍ശിച്ചിട്ടില്ല
Have you ever been to France?
നീ എപ്പോഴെങ്കിലും ഫ്രാന്‍സ് സന്ദര്‍ശിച്ചിട്ടുണ്ടൊ?
Why have you never been to France?
or
Why haven't you ever been to France?
നീ എന്താ ഒരിക്കലും ഫ്രാന്‍സ് സന്ദര്‍ശിച്ചിട്ടില്ലാത്തത്?
* ഒരാള്‍ ഒരിടം സന്ദര്‍ശിച്ചിട്ടുണ്ട് എന്നു പറയുമ്പോള്‍ 'has been to / have been to' എന്നു പറഞ്ഞാല്‍ മതി. 'has visited / have visited' എന്നു പറയുന്ന രീതി പൊതുവെ കുറവാണ്. 'here or there' എന്നു പറയുമ്പോള്‍ 'to' ചേര്‍ക്കേണ്ടതുമില്ല
We have been there
ഞങ്ങള്‍ അവിടെ പോയിട്ടുണ്ട്
We have never been there.
ഞങ്ങള്‍ അവിടെ ഒരിക്കലും പോയിട്ടില്ല
Have you ever been there?
നിങ്ങള്‍ അവിടെ എപ്പോഴെങ്കിലും പോയിട്ടുണ്ടൊ?
Why have you never been there?
or
Why haven't you ever been there?
നിങ്ങള്‍ അവിടെ ഒരിക്കലും പോയിട്ടില്ലാത്തത് എന്താ?
He has traveled by train.
അവന്‍ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്
He has never traveled by train.
അവന്‍ ട്രെയിനില്‍ ഒരിക്കലും യാത്ര ചെയ്തിട്ടില്ല
Has he ever traveled by train?
അവന്‍ എപ്പോഴെങ്കിലും ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ടൊ?
Hasn't he ever traveled by train?
അവന്‍ ഒരിക്കലും ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ലെ?
Why has he never traveled by train?
or
Why hasn't he ever traveled by train.
അവന്‍ എന്താ ഒരിക്കലും ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ലാത്തത്?
Roy has studied two foreign languages.
റോയ് രണ്ടു വിദേശ ഭാഷകള്‍ പഠിച്ചിട്ടുണ്ട്
Roy hasn't studied any foreign languages.
റോയ് വിദേശ ഭാഷകള്‍ ഒന്നും പഠിച്ചിട്ടില്ല
Has Roy studied any foreign languages?
റോയ് വിദേശ ഭാഷകള്‍ ഏതെങ്കിലും പഠിച്ചിട്ടുണ്ടൊ?
Hasn't Roy studied one or two foreign languages?
റോയ് ഒന്നൊ രണ്ടൊ വിദേശ ഭാഷകള്‍ പഠിച്ചിട്ടില്ലെ?
Why hasn't he studied any foreign languages?
അവന്‍ എന്താ വിദേശ ഭാഷകള്‍ ഒന്നും പഠിച്ചിട്ടില്ലാത്തത്?
The government has become more interested in arts education.
കലാ വിദ്യാഭ്യാസത്തില്‍ ഗവണ്മന്റ് കൂടുതല്‍ തല്‍പരരായി തീര്‍ന്നിട്ടുണ്ട്
The government hasn't become more interested in arts education.
കലാ വിദ്യാഭ്യാസത്തില്‍ ഗവണ്മന്റ് കൂടുതല്‍ തല്‍പരരായി തീര്‍ന്നിട്ടില്ല
Has the government become more interested in arts education?
കലാ വിദ്യാഭ്യാസത്തില്‍ ഗവണ്മന്റ് കൂടുതല്‍ തല്‍പരരായി തീര്‍ന്നിട്ടുണ്ടൊ?
Hasn't the government become more interested in arts education?
കലാ വിദ്യാഭ്യാസത്തില്‍ ഗവണ്മന്റ് കൂടുതല്‍ തല്‍പരരായി തീര്‍ന്നിട്ടില്ലെ?
Why has the government become more interested in arts education?
എന്തുകൊണ്ടാണ് കലാ വിദ്യാഭ്യാസത്തില്‍ ഗവണ്മന്റ് കൂടുതല്‍ തല്‍പരരായി തീര്‍ന്നിട്ടുള്ളത്?
You have done your homework.
നീ നിന്റെ ഹോംവര്‍ക്ക് ചെയ്തിട്ടുണ്ട്
You haven't done your homework.
