പാഠം ഒന്ന്‍-പ്രോനൗണ്‍സ്
I-ഞാന്‍
my-എന്റെ
me-എന്നെ,എനിക്ക്,എന്നോട്(എന്നെ കണ്ടു,എനിക്ക് തന്നു,എന്നോട് പറഞ്ഞു എന്നൊക്കെ പറയാന്‍)
mine-എന്റേത്(അവള്‍ എന്റേതാണ് എന്ന്‍ പറയേണ്ടെ?)
ഈ രീതിയില്‍ താഴെ പറയുന്ന പ്രോനൗണ്‍സുകളും പഠിക്കുക
we-(ഞങ്ങള്‍,നമ്മള്‍)
our-(ഞങ്ങളുടെ,നമ്മുടെ)
us-(ഞങ്ങളെ,ഞങ്ങള്‍ക്ക്,ഞങ്ങളോട്,നമ്മളെ,നമുക്ക്,നമ്മോട്)
ours-(അവേഴ്സ്-ഞങ്ങളുടേത്,നമ്മുടേത്)
he-(അവന്‍,ഇവന്‍-അടുത്തു നില്‍ക്കുന്ന വ്യക്തിയെക്കുറിച്ച് പറയാന്‍ അകലേയ്ക്ക് പോകേണ്ടന്ന്‍ സാരം)
his-(അവന്റെ,ഇവന്റെ)
him-(അവനെ,അവന്,അവനോട്,ഇവനെ,ഇവന്,ഇവനോട്)
his-(ഇവിടേയും hisമതി-അവന്റേത്,ഇവന്റേത്)
ഇനി താഴെയുള്ളത് സ്വയം ചെയ്യുമല്ലോ?തുടക്കം മാത്രം മതിയാകും ...അല്ലേ?
she-(അവള്‍, ഇവള്‍)
her
her -(ഇവിടേയും herമതി)
hers
they-(അവര്‍,ഇവര്)their-them -theirs
you-(നീ,നിങ്ങള്‍,താങ്കള്‍)
your
you(ഇവിടേയുംyou തന്നെ മതി-ഐ ലവ് യൂ എന്ന മഹത് വചനം ഓര്‍ക്കുമല്ലോ?)
yours
it-(അത്,ഇത്)
its
it
its (ഈ രൂപം ഉപയോഗം ഇല്ല എന്നു തന്നെ പറയാം)
ചുരുക്കത്തില്‍
l-my-me-mine
you-your-you-yours
we-our-us-ours
they-their-them-theirs
he-his-him-his
she-her-her-hers
it-its-it-its
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ് -പാഠം ഒന്ന്‍-പ്രോനൗണ്‍സ്

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 2(ഈസ്,ആം,ആര്‍/വാസ്,വ്വേര്‍)
*'w'ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍ രണ്ടും പ്രെസ് ചെയ്ത് ഉള്ളിലേയ്ക്ക് ചെറുതായൊന്നു വലിക്കണം.അപ്പോള്‍ ഒരു കനപ്പ് കിട്ടും
*'v'ഉച്ചരിക്കണ്ടത് കീഴ് ചുണ്ടു കൊണ്ടാണ് വ്യത്യാസം മനസ്സിലാകും
(പക്ഷേ ഗുരുമുഖത്തു നിന്നും നേരിട്ടു കേട്ടു മനസ്സിലാക്കുന്നത് ഒന്നു വേറെ തന്നെയാണ്.അറിയാമല്ലോ?)
