Simple Past Tense


Simple Past Tense ല്‍  പോസിറ്റിവ് സെന്റെന്‍സുകള്‍ ആണെങ്കില്‍  ഉപയോഗിക്കുന്നത് ക്രിയയുടെ v2(past) ഉം . ചോദ്യരൂപങ്ങളും നെഗറ്റിവ് സെന്റെന്‍സുകളും ആണെങ്കില്‍  did / did not + v1 (present) ഉം ആണ്.
'ക്രിയ 'എന്നുള്ള പാഠവും വായിക്കുക

I saw a movie yesterday.
ഞാന്‍ ഇന്നലെ ഒരു മൂവി കണ്ടു
I didn't see any movie yesterday.
ഞാന്‍ ഇന്നലെ  മൂവി ഒന്നും  കണ്ടില്ല
Did you see any movie yesterday?
നീ ഇന്നലെ മൂവി ഏതെങ്കിലും കണ്ടൊ?
Didn't you see a movie yesterday?
നീ ഇന്നലെ ഒരു മൂവി  കണ്ടിരുന്നില്ലെ?
When did you see the movie?
നീ എപ്പോഴാണ് മൂവി കണ്ടത്?

Last year, I traveled to Japan.
കഴിഞ്ഞ വര്‍ഷം ഞാന്‍ ജപ്പാനിലേയ്ക്ക് യാത്ര ചെയ്തു
Last year, I didn't travel to Japan.
കഴിഞ്ഞ വര്‍ഷം ഞാന്‍ ജപ്പാനിലേയ്ക്ക് യാത്ര ചെയ്തില്ല
Did you travel to Japan last year?
കഴിഞ്ഞ വര്‍ഷം നീ ജപ്പാനിലേയ്ക്ക് യാത്ര ചെയ്തൊ?
Didn't you travel to Japan last year?
കഴിഞ്ഞ വര്‍ഷം നീ ജപ്പാനിലേയ്ക്ക് യാത്ര ചെയ്തിരുന്നില്ലെ?
Where did you travel  last year?
കഴിഞ്ഞ വര്‍ഷം നീ എവിടെയ്ക്കാണ്  യാത്ര ചെയ്തത്?

I had my dinner last night.
കഴിഞ്ഞ രാത്രി ഞാന്‍ ഡിന്നര്‍ കഴിച്ചു
I did not have my dinner last night.
കഴിഞ്ഞ രാത്രി ഞാന്‍ ഡിന്നര്‍ കഴിച്ചില്ല
Did you have dinner last night?
കഴിഞ്ഞ രാത്രി നീ ഡിന്നര്‍ കഴിച്ചുവൊ?
Didn't you have dinner last night?
കഴിഞ്ഞ രാത്രി നീ ഡിന്നര്‍ കഴിച്ചിരുന്നില്ലെ?
Why didn't you have your dinner last night?
നീ കഴിഞ്ഞ രാത്രി എന്തുകൊണ്ട് ഡിന്നര്‍ കഴിച്ചില്ല?

Last year I *took my exams.
കഴിഞ്ഞ വര്‍ഷമാണ് ഞാനെന്റെ എക്സാംസ് എഴുതിയത്
I didn't take my exams last year.
കഴിഞ്ഞ വര്‍ഷമല്ല ഞാനെന്റെ എക്സാംസ് എഴുതിയത്
Did you take your exams last year?
കഴിഞ്ഞ വര്‍ഷമാണൊ നീ നിന്റെ എക്സാംസ് എഴുതിയത്?
Didn't you take your exams last year?
കഴിഞ്ഞ വര്‍ഷം നീ നിന്റെ എക്സാംസ് എഴുതിയിരുന്നില്ലെ?
When did you take your exams last year?
കഴിഞ്ഞ വര്‍ഷം എപ്പോഴാണ് നീ നിന്റെ എക്സാംസ് എഴുതിയത്?
* എക്സാം എഴുതുന്നതിനു 'write' എന്നല്ല പറയേണ്ടത്.'sit or take'  എന്നു പറയണം

I got married in 1992.
1992 ല്‍ ആണ് ഞാന്‍ വിവാഹിതനായത്
When did you get married?
നീ എപ്പോഴാണ് വിവാഹിതനായത്?

When I was a child we always went to the seaside on bank holidays.
ഞാന്‍ ഒരു കുട്ടിയായിരുന്നപ്പോള്‍ ബാങ്ക് ഹോളിഡെയ്സില്‍ ഞങ്ങള്‍ കടല്‍ക്കരയില്‍ പോകുമായിരുന്നു
Did you go to the seaside when you were a child?
നീ ഒരു കുട്ടിയായിരുന്നപ്പോള്‍  നിങ്ങള്‍ കടല്‍ക്കരയില്‍ പോകുമായിരുന്നുവൊ?
Didn't you go to the seaside when you were a child?
നീ ഒരു കുട്ടിയായിരുന്നപ്പോള്‍  നിങ്ങള്‍ കടല്‍ക്കരയില്‍ പോകുമായിരുന്നില്ലെ?
Where did you go when you were a child?
നീ ഒരു കുട്ടിയായിരുന്നപ്പോള്‍ നിങ്ങള്‍ എവിടെയാണ്  പോകുമായിരുന്നത്?

I lived in South Africa for two years.
രണ്ടു വര്‍ഷത്തോളം ഞാന്‍ സൗത്ത് ആഫ്രിക്കയില്‍ ജീവിച്ചു
Did you ever live in South Africa?
എപ്പോഴെങ്കിലും നീ സൗത്ത് ആഫ്രിക്കയില്‍ ജീവിച്ചുവൊ?
How longഽhow many years did you live in South Africa?
എത്ര കാലം/വര്‍ഷത്തോളം നീ സൗത്ത് ആഫ്രിക്കയില്‍ ജീവിച്ചു?

