ക്രിയകള്‍(verbs) രണ്ട് വിഭാഗത്തില്‍ പെടുന്നു.റെഗ്യുലര്‍ ക്രിയകളും(regular verbs) ഇര്‍റെഗ്യുലര്‍ ക്രിയകളും(irregular verbs).
ഓരോ ക്രിയയ്ക്കും മൂന്നു രൂപങ്ങള്‍ അല്ലെങ്കില്‍ കാലങ്ങള്‍ ഉണ്ട്.
ഇവയെ യഥാക്രമം present.past.past participle എന്നിങ്ങനെ വിളിക്കുന്നു.
പറയുവാനുള്ള സൗകര്യത്തിനായി നമുക്കിവയെ v 1.v 2. v 3എന്നു വിളിക്കാം.
ഇനി ക്രിയകളുടെ മേല്‍ പറഞ്ഞ രണ്ട് വിഭാഗങ്ങള്‍ നോക്കാം
റെഗ്യുലര്‍ വെര്‍ബുകളുടെ രൂപങ്ങള്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പമാണ്.
റെഗ്യുലര്‍ വെര്‍ബുകളുടെ ഒന്നാമത്തെ രൂപത്തോടൊപ്പം (ed) അല്ലെങ്കില്‍ (d) ചേര്‍ക്കുക
ചില റെഗ്യുലര്‍ വെര്‍ബുകള്‍ അവസാനിക്കുന്നത് (e) ല്‍ ആണ്.
അതു കൊണ്ട് രണ്ടും മൂന്നും രൂപങ്ങള്‍ വെറും (d) മാത്രം ചേര്‍ത്താല്‍ മതി
എന്നാല്‍ നമ്മുടെ ഉപയോഗത്തില്‍ പൊതുവെ കൂടുതലായി വരുന്നത് ഇര്‍റെഗ്യുലര്‍ വെര്‍ബുകളാണ്.
ഇവയുടെ രൂപനിര്‍മ്മാണമാകട്ടെ അല്‍പം ക്ലേശകരവും
വെര്‍ബിന്റെ ഒന്നാമത്തെ രൂപം {അതിന്റെ മൂലാര്‍ത്ഥം(root meaning) കൂടാതെ } പതിവായിട്ടു സംഭവിക്കുന്നതുംപതിവായിട്ടു ചെയ്യുന്നതുമായിട്ടുള്ള(ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതല്ല)കാര്യങ്ങളെ സൂചിപ്പിക്കുവാനാണ് ഉപയോഗിക്കുന്നത്.
കര്‍ത്താവ് ഏകവചനമാണെങ്കില്‍ ഒന്നാം രൂപത്തിന്റെ അവസാനം(es) അല്ലെങ്കില്‍ (s) ചേര്‍ക്കാന്‍ മറക്കരുത്.
{ഒന്നാം രൂപം അവസാനിക്കുന്നത് o,i,ch, sh എന്നിവയില്‍ ആണെങ്കില്‍(es) ചേര്‍ക്കണം.'y'ല്‍ ആണെങ്കില്‍' y'മാറ്റി (ies)ചേര്‍ക്കണം.ഇങ്ങനെയൊന്നുമല്ലെങ്കില്‍ വെറും (s).
ഉദാഹരണത്തിന് go, do,ski,watch, push,cry,fly.ഇവ es/ies ചേര്‍ത്ത് ദാ ഇപ്രകാരം മാറ്റം വരുത്തണം-goes,does,skies,watches,pushes,cries,flies}
{ay,iy,oy,ey,uy-ആണെങ്കില്‍ ഈ നിയമം ബാധകമല്ല.വെറും (s) ചേര്‍ത്താല്‍ മതി.
രണ്ടാമത്തെ രൂപം സംഭവിച്ചു കഴിഞ്ഞതും ചെയ്തു കഴിഞ്ഞതുമായ കാര്യങ്ങളെ.
