ഇത്രയും ദീര്‍ഘമായ ഒരു പാഠം തയാറാക്കുമ്പോള്‍ ടൈപിങ് മിസ്റ്റെയ്ക്കുകള്‍ സ്വാഭാവികമാണ്.ടൈപിങ് മിസ്റ്റെയ്ക്കുകള്‍ സംഭവിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.എങ്കിലും അങ്ങനെയെന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ അവ എന്റെ ശ്രദ്ധയിലും പെടുത്തുമെന്ന പ്രതീക്ഷയോടെ.
ദേവാസുര
Past Perfect Tense
{ഉപയോഗ രീതി (sub + had + v3 (past participle)}
Simple Past Tense പോലെ സംഭവിച്ചു കഴിഞ്ഞുപോയ ഒരു കാര്യത്തെ കുറിക്കുവാനാണ് Past Perfect Tense ഉപയോഗിക്കുന്നത്.ഇവ തമ്മിലുള്ള വ്യത്യാസം Past Perfect Tense ഉപയോഗിച്ചു പറയുന്ന കാര്യം അതേ വാചകത്തില്‍ അല്ലെങ്കില്‍ അതേ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് Simple Past Tense ഉപയോഗിച്ച് പറയുന്ന കാര്യത്തിനു മുന്‍പ് സംഭവിച്ചതൊ സംഭവിക്കുന്നതില്‍ വീഴ്ച വന്നതൊ വീഴ്ച വരുത്തിയതൊ ആയിരിക്കണം.ഉദാഹരണമായി:നിങ്ങള്‍ നിങ്ങളുടെ വാഹനത്തില്‍ ഒരു യാത്ര ചെയ്യുകയായിരുന്നുവെന്ന്‍ കരുതുക.വഴിയില്‍ വച്ച് ഒരു പോലീസുകാരന്‍ അല്ലെങ്കില്‍ പോലീസ് സംഘം നിങ്ങളെ ഏതെങ്കിലും വിധത്തിലുള്ള പരിശോധനയ്ക്കയി തടയുന്നുവെന്നും കരുതുക.പരിശോധന വേളയില്‍ നിങ്ങളോട് നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും രേഖ കാണിക്കുവാനായി ആവശ്യപ്പെടുന്നു (പ്രസ്തുത രേഖ നിങ്ങളുടെ വാഹനത്തില്‍ സൂക്ഷിക്കാതെ നിങ്ങളുടെ വീട്ടിലൊ അല്ലെങ്കില്‍ ഓഫിസിലൊ സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഓരൊ യാത്രയിലും അത് എടുത്ത് കൂടെ കരുതേണ്ടതായ ആവശ്യം വരുമല്ലൊ).ആ രേഖ ഒന്നുകില്‍ നിങ്ങള്‍ 'എടുത്തു (ആവശ്യപ്പെട്ട സമയത്ത്),എടുത്തിട്ടുണ്ടായിരുന്നു (യാത്ര പുറപ്പെടുമ്പോള്‍)' അല്ലെങ്കില്‍ 'എടുത്തിട്ടില്ലായിരുന്നു' എന്നല്ലെ വരൂ. അല്ലാതെ 'എടുത്തില്ല' എന്നു പറഞ്ഞാല്‍ അതില്‍ വ്യാകരണപരമായി യാതൊരു തെറ്റും ഇല്ലെങ്കിലും നിങ്ങളുടെ ആ പ്രവൃത്തി സൂചിപ്പിക്കുന്നത് നിങ്ങള്‍ക്കു നല്‍കിയ നിര്‍ദ്ദേശത്തോടുള്ള നിങ്ങളുടെ ധിക്കാരപരമായ സമീപനമാണ്.അതായത് ആവശ്യപ്പെട്ട രേഖ നിങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു.പക്ഷെ,അത് കാണിക്കുവാന്‍ നിങ്ങളോട് ആവശ്യപ്പെട്ട പോലീസുകാരനെ(പോലീസുകാരെ)നിങ്ങള്‍ അനുസരിച്ചില്ല.ഇപ്പോള്‍ വ്യക്തമായി കാണുമല്ലൊ,അല്ലെ?
താഴെ കൊടുത്തിരിക്കുന്ന സെന്റെന്‍സുകള്‍ താരതമ്യം ചെയ്യാം:
1)On the way, it rained.Unfortunately, I had not taken my umbrella with me.
വഴിക്കുവച്ച് മഴ പെയ്തു,നിര്‍ഭാഗ്യവശാല്‍ ഞാന്‍ എന്റെ കുട കൂടെ എടുത്തിട്ടുണ്ടായിരുന്നില്ല
2)On the way, it rained, but I did not take my umbrella out of my bag.
വഴിക്കുവച്ച് മഴ പെയ്തു പക്ഷെ ഞാനെന്റെ ബാഗില്‍ നിന്നും കുട എടുത്തില്ല (നനയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു)
Past Perfect ഉപയോഗിച്ച് പറയുന്ന കാര്യം Simple Past ഉപയോഗിച്ചും പറയാം.''after'' '' before'' എന്നീ Time Clauses വരുന്ന സെന്റെന്‍സുകളാണ് സ്വാഭാവികമായി ഇതിനു വഴങ്ങുക.കാരണം ഈ Time Clauses സൂചിപ്പിക്കുന്നതു തന്നെ യഥാക്രമം ''ശേഷം'' ''മുന്‍പ്'' എന്നിങ്ങനെയാണല്ലൊ.ഉദാഹരണത്തിന്:
1)Past Perfect:We went to bed after the guests had left.
അഥിതികള്‍ പോയിട്ടുണ്ടായിരുന്നതിനു ശേഷം ഞങ്ങള്‍ ഉറങ്ങുവാന്‍ പോയി.
Simple Past:We went to bed after the guests left.
അഥിതികള്‍ പോയതിനു ശേഷം ഞങ്ങള്‍ ഉറങ്ങുവാന്‍ പോയി.
2)He had taken a bath before he got dressed.
അവന്‍ ഡ്രസ് ചെയ്തതിനു മുന്‍പ് കുളിച്ചിട്ടുണ്ടായിരുന്നു
He took a bath before he got dressed.
അവന്‍ ഡ്രസ് ചെയ്തതിനു മുന്‍പ് കുളിച്ചു
എന്നാല്‍ Past Perfect Tense ല്‍ ''when'' എന്ന Time Clause ഉപയോഗിച്ച് പറയുന്ന ഒരു കാര്യം അതേ Time Clause ഉപയോഗിച്ച് Simple Past Tense ല്‍ പറയുമ്പോള്‍ ചിലപ്പോള്‍ കാലക്രമം തെറ്റും. ഇതു മനസ്സിലാക്കാന്‍ താഴെ തന്നിരിക്കുന്ന സെന്റെന്‍സുകള്‍ താരതമ്യം ചെയ്യുക.
1)The patient had died when the doctor came.
