ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ് -പാഠം ഒന്ന്‍-പ്രോനൗണ്‍സ്

പാഠം ഒന്ന്‍-പ്രോനൗണ്‍സ്
I-ഞാന്‍
my-എന്റെ
me-എന്നെ,എനിക്ക്,എന്നോട്(എന്നെ കണ്ടു,എനിക്ക് തന്നു,എന്നോട് പറഞ്ഞു എന്നൊക്കെ പറയാന്‍)
mine-എന്റേത്(അവള്‍ എന്റേതാണ് എന്ന്‍ പറയേണ്ടെ?)
ഈ രീതിയില്‍ താഴെ പറയുന്ന പ്രോനൗണ്‍സുകളും പഠിക്കുക
we-(ഞങ്ങള്‍,നമ്മള്‍)
our-(ഞങ്ങളുടെ,നമ്മുടെ)
us-(ഞങ്ങളെ,ഞങ്ങള്‍ക്ക്,ഞങ്ങളോട്,നമ്മളെ,നമുക്ക്,നമ്മോട്)
ours-(അവേഴ്സ്-ഞങ്ങളുടേത്,നമ്മുടേത്)
he-(അവന്‍,ഇവന്‍-അടുത്തു നില്‍ക്കുന്ന വ്യക്തിയെക്കുറിച്ച് പറയാന്‍ അകലേയ്ക്ക് പോകേണ്ടന്ന്‍ സാരം)
his-(അവന്റെ,ഇവന്റെ‌)
him-(അവനെ,അവന്,അവനോട്,ഇവനെ,ഇവന്,ഇവനോട്)
his-(ഇവിടേയും hisമതി-അവന്റേത്,ഇവന്റേത്)
ഇനി താഴെയുള്ളത് സ്വയം ചെയ്യുമല്ലോ?തുടക്കം മാത്രം മതിയാകും ...അല്ലേ?
she-(അവള്‍, ഇവള്‍)‍
her
her -(ഇവിടേയും herമതി)
hers
they-(അവര്‍,ഇവര്)‍their-them -theirs
you-(നീ,നിങ്ങള്‍,താങ്കള്‍)
your
you(ഇവിടേയുംyou തന്നെ മതി-ഐ ലവ് യൂ എന്ന മഹത് വചനം ഓര്‍ക്കുമല്ലോ?)
yours
it-(അത്,ഇത്)
its
it‌
its (ഈ രൂപം ഉപയോഗം ഇല്ല എന്നു തന്നെ പറയാം)
ചുരുക്കത്തില്‍
l-my-me-mine
you-your-you-yours
we-our-us-ours
they-their-them-theirs
he-his-him-his
she-her-her-hers
it-its-it-its
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ് -പാഠം ഒന്ന്‍-പ്രോനൗണ്‍സ്
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 2(ഈസ്,ആം,ആര്‍/വാസ്,വ്വേര്‍)

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 2(ഈസ്,ആം,ആര്‍/വാസ്,വ്വേര്‍)
*'w'ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍ രണ്ടും പ്രെസ് ചെയ്ത് ഉള്ളിലേയ്ക്ക് ചെറുതായൊന്നു വലിക്കണം.അപ്പോള്‍ ഒരു കനപ്പ് കിട്ടും
*'v'ഉച്ചരിക്കണ്ടത് കീഴ് ചുണ്ടു കൊണ്ടാണ് വ്യത്യാസം മനസ്സിലാകും
(പക്ഷേ ഗുരുമുഖത്തു നിന്നും നേരിട്ടു കേട്ടു മനസ്സിലാക്കുന്നത് ഒന്നു വേറെ തന്നെയാണ്.അറിയാമല്ലോ?)
ഇനി കാര്യത്തിലേയ്ക്ക് കടക്കാം
ഏതെങ്കിലും ഒന്നിന്റെ സ്ഥാനം സൂചിപ്പിക്കുന്നതിനാണ് 'is,am,are,was,were' ഉപയോഗിക്കുന്നത്
ഇതിന്റെ മൂല രൂപം'be' ആണ്.'be'എന്നാല്‍ ആയിരിക്കുക
'is,am,are'ന്റെ അര്‍ത്ഥം ആകുന്നു,ആണ് എന്നാണ്.
was,were' അര്‍ത്ഥം ആയിരുന്നു,ഉണ്ടായിരുന്നു എന്നും
ഇതില്‍ 'is,was' ഉപയോഗിക്കുന്നത് ഏകവചന നാമങ്ങള്‍ക്ക്
'are,were'ഉപയോഗിക്കുന്നത്' ബഹുവചന നാമങ്ങള്‍ക്കും
'am'ന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക
'ഞാന്‍ 'ആകുന്നു,ആണ് എന്നു പറയുമ്പോള്‍'am' ഉപയോഗിക്കണം.
'ഞാന്‍ 'ആയിരുന്നു,ഉണ്ടായിരുന്നു എന്നു പറയുമ്പോള്‍'was' ഉം
ഇനി ഏകവചന നാമങ്ങള്‍ എങ്ങനെയൊക്കെ വരാം?
eg;
he,she,it,,your uncle
my best friend, Sree
big brother, Ratheesh
my younger sister, Soumya,
our hopeless Anoj Kumar
our mutual friend,Sal
our little sister, Jaya Lakshmi
Kuttettan,Lisna
our Suhrthu.com
one- missed -call,Satheesh Kumar
my sweetheart,Devi...etc
നോക്കൂ,മേല്‍ പറഞ്ഞതെല്ലാം ഏകവചന നാമങ്ങള്‍ തന്നെയല്ലേ?
ബഹുവചന നാമങ്ങള്‍ എങ്ങനെയൊക്കെ വരാം?
eg;
we,they,you(one or more)
my parents,his friends
her love letters
their children
boys,girls
teachers and students
the L D F candidates
the U D F sympathizers..etc
ഇതൊക്കെ ബഹുവചന നാമങ്ങള്‍ തന്നെയാണല്ലോ?
ഇനി കുറച്ച് പ്രാക്റ്റിസ് വാചകങ്ങള്‍ നോക്കാം