ഇനി കാര്യത്തിലേയ്ക്ക് കടക്കാം
ഏതെങ്കിലും ഒന്നിന്റെ സ്ഥാനം സൂചിപ്പിക്കുന്നതിനാണ് 'is,am,are,was,were' ഉപയോഗിക്കുന്നത്
ഇതിന്റെ മൂല രൂപം'be' ആണ്.'be'എന്നാല്‍ ആയിരിക്കുക
'is,am,are'ന്റെ അര്‍ത്ഥം ആകുന്നു,ആണ് എന്നാണ്.
was,were' അര്‍ത്ഥം ആയിരുന്നു,ഉണ്ടായിരുന്നു എന്നും
ഇതില്‍ 'is,was' ഉപയോഗിക്കുന്നത് ഏകവചന നാമങ്ങള്‍ക്ക്
'are,were'ഉപയോഗിക്കുന്നത്' ബഹുവചന നാമങ്ങള്‍ക്കും
'am'ന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക
'ഞാന്‍ 'ആകുന്നു,ആണ് എന്നു പറയുമ്പോള്‍'am' ഉപയോഗിക്കണം.
'ഞാന്‍ 'ആയിരുന്നു,ഉണ്ടായിരുന്നു എന്നു പറയുമ്പോള്‍'was' ഉം
ഇനി ഏകവചന നാമങ്ങള്‍ എങ്ങനെയൊക്കെ വരാം?
eg;
he,she,it,,your uncle
my best friend, Sree
big brother, Ratheesh
my younger sister, Soumya,
our hopeless Anoj Kumar
our mutual friend,Sal
our little sister, Jaya Lakshmi
Kuttettan,Lisna
our Suhrthu.com
one- missed -call,Satheesh Kumar
my sweetheart,Devi...etc
നോക്കൂ,മേല്‍ പറഞ്ഞതെല്ലാം ഏകവചന നാമങ്ങള്‍ തന്നെയല്ലേ?
ബഹുവചന നാമങ്ങള്‍ എങ്ങനെയൊക്കെ വരാം?
eg;
we,they,you(one or more)
my parents,his friends
her love letters
their children
boys,girls
teachers and students
the L D F candidates
the U D F sympathizers..etc
ഇതൊക്കെ ബഹുവചന നാമങ്ങള്‍ തന്നെയാണല്ലോ?
ഇനി കുറച്ച് പ്രാക്റ്റിസ് വാചകങ്ങള്‍ നോക്കാം
l am no Asura(ഞാന്‍ അസുരനൊന്നുമല്ല)
l am in my office(ഞാന്‍ എന്റെ ഓഫീസില്‍ ആണ്,ഉണ്ട്)
l am in love with Devi(ഞാന്‍ ദേവിയുമായി സ്നേഹത്തിലാണ്)
l was abroad(ഞാന്‍ വിദേശത്തായിരുന്നു,ഉണ്ടായിരുന്നു)
l was a bit confused(ഞാനല്‍പ്പം ചിന്താക്കുഴപ്പത്തിലായിരുന്നു)
***
we are ready(ഞങ്ങള്‍ റെഡിയാണ്)
we are happy(ഞങ്ങള്‍ ഹാപ്പിയാണ്)
we were worried(ഞങ്ങള്‍ ദുഃഖിതരായിരുന്നു)
we were excited(ഞങ്ങള്‍ ആവേശഭരിതരായിരുന്നു)
***
you are my friend(നീയെന്റെ കൂട്ടുകാരനാണ്)
you are my everything(നീയെന്റെ എല്ലാമാണ്)
you were not in the office(നീ ഓഫീസില്‍ ആയിരുന്നില്ല,ഉണ്ടായിരുന്നില്ല)
you were not willing(നീ സന്നദ്ധനായിരുന്നില്ല)