ഡോക്റ്റര്‍ വന്നപ്പോള്‍ രോഗി മരിച്ചിട്ടുണ്ടായിരുന്നു(ഡോക്റ്റര്‍ക്ക് രോഗിയെ മരണത്തില്‍ നിന്നും രക്ഷിക്കാനായില്ല)
2)The patient died when the doctor came.
ഡോക്റ്റര്‍ വന്നപ്പോള്‍ രോഗി മരിച്ചു(ഡോക്റ്ററുടെ വരവും രോഗിയുടെ മരണവും (ഏകദേശം) ഒരേ സമയം നടന്നു.'ഡോക്റ്ററെ കണ്ട് രോഗി മരിച്ചു' എന്നെടുത്താലും അത് തെറ്റാണെന്ന്‍ പറയാന്‍ കഴിയില്ല)
സംഭവങ്ങള്‍ നടന്ന ക്രമത്തില്‍ (in the sequence of events) തന്നെ പറയുകയാണെങ്കില്‍ Past Perfect ഒഴിവാക്കി Simple Past ല്‍ പറയാന്‍ കഴിയും.
ഉദാ(1)
The patient had died when the doctor came.
The patient died.( After that) the doctor came.
രോഗി മരിച്ചു.(അതിനു ശേഷം)ഡോക്റ്ററെത്തി
ഉദാ(2)
He had already learnt English before he left for Canada.
അവന്‍ കാനഡയ്ക്ക് പോകുന്നതിനു മുന്‍പ് ഇങ്ഗ്ലീഷ് പഠിച്ചിട്ടുണ്ടായിരുന്നു.
In Canada he soon remembered what he had learnt.
അവന്‍ പഠിച്ചിട്ടുണ്ടായിരുന്നത് കാനഡയില്‍ വച്ച് അവനു ഉടന്‍ ഓര്‍മമ വന്നു
സംഭവങ്ങള്‍ അവ നടന്ന ക്രമത്തില്‍:
He learnt English.Then he left for Canada.In Canada he soon remembered his English
അവന്‍ ഇങ്ഗ്ലീഷ് പഠിച്ചു.പിന്നീട് കാനഡയില്‍ പോയി.കാനഡയില്‍ വച്ച് അവനു അവന്റെ ഇങ്ഗ്ലീഷ് ഉടന്‍ ഓര്‍മ്മ വന്നു
ഉദാ(3)
The house had burnt down before the firemen arrived.
ഫയര്‍മെന്‍ എത്തിച്ചേര്‍ന്നതിനു മുന്‍പ് വീട് കത്തിവീണിട്ടുണ്ടായിരുന്നു .
The house burnt down.( After that)the firemen arrived.
വീട് കത്തി വീണു.(അതിനു ശേഷം)ഫയര്‍മെന്‍ എത്തി
Simple Past Tense ല്‍ സംഭവങ്ങള്‍ വിവരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ സംഭവങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുവാനും Past Perfect Tense ഉപയോഗിക്കുന്നു.ഒരു ഉദാഹരണം നോക്കുക:
When Devi and her husband,Hari returned from their honeymoon trip to Ooty, they found their house in a mess. A burglar had broken into the house and stolen Devi's gold necklace and Hari's laptop .He also took several other valuables including the new Plasma T V.
Devi and Hari went to the police station and filed a request for an inquiry into the incident.
ദേവിയും അവളുടെ ഭര്‍ത്താവ് ഹരിയും ഊട്ടിയിലേയ്ക്കുള്ള അവരുടെ ഹണിമൂണ്‍ ട്രിപ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അവരുടെ വീട് അലങ്കോലമായി കിടക്കുന്നതു കണ്ടു.ഒരു ഭവനഭേദകന്‍ വീട്ടില്‍ കടക്കുകയും ദേവിയുടെ ഗോള്‍ഡ് നെക് ലെയ്സും ഹരിയുടെ ലാപ് ടോപും മോഷ്ടിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.കൂടാതെ അയാള്‍ പുതിയ പ്ലാസ്മ റ്റീ വീ ഉള്‍പ്പടെ മറ്റൊരുപാട് വിലപിടിപ്പുള്ള സാധങ്ങളും എടുത്തു.ദേവിയും ഹരിയും പോലീസ് സ്റ്റെയ്ഷണില്‍ ചെന്ന്‍ ആ സംഭവത്തെ കുറിച്ച് ഒരു അന്വ്വേഷണത്തിന് അപേക്ഷ സമര്‍പ്പിച്ചു.
ഇവിടെ ''A burglar had broken into the house and stolen Devi's gold necklace and Hari's laptop'' എന്നുള്ള ഭാഗം Past Perfect Tense ല്‍ ആണെന്നു ശ്രദ്ധിച്ചുവല്ലൊ?എന്നാല്‍ അതേ സമയം നടന്ന മറ്റു മോഷണങ്ങളുടെ വിവരണം ''He had also taken several other valuables including the new Plasma T V'' എന്നു കൊടുക്കാതെ ''He also took several other valuables including the new Plasma T V'' എന്നാണ് കൊടുത്തിരിക്കുന്നതെന്നും ശ്രദ്ധിച്ചു കാണും.കാരണം, Past Perfect Tense ല്‍ കൊടുത്തിരിക്കുന്ന ''A burglar had broken into the house and stolen Devi's gold necklace and Hari's laptop'' എന്നതില്‍ സംഭവ വിവരത്തില്‍ ആദ്യം സംഭവിച്ച കാര്യം നമ്മള്‍ ഉള്‍പ്പെടുത്തിയുട്ടുള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട അടുത്ത സംഭവമൊ സംഭവങ്ങളൊ Past Perfect Tense ല്‍ തന്നെ തുടരണമെന്ന്‍ നിര്‍ബന്ധമില്ല.മറ്റു സംഭവങ്ങള്‍ അവ സംഭവിച്ച ക്രമത്തില്‍ Simple Past Tense ല്‍ ആണെന്നും ശ്രദ്ധിച്ചുകാണും.
Simple Past Tense ലും Present Perfect Tense ലും പറയുന്ന കാര്യങ്ങള്‍ Reported Speech ല്‍ ആക്കുമ്പോള്‍ Past Perfect Tense ഉപയോഗിക്കാറുണ്ട്.
ഉദാ(1)
a)He said, "I have lost my puppy."
''എനിക്കെന്റെ നായക്കുട്ടിയെ നഷ്ടപ്പെട്ടിരിക്കയാണ്'',അവന്‍ പറഞ്ഞു.
He said he had lost his puppy.
അവനു അവന്റെ നായക്കുട്ടിയെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന്‍ അവന്‍ പറഞ്ഞു.
b)She said, "I made the biggest birthday cake in town."
''ഞാന്‍ ടൗണിലെ ഏറ്റവും വലിയ ബേര്‍ത്ഡെയ് കെയ്ക്ക് ഉണ്ടാക്കി'',അവള്‍ പറഞ്ഞു.
She said she had made the biggest birthday cake in town.