l am no Asura(ഞാന്‍ അസുരനൊന്നുമല്ല)
l am in my office(ഞാന്‍ എന്റെ ഓഫീസില്‍ ആണ്,ഉണ്ട്)
l am in love with Devi(ഞാന്‍ ദേവിയുമായി സ്നേഹത്തിലാണ്)
l was abroad(ഞാന്‍ വിദേശത്തായിരുന്നു,ഉണ്ടായിരുന്നു)
l was a bit confused(ഞാനല്‍പ്പം ചിന്താക്കുഴപ്പത്തിലായിരുന്നു)
***
we are ready(ഞങ്ങള്‍ റെഡിയാണ്)
we are happy(ഞങ്ങള്‍ ഹാപ്പിയാണ്)
we were worried(ഞങ്ങള്‍ ദുഃഖിതരായിരുന്നു)
we were excited(ഞങ്ങള്‍ ആവേശഭരിതരായിരുന്നു)
***
you are my friend(നീയെന്റെ കൂട്ടുകാരനാണ്)
you are my everything(നീയെന്റെ എല്ലാമാണ്)
you were not in the office(നീ ഓഫീസില്‍ ആയിരുന്നില്ല,ഉണ്ടായിരുന്നില്ല)
you were not willing(നീ സന്നദ്ധനായിരുന്നില്ല)
***
they are able(അവര്‍,ഇവര്‍ കഴിവുള്ളവരാണ്)
they are in play-ground(അവര്‍ പ്ലെയ്-ഗ്രൗണ്ടിലാണ്,ഉണ്ട്)
they were silent(അവര്‍,ഇവര്‍ സൈലന്റായിരുന്നു)
they were here(അവര്‍ ഇവിടെ ആയിരുന്നു,ഉണ്ടായിരുന്നു)
***
he is not trustworthy(അവന്‍,ഇവന്‍ വിശ്വാസയോഗ്യനല്ല)
he is in the Army(അവന്‍,ഇവന്‍ ആര്‍മിയിലാണ്)
he was cunning(അവന്‍,ഇവന്‍ സൂത്രശാലിയായിരുന്നു)
he was there(അവന്‍,ഇവന്‍ അവിടെ ആയിരുന്നു,ഉണ്ടായിരുന്നു)
***
she is my cousin(അവള്‍ എന്റെ കസിനാണ്)
she is at home(അവള്‍ വീട്ടിലാണ്,ഉണ്ട്)
she was pregnant(അവള്‍,ഇവള്‍ ഗര്‍ഭിണിയായിരുന്നു)
she was at the club(അവള്‍,ഇവള്‍ ക്ലബിലായിരുന്നു,ഉണ്ടായിരുന്നു)
***
lt is simple(ഇത് ലളിതമാണ്)
lt is no wonder(ഇത് അല്‍ഭുതമേയല്ല)
lt was a tricky question(അതൊരു കുഴയ്ക്കുന്ന ചോദ്യമായിരുന്നു)
lt was my fault(അതെന്റെ തെറ്റായിരുന്നു)
***
Salahu is still an infant(സലാഹു ഇപ്പോളും ഒരു ശിശുവാണ്)
Anoj was somewhere here(അനോജ് ഇവിടെയെവിടെയോ ആയിരുന്നു,ഉണ്ടായിരുന്നു)
Ratheesh is very understanding(മറ്റുള്ളവരുടെ വിഷമങ്ങളും മറ്റും വളരെ നന്നായി
മനസ്സിലാക്കുന്നവനാണ് രതീഷ്)
Rafi is a software fanatic(റാഫി ഒരു സോഫ്റ്റ്വ്വെയര്‍ ഭ്രാന്തനാണ്)
Kattilabdulnisar is always in his chair(കാട്ടിലബ്ദുല്‍നിസാര്‍ എല്ലായ്പ്പോഴും
അദ്ദേഹത്തിന്റെ ചെയറിലാണ്)
***
Sal and Ratheesh are best friends(സാലും രതീഷും നല്ല കൂട്ടുകാരാണ്)
Jaya Lakshmi and Pooja are my younger sisters(ജയലക്ഷ്മിയും എന്റെ അനിയത്തിമാരാണ്)
Sree and Anoj are now enemies(ശ്രീയും അനോജും ഇപ്പോള്‍ ശത്രുക്കളാണ്)
my parents were not at‌ home
(എന്റെ പാരന്റ്സ് വീട്ടില്‍ ആയിരുന്നില്ല,ഉണ്ടായിരുന്നില്ല)
his girlfriends were angry(അവന്റെ,ഇവന്റെ ഗേള്‍ഫ്രെന്‍ഡ്സ് ദേഷ്യത്തിലായിരുന്നു)
.........
*sweetheart(പ്രേമഭാജനം)
*sympathizer(അനുഭാവി)
*big brother(വല്ല്യേട്ടന്‍)
*little sister(കുഞ്ഞനുജത്തി)
*mutual(എല്ലാവര്‍ക്കും ഒരുപോലെയായിട്ടുള്ള)
*candidate(സ്ഥാനാര്‍ത്ഥി)
*younger sister(അനിയത്തി)
*hopeless(ഒരു രക്ഷയുമില്ലാത്ത)
കൂട്ടുകാര്‍ അഭിപ്രായങ്ങള്‍ എഴുതുമല്ലോ?
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 2(ഈസ്,ആം,ആര്‍/വാസ്,വ്വേര്‍)