***
they are able(അവര്‍,ഇവര്‍ കഴിവുള്ളവരാണ്)
they are in play-ground(അവര്‍ പ്ലെയ്-ഗ്രൗണ്ടിലാണ്,ഉണ്ട്)
they were silent(അവര്‍,ഇവര്‍ സൈലന്റായിരുന്നു)
they were here(അവര്‍ ഇവിടെ ആയിരുന്നു,ഉണ്ടായിരുന്നു)
***
he is not trustworthy(അവന്‍,ഇവന്‍ വിശ്വാസയോഗ്യനല്ല)
he is in the Army(അവന്‍,ഇവന്‍ ആര്‍മിയിലാണ്)
he was cunning(അവന്‍,ഇവന്‍ സൂത്രശാലിയായിരുന്നു)
he was there(അവന്‍,ഇവന്‍ അവിടെ ആയിരുന്നു,ഉണ്ടായിരുന്നു)
***
she is my cousin(അവള്‍ എന്റെ കസിനാണ്)
she is at home(അവള്‍ വീട്ടിലാണ്,ഉണ്ട്)
she was pregnant(അവള്‍,ഇവള്‍ ഗര്‍ഭിണിയായിരുന്നു)
she was at the club(അവള്‍,ഇവള്‍ ക്ലബിലായിരുന്നു,ഉണ്ടായിരുന്നു)
***
lt is simple(ഇത് ലളിതമാണ്)
lt is no wonder(ഇത് അല്‍ഭുതമേയല്ല)
lt was a tricky question(അതൊരു കുഴയ്ക്കുന്ന ചോദ്യമായിരുന്നു)
lt was my fault(അതെന്റെ തെറ്റായിരുന്നു)
***
Salahu is still an infant(സലാഹു ഇപ്പോളും ഒരു ശിശുവാണ്)
Anoj was somewhere here(അനോജ് ഇവിടെയെവിടെയോ ആയിരുന്നു,ഉണ്ടായിരുന്നു)
Ratheesh is very understanding(മറ്റുള്ളവരുടെ വിഷമങ്ങളും മറ്റും വളരെ നന്നായി
മനസ്സിലാക്കുന്നവനാണ് രതീഷ്)
Rafi is a software fanatic(റാഫി ഒരു സോഫ്റ്റ്വ്വെയര്‍ ഭ്രാന്തനാണ്)
Kattilabdulnisar is always in his chair(കാട്ടിലബ്ദുല്‍നിസാര്‍ എല്ലായ്പ്പോഴും
അദ്ദേഹത്തിന്റെ ചെയറിലാണ്)
***
Sal and Ratheesh are best friends(സാലും രതീഷും നല്ല കൂട്ടുകാരാണ്)
Jaya Lakshmi and Pooja are my younger sisters(ജയലക്ഷ്മിയും എന്റെ അനിയത്തിമാരാണ്)
Sree and Anoj are now enemies(ശ്രീയും അനോജും ഇപ്പോള്‍ ശത്രുക്കളാണ്)
my parents were not at home
(എന്റെ പാരന്റ്സ് വീട്ടില്‍ ആയിരുന്നില്ല,ഉണ്ടായിരുന്നില്ല)
his girlfriends were angry(അവന്റെ,ഇവന്റെ ഗേള്‍ഫ്രെന്‍ഡ്സ് ദേഷ്യത്തിലായിരുന്നു)
.........
*sweetheart(പ്രേമഭാജനം)
*sympathizer(അനുഭാവി)
*big brother(വല്ല്യേട്ടന്‍)
*little sister(കുഞ്ഞനുജത്തി)
*mutual(എല്ലാവര്‍ക്കും ഒരുപോലെയായിട്ടുള്ള)
*candidate(സ്ഥാനാര്‍ത്ഥി)
*younger sister(അനിയത്തി)
*hopeless(ഒരു രക്ഷയുമില്ലാത്ത)
കൂട്ടുകാര്‍ അഭിപ്രായങ്ങള്‍ എഴുതുമല്ലോ?
