ഇമ്പൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 5 (നാമവിശേഷണങ്ങള്‍)

ഇംഗ്ലീഷ് ഭാഷയില്‍ ഒരാളുടെ ഫ്ലുഅന്‍സിയെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് അയാളുടെ ആജിക്റ്റിവ്(adjective)അഥവാ നാമവിശേഷണങ്ങളുടെ സമ്പത്ത്.ഒരാളുടെ പദസഞ്ചയത്തിലുള്ള (vocabulary) ആജിക്റ്റിവ്സിന്റെ അളവനുസരിച്ചിരിക്കും അയാളുടെ ഇംഗ്ലീഷ് ഫ്ലുഅന്‍സി.
*ആജിക്റ്റിവ്സ് താഴെ പറയുന്ന രീതിയില്‍ ഉപയോഗിക്കേണ്ടത് എപ്പോഴും''
be/is/am/are/was/were/has been/have been/had been '' ന്റെ കൂടെയായിരിക്കണം.ആജിക്റ്റിവ്സിന് ആണ്‍-പെണ്‍ വ്യത്യാസം ഇല്ലയെന്നും ഓര്‍ക്കുക.കര്‍ത്താവ് ഏതായിരുന്നാലും പേടിക്കേണ്ടതില്ല.''be/is/am/are/was/were/has been/have been/had been '' ഉപയോഗിക്കുന്നത് നാം മുമ്പ് പഠിച്ച നിയമങ്ങള്‍ അനുസരിച്ചായിരിക്കണമെന്ന്‍ മാത്രം.
ഇനി ഒരു ആജിക്റ്റിവ് ഉദാഹരണമായെടുത്ത് ഒന്ന്‍ അര്‍ത്ഥവിശകലനം ചെയ്തു നോക്കം
ഉദാഹരണത്തിന് '' happy ''
എന്താണ് ''happy '' അര്‍ത്ഥം?സന്തോഷം എന്നാണൊ?
അല്ലേയല്ല.മറിച്ച് 'സന്തോഷവാനായ,സന്തോഷവതിയായ,സന്തോഷകരമായ'എന്നൊക്കെയാണ്.
'സന്തോഷം' എന്ന്‍ കിട്ടണമെങ്കില്‍'' happy''എന്നുള്ളത് ''happiness '' എന്ന്‍ ആയിരിക്കണം.
'സന്തോഷം' എന്ന്‍ പറയുമ്പോള്‍ അത് 'നാമവിശേഷണമല്ല'.മറിച്ച് 'നാമമാണെന്ന്‍' ഓര്‍ക്കുക.
നാമങ്ങളുടെ രൂപീകരണം ഞാന്‍ മറ്റൊരു ലെസണില്‍ പറയുന്നുണ്ട്.എല്ലാം കൂട്ടി കുഴച്ചാല്‍
ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ വരും.അറിയാമല്ലോ.
സമര്‍പ്പണം
സഹൃദയനായ സാലിന്
ഇനി ഉദാഹരണ വാചകങ്ങള്‍ നോക്കാം:
l am confident(എനിക്ക് ആത്മവിശ്വാസമുണ്ട്,ഞാന്‍ ആത്മവിശ്വാസത്തിലാണ് ,
ഞാന്‍ ആത്മവിശ്വാസമുള്ളവനാണ്,എന്നില്‍ ആത്മവിശ്വാസമുണ്ട് -എന്നൊക്കെ)
l was confident(എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു,ഞാന്‍ ആത്മവിശ്വാസത്തിലായിരുന്നു ,
ഞാന്‍ ആത്മവിശ്വാസമുള്ളവനായിരുന്നു,എന്നില്‍ ആത്മവിശ്വാസമുണ്ടായിരുന്നു -എന്നൊക്കെ)
we are busy(ഞങ്ങള്‍ തിരക്കിലാണ്,ഞങ്ങള്‍ക്ക് തിരക്കുണ്ട്)
we were busy(ഞങ്ങള്‍ തിരക്കിലായിരുന്നു,ഞങ്ങള്‍ക്ക് തിരക്കുണ്ടായിരുന്നു)
you are angry(നിങ്ങള്‍ക്ക് ദേഷ്യമാണ്,നിങ്ങള്‍ക്ക് ദേഷ്യമുണ്ട്,നിങ്ങള്‍ ദേഷ്യത്തിലാണ്)
you were angry(നിങ്ങള്‍ക്ക് ദേഷ്യമായിരുന്നു,നിങ്ങള്‍ക്ക് ദേഷ്യമുണ്ടായിരുന്നു,നിങ്ങള്‍ ദേഷ്യത്തിലായിരുന്നു)
they are educated(അവര്‍ക്ക് വിദ്യാഭ്യാസമുണ്ട്,അവര്‍ വിദ്യാഭ്യാസമുള്ളവരാണ്)
they were educated(അവര്‍ക്ക് വിദ്യാഭ്യാസമുണ്ടായിരുന്നു,അവര്‍ വിദ്യാഭ്യാസമുള്ളവരായിരുന്നു)
he is very happy(അവന്‍ വളരെ സന്തോഷവാനാണ്,അവന് വളരെ സന്തോഷമുണ്ട്,
അവന്‍ വളരെ സന്തോഷിക്കുന്നു-എന്നൊക്കെ)