നീ നിന്റെ ഹോംവര്‍ക്ക് ചെയ്തിട്ടില്ല
Have you done your homework?
നീ നിന്റെ ഹോംവര്‍ക്ക് ചെയ്തിട്ടുണ്ടൊ?
Haven't you done your homework?
നീ നിന്റെ ഹോംവര്‍ക്ക് ചെയ്തിട്ടില്ലെ?
Why haven't you done your homework?
എന്തുകൊണ്ട് നീ നിന്റെ ഹോംവര്‍ക്ക് ചെയ്തിട്ടില്ല?
She has eaten all the cream cakes.
അവള്‍ ക്രീം കെയ്ക്സ് മുഴുവനും തിന്നിരിക്കയാണ്
She hasn't eaten all the cream cakes.
അവള്‍ ക്രീം കെയ്ക്സ് മുഴുവനും തിന്നിട്ടില്ല
Has she eaten all the cream cakes?
അവള്‍ ക്രീം കെയ്ക്സ് മുഴുവനും തിന്നിരിക്കയാണൊ?
Hasn't she eaten all the cream cakes?
അവള്‍ ക്രീം കെയ്ക്സ് മുഴുവനും തിന്നിരിക്കയല്ലെ?
Why has she eaten all the cream cakes?
അവള്‍ എന്തുകൊണ്ടാണ് ക്രീം കെയ്ക്സ് മുഴുവനും തിന്നിരിക്കുന്നത്?
She has gone to her *sister's.
അവള്‍ അവളുടെ സിസ്റ്ററുടെ വീട്ടില്‍ പോയിരിക്കയാണ്
She hasn't gone to her sister's.
അവള്‍ അവളുടെ സിസ്റ്ററുടെ വീട്ടില്‍ പോയിരിക്കയല്ല
Has she gone to her sister's.
അവള്‍ അവളുടെ സിസ്റ്ററുടെ വീട്ടില്‍ പോയിരിക്കയാണൊ?
Hasn't she gone to her sister's.
അവള്‍ അവളുടെ സിസ്റ്ററുടെ വീട്ടില്‍ പോയിരിക്കയല്ലെ?
Why has she gone to her sister's.
അവള്‍ എന്തിനാ അവളുടെ സിസ്റ്ററുടെ വീട്ടില്‍ പോയിരിക്കുന്നത്?
He has gone to *the grocer's
അവന്‍ പലഞ്ചരക്ക് കടയില്‍ പോയിരിക്കയാണ്
He hasn't gone to the grocer's
അവന്‍ പലഞ്ചരക്ക് കടയില്‍ പോയിരിക്കയല്ല
Has he gone to the grocer's?
അവന്‍ പലഞ്ചരക്ക് കടയില്‍ പോയിരിക്കയാണൊ?
Hasn't he gone to the grocer's
അവന്‍ പലഞ്ചരക്ക് കടയില്‍ പോയിരിക്കയല്ലെ?
Why has he gone to the grocer's?
അവന്‍ എന്തിനാ പലഞ്ചരക്ക് കടയില്‍ പോയിരിക്കുന്നത്?
What has he gone to the grocer's for?
അവന്‍ എന്തിനു വേണ്ടിയാണ് പലഞ്ചരക്ക് കടയില്‍ പോയിരിക്കുന്നത്?
* ഒരാളുടെ വീട്ടില്‍ പോകുമ്പോല്‍ ' the' ചേര്‍ക്കതെ പറയുക.
ഉദാ:
to my/her/his/their/our/your uncle's/sister's/father's etc
ഒരു കടയില്‍/സ്ഥാപനത്തില്‍ പോകുമ്പോള്‍ 'the ' ചേര്‍ത്തു പറയുക.
ഉദാ:
to the grocer's/butcher's/dentist's/barber's etc
They have lived here all their life.
അവര്‍ അവരുടെ ജീവിതം മുഴുവനും ഇവിടെയാണ് താമസിച്ചിട്ടുള്ളത്
They haven't lived here all their life.
അവര്‍ അവരുടെ ജീവിതം മുഴുവനും ഇവിടെയല്ല താമസിച്ചിട്ടുള്ളത്
Have they lived here all their life?
അവര്‍ അവരുടെ ജീവിതം മുഴുവനും ഇവിടെയാണൊ താമസിച്ചിട്ടുള്ളത്?
Haven't they lived here all their life?
അവര്‍ അവരുടെ ജീവിതം മുഴുവനും ഇവിടെയല്ലെ താമസിച്ചിട്ടുള്ളത്?
Why have they lived here all their life?