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ് :പാഠം 3 (ദെയര്‍ ഈസ്,ദെയര്‍ ആര്‍/ദെയര്‍ വ്വാസ്,ദെയര്‍ വ്വേര്‍)

*കര്‍ത്താവ് ഏകവചനമാകുമ്പോള്‍ ''is/was''
*കര്‍ത്താവ് ബഹുവചനമാകുമ്പോള്‍''are/were"
* ''the''സൂചിപ്പിക്കുന്നത് മുകളില്‍ പരാമര്‍ശിച്ച കാര്യത്തെ,വസ്തുവിനെ,വ്യക്തിയെ മുതലായവ
there is God(ദൈവം ഉണ്ട്)
God is everywhere(ദൈവം എല്ലായിടത്തുമുണ്ട്,ആണ്)
there is a snake under the rock(പാറയുടെ അടിയില്‍ ഒരു പാമ്പുണ്ട്)
the snake is under the rock(പാമ്പ് പാറയുടെ അടിയിലാണ്)
there is a medical shop in front of the mosque(മോസ്ക്കിന്റെ മുമ്പില്‍ ഒരു മെഡിക്കല്‍ ഷോപ്പുണ്ട്)
the medical shop is in front of the mosque(മെഡിക്കല്‍ ഷോപ്പ് മോസ്ക്കിന്റെ മുമ്പിലാണ്)
there are 20 girls in the class(ക്ലാസില്‍ 20 ഗേള്‍സ് ഉണ്ട്)
the number of girls in the class is 20(ക്ലാസിലെ ഗേള്‍സിന്റെ എണ്ണം 20 ആണ്)
(*ഗേള്‍സിന്റെ എണ്ണം എന്നു പറയുമ്പോള്‍ കര്‍ത്താവ് ഏകവചനമായി മാറിയല്ലോ.അതുകൊണ്ടാണ് 'is'വന്നത്)
there are 5 motor bikes near the gate(ഗെയ്റ്റിന്റെ അരികില്‍ 5 മോട്ടോര്‍ ബൈക്സ് ഉണ്ട്)
the motor bikes are near the gate(മോട്ടോര്‍ ബൈക്സ് ഗെയ്റ്റിന്റെ അരികിലാണ്)
there was an accident near the bridge yesterday(പാലത്തിന്റെ അടുത്ത് വച്ച് ഇന്നലെ ഒരു അപകടമുണ്ടായിരുന്നു)
the accident was near the bridge(അപകടം പാലത്തിന്റെ അടുത്തു വച്ചായിരുന്നു)
there was a thief behind the curtain(കര്‍ട്ടന്റെ പിറകില്‍ ഒരു കള്ളനുണ്ടായിരുന്നു)
the thief was behind the curtain(കള്ളന്‍ കര്‍ട്ടന്റെ പിറകിലായിരുന്നു)
there were two persons outside(പുറത്ത് രണ്ട് ആളുകളുണ്ടായിരുന്നു)
the two persons were outside(ആ രണ്ടാളുകള്‍ പുറത്തായിരുന്നു)
there were 7 people there(അവിടെ ഏഴാളുകള്‍ ഉണ്ടായിരുന്നു)
(*ഇവിടെ ഒടുവില്‍ ചേര്‍ത്തിരിക്കുന്ന'' there '' അവിടെ എന്ന്‍ സൂചിപ്പിക്കാന്‍)
the people were in the office(ആ ആളുകള്‍ ഓഫിസിലായിരുന്നു)
*naive girl(നയ് യീവ് ഗേള്‍)എന്തു പറഞ്ഞാലും വിശ്വസിക്കുന്നവള്‍,കഥയില്ലാത്തവള്‍,പൊട്ടിപ്പെണ്ണ്
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ് :പാഠം 3 (ദെയര്‍ ഈസ്,ദെയര്‍ ആര്‍/ദെയര്‍ വ്വാസ്,ദെയര്‍ വ്വേര്‍)