അവള്‍ ടൗണിലെ ഏറ്റവും വലിയ ബേര്‍ത്ഡെയ് കെയ്ക്ക് ഉണ്ടാക്കിയിരുന്നുവെന്ന്‍ അവള്‍ പറഞ്ഞു.
ഉദാ(2)
a)''I didn't see him'',she said.
''ഞാനവനെ കണ്ടില്ല'',അവള്‍ പറഞ്ഞു.
She said that she had not seen him.
അവളവനെ കണ്ടിട്ടില്ലായിരുന്നുവെന്ന്‍ അവള്‍ പറഞ്ഞു.
b)'' They haven't come back'',he said
''അവര്‍ തിരിച്ചുവന്നിട്ടില്ല'',അവന്‍ പറഞ്ഞു.
He said that they had not come back.
അവര്‍ തിരിച്ചുവന്നിട്ടില്ലായിരുന്നുവെന്ന്‍ അവന്‍ പറഞ്ഞു.
ഉദാ(3):A conversation between my girl-friend Devi and me.
''You have deceived me'',my girl-friend Devi said very angrily.
'' നീയെന്നെ വഞ്ചിച്ചിരിക്കുകയാണ''.എന്റെ ഗേള്‍ ഫ്രെന്‍ഡ് ദേവി വളരെ ദേഷ്യപ്പെട്ടു പറഞ്ഞു
''What has happened?'',I asked.
''എന്താണ് സംഭവിച്ചിരിക്കുന്നത്?'', ഞാന്‍ ചോദിച്ചു.
''I saw you kiss a beautiful young girl yesterday'',she said.
''നീ ഇന്നലെ സുന്ദരിയായ ഒരു ചെറുപ്പക്കാരി പെണ്‍കുട്ടിയെ ചുംബിക്കുന്നതായി ഞാന്‍ കണ്ടു'',അവള്‍ പറഞ്ഞു.
''I tripped on the carpet and accidentally fell over her'',I explained.
''ഞാന്‍ കാര്‍പെറ്റില്‍ കാലുടക്കി യാദൃശ്ചികമായി അവളുടെ മേല്‍ വീണതാണ്'', ഞാന്‍ വിശദീകരിച്ചു.
''I thought you would say that'',she said.
''നീ അങ്ങനെ പറയുമെന്ന്‍ ഞാന്‍ കരുതിയിരുന്നു'',അവള്‍ പറഞ്ഞു.
(Past Perfect Version of the Above-Given Conversation)
My girl-friend Devi was very angry and said that I had deceived her.
എന്റെ ഗേള്‍ ഫ്രെന്‍ഡ് ദേവി വളരെ ദേഷ്യപ്പെട്ടു പറഞ്ഞു ഞാനവളെ വഞ്ചിച്ചിട്ടുണ്ടായിരുന്നുവെന്ന്‍.
I asked her what had happened.
എന്താണ് സംഭവിച്ചിട്ടുണ്ടായിരുന്നതെന്ന്‍ ഞാനവളോട് ചോദിച്ചു.
She said she had seen me kiss a beautiful young girl the previous day.
അവള്‍ പറഞ്ഞു തലേ ദിവസം സുന്ദരിയായ ഒരു ചെറുപ്പക്കാരി പെണ്‍കുട്ടിയെ ഞാന്‍ ചുംബിക്കുന്നതായി അവള്‍ കണ്ടിട്ടുണ്ടായിരുന്നുവെന്ന്‍.
I explained that I had tripped on the carpet and accidentally fallen over her.
ഞാന്‍ കാര്‍പെറ്റില്‍ കാലുടക്കി അവളുടെ മേല്‍ യാദൃശ്ചികമായി വീണിട്ടുണ്ടായിരുന്നതാണെന്ന്‍ ഞാന്‍ വിശദീകരിച്ചു.
She said she had thought I would say that.
അവള്‍ പറഞ്ഞു ഞാനത് പറയുമെന്ന്‍ അവള്‍ കരുതിയിട്ടുണ്ടായിരുന്നുവെന്ന്‍.
കൂടുതല്‍ വായിക്കുക:
{താഴെ Past Perfect Tense ലുള്ള ഏതാനും ഉദാഹരണ സെന്റെന്‍സുകളുടെ കൂടെ സാധ്യമായ രീതിയിലുള്ള അവയുടെ ഭൂതകാലരൂപങ്ങളും (Possible Past Tense Forms) ചോദ്യങ്ങളും ചേര്‍ക്കുന്നുണ്ട്.പ്രസക്തമെന്ന്‍ തോന്നുന്ന ചിലയിടങ്ങളില്‍ ചിലപ്പോള്‍ Past Perfect Tense ന്റെയും Simple Past Tense ന്റെയും അതിര്‍വരമ്പുകള്‍ ലംഘിച്ച് Simple Present Tense ലേയ്ക്കും ചോദ്യങ്ങള്‍ കടക്കുന്നുണ്ട്.Simple Past Tense ന്റെയും Simple Present Tense ന്റെയും ചോദ്യരൂപീകരണ നിയമങ്ങള്‍ അതാത് പാഠങ്ങള്‍ നോക്കി മനസ്സിലാക്കുക.
NB: Past Perfect Tense ല്‍ പറഞ്ഞിരിക്കുന്ന ഭാഗങ്ങള്‍ ഉപയോഗ ലാളിത്യത്തിനു വേണ്ടി Simple Past Tense ല്‍ പറയുമ്പോള്‍ Past Perfect പ്രയോഗത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ആശയ സമ്പുഷ്ഠതയും സൗന്ദര്യവും കുറേയൊക്കെ നഷ്ടപ്പെടുമെന്ന്‍ ഓര്‍ത്തിരിക്കുക.അങ്ങനെയല്ലയെങ്കില്‍ Past Perfect Tense ഉപയോഗിക്കുന്നതില്‍ ആരും അധികം തല്‍പ്പരര്‍ ആയിരിക്കില്ലല്ലൊ}
Past Perfect(1)She told me his name after he had left.
അവന്‍ പോയിട്ടുണ്ടായതിനു ശേഷമാണ് അവള്‍ എന്നോട് അവന്റെ പേര് പറഞ്ഞത്.
Past Perfect(2)She told me his name *when he had left.
അവന്‍ പോയികഴിഞ്ഞിട്ടുണ്ടായിരുന്നപ്പോള്‍ അവള്‍ എന്നോട് അവന്റെ പേര് പറഞ്ഞു.
*when നു 'after' എന്ന മീനിങ് ഉണ്ട്
(Simple Past(1):She told me his name when he left-അവന്‍ പോയപ്പോള്‍ അവള്‍ എന്നോട് അവന്റെ പേര് പറഞ്ഞു)
(Simple Past(2):She told me his name after he left-അവന്‍ പോയതിനു ശേഷം അവള്‍ എന്നോട് അവന്റെ പേര് പറഞ്ഞു.)
(Simple Past(3):He left, and after that she told me his name-അവന്‍ പോയി അതിനു ശേഷം അവള്‍ എന്നോട് അവന്റെ പേര് പറഞ്ഞു)
Did she tell you his name after he had left?