I waited for you for an hour.
ഞാന്‍ ഒരു മണിക്കൂറോളം നിനക്കുവേണ്ടി കാത്തു
Did you wait for me for a long time?
നീ എനിക്കുവേണ്ടി ഒരുപാട് നേരം കാത്തുവൊ?
Didn't you wait for me for a long time?
നീ എനിക്കുവേണ്ടി ഒരുപാട് നേരം കാത്തില്ലെ?
How long did you wait for me?
നീ എത്ര നേരം എനിക്കുവേണ്ടി കാത്തു?

We walked a long distance.
ഞങ്ങള്‍ ഒത്തിരി നടന്നു
We didn't walk far.
ഞങ്ങള്‍ അധികം നടന്നില്ല
Didn't you walk far?
നിങ്ങള്‍ അധികം നടന്നില്ലെ?
Did you walk far?
നിങ്ങള്‍ അധികം നടന്നൊ?
How far did you walk?
നിങ്ങള്‍ എത്രദൂരം നടന്നു?

She visited Iran last month.
അവള്‍ കഴിഞ്ഞ മാസം ഇറാന്‍ സന്ദര്‍ശിച്ചു
She did not visit Iran last month.
അവള്‍ കഴിഞ്ഞ മാസം ഇറാന്‍ സന്ദര്‍ശിച്ചില്ല
Didn't she visit Iran last month?
അവള്‍ കഴിഞ്ഞ മാസം ഇറാന്‍ സന്ദര്‍ശിച്ചിരുന്നില്ലെ?
Did she visit Iran last month?
അവള്‍ കഴിഞ്ഞ മാസം ഇറാന്‍ സന്ദര്‍ശിച്ചുവൊ?
When did she visit Iran?
അവള്‍ എപ്പോഴാണ് ഇറാന്‍ സന്ദര്‍ശിച്ചത്?

They went to Tom's party last weekend.
അവര്‍ കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയി
They didn't go to Tom's party last weekend.
അവര്‍ കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയില്ല
Did they  go to Tom's party last weekend.
അവര്‍ കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയൊ?
Didn't they  go to Tom's party last weekend.
അവര്‍ കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയിരുന്നില്ലെ?
Why did they go to Tom's party last weekend?
അവര്‍ എന്തുകൊണ്ടാണ് കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയത്?
Why didn't they go to Tom's party last weekend?
അവര്‍ എന്തുകൊണ്ട് കഴിഞ്ഞ വാരാന്ത്യം റ്റോമിന്റെ പാര്‍ട്ടിക്കു പോയില്ല?

They had lunch at home last week.
കഴിഞ്ഞ ആഴ്ച അവര്‍ വീട്ടില്‍ നിന്നാണ് ലഞ്ച് കഴിച്ചത്
They didn't have lunch at home last week.
കഴിഞ്ഞ ആഴ്ച അവര്‍ വീട്ടില്‍ നിന്നല്ല ലഞ്ച് കഴിച്ചത്
Did they have lunch at home last week?
കഴിഞ്ഞ ആഴ്ച അവര്‍ വീട്ടില്‍ നിന്നാണൊ ലഞ്ച് കഴിച്ചത്?
Didn't they have lunch at home last week?
കഴിഞ്ഞ ആഴ്ച അവര്‍ വീട്ടില്‍ നിന്ന്‍ ലഞ്ച് കഴിച്ചിരുന്നില്ലെ?
Where did they have lunch  last week?
കഴിഞ്ഞ ആഴ്ച അവര്‍ എവിടെ നിന്നാണ് ലഞ്ച് കഴിച്ചത്?

He left the company many years ago.
അവന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്പനി വിട്ടുപോയിരുന്നു
Did he leave the company many years ago?
അവന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്പനി വിട്ടുപോയിരുന്നുവൊ?
Didn't he leave the company many years ago?
അവന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്പനി വിട്ടുപോയിരുന്നില്ലെ?
How long ago did he leave the company ?
അവന്‍ എത്രകാലം മുന്‍പാണ് കമ്പനി വിട്ടുപോയിരുന്നത്?

He was tired.
അവന്‍ ക്ഷീണിതനായിരുന്നു
He was not tired.
അവന്‍ ക്ഷീണിതനായിരുന്നില്ല
Was he tired?
അവന്‍ ക്ഷീണിതനായിരുന്നുവൊ?
Wasn't he tired?
അവന്‍ ക്ഷീണിതനായിരുന്നില്ലെ?
Why was he tired?
അവന്‍ എന്തുകൊണ്ടു ക്ഷീണിതനായിരുന്നു?
Why wasn't he tired?
        or
Why was he not tired?
അവന്‍ എന്തുകൊണ്ടു ക്ഷീണിതനായിരുന്നില്ല?

They were interested.
അവര്‍ തല്‍പരര്‍ ആയിരുന്നു.
They were not interested.
അവര്‍ തല്‍പരര്‍ ആയിരുന്നില്ല
Were they interested?
അവര്‍ തല്‍പരര്‍ ആയിരുന്നുവൊ?
Weren't they interested?
അവര്‍ തല്‍പരര്‍ ആയിരുന്നില്ലെ?
Why weren't they interested?
           or
Why were they not interested?
അവര്‍ എന്തുകൊണ്ടു തല്‍പരര്‍ ആയിരുന്നില്ല?

End of the Lesson.Thanks for Reading


EmoticonEmoticon