മൂന്നാമത്തേത് സംഭവിക്കാന്‍ പോകുന്നതോ ചെയ്യാന്‍ പോകുന്നതോ ആയ കാര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന്‍ എടുത്തു ചാടി
ഒരു നിഗമനത്തില്‍ എത്തരുത്.അതിന് ഒന്നാമത്തെ രൂപം തന്നെ മതി(will,shall, can etc- വെര്‍ബിന്റെ മുന്‍പില്‍ ചേര്‍ക്കണമെന്ന്‍ മാത്രം)
അപ്പോള്‍ മൂന്നാമത്തെ രൂപത്തിന്റെ അര്‍ത്ഥം എന്താവാം?
ഇതും ഒരു തരത്തില്‍ പറഞ്ഞാല്‍ സംഭവിച്ചതും ചെയ്തു കഴിഞ്ഞതുമായ കാര്യം തന്നെ
മൂന്നാം രൂപത്തിനു മുന്‍പില്‍ has/haveഎന്നിവ ചേര്‍ത്താല്‍ സംഭവിച്ചിട്ടുണ്ട് സംഭവിച്ചിരിക്കുന്നുവെന്നും,ചെയ്തിട്ടുണ്ട് ചെയ്തിരിക്കുന്നുവെന്നും അര്‍ത്ഥം കിട്ടും
(has-ഉപയോഗിക്കുന്നത് ഏകവചനങ്ങള്‍ക്കാണെന്ന്‍ ഓര്‍മ്മിക്കുമല്ലോ.അതു പോലെ have- ബഹുവചനങ്ങള്‍ക്കും)
മൂന്നാം രൂപത്തിനു മുന്‍പില്‍ had ചേര്‍ത്താല്‍ 'ഒരു പ്രവൃത്തി സംഭവിച്ചിട്ടുണ്ടായിരുന്നു ചെയ്തിട്ടുണ്ടായിരുന്നു 'എന്നും കിട്ടുന്നു
ഒരു ഇര്‍റെഗ്യുലര്‍ വെര്‍ബ് എടുത്ത് അതിന്റെ അര്‍ത്ഥ തലങ്ങള്‍ പരിശോധിക്കാം
ഉദാഹരണത്തിന്
come
v 1-ന്റെ അര്‍ത്ഥം നോക്കാം('വരിക,വരൂ,വാ' എന്നുള്ള മൂലാര്‍ത്ഥം ഒഴിച്ച്)
നമ്മള്‍ വിവിധ ജില്ലക്കാര്‍ ആയതു കൊണ്ട് v 1- ന്റെ അര്‍ത്ഥം മലയാളത്തില്‍ താഴെ പറയുന്ന രീതിയിലൊക്കെ പറഞ്ഞു പോകും
1.വരാറുണ്ട്
2.വരുന്നു(ഇപ്പോള്‍ 'വന്നു കൊണ്ടിരിക്കുന്ന' കാര്യമായി എടുക്കരുത്.'അവന്‍ എല്ലാ ദിവസവും അല്ലെങ്കില്‍ ആഴ്ച്ചയും ഇവിടെ വരുന്നു' എന്നൊക്കെയേ അര്‍ത്ഥമെടുക്കാവൂ)
3.വരും(ഇന്ന്‍ വരും നാളെ വരും എന്ന്‍ അര്‍ത്ഥമില്ല.അര്‍ത്ഥം ഞാന്‍ 2 ല്‍ പറഞ്ഞതു തന്നെ)
4.വരൂന്നേ(ഇവിടേയും 2 ല്‍ പറഞ്ഞ അര്‍ത്ഥം തന്നെ)
v 2-ന്റെ അര്‍ത്ഥം നോക്കാം
1.വന്നു
2.വന്നിരുന്നു
3.വന്നതാണ്
4.വന്നേ
5.വന്നേര്‍ന്നു
ഇവിടെ ഉദ്ദേശിക്കുന്ന അര്‍ത്ഥം 1 ല്‍ അല്ലെങ്കില്‍ 2 ല്‍ പറഞ്ഞതു തന്നെ.കാര്യം നടന്നു കഴിഞ്ഞതാണ്
v 3-ന്റെ അര്‍ത്ഥം നോക്കാം
has/have-ചേര്‍ക്കുമ്പോള്‍ വന്നിട്ടുണ്ട്/വന്നിരിക്കയാണ്
had-ചേര്‍ക്കുമ്പോള്‍ വന്നിട്ടുണ്ടായിരുന്നു
ഇവിടെ had ചേര്‍ത്തുള്ള പ്രയോഗത്തിന്റെ കാര്യത്തില്‍ ന്യായമായും ഒരു ചോദ്യം ഉയര്‍ന്നു വരാം.അത് ഇതാണ്.