അവന്‍ പോയികഴിഞ്ഞിട്ടുണ്ടായതിനു ശേഷം അവള്‍ നിന്നോട് അവന്റെ പേര് പറഞ്ഞൊ?
Did she tell you his name when he had left?
അവന്‍ പോയികഴിഞ്ഞിട്ടുണ്ടായപ്പോള്‍ അവള്‍ നിന്നോട് അവന്റെ പേര് പറഞ്ഞൊ?
Did she tell you his name after he left?
അവന്‍ പോയികഴിഞ്ഞതിനു ശേഷം അവള്‍ നിന്നോട് അവന്റെ പേര് പറഞ്ഞൊ?
Did she tell you his name when he left?
അവന്‍ പോയികഴിഞ്ഞപ്പോള്‍ അവള്‍ നിന്നോട് അവന്റെ പേര് പറഞ്ഞൊ?
Didn't she tell you his name after he had left?
അവന്‍ പോയികഴിഞ്ഞിട്ടുണ്ടായപ്പോള്‍ അവള്‍ നിന്നോട് അവന്റെ പേര് പറഞ്ഞില്ലെ?
Didn't she tell you his name when he had left?

Didn't she tell you his name after he left?
അവന്‍ പോയികഴിഞ്ഞതിനു ശേഷം അവള്‍ നിന്നോട് അവന്റെ പേര് പറഞ്ഞില്ലെ?
Did she tell you his name when he left?
അവന്‍ പോയികഴിഞ്ഞപ്പോള്‍ അവള്‍ നിന്നോട് അവന്റെ പേര് പറഞ്ഞില്ലെ?
Why did she tell you his name after he had left?
അവന്‍ പോയികഴിഞ്ഞിട്ടുണ്ടായതിനു ശേഷം അവള്‍ എന്തിനാണ് നിന്നോട് അവന്റെ പേര് പറഞ്ഞത്?
Why did she tell you his name when he had left?
അവന്‍ പോയികഴിഞ്ഞിട്ടുണ്ടായപ്പോള്‍ അവള്‍ എന്തിനാണ് നിന്നോട് അവന്റെ പേര് പറഞ്ഞത്?
Why did she tell you his name after he left?
അവന്‍ പോയതിനു ശേഷം അവള്‍ എന്തിനാണ് നിന്നോട് അവന്റെ പേര് പറഞ്ഞത്?
Why did she tell you his name when he left?
അവന്‍ പോയപ്പോള്‍ അവള്‍ എന്തിനാണ് നിന്നോട് അവന്റെ പേര് പറഞ്ഞത്?
Why didn't she tell you his name after he had left?
അവന്‍ പോയികഴിഞ്ഞിട്ടുണ്ടായതിനു ശേഷം അവള്‍ എന്തുകൊണ്ട് നിന്നോട് അവന്റെ പേര് പറഞ്ഞില്ല?
Why didn't she tell you his name when he had left?
അവന്‍ പോയികഴിഞ്ഞിട്ടുണ്ടായപ്പോള്‍ അവള്‍ എന്തുകൊണ്ട് നിന്നോട് അവന്റെ പേര് പറഞ്ഞില്ല?
Why didn't she tell you his name after he left?
അവന്‍ പോയതിനു ശേഷം അവള്‍ എന്തുകൊണ്ട് നിന്നോട് അവന്റെ പേര് പറഞ്ഞില്ല?
Why didn't she tell you his name when he left?
അവന്‍ പോയപ്പോള്‍ അവള്‍ എന്തുകൊണ്ട് നിന്നോട് അവന്റെ പേര് പറഞ്ഞില്ല?
What did she tell you after he had left?
അവന്‍ പോയികഴിഞ്ഞിട്ടുണ്ടായതിനു ശേഷം അവള്‍ എന്താണ് നിന്നോട് പറഞ്ഞത്?
What did she tell you when he had left?
അവന്‍ പോയികഴിഞ്ഞിട്ടുണ്ടായപ്പോള്‍ അവള്‍ എന്താണ് നിന്നോട് പറഞ്ഞത്?
What did she tell you after he left?
അവന്‍ പോയതിനു ശേഷം അവള്‍ എന്താണ് നിന്നോട് പറഞ്ഞത്?
What did she tell you when he left?
അവന്‍ പോയപ്പോള്‍ അവള്‍ എന്താണ് നിന്നോട് പറഞ്ഞത്?
Past Perfect(1):When we arrived,the dinner had already begun.
ഞങ്ങള്‍ എത്തിയപ്പോള്‍ ഡിന്നര്‍ തുടങ്ങിയിട്ടുണ്ടായിരുന്നു.
Past Perfect(2):We arrived when the dinner had already begun.
ഡിന്നര്‍ തുടങ്ങികഴിഞ്ഞിട്ടുണ്ടായിരുന്നപ്പോഴാണ് ഞങ്ങള്‍ എത്തിയത്
(Simple Past(1):We arrived after the dinner began-ഡിന്നര്‍ തുടങ്ങിയതിനു ശേഷം ഞങ്ങള്‍ എത്തിച്ചേര്‍ന്നു)
(Simple Past(2):The dinner began,and we arrived after that-ഡിന്നര്‍ തുടങ്ങി.അതിനു ശേഷം ഞങ്ങള്‍ എത്തിച്ചേര്‍ന്നു)
{Wrong Form:When we arrived, the dinner began.(ഇവിടെ 'ഞങ്ങള്‍ എത്തിയപ്പോള്‍ ഡിന്നര്‍ തുടങ്ങി' എന്നായി അര്‍ത്ഥം}
Had the dinner already begun when you arrived?
നിങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഡിന്നര്‍ തുടങ്ങിയിട്ടുണ്ടായിരുന്നൊ?
Had the dinner already begun before you arrived?
നിങ്ങള്‍ എത്തിച്ചേര്‍ന്നതിനു മുന്‍പ് ഡിന്നര്‍ തുടങ്ങിയിട്ടുണ്ടായിരുന്നൊ?
Hadn't the dinner already begun when you arrived?
നിങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഡിന്നര്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ലെ?
Hadn't the dinner already begun before you arrived?
നിങ്ങള്‍ എത്തിച്ചേര്‍ന്നതിനു മുന്‍പ് ഡിന്നര്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ലെ?
When had the dinner begun?
ഡിന്നര്‍ എപ്പോഴാണ് തുടങ്ങിയിട്ടുണ്ടായിരുന്നത്?
When did the dinner begin?
ഡിന്നര്‍ എപ്പോഴാണ് തുടങ്ങിയത്?
Why did they start dinner before you arrived.
നിങ്ങള്‍ എത്തുന്നതിനു മുന്‍പ് അവര്‍ എന്തിനാണ് ഡിന്നര്‍ തുടങ്ങിയത്?
Why did they start dinner before you had arrived.
നിങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടായതിനു മുന്‍പ് അവര്‍ എന്തിനാണ് ഡിന്നര്‍ തുടങ്ങിയത്?
Why didn't they wait for you before starting the dinner?
ഡിന്നര്‍ തുടങ്ങുന്നതിനു മുന്‍പ് അവര്‍ എന്തുകൊണ്ട് നിങ്ങള്‍ക്കു വേണ്ടി കാത്തുനിന്നില്ല?
Why didn't you arrive before the dinner?
ഡിന്നറിനു മുന്‍പ് നിങ്ങള്‍ എന്തുകൊണ്ട് എത്തിയില്ല?
He thanked me for what I had done.
ഞാനവന് ചെയ്തിട്ടുണ്ടായ കാര്യത്തിന് അവന്‍ എന്നോട് നന്ദി പറഞ്ഞു.
(Simple Past:I did something for him,and he thanked me for that.ഞാന്‍ അവനു വേണ്ടി ഒരു കാര്യം ചെയ്തു.അവന്‍ അതിനു വേണ്ടി എന്നോട് നന്ദി പറഞ്ഞു)
Did he thank you for what you had done?
നീയവന് ചെയ്തിട്ടുണ്ടായ കാര്യത്തിന് അവന്‍ നിന്നോട് നന്ദി പറഞ്ഞുവൊ?
Didn't he thank you for what you had done?
നീയവന് ചെയ്തിട്ടുണ്ടായ കാര്യത്തിന് അവന്‍ നിന്നോട് നന്ദി പറഞ്ഞില്ലെ?
Why didn't he thank you for what you had done?
നീയവന് ചെയ്തിട്ടുണ്ടായ കാര്യത്തിന് അവന്‍ എന്തുകൊണ്ട് നിന്നോട് നന്ദി പറഞ്ഞില്ല?
How did he show his thanks for what you had done?
നീയവന് ചെയ്തിട്ടുണ്ടായ കാര്യത്തിന് അവന്‍ എങ്ങനെയാണ് അവന്റെ നന്ദി കാണിച്ചത്?
Diya told her teacher that I had helped her with her homework.
ഞാന്‍ ദിയയുടെ ഹോംവര്‍ക്കില്‍ അവളെ സഹായിച്ചിട്ടുണ്ടായിരുന്നുവെന്ന്‍ ദിയ അവളുടെ ടീച്ചറോടു പറഞ്ഞു.
Her teacher asked her why I had done so.
ഞാനെന്താണ് അങ്ങനെ ചെയ്തിട്ടുണ്ടായിരുന്നതെന്ന്‍ ടീച്ചര്‍ അവളോട് ചോദിച്ചു.
She told her teacher that I had said the lesson was too tough for a six-year-old child.
അവള്‍ ടീച്ചറോട് പറഞ്ഞു ഒരു ആറു വയസുള്ള കുട്ടിയെ സംബന്ധിച്ചിടത്തോളം പാഠം വളരെ കഠിനമാണെന്ന്‍ ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന്‍.
Did Diya tell her teacher that I had helped her with her homework?
ഞാന്‍ ദിയയുടെ ഹോംവര്‍ക്കില്‍ ദിയയെ സഹായിച്ചിട്ടുണ്ടായിരുന്നുവെന്ന്‍ ദിയ അവളുടെ ടീച്ചറോടു പറഞ്ഞുവൊ?
Didn't Diya tell her teacher that I had helped her with her homework?
ഞാന്‍ ദിയയുടെ ഹോംവര്‍ക്കില്‍ ദിയയെ സഹായിച്ചിട്ടുണ്ടായിരുന്നുവെന്ന്‍ ദിയ അവളുടെ ടീച്ചറോടു പറഞ്ഞില്ലെ?
Why did Diya tell her teacher that I had helped her with her homework?
ഞാന്‍ ദിയയുടെ ഹോംവര്‍ക്കില്‍ ദിയയെ സഹായിച്ചിട്ടുണ്ടായിരുന്നുവെന്ന്‍ ദിയ അവളുടെ ടീച്ചറോടു എന്തിനാണ് പറഞ്ഞത്?
Why didn't Diya tell her teacher that I had helped her with her homework?
ഞാന്‍ ദിയയുടെ ഹോംവര്‍ക്കില്‍ ദിയയെ സഹായിച്ചിട്ടുണ്ടായിരുന്നുവെന്ന്‍ ദിയ അവളുടെ ടീച്ചറോടു എന്തുകൊണ്ട് പറഞ്ഞില്ല?
Did the teacher scold Diya for seeking my help with her homework?
ദിയ അവളുടെ ഹോംവര്‍ക്കിന്റെ കാര്യത്തില്‍ എന്റെ സഹായം തേടിയതിന് ടീച്ചര്‍ ദിയയെ ശകാരിച്ചൊ?
Did the teacher's scolding upset Diya?
ടീച്ചറുടെ ശകാരം ദിയയെ വിശമിപ്പിച്ചൊ?
Did Diya cry?
ദിയ കരഞ്ഞുവൊ?
Why are the female teachers always narrow-minded?
എന്തുകൊണ്ടാണ് സ്ത്രീ അദ്ധ്യാപികമാര്‍ എല്ലായ് പ്പോഴും സങ്കുചിത മനസുള്ളവരായിരിക്കുന്നത്?
Why do they expect little children to behave like grown-ups?
കൊച്ചു കുട്ടികള്‍ മുതിര്‍ന്നവരെ പോലെ പെരുമാറണമെന്ന്‍ അവര്‍ എന്തിനാണ് പ്രതീക്ഷിക്കുന്നത്?
Why do they easily get angry?
അവര്‍ എന്തുകൊണ്ടാണ് എളുപ്പത്തില്‍ ദേഷ്യപ്പെടുന്നത്?
Why do they always *speak ill of below-average students in front of their parents.
മാതാപിതാക്കളുടെ മുന്‍പില്‍ വച്ച് അവര്‍ എന്തുകൊണ്ടാണ് ശരാശരിയില്‍ താണ വിദ്യാര്‍ത്ഥികളെ കുറിച്ച് എല്ലായ് പ്പോഴും മോശമായി സംസാരിക്കുന്നത്?
Why do they look angry when parents of below-average students come to see them?
ശരാശരിയില്‍ താണ വിദ്യാര്‍ത്ഥികളുടെ പാരന്റ്സ് അവരെ കാണുവാന്‍ വരുമ്പോള്‍ അവര്‍ എന്തുകൊണ്ടാണ് ദേഷ്യഭാവം കാണിക്കുന്നത്?
Don't they understand below-average students make responsible sons and daughters when their parents get old and weak?
ശരാശരിയില്‍ താണ വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കള്‍ വയസായി ദുര്‍ബലരാകുമ്പോള്‍ ഉത്തരവാദിത്വബോധമുള്ള പുത്രന്മാരും പുത്രിമാരുമായി തീരുമെന്ന്‍ അവര്‍ മനസ്സിലാക്കുന്നില്ലെ?