ഇമ്പൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 4 (ഹാസ്,ഹാസ് നോ/ഹാവ്,ഹാവ് നോ/ഹാഡ്,ഹാഡ് നോ)

has/have/hadഎന്നിവയുടെ ചില പ്രയോഗങ്ങളാണ് ഈ ലെസണില്‍ ചേര്‍ക്കുന്നത്.ഇതില്‍ ഓരോന്നിനും രണ്ട് നെഗറ്റിവ് പ്രയോഗങ്ങള്‍ ഉണ്ട്.അപ്പോള്‍ അതില്‍ ഏതെങ്കിലും ഒരെണ്ണം പഠിച്ചിരുന്നാല്‍ പോരെ എന്ന്‍ കരുതിയാല്‍ പണി കിട്ടും.അതെങ്ങനെയെന്ന്‍ ഞാന്‍ വ്യക്തമാക്കുന്നുണ്ട്.
*സ്വന്തമായി എന്തെങ്കിലും ഉണ്ട്,ഉണ്ടായിരുന്നു എന്ന്‍ പറയാനാണ് നാം ഇവിടെ 'has/have/had' ഉപയോഗിക്കുന്നത്.
അല്ലാതെ വീട്ടില്‍ പപ്പയുണ്ട്,ഉണ്ടായിരുന്നു(ലെസണ്‍ 2 ലെ പോലെ) എന്നൊന്നും പറയാനല്ല എന്ന്‍ കൂട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
അങ്ങനെയുള്ള പ്രയോഗങ്ങള്‍ക്ക് " is/am/are/was/were " മതിയല്ലൊ.
നമുക്ക് '' has/have/had ''നെ പരിചയപ്പെടാം
****
has/have =ഉണ്ട്
'has' ഏകവചനങ്ങള്‍ക്ക്
'have 'ബഹുവചനങ്ങള്‍ക്ക്
'has' ന്റെ നെഗറ്റിവ് രൂപങ്ങള്‍
has no/doesn't have
'have''ന്റെ നെഗറ്റിവ് രൂപങ്ങള്‍
have no/don't have
had=ഉണ്ടായിരുന്നു
'had' ന്റെ നെഗറ്റിവ് രൂപങ്ങള്‍
had no/didn't have
*ഇതില്‍ രണ്ടാമത് വരുന്ന നെഗറ്റിവ് രൂപങ്ങളുടെ അവസാനം''have '' ആണെന്ന്‍ പ്രത്യേകം ശ്രദ്ധിക്കണേ!
(എന്നാലും ചില കൂട്ടുകാര്‍ ചോദിക്കും അതെന്താ അങ്ങനെയെന്ന്‍?)
''has''ന്റേയും''have''ന്റേയും പൊതുവായ ഭൂതകാല രൂപമാണ് ''had''.
അത് കൊണ്ട് കര്‍ത്താവ് ഏകവചനമായിരിക്കണോ അതോ ബഹുവചനമോ എന്നൊന്നും ആലോചിച്ച് വേവലാതിപ്പെടേണ്ട.ആര്‍ക്കും തട്ടിക്കളിക്കാം
ഇനി വാചകങ്ങളിലേയ്ക്ക് കടക്കാം
Nimesh has a girlfriend
(നിമേഷിന് ഒരു ഗേള്‍ഫ്രെന്റുണ്ട്)
Nimesh has no girlfriend
(നിമേഷിന് ഒരു ഗേള്‍ഫ്രെന്റ് ഇല്ല)
Nimesh has no girlfriends
(നിമേഷിന് ഗേള്‍ഫ്രെന്റുകള്‍ ആരും ഇല്ല)
Nimesh doesn't have a girlfriend
(നിമേഷിന് ഒരു ഗേള്‍ഫ്രെന്റ് ഇല്ല)
Nimesh doesn't have any girlfriends
(നിമേഷിന് ഗേള്‍ഫ്രെന്റുകള്‍ ആരും ഇല്ല)
**
l have two kids
l don't have two kids
പക്ഷേ,
*'l have no two kids 'എന്ന്‍ പറയുക വ്യാകരണപരമായി സ്വീകാര്യമല്ല.
കാരണം 'ഒരെണ്ണം ' ഇല്ല എന്ന കാര്യത്തിലാണ് രണ്ടു നെഗറ്റിവുകളും മാറി മാറി ഉപയോഗിക്കാന്‍ നമുക്ക് കഴിയൂ.
'ഒന്നിലധികം'ഇല്ല എന്ന കാര്യം വരുമ്പോള്‍ ഇതു സാധ്യമല്ല.
ഇനി താഴെ പറയുന്നവയുടെ സ്വീകാര്യമായ നെഗറ്റിവ് വാചകങ്ങള്‍ ഏതൊക്കെയാകാമെന്ന്‍ നോക്കൂ
Positive
1)Sal has three brothers
2)My girlfriend Devi has a sister
3)they have five grown-up children
4)Soumy has a laptop
5)we have an uncle abroad
6)he has a good bank balance
7)she has a boyfriend
8)he has a friendly father
Negative
1)Sal doesn't have three brothers
2)(a)My girlfriend Devi has no sister(s)
(b)My girlfriend Devi doesn't have a sister
(c)My girlfriend Devi doesn't have any sisters
3)they don't have five grown-up children