അവര്‍ അവരുടെ ജീവിതം മുഴുവനും എന്തിനാ ഇവിടെ താമസിച്ചിട്ടുള്ളത്?
He has just gone out of the room.
അവന്‍ ഇപ്പോഴങ്ങ് റൂമില്‍ നിന്ന്‍ പുറത്ത് പോയിരിക്കയാണ്
He hasn't gone out of the room.
അവന്‍ റൂമില്‍ നിന്ന്‍ പുറത്ത് പോയിട്ടില്ല
He has just come back.
അവന്‍ ഇപ്പോഴങ്ങ് തിരിച്ചു വന്നതേയുള്ളു
Has he gone out of the room?
അവന്‍ റൂമില്‍ നിന്ന്‍ പുറത്ത് പോയിരിക്കയാണൊ?
No,he has gone nowhere.He is somewhere here
ഇല്ല,അവനെങ്ങും പോയിട്ടില്ല.അവന്‍ ഇവിടെ എവിടെയൊ ഉണ്ട്
Hasn't he gone out of the room?
അവന്‍ റൂമില്‍ നിന്ന്‍ പുറത്ത് പോയിരിക്കയല്ലെ?
Why has he out of the room?
അവന്‍ എന്തിനാ റൂമില്‍ നിന്ന്‍ പുറത്ത് പോയിരിക്കുന്നത്?
I have seen that movie twenty times.
ഞാനാ മൂവി 20 വട്ടം കണ്ടിട്ടുണ്ട്
I haven't seen that movie even once
ഞാനാ മൂവി ഒരു വട്ടം പോലും കണ്ടിട്ടില്ല
Have you seen that movie?
നീയാ മൂവി കണ്ടിട്ടുണ്ടൊ?
Haven't you seen that movie?
നീയാ മൂവി കണ്ടിട്ടില്ലെ?
Why haven't you seen that movie?
എന്തുകൊണ്ടാ നീയാ മൂവി കണ്ടിട്ടില്ലാത്തത്?
I have forgotten my textbook at home.
ഞാനെന്റെ ടെക്സ്റ്റ്ബുക്ക് വീട്ടില്‍ മറന്നുവച്ചിരിക്കയാണ്
I haven't forgotten my textbook at home.
ഞാനെന്റെ ടെക്സ്റ്റ്ബുക്ക് വീട്ടില്‍ മറന്നുവച്ചിട്ടില്ല
Have you forgotten your textbook at home.
നീ നിന്റെ ടെക്സ്റ്റ്ബുക്ക് വീട്ടില്‍ മറന്നുവച്ചിരിക്കയാണൊ?
Haven't you forgotten your textbook at home?
നീ നിന്റെ ടെക്സ്റ്റ്ബുക്ക് വീട്ടില്‍ മറന്നുവച്ചിരിക്കയല്ലെ?
People have traveled to the Moon.
ആളുകള്‍ ചന്ദ്രനിലേയ്ക്ക് യാത്ര ചെയ്തിട്ടുണ്ട്
People haven't traveled to Jupiter so far.
ആളുകള്‍ വ്യാഴനിലേയ്ക്ക് ഇതുവരെ യാത്ര ചെയ്തിട്ടില്ല
People have not traveled to Mars.
ആളുകള്‍ ചൊവ്വയിലേയ്ക്ക് യാത്ര ചെയ്തിട്ടില്ല
Nobody has traveled to Uranus,either
ആരും യുറാനസ്സിലേയ്ക്കും യാത്ര ചെയ്തിട്ടില്ല
Have people traveled to the Moon?
ആളുകള്‍ ചന്ദ്രനിലേയ്ക്ക് യാത്ര ചെയ്തിട്ടുണ്ടൊ?
Haven't people traveled to the Moon?
ആളുകള്‍ ചന്ദ്രനിലേയ്ക്ക് യാത്ര ചെയ്തിട്ടില്ലെ?
Why haven't people traveled to Mars?
എന്തുകൊണ്ടാ ആളുകള്‍ ചൊവ്വയിലേയ്ക്ക് യാത്ര ചെയ്തിട്ടില്ലാത്തത്?
She has taken my pencil.
ഇവള്‍ എന്റെ പെന്‍സില്‍ എടുത്തിരിക്കുകയാണ്/എടുത്തിട്ടുണ്ട്
She hasn't taken my pencil.
ഇവള്‍ എന്റെ പെന്‍സില്‍ എടുത്തിട്ടില്ല
Has she taken your pencil?