*speak ill of-മോശമായി സംസാരിക്കുക
I read the book after I had finished my work.
ഞാന്‍ എന്റെ ജോലി തീര്‍ത്തിട്ടുണ്ടായതിനു ശേഷം ഞാനാ ബുക്ക് വായിച്ചു.
(Simple Past(1):I read the book after I finished my work-ഞാന്‍ എന്റെ ജോലി തീര്‍ത്തതിനു ശേഷം ഞാനാ ബുക്ക് വായിച്ചു)
(Simple Past(2):When I finished my work,I read the book .ഞാന്‍ എന്റെ ജോലി തീര്‍ത്തപ്പോള്‍ ഞാനാ ബുക്ക് വായിച്ചു)
(Simple Past(3):I finished my work,and after that I read the book-ഞാന്‍ എന്റെ ജോലി തീര്‍ത്തു.അതിനു ശേഷം ഞാനാ ബുക്ക് വായിച്ചു)
When did you read the book?
നീ എപ്പോഴാണ് ബുക്ക് വായിച്ചത്?
What book did you read?
നീ എന്ത് ബുക്കാണ് വായിച്ചത്?
What did you do after you had finished your work?
നീ നിന്റെ ജോലി തീര്‍ത്തിട്ടുണ്ടായതിനു ശേഷം നീ എന്താണ് ചെയ്തത്?.
What did you do before reading the book?
ബുക്ക് വായിക്കുന്നതിനു മുന്‍പ് നീ എന്താണ് ചെയ്തത്?.
What had you done before reading the book?
ബുക്ക് വായിക്കുന്നതിനു മുന്‍പ് നീ എന്താണ് ചെയ്തിട്ടുണ്ടായിരുന്നത്?
What kind of books do you usually read?
എത്തരത്തിലുള്ള ബുക്കുകളാണ് നീ പതിവായി വായിക്കാറുള്ളത്?
Do you buy them or borrow them?
നീ അവ പണം കൊടുത്ത് വാങ്ങിക്കുന്നൊ അതൊ കടമെടുക്കുന്നൊ?
Past Perfect(1)He died after he *had been ill a long time.
Past Perfect(2):He died after having been ill a long time
ഒരുപാടുകാലം സുഖമില്ലാതിരുന്നതിനു ശേഷമാണ് അവന്‍ മരിച്ചത്
Simple Past(1):He died after he was ill a long time.
Simple Past(2):He died after being ill a long time.
ഒരുപാടുകാലം സുഖമില്ലാതിരുന്നതിനു ശേഷം അവന്‍ മരിച്ചു.
(Simple Past(3):He was ill a long time,and after that he died-ഒരുപാടുകാലം അവനു സുഖമില്ലാതിരുന്നു.അതിനു ശേഷമാണ് അവന്‍ മരിച്ചത്)
*was / were /has been / have been എന്നിവയുടെ ഭൂതകാലരൂപമാണ് had been
When did he die?
അവന്‍ എപ്പോഴാണ് മരിച്ചത്?
Was he ill?
അവനു സുഖമില്ലായിരുന്നുവൊ?
How long had he been ill before he died?
or
How long was he ill before he died?
മരിക്കുന്നതിനു മുന്‍പ് അവനു എത്ര കാലം സുഖമില്ലായിരുന്നു?
Did he die young or old?
അവന്‍ ചെറുപ്പമായിരിക്കുമ്പോഴാണൊ അതൊ വയസായി ആണൊ മരിച്ചത്?
After you had gone I went to sleep.
നീ പോയിട്ടുണ്ടായതിനു ശേഷം ഞാന്‍ ഉറങ്ങുവാന്‍ പോയി
(Simple Past(1):I went to sleep after you went-നീ പോയതിനു ശേഷം ഞാന്‍ ഉറങ്ങുവാന്‍ പോയി)
(Simple Past(2):When you went,I went to sleep-നീ പോയപ്പോള്‍ ഞാനുറങ്ങാന്‍ പോയി)
(Simple Past(3):You went,and after that I went to sleep-നീ പോയി.അതിനു ശേഷം ഞാന്‍ ഉറങ്ങുവാന്‍ പോയി)
She told me his name after I had asked her twice.
ഞാനവളോട് രണ്ടുവട്ടം ചോദിച്ചിട്ടുണ്ടായിരുന്നതിനു ശേഷമാണ് അവളെന്നോട് അവന്റെ പേര് പറഞ്ഞത്.
(Simple Past(1):She told me his name after I asked her twice-ഞാനവളോട് രണ്ടുവട്ടം ചോദിച്ചതിനു ശേഷമാണ് അവളെന്നോട് അവന്റെ പേര് പറഞ്ഞത്)
(Simple Past(2):When I asked her twice,she told me his name-ഞാനവളോട് രണ്ടുവട്ടം ചോദിച്ചപ്പോള്‍ അവളെന്നോട് അവന്റെ പേര് പറഞ്ഞു)
(Simple Past(3):I asked her twice,and after that she told me his name-ഞാനവളോട് രണ്ടുവട്ടം ചോദിച്ചു.അതിനു ശേഷമാണ് അവളെന്നോട് അവന്റെ പേര് പറഞ്ഞത്)
After I had heard the news, I hurried to see him.
ഞാനാ വാര്‍ത്ത കേട്ടിട്ടുണ്ടായതിനു ശേഷം അവനെ കാണാന്‍ ഞാന്‍ തിടുക്കത്തില്‍ ചെന്നു.
(Simple Past(1):I hurried to see him after I heard the news-ഞാനാ വാര്‍ത്ത കേട്ടതിനു ശേഷം അവനെ കാണാന്‍ ഞാന്‍ തിടുക്കത്തില്‍ ചെന്നു)
(Simple Past(2):When I heard the news, I hurried to see him -ഞാനാ വാര്‍ത്ത കേട്ടപ്പോള്‍ അവനെ കാണാന്‍ ഞാന്‍ തിടുക്കത്തില്‍ ചെന്നു)
(Simple Past(3):I heard the news,and after that I hurried to see him-ഞാനാ വാര്‍ത്ത കേട്ടു.അതിനു ശേഷം അവനെ കാണാന്‍ ഞാന്‍ തിടുക്കത്തില്‍ ചെന്നു)
They dressed after they had washed.
അവര്‍ കുളിച്ചിട്ടുണ്ടായിരുന്നതിനു ശേഷമാണ് ഡ്രസ് ചെയ്തത്.
(Simple Past(1):They dressed after they washed-അവര്‍ കുളിച്ചതിനു ശേഷം ഡ്രസ് ചെയ്തു)
(Simple Past(2):(Wrong Form?) When they washed,they dressed-അവര്‍ കുളിച്ചപ്പോള്‍ ഡ്രസ് ചെയ്തു(ഇങ്ങനെയൊക്കെ ആരെങ്കിലും പറയുമൊ?)