''ഈ had പ്രയോഗത്തിന്റെ ആവശ്യമുണ്ടോ?.എല്ലാം സംഭവിച്ചു കഴിഞ്ഞ കാര്യങ്ങളല്ലേ?അത് കൊണ്ട് v 2 ന്റെ ഉപയോഗം പോരെ?"
പക്ഷേ പോരാ.കഴിഞ്ഞു പോയ ഒരു സംഭവത്തിനു മുന്‍പ് സംഭവിച്ച ഒരു കാര്യത്തെ സൂചിപ്പിക്കാന്‍ ഇംഗ്ലീഷില്‍ ഈ പ്രയോഗം ആവശ്യമാണ്
ഉദാഹരണത്തിന് താഴെ കൊടുക്കുന്ന മലയാള വാചകം ഒന്ന്‍ വിശകലനം ചെയ്യുക.
"മഴ പെയ്യാന്‍ തുടങ്ങി.ഞാന്‍ അടുത്തുള്ള കടയിലേയ്ക്ക് ഓടിക്കയറി.കാരണം ഞാന്‍ കുട എടിത്തിട്ടുണ്ടായിരുന്നില്ല"
ഇവിടെ'' ഞാന്‍ കുട എടുത്തില്ല'' എന്നു പറഞ്ഞാല്‍ കുട എന്റെ അരികിലോ പോക്കറ്റിലോ അല്ലെങ്കില്‍ കൈയെത്താവുന്ന ദൂരത്തോ ഉണ്ടായിരുന്നിട്ട് ഞാനത് എടുത്തില്ല എന്ന അര്‍ത്ഥമാണ് വരിക.നേരെ മറിച്ച് യാത്ര തുടങ്ങുമ്പോള്‍ 'എടുത്തിട്ടില്ലായിരുന്നു' എന്ന അര്‍ത്ഥം കിട്ടില്ല.ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ നമ്മുടെ had-ന്റെ വില
'come'എന്ന വെര്‍ബിലേയ്ക്ക് തിരിച്ചു പോകാം
***
ഇനി 'come' എന്ന വെര്‍ബിന്റെ മൂന്നു രൂപങ്ങളുടേയും അര്‍ത്ഥങ്ങള്‍ പഠിച്ചിരിക്കേണ്ടത് എങ്ങനെയെന്ന്‍ നോക്കാം
come/comes
വരാറുണ്ട്
do not come(v1)
don't come(v1)
does not come(v1)
doesn't come(v1)
വരാറില്ല
+++
came
വന്നു
did not come(v1)
didn't come(v1)
വന്നില്ല
+++
has/have come(v3)
വന്നിട്ടുണ്ട്
has not come(v3)
hasn't come(v3)
have not come(v3)
haven't come(v3)
വന്നിട്ടില്ല
+++
had come(v3)
വന്നിട്ടുണ്ടായിരുന്നു
had not come(v3)
hadn't come(v3)
വന്നിട്ടുണ്ടായിരുന്നില്ല
*ഇവിടെ തന്നിരിക്കുന്ന നെഗറ്റിവ് രൂപങ്ങള്‍ ശ്രദ്ധിച്ചുവല്ലോ.v1 ന്റേയുംv2വിന്റേയും നെഗറ്റിവ് രൂപങ്ങളില്‍ വരുന്നത് (s/es)ചേരാത്ത v1 തന്നെയാണ്
(s/es)വരുന്ന v1 അതിന്റെ നെഗറ്റിവ് ആയി മാറുമ്പോള്‍ അതിന്റെ( s/es), (do )മായി ചേര്‍ന്ന്‍ (does) ആയി മാറുന്നു..അതുപോലെ തന്നെ v2 നെഗറ്റിവ് ആയി മാറുമ്പോള്‍ അത് did നോട് ചേര്‍ന്ന്‍ v1 ആയിമാറുന്നു
* has/have/had എന്നിവയുടെ കൂടെ ഉപയോഗിക്കേണ്ടത് v3 ആണ്.നെഗറ്റിവിലുംv3 തന്നെ വരണം
വെര്‍ബുകളുടെ കൂടുതല്‍ ഉദാഹരണങ്ങള്‍ നോക്കാം
go (ഗോ)-v1
goes(ഗോസ്)-v1
went (വെന്‍ റ്റ്)-v2
gone(ഗോണ്‍)-v3
++
go x don't go
goes x doesn't go