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 2(ഈസ്,ആം,ആര്‍/വാസ്,വ്വേര്‍)

*കര്‍ത്താവ് ഏകവചനമാകുമ്പോള്‍ ''is/was''
*കര്‍ത്താവ് ബഹുവചനമാകുമ്പോള്‍''are/were"
* ''the''സൂചിപ്പിക്കുന്നത് മുകളില്‍ പരാമര്‍ശിച്ച കാര്യത്തെ,വസ്തുവിനെ,വ്യക്തിയെ മുതലായവ
there is God(ദൈവം ഉണ്ട്)
God is everywhere(ദൈവം എല്ലായിടത്തുമുണ്ട്,ആണ്)
there is a snake under the rock(പാറയുടെ അടിയില്‍ ഒരു പാമ്പുണ്ട്)
the snake is under the rock(പാമ്പ് പാറയുടെ അടിയിലാണ്)
there is a medical shop in front of the mosque(മോസ്ക്കിന്റെ മുമ്പില്‍ ഒരു മെഡിക്കല്‍ ഷോപ്പുണ്ട്)
the medical shop is in front of the mosque(മെഡിക്കല്‍ ഷോപ്പ് മോസ്ക്കിന്റെ മുമ്പിലാണ്)
there are 20 girls in the class(ക്ലാസില്‍ 20 ഗേള്‍സ് ഉണ്ട്)
the number of girls in the class is 20(ക്ലാസിലെ ഗേള്‍സിന്റെ എണ്ണം 20 ആണ്)
(*ഗേള്‍സിന്റെ എണ്ണം എന്നു പറയുമ്പോള്‍ കര്‍ത്താവ് ഏകവചനമായി മാറിയല്ലോ.അതുകൊണ്ടാണ് 'is'വന്നത്)
there are 5 motor bikes near the gate(ഗെയ്റ്റിന്റെ അരികില്‍ 5 മോട്ടോര്‍ ബൈക്സ് ഉണ്ട്)
the motor bikes are near the gate(മോട്ടോര്‍ ബൈക്സ് ഗെയ്റ്റിന്റെ അരികിലാണ്)
there was an accident near the bridge yesterday(പാലത്തിന്റെ അടുത്ത് വച്ച് ഇന്നലെ ഒരു അപകടമുണ്ടായിരുന്നു)
the accident was near the bridge(അപകടം പാലത്തിന്റെ അടുത്തു വച്ചായിരുന്നു)
there was a thief behind the curtain(കര്‍ട്ടന്റെ പിറകില്‍ ഒരു കള്ളനുണ്ടായിരുന്നു)
the thief was behind the curtain(കള്ളന്‍ കര്‍ട്ടന്റെ പിറകിലായിരുന്നു)
there were two persons outside(പുറത്ത് രണ്ട് ആളുകളുണ്ടായിരുന്നു)
the two persons were outside(ആ രണ്ടാളുകള്‍ പുറത്തായിരുന്നു)
there were 7 people there(അവിടെ ഏഴാളുകള്‍ ഉണ്ടായിരുന്നു)
(*ഇവിടെ ഒടുവില്‍ ചേര്‍ത്തിരിക്കുന്ന'' there '' അവിടെ എന്ന്‍ സൂചിപ്പിക്കാന്‍)
the people were in the office(ആ ആളുകള്‍ ഓഫിസിലായിരുന്നു)
*naive girl(നയ് യീവ് ഗേള്‍)എന്തു പറഞ്ഞാലും വിശ്വസിക്കുന്നവള്‍,കഥയില്ലാത്തവള്‍,പൊട്ടിപ്പെണ്ണ്
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ് :പാഠം 3 (ദെയര്‍ ഈസ്,ദെയര്‍ ആര്‍/ദെയര്‍ വ്വാസ്,ദെയര്‍ വ്വേര്‍)

has/have/hadഎന്നിവയുടെ ചില പ്രയോഗങ്ങളാണ് ഈ ലെസണില്‍ ചേര്‍ക്കുന്നത്.ഇതില്‍ ഓരോന്നിനും രണ്ട് നെഗറ്റിവ് പ്രയോഗങ്ങള്‍ ഉണ്ട്.അപ്പോള്‍ അതില്‍ ഏതെങ്കിലും ഒരെണ്ണം പഠിച്ചിരുന്നാല്‍ പോരെ എന്ന്‍ കരുതിയാല്‍ പണി കിട്ടും.അതെങ്ങനെയെന്ന്‍ ഞാന്‍ വ്യക്തമാക്കുന്നുണ്ട്.
*സ്വന്തമായി എന്തെങ്കിലും ഉണ്ട്,ഉണ്ടായിരുന്നു എന്ന്‍ പറയാനാണ് നാം ഇവിടെ 'has/have/had' ഉപയോഗിക്കുന്നത്.