(Simple Past(3):They washed and dressed-അവര്‍ കുളിച്ചു ഡ്രസ് ചെയ്തു)
(Simple Past(4):They washed and after that they dressed-അവര്‍ കുളിച്ചു.അതിനു ശേഷം അവര്‍ ഡ്രസ് ചെയ്തു)
As soon as you had gone,I wanted to see you again.
നീ പോയിക്കഴിഞ്ഞിട്ടുണ്ടായപ്പോള്‍ തന്നെ ഞാന്‍ നിന്നെ വീണ്ടും കാണാന്‍ ആഗ്രഹിച്ചു.
(Simple Past(1):When you went,I wanted to see you again-നീ പോയപ്പോള്‍ തന്നെ ഞാന്‍ നിന്നെ വീണ്ടും കാണാന്‍ ആഗ്രഹിച്ചു)
(Simple Past(2):You went,and soon I wanted to see you again-നീ പോയി.ഉടന്‍ തന്നെ ഞാന്‍ നിന്നെ വീണ്ടും കാണാന്‍ ആഗ്രഹിച്ചു)
She sent the email after she had composed it.
ഈമെയ്ല്‍ കമ്പോസ് ചെയ്തിട്ടുണ്ടായതിനു ശേഷം അവളത് അയച്ചു.
(Simple Past(1):She sent the email after she composed it-ഈമെയ്ല്‍ കമ്പോസ് ചെയ്തതിനു ശേഷം അവളത് അയച്ചു)
(Simple Past(2):When she composed the email, she sent it- അവള്‍ ഈമെയ്ല്‍ കമ്പോസ് ചെയ്തപ്പോള്‍ അവളത് അയച്ചു)
(Simple Past(3):First she composed the email and then she sent it-ആദ്യം അവള്‍ ഈമെയ്ല്‍ കമ്പോസ് ചെയ്തു.അതിനു ശേഷം അവളത് അയച്ചു)
After they had gone, I sat down and rested.
അവര്‍ പോയിട്ടുണ്ടായതിനു ശേഷം ഞാനിരുന്നു വിശ്രമിച്ചു.
(Simple Past(1):I sat down and rested after they went-അവര്‍ പോയതിനു ശേഷം ഞാനിരുന്നു വിശ്രമിച്ചു.)
(Simple Past(2):When they went, I sat down and rested-അവര്‍ പോയപ്പോള്‍ ഞാനിരുന്നു വിശ്രമിച്ചു.)
(Simple Past(3):They went.After that I sat down and rested -അവര്‍ പോയി.അതിനു ശേഷം ഞാനിരുന്നു വിശ്രമിച്ചു)
I was sorry that I had hurt him.
ഞാനവനെ വേദനിപ്പിച്ചിട്ടുണ്ടായതില്‍ എനിക്കു വിശമം തോന്നി.
(Simple Past(1):I was sorry after I had hurt him-ഞാനവനെ വേദനിപ്പിച്ചിട്ടുണ്ടായിരുന്നതിനു ശേഷം എനിക്കു വിശമം തോന്നി)
(Simple Past(2):I was sorry after I hurt him-ഞാനവനെ വേദനിപ്പിച്ചതിനു ശേഷം എനിക്കു വിശമം തോന്നി)
(Simple Past(3):I was sorry when I hurt him-ഞാനവനെ വേദനിപ്പിച്ചപ്പോള്‍ എനിക്കു വിശമം തോന്നി)
(Simple Past(4):I hurt him.I was sorry for that-ഞാനവനെ വേദനിപ്പിച്ചു.അതില്‍ എനിക്കു വിശമം തോന്നി)
It rained heavily yesterday after it had been dry for many months.
ഒരുപാട് മാസങ്ങളോളം വരണ്ട കാലാവസ്ഥയായിരുന്നതിനു ശേഷം ഇന്നലെ ശക്തമായി മഴ പെയ്തു.
(Simple Past:It was dry for many months.At last it rained heavily yesterday-ഒരുപാട് മാസങ്ങളോളം വരണ്ട കാലാവസ്ഥയായിരുന്നു.അതിനു ശേഷം ഇന്നലെ ശക്തമായി മഴ പെയ്തു)
Devi withdrew the money after I had told her not to do so.
അങ്ങനെ ചെയ്യരുതെന്ന്‍ പറഞ്ഞിട്ടുണ്ടായതിനു ശേഷം ദേവി പണം പിന്‍വലിച്ചു.
(Simple Past:I told Devi not to withdraw the money but she did not take my advice and withdrew it-ഞാന്‍ ദേവിയോട് പറഞ്ഞു പണം പിന്‍വലിക്കരുതെന്ന്‍.പക്ഷെ അവള്‍ എന്റെ ഉപദേശം സ്വീകരിച്ചില്ല .അവള്‍ പണം പിന്‍വലിച്ചു)
Devi went through the money as soon as she had withdrawn it.
ദേവി ആ പണം പിന്‍ വലിച്ചിട്ടുണ്ടായപ്പോള്‍ തന്നെ അവളത് തീര്‍ത്തു.
(Simple Past:Devi withdrew the money and soon went through it-ദേവി ആ പണം പിന്‍വലിച്ചു.ഉടന്‍ തന്നെ അവളത് തീര്‍ത്തു)
He had not seen her for many years when she met him last week.
അവള്‍ അവനെ കഴിഞ്ഞ ആഴ്ച കണ്ടതിനു മുന്‍പ് ഒരുപാട് വര്‍ഷങ്ങളോളം അവന്‍ അവളെ കണ്ടിട്ടുണ്ടായിരുന്നില്ല.
(He did not see her for many years,and after that she met him last week-ഒരുപാട് വര്‍ഷങ്ങളോളം അവന്‍ അവളെ കണ്ടില്ല.അതിനു ശേഷം അവള്‍ അവനെ കഴിഞ്ഞ ആഴ്ച കണ്ടു)
Before we went very far,we found that we had lost our way.
ഞങ്ങള്‍ അധിക ദൂരം പോയതിനു മുന്‍പ് ഞങ്ങള്‍ക്ക് വഴി തെറ്റി പോയിട്ടുണ്ടായിരുന്നുവെന്ന്‍ ഞങ്ങള്‍ മനസ്സിലാക്കി.
(We went some distance and lost our way,and we found it-ഞങ്ങള്‍ കുറച്ച് ദൂരം പോയി. വഴി തെറ്റിപ്പോയി. ഞങ്ങളത് മനസ്സിലാക്കി)
He had done nothing before he saw me.
അവന്‍ എന്നെ കണ്ടതിനു മുന്‍പ് അവന്‍ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല.
(He did no work,and some time(hours or weeks or months or years)later he saw me-അവന്‍ പണി ഒന്നും ചെയ്തിരുന്നില്ല.കുറച്ചു കഴിഞ്ഞ് അവന്‍ എന്നെ കണ്ടു)
You went to the dentist after I had told you to.
ഞാന്‍ നിന്നോട് ഡെന്റിസ്റ്റിന്റെ അടുത്ത് പോകണമെന്ന്‍ പറഞ്ഞിട്ടുണ്ടായിരുന്നതിനു ശേഷമാണ് നീ പോയത്.