4)(a)Soumy has no laptop(s)
(b)Soumy doesn't have a laptop
(c)Soumy doesn't have any laptops
5)(a)we have no uncle(s) abroad
(b)we don't have an uncle abroad
(c)we don't have any uncles abroad
6)(a)he has no good bank balance
(b)he doesn't have a good bank balance
(c)he doesn't have any good bank balance
*ബാങ്ക് ബാലന്‍സ് എണ്ണല്‍ സംഖ്യകള്‍ കൊണ്ട് ഒന്ന്‍ രണ്ട് എന്നൊന്നും എണ്ണാന്‍ പറ്റില്ലല്ലോ?
അതുകൊണ്ടാണ് തൊട്ടു മുകളിലെ വാചകത്തില്‍"balances"എന്ന്‍ ചേര്‍ക്കാതിരുന്നത്
7)(a)she has no boyfriend(s)
(b)she doesn't have a boyfriend
(c)she doesn't have any boyfriends
8)(a)he has no friendly father
(b)he doesn't have a friendly father
(c)he doesn't have any friendly fa.....(ചതിക്കല്ലേ! അര്‍ത്ഥം ഒരുപാട് മാറുമേ!)
***
ഇനി നമുക്ക് ''had '' ലേയ്ക്ക് കടക്കാം
'' had'' ന്റെ ഉപയോഗത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയതാണല്ലോ?
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം''don't have '' ന്റെ സ്ഥാനത്ത് '' didn't have'' ആണെന്ന്‍ അറിയാമല്ലോ?നിയമം ഒന്നു തന്നെ.
ചില വാചകങ്ങള്‍ നോക്കാം
positive
1)my grandfather had an elephant
(എന്റുപ്പൂപ്പാക്കൊരു ആനയുണ്ടായിരുന്നു)
2)l had a girlfriend at college
(എനിക്ക് കോളിജില്‍ ഒരു ഗേള്‍ഫ്രെന്റ് ഉണ്ടായിരുന്നു)
3)we had a plan
(ഞങ്ങള്‍ക്കൊരു പദ്ധതിയുണ്ടായിരുന്നു)
4)you had a dog
(നിങ്ങള്‍ക്കൊരു നായ ഉണ്ടായിരുന്നു)
5)they had three kids
(അവര്‍ക്ക് മൂന്ന്‍ കുട്ടികള്‍ ഉണ്ടായിരുന്നു)
6)he had a motor bike
(അവനൊരു മോട്ടോര്‍ ബൈക് ഉണ്ടായിരുന്നു)
7)she had a boyfriend
(അവള്‍ക്കൊരു ബോയ്ഫ്രെന്റ് ഉണ്ടായിരുന്നു)
negative
1)(a)my grandfather had no elephant(s)
(b)my grandfather didn't have an elephant
(c)my grandfather didn't have any elephants
2)(a)l had no girlfriend(s) at college
(b)l didn't have a girlfriend at college
(c)l didn't have any girlfriends at college
3)(a)we had no plan(s)
(b)we didn't have a plan
(c)we didn't have any plans
4)(a)you had no dog(s)
(b)you didn't have a dog
(c)you didn't have any dogs
5)(a)(no usage-കാരണം അറിയാമല്ലോ?)
(b)they didn't have three kids
(c)they didn't have any kids
6)(a)he had no motor bike(s)
(b)he didn't have a motor bike
(c)he didn't have any motor bikes
7)(a)she had no boyfriend(s)
(b)she didn't have a boyfriend
(c)she didn't have any boyfriends
*ego trip=സ്വന്തം സംതൃപ്തിക്കു വേണ്ടി മാത്രം നടത്തുന്ന പരിപാടി
NB:പ്രതികരണങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുതേ!
ഇമ്പൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 4 (ഹാസ്,ഹാസ് നോ/ഹാവ്,ഹാവ് നോ/ഹാഡ്,ഹാഡ് നോ)