അല്ലാതെ വീട്ടില്‍ പപ്പയുണ്ട്,ഉണ്ടായിരുന്നു(ലെസണ്‍ 2 ലെ പോലെ) എന്നൊന്നും പറയാനല്ല എന്ന്‍ കൂട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
അങ്ങനെയുള്ള പ്രയോഗങ്ങള്‍ക്ക് " is/am/are/was/were " മതിയല്ലൊ.
നമുക്ക് '' has/have/had ''നെ പരിചയപ്പെടാം
****
has/have =ഉണ്ട്
'has' ഏകവചനങ്ങള്‍ക്ക്
'have 'ബഹുവചനങ്ങള്‍ക്ക്
'has' ന്റെ നെഗറ്റിവ് രൂപങ്ങള്‍
has no/doesn't have
'have''ന്റെ നെഗറ്റിവ് രൂപങ്ങള്‍
have no/don't have
had=ഉണ്ടായിരുന്നു
'had' ന്റെ നെഗറ്റിവ് രൂപങ്ങള്‍
had no/didn't have
*ഇതില്‍ രണ്ടാമത് വരുന്ന നെഗറ്റിവ് രൂപങ്ങളുടെ അവസാനം''have '' ആണെന്ന്‍ പ്രത്യേകം ശ്രദ്ധിക്കണേ!
(എന്നാലും ചില കൂട്ടുകാര്‍ ചോദിക്കും അതെന്താ അങ്ങനെയെന്ന്‍?)
''has''ന്റേയും''have''ന്റേയും പൊതുവായ ഭൂതകാല രൂപമാണ് ''had''.
അത് കൊണ്ട് കര്‍ത്താവ് ഏകവചനമായിരിക്കണോ അതോ ബഹുവചനമോ എന്നൊന്നും ആലോചിച്ച് വേവലാതിപ്പെടേണ്ട.ആര്‍ക്കും തട്ടിക്കളിക്കാം
ഇനി വാചകങ്ങളിലേയ്ക്ക് കടക്കാം
Nimesh has a girlfriend
(നിമേഷിന് ഒരു ഗേള്‍ഫ്രെന്റുണ്ട്)
Nimesh has no girlfriend
(നിമേഷിന് ഒരു ഗേള്‍ഫ്രെന്റ് ഇല്ല)
Nimesh has no girlfriends
(നിമേഷിന് ഗേള്‍ഫ്രെന്റുകള്‍ ആരും ഇല്ല)
Nimesh doesn't have a girlfriend
(നിമേഷിന് ഒരു ഗേള്‍ഫ്രെന്റ് ഇല്ല)
Nimesh doesn't have any girlfriends
(നിമേഷിന് ഗേള്‍ഫ്രെന്റുകള്‍ ആരും ഇല്ല)
**
l have two kids
l don't have two kids
പക്ഷേ,
*'l have no two kids 'എന്ന്‍ പറയുക വ്യാകരണപരമായി സ്വീകാര്യമല്ല.
കാരണം 'ഒരെണ്ണം ' ഇല്ല എന്ന കാര്യത്തിലാണ് രണ്ടു നെഗറ്റിവുകളും മാറി മാറി ഉപയോഗിക്കാന്‍ നമുക്ക് കഴിയൂ.
'ഒന്നിലധികം'ഇല്ല എന്ന കാര്യം വരുമ്പോള്‍ ഇതു സാധ്യമല്ല.