went x didn't go
has gone x hasn't gone
have gone x haven't gone
had gone x hadn't gone
***
see -v1
sees-v1
saw (സോ) -v2
seen(സീന്‍)-v3
++
see x don't see
sees x doesn't see
saw x didn't see
has seen x hasn't seen
have seen x haven't seen
had seen x hadn't seen
***
open x don't open
opens x doesn't open
opened x didn't open
has opened x hasn't opened
have opened x haven't opened
had opened x hadn't opened
***
ഇനി 'write ' എന്ന വെര്‍ബ് ഉപയോഗിച്ച് അതിന്റെ മേല്‍ പറഞ്ഞ എല്ലാ രീതിയിലും സെന്റന്‍സുകള്‍ ഉണ്ടാക്കി നോക്കാം
set:1
he writes x he doesn't write
he wrote x he didn't write
he has written x he hasn't written
he had written x he hadn't written
set:2
she writes x she doesn't write
she wrote x she didn't write
she has written x she hasn't written
she had written x she hadn't written
set:3
you write x you don't write
you wrote x you didn't write
you have written x you haven't written
you had written x you hadn't written
set:4
they write x they don't write
they wrote x they didn't write
they have written x they haven't written
they had written x they hadn't written
set:5
we write x we don't write
we wrote x we didn't write
we have written x we haven't written
we had written x we hadn't written
set:5
l write x l don't write
l wrote x l didn't write
l have written x l haven't written
l had written x l hadn't written
***
കൂടുതല്‍ ക്രിയകളും ഉച്ചാരണ നിയമങ്ങളും താഴെ കൊടുക്കുന്നു
*(l – v – n – m – r – b – v – g – w – y – z ) എന്നീ സ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകള്‍ക്ക് 'ഡ് ' ചേര്‍ക്കുക
*( p – k – s – ch – sh – f – x – h )എന്നീ സ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകള്‍ക്ക 'റ്റ്' ചേര്‍ക്കുക.
മറ്റ് സ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകള്‍ക്ക 'ഇഡ്' ചേര്‍ക്കുക
സംശയ നിവാരണത്തിന്‍ താഴെ കൊടുക്കുന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക
http://esl.about.com/od/beginnerpronunciation/a/past_pronounce.htm
The Pronunciation of Regular Verbs
/d/ /id/ /t/
(ഡ്) (ഇഡ്) (റ്റ്)
allowed decided asked
അലോഡ് ഡിസൈഡിഡ് ആസ്ക്റ്റ്
cried ended cracked
ക്രൈഡ് എന്‍ഡിഡ് ക്രാക്റ്റ്
damaged flooded guessed
ഡാമിജ്ഡ് ഫ്ലഡിഡ് ഗെസ്റ്റ്
encouraged included missed
എന്‍കറിജ്ഡ് ഇന്‍ക്ലൂഡിഡ് മിസ്റ്റ്
killed landed mixed
കില്‍ഡ് ലാന്‍ഡിഡ് മിക്സ്റ്റ്
loved pasted relaxed
ലവ്ഡ് പെയ്സ്റ്റിഡ് റിലാക്സ്റ്റ്
welcomed visited slipped
വെല്‍കംഡ് വിസിറ്റിഡ് സ്ലിപ്റ്റ്
shaved repeated washed
ഷെയ്‌വ്ഡ് റിപ്പീറ്റിഡ് വോഷ്റ്റ്
welded wasted stopped
വെല്‍ഡിഡ് വെയ്സ്റ്റിഡ് സ്റ്റോപ്റ്റ്
yawned lasted laughed
യോണ്‍ഡ് ലാസ്റ്റിഡ് ലാഫ്റ്റ്
A List of Verbs
Present Past Past Participle
do did done
(ചെയ്യുക;ഡൂ-ഡിഡ്-ഡണ്‍)
read read read
(വായിക്കുക,വായിച്ചു കൊടുക്കുക;റീഡ്-റെഡ്-റെഡ്)
learn learnt learnt
(അറിവു നേടുക(പഠിക്കുക);ലേണ്‍-ലേണ്‍റ്റ്-ലേണ്‍റ്റ്)
study studied studied
(പഠിക്കുക;സ്റ്റഡി-സ്റ്റഡീഡ്-സ്റ്റഡീഡ്)
speak spoke spoken
(സംസാരിക്കുക,പ്രസംഗിക്കുക;സ്പീക്,സ്പോക്,സ്പോക്കണ്‍)
talk talked talked
(വര്‍ത്തമാനം പറയുക,സംസാരിക്കുക;റ്റോക്ക്-റ്റോക്റ്റ്-റ്റോക്റ്റ്)
write wrote written
(എഴുതുക,എഴുതി കൊടുക്കുക;റൈറ്റ്-റോട്ട്-റിട്ടണ്‍)
think thought thought
(ചിന്തിക്കുക,കരുതുക;തിങ്ക്-തോട്ട്-തോട്ട്)
ask asked asked
(ചോദിക്കുക,അനുവാദം ചോദിക്കുക,ക്ഷണിക്കുക,മറ്റൊരാളോട് എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുക;
ആസ്ക്-ആസ്ക്റ്റ്-ആസ്ക്റ്റ്)
beat beat beaten
(അടിക്കുക,പരാജയപ്പെടുത്തുക(മല്‍സരം);ബീറ്റ്-ബീറ്റ്-ബീറ്റണ്‍)
become became become
(ആയി തീരുക;ബിക്കം-ബിക്കെയിം-ബിക്കം)
begin began begun
(തുടങ്ങുക;ബിഗിന്‍-ബിഗാന്‍-ബിഗണ്‍)
bend bent bent
(വളയുക,വളയ്ക്കുക;ബെന്റ്-ബെന്‍ റ്റ്- ബെന്‍ റ്റ്)
bite bit bitten
((പല്ലു കൊണ്ട്)കടിക്കുക;ബൈറ്റ്-ബിറ്റ്-ബിറ്റണ്‍ )
bleed bled bled
(രക്തം ഒലിക്കുക;ബ്ലീഡ്-ബ്ലെഡ്-ബ്ലെഡ്)
blow blew blown