ഇമ്പൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 5 (നാമവിശേഷണങ്ങള്‍)

ഇംഗ്ലീഷ് ഭാഷയില്‍ ഒരാളുടെ ഫ്ലുഅന്‍സിയെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് അയാളുടെ ആജിക്റ്റിവ്(adjective)അഥവാ നാമവിശേഷണങ്ങളുടെ സമ്പത്ത്.ഒരാളുടെ പദസഞ്ചയത്തിലുള്ള (vocabulary) ആജിക്റ്റിവ്സിന്റെ അളവനുസരിച്ചിരിക്കും അയാളുടെ ഇംഗ്ലീഷ് ഫ്ലുഅന്‍സി.
*ആജിക്റ്റിവ്സ് താഴെ പറയുന്ന രീതിയില്‍ ഉപയോഗിക്കേണ്ടത് എപ്പോഴും''
be/is/am/are/was/were/has been/have been/had been '' ന്റെ കൂടെയായിരിക്കണം.ആജിക്റ്റിവ്സിന് ആണ്‍-പെണ്‍ വ്യത്യാസം ഇല്ലയെന്നും ഓര്‍ക്കുക.കര്‍ത്താവ് ഏതായിരുന്നാലും പേടിക്കേണ്ടതില്ല.''be/is/am/are/was/were/has been/have been/had been '' ഉപയോഗിക്കുന്നത് നാം മുമ്പ് പഠിച്ച നിയമങ്ങള്‍ അനുസരിച്ചായിരിക്കണമെന്ന്‍ മാത്രം.
ഇനി ഒരു ആജിക്റ്റിവ് ഉദാഹരണമായെടുത്ത് ഒന്ന്‍ അര്‍ത്ഥവിശകലനം ചെയ്തു നോക്കം
ഉദാഹരണത്തിന് '' happy ''
എന്താണ് ''happy '' അര്‍ത്ഥം?സന്തോഷം എന്നാണൊ?
അല്ലേയല്ല.മറിച്ച് 'സന്തോഷവാനായ,സന്തോഷവതിയായ,സന്തോഷകരമായ'എന്നൊക്കെയാണ്.
'സന്തോഷം' എന്ന്‍ കിട്ടണമെങ്കില്‍'' happy''എന്നുള്ളത് ''happiness '' എന്ന്‍ ആയിരിക്കണം.
'സന്തോഷം' എന്ന്‍ പറയുമ്പോള്‍ അത് 'നാമവിശേഷണമല്ല'.മറിച്ച് 'നാമമാണെന്ന്‍' ഓര്‍ക്കുക.
നാമങ്ങളുടെ രൂപീകരണം ഞാന്‍ മറ്റൊരു ലെസണില്‍ പറയുന്നുണ്ട്.എല്ലാം കൂട്ടി കുഴച്ചാല്‍
ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ വരും.അറിയാമല്ലോ.
സമര്‍പ്പണം
സഹൃദയനായ സാലിന്
ഇനി ഉദാഹരണ വാചകങ്ങള്‍ നോക്കാം:
l am confident(എനിക്ക് ആത്മവിശ്വാസമുണ്ട്,ഞാന്‍ ആത്മവിശ്വാസത്തിലാണ് ,
ഞാന്‍ ആത്മവിശ്വാസമുള്ളവനാണ്,എന്നില്‍ ആത്മവിശ്വാസമുണ്ട് -എന്നൊക്കെ)
l was confident(എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു,ഞാന്‍ ആത്മവിശ്വാസത്തിലായിരുന്നു ,
ഞാന്‍ ആത്മവിശ്വാസമുള്ളവനായിരുന്നു,എന്നില്‍ ആത്മവിശ്വാസമുണ്ടായിരുന്നു -എന്നൊക്കെ)
we are busy(ഞങ്ങള്‍ തിരക്കിലാണ്,ഞങ്ങള്‍ക്ക് തിരക്കുണ്ട്)
we were busy(ഞങ്ങള്‍ തിരക്കിലായിരുന്നു,ഞങ്ങള്‍ക്ക് തിരക്കുണ്ടായിരുന്നു)
you are angry(നിങ്ങള്‍ക്ക് ദേഷ്യമാണ്,നിങ്ങള്‍ക്ക് ദേഷ്യമുണ്ട്,നിങ്ങള്‍ ദേഷ്യത്തിലാണ്)
you were angry(നിങ്ങള്‍ക്ക് ദേഷ്യമായിരുന്നു,നിങ്ങള്‍ക്ക് ദേഷ്യമുണ്ടായിരുന്നു,നിങ്ങള്‍ ദേഷ്യത്തിലായിരുന്നു)
they are educated(അവര്‍ക്ക് വിദ്യാഭ്യാസമുണ്ട്,അവര്‍ വിദ്യാഭ്യാസമുള്ളവരാണ്)
they were educated(അവര്‍ക്ക് വിദ്യാഭ്യാസമുണ്ടായിരുന്നു,അവര്‍ വിദ്യാഭ്യാസമുള്ളവരായിരുന്നു)