ഇനി താഴെ പറയുന്നവയുടെ സ്വീകാര്യമായ നെഗറ്റിവ് വാചകങ്ങള്‍ ഏതൊക്കെയാകാമെന്ന്‍ നോക്കൂ
Positive
1)Sal has three brothers
2)My girlfriend Devi has a sister
3)they have five grown-up children
4)Soumy has a laptop
5)we have an uncle abroad
6)he has a good bank balance
7)she has a boyfriend
8)he has a friendly father
Negative
1)Sal doesn't have three brothers
2)(a)My girlfriend Devi has no sister(s)
(b)My girlfriend Devi doesn't have a sister
(c)My girlfriend Devi doesn't have any sisters
3)they don't have five grown-up children
4)(a)Soumy has no laptop(s)
(b)Soumy doesn't have a laptop
(c)Soumy doesn't have any laptops
5)(a)we have no uncle(s) abroad
(b)we don't have an uncle abroad
(c)we don't have any uncles abroad
6)(a)he has no good bank balance
(b)he doesn't have a good bank balance
(c)he doesn't have any good bank balance
*ബാങ്ക് ബാലന്‍സ് എണ്ണല്‍ സംഖ്യകള്‍ കൊണ്ട് ഒന്ന്‍ രണ്ട് എന്നൊന്നും എണ്ണാന്‍ പറ്റില്ലല്ലോ?
അതുകൊണ്ടാണ് തൊട്ടു മുകളിലെ വാചകത്തില്‍"balances"എന്ന്‍ ചേര്‍ക്കാതിരുന്നത്
7)(a)she has no boyfriend(s)
(b)she doesn't have a boyfriend
(c)she doesn't have any boyfriends
8)(a)he has no friendly father
(b)he doesn't have a friendly father
(c)he doesn't have any friendly fa.....(ചതിക്കല്ലേ! അര്‍ത്ഥം ഒരുപാട് മാറുമേ!)
***
ഇനി നമുക്ക് ''had '' ലേയ്ക്ക് കടക്കാം
'' had'' ന്റെ ഉപയോഗത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയതാണല്ലോ?
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം''don't have '' ന്റെ സ്ഥാനത്ത് '' didn't have'' ആണെന്ന്‍ അറിയാമല്ലോ?നിയമം ഒന്നു തന്നെ.
ചില വാചകങ്ങള്‍ നോക്കാം
positive
1)my grandfather had an elephant
(എന്റുപ്പൂപ്പാക്കൊരു ആനയുണ്ടായിരുന്നു)
2)l had a girlfriend at college
(എനിക്ക് കോളിജില്‍ ഒരു ഗേള്‍ഫ്രെന്റ് ഉണ്ടായിരുന്നു)
3)we had a plan
(ഞങ്ങള്‍ക്കൊരു പദ്ധതിയുണ്ടായിരുന്നു)
4)you had a dog
(നിങ്ങള്‍ക്കൊരു നായ ഉണ്ടായിരുന്നു)
5)they had three kids
(അവര്‍ക്ക് മൂന്ന്‍ കുട്ടികള്‍ ഉണ്ടായിരുന്നു)
6)he had a motor bike
(അവനൊരു മോട്ടോര്‍ ബൈക് ഉണ്ടായിരുന്നു)
7)she had a boyfriend
(അവള്‍ക്കൊരു ബോയ്ഫ്രെന്റ് ഉണ്ടായിരുന്നു)
negative
1)(a)my grandfather had no elephant(s)
(b)my grandfather didn't have an elephant
(c)my grandfather didn't have any elephants
2)(a)l had no girlfriend(s) at college
(b)l didn't have a girlfriend at college
(c)l didn't have any girlfriends at college
3)(a)we had no plan(s)
(b)we didn't have a plan
(c)we didn't have any plans
4)(a)you had no dog(s)
(b)you didn't have a dog
(c)you didn't have any dogs
5)(a)(no usage-കാരണം അറിയാമല്ലോ?)
(b)they didn't have three kids
(c)they didn't have any kids
6)(a)he had no motor bike(s)
(b)he didn't have a motor bike
(c)he didn't have any motor bikes
7)(a)she had no boyfriend(s)
(b)she didn't have a boyfriend
(c)she didn't have any boyfriends
*ego trip=സ്വന്തം സംതൃപ്തിക്കു വേണ്ടി മാത്രം നടത്തുന്ന പരിപാടി
NB:പ്രതികരണങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുതേ!
ഇമ്പൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 4 (ഹാസ്,ഹാസ് നോ/ഹാവ്,ഹാവ് നോ/ഹാഡ്,ഹാഡ് നോ)