(I told you to go to the dentist.You did it after that-ഞാന്‍ നിന്നോട് ഡെന്റിസ്റ്റിന്റെ അടുത്ത് പോകണമെന്ന്‍ പറഞ്ഞു.അതിനു ശേഷമാണ് നീ അത് ചെയ്തത്)

(First he learnt English and then he left for Canada-ആദ്യമായി അവന്‍ ഇങ്ഗ്ലീഷ് പഠിച്ചു.അതിനു ശേഷം അവന്‍ കാനഡയ്ക്ക് പോയി)

The sun had set before I was ready to go.
ഞാന്‍ പോകുവാന്‍ റെഡിയായതിനു മുന്‍പെ സൂര്യന്‍ അസ്തമിച്ചിട്ടുണ്ടായിരുന്നു.
The river became deeper after it had rained heavily.
മഴ ശക്തമായി പെയ്തിട്ടുണ്ടായതിനു ശേഷം പുഴ കൂടുതല്‍ ആഴമുള്ളതായി തീര്‍ന്നു.
They went home after they had finished their work.
അവര്‍ അവരുടെ ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ടായതിനു ശേഷം അവര്‍ വീട്ടില്‍ പോയി.
She said she had already seen Taj Mahal.
അവള്‍ പറഞ്ഞു അവള്‍ നിലവില്‍ താജ് മഹല്‍ കണ്ടിട്ടുണ്ടായിരുന്നുവെന്ന്‍.
*He had just gone out when I called at his house.
ഞാനവന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അവനപ്പോള്‍ പുറത്തു പോയിട്ടുണ്ടായിരുന്നതെയുണ്ടായിരുന്നുള്ളൂ.
(Wrong Form:He went out when I called at his house-ഞാനവന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അവന്‍ പുറത്തു പോയി.അതായത് എന്റെ വരവ് അവനു ഇഷ്ടപ്പെട്ടില്ല)
They told me they had not met me before.
അവരെന്നെ മുന്‍പ് കണ്ടിട്ടില്ലായിരുന്നുവെന്ന്‍ അവരെന്നോട് പറഞ്ഞു.
He asked why I had come so early.
ഞാനെന്തിനാണ് അത്ര നേരത്തെ വന്നിട്ടുണ്ടായിരുന്നതെന്ന്‍ അവരെന്നോട് ചോദിച്ചു.
Diya had eaten all the cream biscuits before Dil Shah came back from school.
ദില്‍ ഷാ സ്കൂളില്‍ നിന്ന്‍ തിരിച്ചുവന്നിട്ടുണ്ടായതിനു മുന്‍പ് ദിയ ക്രീം ബിസ്ക്കറ്റുകളെല്ലാം തിന്നിട്ടുണ്ടായിരുന്നു
Dil Shah asked her why she had done so.
ദില്‍ ഷാ അവളോട് ചോദിച്ചു അവള്‍ എന്തിനാണ് അങ്ങനെ ചെയ്തിട്ടുണ്ടായിരുന്നതെന്ന്‍.
Diya said he had not let her watch Chota Bheem on T V the day before.
ദിയ പറഞ്ഞു തലേ ദിവസം റ്റീ വീ യില്‍ ചോട്ടാ ഭീം കാണാന്‍ അവന്‍ അവളെ അനുവദിച്ചിട്ടില്ലായിരുന്നുവെന്ന്‍.
Devi told me she and her husband had gone to Cherai for a holiday.
ദേവി എന്നോടു പറഞ്ഞു അവളും അവളുടെ ഹസ്ബന്റും ഹോളിഡെയ്ക്ക് ചെറായിയില്‍ പോയിട്ടുണ്ടായിരുന്നുവെന്ന്‍.
I asked her why she had not asked me along.
ഞാനവളോട് ചോദിച്ചു അവളെന്തുകോണ്ട് എന്നെ കൂടെ ക്ഷണിച്ചിട്ടില്ലായിരുന്നുവെന്ന്‍.
She told me she had not wanted to upset her husband and that she had not wanted me to *play gooseberry
അവള്‍ പറഞ്ഞു അവള്‍ അവളുടെ ഹസ്ബന്റിന്റെ മനസ്സിടിക്കാന്‍ ആഗ്രഹിച്ചിട്ടില്ലായിരുന്നുവെന്നും കൂടാതെ ഞാനൊരു കട്ടുറുമ്പാകാന്‍ ആഗ്രഹിച്ചിട്ടില്ലായിരുന്നുവെന്നും.
*play gooseberry-കട്ടുറുമ്പാകുക.
He asked why I had not visited him before.
അവനെന്നോട് ചോദിച്ചു ഞാനെന്തുകോണ്ടാണ് അവനെ മുന്‍പ് സന്ദര്‍ശിക്കാതിരുന്നതെന്ന്‍.
Before help reached,one of the miners had died.
സഹായം എത്തിച്ചേര്‍ന്നതിനു മുന്‍പ് മൈനേഴ്സില്‍ ഒരാള്‍ മരിച്ചിട്ടുണ്ടായിരുന്നു.
I asked him what countries he had visited.
ഏതൊക്കെ രാജ്യങ്ങള്‍ അവന്‍ സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നുവെന്ന്‍ ഞാനവനോട് ചോദിച്ചു.
We heard that a fire had broken out in the neighboring house.
അയല്‍പക്കത്തുള്ള വീട്ടില്‍ തീ പിടുത്തം സംഭവിച്ചിട്ടുണ്ടായിരുന്നുവെന്ന്‍ ഞങ്ങള്‍ കേട്ടു.
The fire had spread to the next house before the firemen arrived.
ഫയര്‍മെന്‍ എത്തിയതിനു മുന്‍പ് തീ അടുത്തുള്ള വീട്ടിലേയ്ക്ക് പടര്‍ന്നിട്ടുണ്ടായിരുന്നു.
When the aeroplane landed,the pilot found that one of the wings had been damaged by a shell.
പ്ലെയിന്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ചിറകുകളിലൊന്നിന് ഷെല്ലിനാല്‍ ക്ഷതമേറ്റിട്ടുണ്ടായിരുന്നുവെന്ന്‍ പൈലറ്റ് കണ്ടു.
It was a madman who had done the killing.
കൊല നടത്തിയിട്ടുണ്ടായിരുന്നത് ഒരു ഭ്രാന്തനായിരുന്നു.
The house was much smaller than I had thought first.
ഞാന്‍ ആദ്യം കരുതിയിട്ടുണ്ടായതിനേക്കാളും ഒത്തിരി ചെറുതായിരുന്നു വീട്.
(സമയ പരിമിതി കാരണം എല്ലാ ഉദാഹരണ വാചകങ്ങള്‍ക്കും അതിന്റെ Past Tense രൂപങ്ങളും ചോദ്യങ്ങളും ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.)
End of the Lesson.Thank You for Reading.

EmoticonEmoticon