ഇവള്‍ നിന്റെ പെന്‍സില്‍ എടുത്തിട്ടുണ്ടൊ?
Hasn't she taken your pencil?
ഇവള്‍ നിന്റെ പെന്‍സില്‍ എടുത്തിട്ടില്ലെ?
Why has she taken your pencil?
ഇവള്‍ എന്തിനാ നിന്റെ പെന്‍സില്‍ എടുത്തിട്ടുള്ളത്/എടുത്തിരിക്കുന്നത്?
My English has really improved since I moved to the USA.
ഞാന്‍ യു എസ് എ യിലേയ്ക്ക് മാറിയതിനു ശേഷം എന്റെ ഇങ്ഗ്ലീഷ് ശരിക്കും മെച്ചപ്പെട്ടിട്ടുണ്ട്
My English hasn't improved much since I moved to the USA.
ഞാന്‍ യു എസ് എ യിലേയ്ക്ക് മാറിയതിനു ശേഷം എന്റെ ഇങ്ഗ്ലീഷ് ഒരുപാടൊന്നും മെച്ചപ്പെട്ടിട്ടില്ല
Has your English improved much since you moved to the USA?
നീ യു എസ് എ യിലേയ്ക്ക് മാറിയതിനു ശേഷം നിന്റെ ഇങ്ഗ്ലീഷ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടൊ?
Hasn't your English improved much since you moved to the USA?
നീ യു എസ് എ യിലേയ്ക്ക് മാറിയതിനു ശേഷം നിന്റെ ഇങ്ഗ്ലീഷ് ഒരുപാട് മെച്ചപ്പെട്ടിട്ടില്ലെ?
Why hasn't your English improved much since you moved to the USA?
നീ യു എസ് എ യിലേയ്ക്ക് മാറിയതിനു ശേഷം നിന്റെ ഇങ്ഗ്ലീഷ് എന്തുകൊണ്ടാ ഒരുപാട് മെച്ചപ്പെട്ടിട്ടില്ലാത്തത്?
You have understood everything I taught.
ഞാന്‍ നിന്നെ പഠിപ്പിച്ചതെല്ലാം നീ മനസ്സിലാക്കിയിട്ടുണ്ട്
You haven't understood anything I taught.
ഞാന്‍ നിന്നെ പഠിപ്പിച്ചതൊന്നും നീ മനസ്സിലാക്കിയിട്ടില്ല
Have you understood anything I taught?
ഞാന്‍ നിന്നെ പഠിപ്പിച്ചതെന്തെങ്കിലും നീ മനസ്സിലാക്കിയിട്ടുണ്ടൊ?
Haven't you understood something of what I taught?
ഞാന്‍ നിന്നെ പഠിപ്പിച്ചതിലെന്തൊക്കെയൊ നീ മനസ്സിലാക്കിയിട്ടില്ലെ?
Why haven't you understood anything I taught?
ഞാന്‍ നിന്നെ പഠിപ്പിച്ചതൊന്നും നീ എന്തേ മനസ്സിലാക്കിയിട്ടില്ല?
What have you understood?
നീ എന്താ മനസ്സിലാക്കിയിട്ടുള്ളത്?
You have brought your texts.
നീ നിന്റെ ടെക്റ്റുകള്‍ കൊണ്ടുവന്നിട്ടുണ്ട്
You haven't brought your texts.
നീ നിന്റെ ടെക്റ്റുകള്‍ കൊണ്ടുവന്നിട്ടില്ല
Have you brought your texts?
നീ നിന്റെ ടെക്റ്റുകള്‍ കൊണ്ടുവന്നിട്ടുണ്ടൊ?
Haven't you brought your texts?
നീ നിന്റെ ടെക്റ്റുകള്‍ കൊണ്ടുവന്നിട്ടില്ലെ?
Why haven't you brought your texts?
നീ എന്തുകൊണ്ടാ നിന്റെ ടെക്റ്റുകള്‍ കൊണ്ടുവന്നിട്ടില്ലാത്തത്?
There have been many earthquakes in Pakistan
പാക്കിസ്ഥാനില്‍ ഒരുപാട് ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്
There haven't been any earthquakes in Sri Lanka
ശ്രീലങ്കയില്‍ ഭൂചലനങ്ങളൊന്നും ഉണ്ടായിട്ടില്ല
Has there been an earthquake in India?
ഇന്ത്യയില്‍ ഭൂചലനം ഉണ്ടായിട്ടുണ്ടൊ?
Has there ever been an earthquake in California?