(ഊതുക,വീശുക;ബ്ലോ-ബ്ലൂ-ബ്ലോണ്‍)
break broke broken
(പൊട്ടുക,പൊട്ടിക്കുക,ഒടിയുക,ഒടിക്കുക-ബ്രെയ്ക്ക്-ബ്രോക്ക്-ബ്രോക്കണ്‍)
bring brought brought
(കൊണ്ടു വരിക;ബ്രിങ്-ബ്രോട്ട്-ബ്രോട്ട്)
take took taken
(എടുക്കുക;കൊണ്ടുപോകുക,തിന്നുക,കുടിക്കുക;റ്റെയ്ക്-റ്റുക്ക്-റ്റെയ്ക്കണ്‍)
build built built
(പണിയുക,നിര്‍മ്മിക്കുക;ബില്‍ഡ്-ബില്‍റ്റ്-ബില്‍റ്റ്)
buy bought bought
(വാങ്ങുക,വാങ്ങി തരിക,വാങ്ങി കൊടുക്കുക;ബൈ-ബോട്ട്-ബോട്ട്)
pawn pawned pawned
(പണയം വയ്ക്കുക;പോണ്‍-പോണ്‍ഡ്-പോണ്‍ഡ്)
come came come
(വരിക;കം-കെയിം-കം)
cost cost cost
(വില വരിക;കോസ്റ്റ്-കോസ്റ്റ്-കോസ്റ്റ്)
creep crept crept
(ഇഴയുക;ക്രീപ്-ക്രെപ്റ്റ്-ക്രെപ്റ്റ്)
cut cut cut
(മുറിക്കുക,മുറിയുക;കട്ട്-കട്ട്-കട്ട്)
draw drew drawn
(വരയ്ക്കുക,വലിക്കുക;ഡ്രോ-ഡ്രൂ-ഡ്രോണ്‍)
dream dreamed/dreamt dreamed/dreamt
(സ്വപ്നം കാണുക;ഡ്രീം-ഡ്രീംഡ്/ഡ്രെംറ്റ്-ഡ്രീംഡ്/ഡ്രെംറ്റ്)
drink drank drunk
(കുടിക്കുക,മദ്യപിക്കുക;ഡ്രിങ്ക്-ഡ്രാങ്ക്-ഡ്രങ്ക്)
drive drove driven
(ഓടിക്കുക,വാഹനം ഓടിക്കുക;ഡ്രൈവ്-ഡ്രോവ്-ഡ്രിവണ്‍)
eat ate eaten
(തിന്നുക;ഈറ്റ്-എയ്റ്റ്-ഈറ്റണ്‍)
fall fell fallen
(വീഴുക;ഫോള്‍-ഫെല്‍-ഫോളന്‍)
catch caught caught
((ഒരു ചലിക്കുന്ന വസ്തുവിനെ)പിടിക്കുക;കാച്-കോട്ട്-കോട്ട്)
hold held held
(പിടിക്കുക;നടത്തുക(എന്തെങ്കിലും പ്രോഗ്രാം);ഹോള്‍ഡ്-ഹെല്‍ഡ്-ഹെല്‍ഡ്)
choose chose chosen
(തിരഞ്ഞെടുക്കുക;ചൂസ്-ചോസ്-ചോസണ്‍)
feed fed fed
(ആഹാരം കൊടുക്കുക;ഫീഡ്-ഫെഡ്-ഫെഡ്)
feel felt felt
(അനുഭവപ്പെടുക;ഫീല്‍-ഫെല്‍റ്റ്-ഫെല്‍റ്റ്)
fight fought fought
(പോരാടുക;ഫൈറ്റ്-ഫോട്ട്-ഫോട്ട്)
find found found
(കണ്ടെത്തുക;ഫൈന്‍ഡ്-ഫൗന്‍ഡ്-ഫൗന്‍ഡ്)
fly flew flown
(പറക്കുക,പറത്തുക;ഫ്ലൈ-ഫ്ലൂ-ഫ്ലോണ്‍)
forget forgot forgotten,
(മറക്കുക;ഫോര്‍ഗെറ്റ്-ഫോര്‍ഗോട്ട്-ഫോര്‍ഗോട്ടണ്‍)
freeze froze frozen
(മരവിക്കുക,മരവിപ്പിക്കുക;ഫ്രീസ്-ഫ്രോസ്-ഫ്രോസണ്‍)
get got got,
(കിട്ടുക,ലഭിക്കുക;ഗെറ്റ്-ഗോട്ട്-ഗോട്ട്)
give gave given
(തരിക,കൊടുക്കുക;ഗിവ്-ഗെയ്‌വ്-ഗിവണ്‍)
go went gone