he was very happy(അവന്‍ വളരെ സന്തോഷവാനായിരുന്നു,അവന് വളരെ സന്തോഷമുണ്ടായിരുന്നു,
അവന്‍ വളരെ സന്തോഷിക്കുന്നുണ്ടായിരുന്നു-എന്നൊക്കെ
she is worried(അവള്‍ക്ക് വിഷമമുണ്ട്,അവള്‍ വിഷമിക്കുന്നു,അവള്‍ വിഷമത്തിലാണ്)
she was worried(അവള്‍ക്ക് വിഷമമുണ്ടായിരുന്നു,അവള്‍ വിഷമിക്കുന്നുണ്ടായിരുന്നു,അവള്‍ വിഷമത്തിലായിരുന്നു)
it is dead(അത് ചത്തതാണ്,)
it was dead(അത് ചത്തതായിരുന്നു)
the baby is asleep(കുഞ്ഞ് ഉറക്കമാണ്,കുഞ്ഞ് ഉറക്കത്തിലാണ്)
the baby was asleep(കുഞ്ഞ് ഉറക്കമാമായിരുന്നു,കുഞ്ഞ് ഉറക്കത്തിലായിരുന്നു)
the students are smart(കുട്ടികള്‍ മിടുക്കരാണ്,മിടുക്കുള്ളവരാണ്)
the students were smart(കുട്ടികള്‍ മിടുക്കരായിരുന്നു,മിടുക്കുള്ളവരായിരുന്നു)
NB*മുകളില്‍ തന്നിരിക്കുന്ന ചില വാചകങ്ങളില്‍ ഒരു '' in'' ന്റെ കുറവുണ്ടോയെന്ന്‍ ചില കൂട്ടുകാര്‍ക്ക് തോന്നിയേക്കാം.
ഉദാ:the baby is/was in sleep.he is/was in angry
പക്ഷേ ഈ പ്രയോഗരീതി തെറ്റാണെന്ന്‍ മനസ്സിലാക്കുമല്ലോ?
***
അഭ്യാസങ്ങള്‍
ഇനി ഞാന്‍ കുറച്ച് ആജിക്റ്റിവ്സും നാമങ്ങളും തരാം(കൂടുതല്‍ ആജിക്റ്റിവ്സിന് കൂട്ടുകാര്‍ എഴുതി ചോദിക്കണം)
ഇവ കോര്‍ത്തിണക്കി രണ്ട് വാചകങ്ങള്‍(രണ്ടില്‍ കൂടരുതേ!)
അവയുടെ മലയാള അര്‍ത്ഥത്തോട് കൂടി മറുപടിയില്‍ ചേര്‍ക്കണം.
കൂട്ടുകാര്‍ ഈ കാര്യത്തില്‍ സങ്കോചമോ മടിയോ കാണിക്കരുത്.പ്രതികരിക്കാന്‍
നിങ്ങള്‍ തയാറല്ലെങ്കില്‍ ഞാനിത് തുടര്‍ന്നുകൊണ്ട് പോകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?.
നിങ്ങള്‍ തരുന്ന വാചകങ്ങള്‍ തെറ്റിപ്പോകുകയാണെങ്കില്‍ തെറ്റട്ടെ.തെറ്റ് പറ്റിയാലല്ലെ ശരിയെന്തെന്ന്‍ മനസ്സിലാക്കാന്‍ കഴിയൂ
ആജിക്റ്റിവ്സ്
vacant(ഒഴിഞ്ഞ)married(വിവാഹിത)intelligent(ബുദ്ധിയുള്ള)impatient(അക്ഷമനായ)
ill(സുഖമില്ലാത്ത)late(വൈകിയ)early(നേരത്തെ)
difficult(ബുദ്ധിമുട്ടുള്ള)simple(ലളിതമായ)easy(എളുപ്പമുള്ള)thoughtful(ചിന്താകുല)hungry(വിശപ്പുള്ള)
thirsty(ദാഹമുള്ള)relieved(‍ആശ്വാസവാനായ)experienced(പ്രവര്‍ത്തിപരിചയമുള്ള)
kind(ദയാലുവായ)loving(സ്നേഹമുള്ള)forgetful(മറവിയുള്ള)careless(ശ്രദ്ധയില്ലാത്ത)hot(ചൂടുള്ള)
cold(തണുത്ത)
familiar(പരിചയമുള്ള)strange(അപരിചിതമായ)pleasant(സുഖകരമായ)
നാമങ്ങള്‍
the tea,my sister,the job,the doctors,the voice(ശബ്ദം(മനുഷ്യന്റെ),the teachers,the seat,my grandpa,
the view(കാഴ്ച്ച),the driver,l,we,you,they,he,she,it

ഇമ്പൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 5 (നാമവിശേഷണങ്ങള്‍)

1 comments:

Definitely your post is very helpful. I feel sincere gratitude to you.


EmoticonEmoticon