കാലിഫോര്‍ണിയയില്‍ എപ്പോഴെങ്കിലും ഭൂചലനം ഉണ്ടായിട്ടുണ്ടൊ?
Haven't there been a number of minor earthquakes in Kerala?
ഏതാനും ചെറിയ ഭൂചലനങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെ?
Why do you think there has never been an earthquake in Greenland?
ഗ്രീന്‍ലന്റില്‍ ഒരിക്കലും ഭൂചലനം ഉണ്ടായിട്ടില്ലാത്തത് എന്തുകൊണ്ടാണെന്നാണ് നിങ്ങള്‍ കരുതുന്നത്?
I have seen him a lot since Christmas.
ക്രിസ്തുമസിനു ശേഷം ഞാനവനെ ഒരുപാട് കണ്ടിട്ടുണ്ട്
I haven't seen him since Christmas.
ക്രിസ്തുമസിനു ശേഷം ഞാനവനെ കണ്ടിട്ടില്ല
She hasn't seen him since Christmas,either.
ക്രിസ്തുമസിനു ശേഷം അവളും അവനെ കണ്ടിട്ടില്ല
I haven't seen him for a month.
ഞാനവനെ ഒരു മാസത്തോളമായി കണ്ടിട്ടില്ല
Have you seen him since Christmas?
ക്രിസ്തുമസിനു ശേഷം നീയവനെ കണ്ടിട്ടുണ്ടൊ?
Hasn't she seen him,either?
അവളും അവനെ കണ്ടിട്ടില്ലെ?
Haven't you seen him since Christmas?
ക്രിസ്തുമസിനു ശേഷം നീയവനെ കണ്ടിട്ടില്ലെ?
Haven't you seen him for a month?
നീയവനെ ഒരു മാസത്തോളമായി കണ്ടിട്ടില്ലെ?
Why haven't you seen him since Christmas?
ക്രിസ്തുമസിനു ശേഷം എന്തുകൊണ്ട് നീയവനെ കണ്ടിട്ടില്ല?
Why haven't you seen him for a month?
എന്തുകൊണ്ട് ഒരു മാസത്തോളമായി നീയവനെ കണ്ടിട്ടില്ല?
Why hasn't he called you since Christmas?
ക്രിസ്തുമസിനു ശേഷം എന്തുകൊണ്ട് അവന്‍ നിന്നെ വിളിച്ചിട്ടില്ല?
Why hasn't he called you for a month?
എന്തുകൊണ്ട് ഒരു മാസത്തോളമായി അവന്‍ നിന്നെ വിളിച്ചിട്ടില്ല?
It has rained continuously since last June.
കഴിഞ്ഞ ജൂണ്‍ മുതല്‍ തുടര്‍ച്ചയായി മഴ പെയ്തിട്ടുണ്ട്
It hasn't rained since last June.
കഴിഞ്ഞ ജൂണ്‍ മുതല്‍ മഴ പെയ്തിട്ടില്ല
It hasn't rained for the last 15 days.
കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളോളമായി മഴ പെയ്തിട്ടില്ല
Has it rained since last June?
കഴിഞ്ഞ ജൂണ്‍ മുതല്‍ മഴ പെയ്തിട്ടുണ്ടൊ?
Hasn't it rained since last June.
കഴിഞ്ഞ ജൂണ്‍ മുതല്‍ മഴ പെയ്തിട്ടില്ലെ?
Hasn't it rained for 15 days.
പതിനഞ്ച് ദിവസങ്ങളോളമായി മഴ പെയ്തിട്ടില്ലെ?
Why hasn't it rained since last June?
കഴിഞ്ഞ ജൂണ്‍ മുതല്‍ എന്തുകൊണ്ട് മഴ പെയ്തിട്ടില്ല?
You have grown since I saw you last.
ഞാന്‍ നിന്നെ അവസാനമായി കണ്ടതില്‍ പിന്നെ നീ വളര്‍ന്നിട്ടുണ്ട്
You haven't grown much since I saw you last.
ഞാന്‍ നിന്നെ അവസാനമായി കണ്ടതില്‍ പിന്നെ നീ കാര്യമായി വളര്‍ന്നിട്ടില്ല
Why haven't you grown much since I saw you last.
ഞാന്‍ നിന്നെ അവസാനമായി കണ്ടതില്‍ പിന്നെ നീ എന്താ കാര്യമായി വളര്‍ന്നിട്ടില്ലാത്തത്?
End of the Lesson.Thanks for Reading.

1 comments:
Good informative
EmoticonEmoticon