he is very happy(അവന്‍ വളരെ സന്തോഷവാനാണ്,അവന് വളരെ സന്തോഷമുണ്ട്,
അവന്‍ വളരെ സന്തോഷിക്കുന്നു-എന്നൊക്കെ)
he was very happy(അവന്‍ വളരെ സന്തോഷവാനായിരുന്നു,അവന് വളരെ സന്തോഷമുണ്ടായിരുന്നു,
അവന്‍ വളരെ സന്തോഷിക്കുന്നുണ്ടായിരുന്നു-എന്നൊക്കെ
she is worried(അവള്‍ക്ക് വിഷമമുണ്ട്,അവള്‍ വിഷമിക്കുന്നു,അവള്‍ വിഷമത്തിലാണ്)
she was worried(അവള്‍ക്ക് വിഷമമുണ്ടായിരുന്നു,അവള്‍ വിഷമിക്കുന്നുണ്ടായിരുന്നു,അവള്‍ വിഷമത്തിലായിരുന്നു)
it is dead(അത് ചത്തതാണ്,)
it was dead(അത് ചത്തതായിരുന്നു)
the baby is asleep(കുഞ്ഞ് ഉറക്കമാണ്,കുഞ്ഞ് ഉറക്കത്തിലാണ്)
the baby was asleep(കുഞ്ഞ് ഉറക്കമാമായിരുന്നു,കുഞ്ഞ് ഉറക്കത്തിലായിരുന്നു)
the students are smart(കുട്ടികള്‍ മിടുക്കരാണ്,മിടുക്കുള്ളവരാണ്)
the students were smart(കുട്ടികള്‍ മിടുക്കരായിരുന്നു,മിടുക്കുള്ളവരായിരുന്നു)
NB*മുകളില്‍ തന്നിരിക്കുന്ന ചില വാചകങ്ങളില്‍ ഒരു '' in'' ന്റെ കുറവുണ്ടോയെന്ന്‍ ചില കൂട്ടുകാര്‍ക്ക് തോന്നിയേക്കാം.
ഉദാ:the baby is/was in sleep.he is/was in angry
പക്ഷേ ഈ പ്രയോഗരീതി തെറ്റാണെന്ന്‍ മനസ്സിലാക്കുമല്ലോ?
***
അഭ്യാസങ്ങള്‍
ഇനി ഞാന്‍ കുറച്ച് ആജിക്റ്റിവ്സും നാമങ്ങളും തരാം(കൂടുതല്‍ ആജിക്റ്റിവ്സിന് കൂട്ടുകാര്‍ എഴുതി ചോദിക്കണം)
ഇവ കോര്‍ത്തിണക്കി രണ്ട് വാചകങ്ങള്‍(രണ്ടില്‍ കൂടരുതേ!)
അവയുടെ മലയാള അര്‍ത്ഥത്തോട് കൂടി മറുപടിയില്‍ ചേര്‍ക്കണം.
കൂട്ടുകാര്‍ ഈ കാര്യത്തില്‍ സങ്കോചമോ മടിയോ കാണിക്കരുത്.പ്രതികരിക്കാന്‍
നിങ്ങള്‍ തയാറല്ലെങ്കില്‍ ഞാനിത് തുടര്‍ന്നുകൊണ്ട് പോകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?.
നിങ്ങള്‍ തരുന്ന വാചകങ്ങള്‍ തെറ്റിപ്പോകുകയാണെങ്കില്‍ തെറ്റട്ടെ.തെറ്റ് പറ്റിയാലല്ലെ ശരിയെന്തെന്ന്‍ മനസ്സിലാക്കാന്‍ കഴിയൂ
ആജിക്റ്റിവ്സ്
vacant(ഒഴിഞ്ഞ)married(വിവാഹിത)intelligent(ബുദ്ധിയുള്ള)impatient(അക്ഷമനായ)
ill(സുഖമില്ലാത്ത)late(വൈകിയ)early(നേരത്തെ)
difficult(ബുദ്ധിമുട്ടുള്ള)simple(ലളിതമായ)easy(എളുപ്പമുള്ള)thoughtful(ചിന്താകുല)hungry(വിശപ്പുള്ള)
thirsty(ദാഹമുള്ള)relieved(‍ആശ്വാസവാനായ)experienced(പ്രവര്‍ത്തിപരിചയമുള്ള)
kind(ദയാലുവായ)loving(സ്നേഹമുള്ള)forgetful(മറവിയുള്ള)careless(ശ്രദ്ധയില്ലാത്ത)hot(ചൂടുള്ള)
cold(തണുത്ത)
familiar(പരിചയമുള്ള)strange(അപരിചിതമായ)pleasant(സുഖകരമായ)
നാമങ്ങള്‍
the tea,my sister,the job,the doctors,the voice(ശബ്ദം(മനുഷ്യന്റെ),the teachers,the seat,my grandpa,
the view(കാഴ്ച്ച),the driver,l,we,you,they,he,she,it