(പോകുക;ഗോ-വെന്‍ റ്റ്-ഗോണ്‍)
grow grew` grown
(വളരുക,വളര്‍ത്തുക;ഗ്രോ-ഗ്രൂ-ഗ്രോണ്‍)
hear heard heard
(കേള്‍ക്കുക;ഹിയര്‍-ഹേഡ്-ഹേഡ്)
hide hid hidden
(ഒളിഞ്ഞിരിക്കുക,ഒളിച്ചു വയ്ക്കുക;ഹൈഡ്-ഹിഡ്-ഹിഡണ്‍)
hit hit hit
(അടിക്കുക,തട്ടുക;ഹിറ്റ്-ഹിറ്റ്-ഹിറ്റ്)
hurt hurt hurt
(വേദനിക്കുക.വേദനിപ്പിക്കുക,പരിക്കേല്‍പ്പിക്കുക;ഹേര്‍ട്ട്-ഹേര്‍ട്ട്-ഹേര്‍ട്ട്)
keep kept kept
(സൂക്ഷിക്കുക;കീപ്-കെപ്റ്റ്-കെപ്റ്റ്)
know knew known
(അറിയുക,മനസ്സിലാക്കുക;നോ-നൂ-നോണ്‍)
lead led led
(നയിക്കുക;ലീഡ്-ലെഡ്-ലെഡ്)
lend lent lent
(കടം കൊടുക്കുക;ലെന്റ്-ലെന്‍ റ്റ്-ലെന്‍ റ്റ്)
let let let
(അനുവദിക്കുക;ലെറ്റ്-ലെറ്റ്-ലെറ്റ്)
lie lay lain
(കിടക്കുക;ലൈ-ലെയ്-ലെയ്ന്‍)
light lit, lit,
(കത്തിക്കുക(സിഗററ്റ്,വിളക്ക്,മെഴുകുതിരി മുതലായവ);ലൈറ്റ്-ലിറ്റ്-ലിറ്റ്)
lose lost lost
(നഷ്ടപ്പെടുക;ലൂസ്(z)ലോസ്റ്റ്-ലോസ്റ്റ്)
make made made
(ഉണ്ടാക്കുക,സൃഷ്ടിക്കുക;മെയ്ക്ക്-മെയ്ഡ്-മെയ്ഡ്)
mean meant meant
(ഉദ്ദേശിക്കുക,അര്‍ത്ഥമാക്കുക;മീന്‍-മെന്‍ റ്റ്-മെന്‍ റ്റ്)
meet met met
(കണ്ടുമുട്ടുക,പരിചയപ്പെടുക;മീറ്റ്-മെറ്റ്-മെറ്റ്)
pay paid paid
(പണം കൊടുക്കുക;പെയ്-പെയ്ഡ്-പെയ്ഡ്)
prove proved proved,
(തെളിയിക്കുക;പ്രൂവ്-പ്രൂവ്ഡ്-പ്രൂവ്ഡ്)
ride rode ridden
(സൈക്കിള്‍,ബൈക്ക്,കുതിര മുതലായവ ഓടിക്കുക;റൈഡ്-റോഡ്-റിഡണ്‍)
ring rang rung
(മണിയടിക്കുക,ഫോണ്‍ വിളിക്കുക;റിങ്-റാങ്-റങ്)
rise rose risen
(ഉയരുക,ഉദിക്കുക;റൈസ്-റോസ്-റിസണ്‍)
run ran run
(ഓടുക;റണ്‍-റാന്‍-റണ്‍)
walk walked walked
(നടക്കുക;വോക്ക്-വോക്റ്റ്-വോക്റ്റ്)
say said said
(പറയുക(ഒരു കാര്യം);സെയ്-സെഡ്-സെഡ്)
see saw seen
(കാണുക;സീ-സോ-സീന്‍)
show showed shown
(കാണിക്കുക;ഷോ-ഷോഡ്-ഷോണ്‍)
sell sold sold
(വില്‍ക്കുക;സെല്‍-സോള്‍ഡ്-സോള്‍ഡ്)
send sent sent
(അയക്കുക;സെന്റ്-സെന്‍ റ്റ്-സെന്‍ റ്റ്)
shake shook shaken
(കുലുങ്ങുക,കുലുക്കുക;ഷെയ്ക്-ഷുക്ക്-ഷെയ്ക്കണ്‍)
shine shone, shone,
(തിളങ്ങുക;ഷൈന്‍-ഷോണ്‍-ഷോണ്‍)
shrink shrank shrunk
(ചുരുങ്ങുക(വലുപ്പം);ഷ്രിങ്ക്-ഷ്രാങ്ക്-ഷ്രങ്ക്)
shut shut shut
(അടയ്ക്കുക;ഷട്ട്-ഷട്ട്-ഷട്ട്)
sing sang sung
(പാടുക;സിങ്-സാങ്-സങ്)
sit sat sat
(ഇരിക്കുക;സിറ്റ്-സാറ്റ്-സാറ്റ്)
sleep slept slept
(ഉറങ്ങുക;സ്ലീപ്-സ്ലെപ്റ്റ്-സ്ലെപ്റ്റ്)
speak spoke spoken
(സംസാരിക്കുക,പ്രസംഗിക്കുക;സ്പീക്-സ്പോക്ക്-സ്പോക്കണ്‍)
spend spent spent
(ചിലവഴിക്കുക;സ്പെന്റ്-സ്പെന്‍ റ്റ്-സ്പെന്‍ റ്റ്)
stand stood stood
(നില്‍ക്കുക;സ്റ്റാന്റ്-സ്റ്റുഡ്-സ്റ്റുഡ്)
steal stole stolen
(മോഷ്ടിക്കുക;സ്റ്റീല്‍-സ്റ്റോള്‍-സ്റ്റോളന്‍)
stick stuck stuck
(ഒട്ടുക,ഒട്ടിക്കുക;സ്റ്റിക്ക്-സ്റ്റക്ക്-സ്റ്റക്ക്)
sting stung stung
(കുത്തുക(കൊതുക്,ഉറുമ്പ് മുതലായവ);സ്റ്റിങ്-സ്റ്റങ്-സ്റ്റങ്)
peck pecked pecked
(കൊത്തുക(ചുണ്ടു കൊണ്ട്)പെക്-പെക്റ്റ്-പെക്റ്റ്)
butt butted butted
(കുത്തുക,ഇടിക്കുക(കൊമ്പുകള്‍ കൊണ്ട്,തല കൊണ്ട്)ബട്ട്-ബട്ടിഡ്-ബട്ടിഡ്)
stink stank, stunk
(നാറുക,നാറ്റം വമിക്കുക;സ്റ്റിങ്ക്-സ്റ്റാങ്ക്-സ്റ്റങ്ക്)
swear swore sworn
(ആണയിടുക,സത്യം ചെയ്യുക,പുലഭ്യം പറയുക;സ്വെഅര്‍-സ്വോര്‍-സ്വോണ്‍)
swim swam swum
(നീന്തുക;സ്വിം-സ്വാം-സ്വം)
teach taught taught
(പഠിപ്പിക്കുക;റ്റീച്-റ്റോട്ട്-റ്റോട്ട്)
tear tore torn
(കീറുക;റ്റിയര്‍-റ്റോര്‍-റ്റോണ്‍)
tell told told
(പറയുക(ഒരാളോട്);റ്റെല്‍-റ്റോള്‍ഡ്-റ്റോള്‍ഡ്)
think thought thought
(കരുതുക,ചിന്തിക്കുക;തിങ്ക്-തോട്ട്-തോട്ട്)
throw threw thrown
(എറിയുക;ത്രോ-ത്രൂ-ത്രോണ്‍)
wake woke, woken,
(ഉണരുക,ഉണര്‍ത്തുക;വെയ്ക്-വോക്ക്-വോക്കണ്‍)
wear wore worn
(വസ്ത്രം ധരിക്കുക;വെയര്‍-വോര്‍-വോണ്‍)
win won won
(വിജയിക്കുക(മല്‍സരത്തില്‍)വിന്‍-വണ്‍-വണ്‍)
pass passed passed
(വിജയിക്കുക്(പരീക്ഷകളില്‍)പാസ്-പാസ്റ്റ്-പാസ്റ്റ്)
fail failed failed
(തോല്‍ക്കുക,തോല്‍പ്പിക്കുക(പരീക്ഷകളില്‍)ഫെയ്ല്‍-ഫെയ്ല്‍ഡ്-ഫെയ്ല്‍ഡ്)
defeat defeated defeated
(തോല്‍പ്പിക്കുക(മല്‍സരം,യുദ്ധം)ഡിഫീറ്റ്-ഡിഫീറ്റിഡ്-ഡിഫീറ്റിഡ്)
write wrote written
(എഴുതുക;റൈറ്റ്-റോട്ട്-റിട്ടണ്‍)
*കൂടുതല്‍ വെര്‍ബുകള്‍ നിങ്ങള്‍ ചോദിക്കുമല്ലോ?
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 9 (ക്രിയ)
EmoticonEmoticon