ഇമ്പൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 5 (നാമവിശേഷണങ്ങള്‍)

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 6(കൂട്ടുകാര്‍ക്ക് ചോദിക്കാം)

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 6(കൂട്ടുകാര്‍ക്ക് ചോദിക്കാം)
കൂട്ടുകാരെ
കൂട്ടുകാര്‍ക്ക് ചോദിക്കാം എന്ന ഒരു സെക്ഷന്‍ കൂടി ഞാന്‍ എന്റെ ബ്ലോഗില്‍ ചേര്‍ക്കുകയാണ്.
ഈ​‍ സെക്ഷനില്‍ നിങ്ങള്‍ക്ക് നിലവില്‍ തന്നിരിക്കുന്ന പാഠങ്ങളുമായി ബന്ധപ്പെട്ടതാവണമെന്നില്ലാത്ത
കാര്യങ്ങള്‍ എന്നോട് ചോദിക്കാവുന്നതാണ്.ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു
1)ചോദ്യങ്ങള്‍ പൂര്‍ണ്ണമായും മലയാളത്തില്‍ ആയിരിക്കണം
2)ഇംഗ്ലീഷിലോ മംഗ്ലീഷിലോ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി തരുന്നതല്ല
3)ഒരുപാട് വിശദീകരണം വേണ്ടിവരുന്ന മറുപടികള്‍ക്ക് വിശദീകരണം തരുന്നതായിരിക്കില്ല
(സമയത്തിന്റെ പ്രശ്നമാണേ!)
4)ചോദ്യങ്ങള്‍ ബാലിശമാകരുത്
5)ചോദ്യങ്ങള്‍ക്ക് സമാനമായ ഉപയോഗങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ടെങ്കില്‍ മാത്രമേ മറുപടി തരികയുള്ളൂ
( മലയാളത്തിലെ എല്ലാ പ്രയോഗങ്ങള്‍ക്കും തത്തുല്ല്യമായ പ്രയോഗങ്ങള്‍ ഇംഗ്ലീഷില്‍ ഇല്ലല്ലോ.പഴഞ്ചൊല്ലുകളും മറ്റും ചോദിക്കുമ്പോള്‍ സമാന പ്രയോഗങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലും ഉണ്ടായിരിക്കണം)
6)ഒരു പ്രാവശ്യം അഞ്ചു ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാവൂ(സമയം തന്നെ കാരണം)
NB: കൂട്ടുകാര്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി തരാന്‍ എനിക്ക് കഴിയണമെന്നില്ല.എന്റെ അറിവിനും പരിമിതികള്‍ ഉണ്ടാകുമല്ലോ,അല്ലേ?
ചില മലയാള പ്രയോഗങ്ങള്‍ ഇംഗ്ലീഷ് പ്രയോഗങ്ങളുമായി നൂറ് ശതമാനവും പൊരുത്തപ്പെടണമെന്നില്ല . അതുപോലെ തന്നെ നിങ്ങളുടെ ചില പ്രാദേശിക പ്രയോഗങ്ങള്‍ എനിക്ക് മനസ്സിലാകണമെന്നുമില്ല.അങ്ങനെ വരുമ്പോല്‍ എനിക്ക് ഉചിതമെന്ന്‍ തോന്നുന്ന മാറ്റങ്ങള്‍ ഞാന്‍ നിങ്ങളുടെ ചോദ്യങ്ങളില്‍ വരുത്തുന്നതായിരിക്കും.ഈ മുന്‍വിധിയോടെ വേണം കൂട്ടുകാര്‍ പ്രതികരിക്കാന്‍.
സമര്‍പ്പണം
എസ്.കെ പൊട്ടയ്ക്കല്‍
(ഒരു മിസ്ഡ് കോളും കുറേ നക്ഷത്രങ്ങളും)
ചില ഉദാഹരണ ചോദ്യങ്ങള്‍
1)രോഗിയായ അച്ഛ്ന്‍
2)വിവാഹപ്രായമെത്തിയ രണ്ടു സഹോദരിമാര്‍(ജഗദീഷിനെ ഓര്‍മ്മ വരുന്നു)
3)ഭാര്യയാകാന്‍ പോകുന്നവള്‍
4)വിവാഹ നിശ്ചയം കഴിഞ്ഞ യുവതി/യുവാവ്
5)അഴിമതി
6)കൈക്കൂലി
7)സ്വജന പക്ഷപാതം
ഉത്തരങ്ങള്‍
1)an ailing father(he has......)
2)five sisters of marriageable age(he has.....)
3)wife-to-be(she is my.....)
4)fiance/fiancee('ഫിയോണ്‍സെയ്'ഉച്ഛാരണം മാറ്റമില്ല.he is/she is her/his...)
5)corruption
6)bribe/bribery((കൊടുത്ത,കൊടുക്കുന്ന കൈക്കൂലി/കൈക്കൂലിയെന്ന പ്രവര്‍ത്തി)
7)nepotism
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 6(കൂട്ടുകാര്‍ക്ക് ചോദിക്കാം)

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്; പാഠം 7 (കൂടുതല്‍ നാമവിശേഷണങ്ങള്‍)

കൂട്ടുകാരെ
ആജിക്റ്റിവ്സിന്റെ ഉപയോഗ രീതിയെ കുറിച്ച പാഠം അഞ്ചില്‍ പറഞ്ഞിട്ടുണ്ടല്ലോ?
താഴെ തന്നിരിക്കുന്ന ആജിക്റ്റിവ്സും നാമങ്ങളും കോര്‍ത്തിണക്കി അഞ്ചു വാചകങ്ങള്‍ അവയുടെ മലയാള അര്‍ത്ഥത്തോടൊപ്പം നിങ്ങള്‍ നല്‍കുക

ഉദാഹരണ വാചകങ്ങള്‍
1)thoughtful Syamala(ചിന്താവിഷ്ടയായ ശ്യാമള)
2)Syamala is always thoughtful(ശ്യാമള എല്ലായ്പ്പോഴും ചിന്താ​‍വിഷടയാണ്)
3)childish behavior(ബാലിശമായ പെരുമാറ്റം)
4)his behavior is childish(അവന്റെ(ഇവന്റെ പെരുമാറ്റം ബാലിശമാണ്)
5)a dead snake(ഒരു ചത്ത പാമ്പ്)
6)the snake was dead(പാമ്പ് ചത്തതായിരുന്നു)
***
List of Adjectives
able(കഴിവുള്ള)
abnormal(അഭിലഷണീയമല്ലാത്ത രീതിയില്‍ അസാധാരണമായ)
aboriginal(ആദിവാസിയായ)
absent(അഭാവമുള്ള)
absurd(അപഹാസ്യമായ,ridiculous)
abusive(അസഭ്യരീതിയിലുള്ള,അസഭ്യം പറയുന്ന)
acceptable(സ്വീകാര്യമായ)
accessible(ചെന്നെത്താന്‍ പറ്റുന്ന,അങ്ങോട്ടു സംസാരിക്കാന്‍ പറ്റുന്ന
സ്വഭാവമുള്ള)
accidental(യാദൃശ്ചികമായ)
accurate(കൃത്യമായ)
adamant(മനസിന് മാറ്റമില്ലാത്ത.തീരുമാനം മാറ്റാന്‍ വിസമ്മതിക്കുന്ന)
addicted(അടിമപ്പെട്ട)
adhesive(ഒട്ടുന്ന)
adjoining(അടുത്തു സ്ഥിതി ചെയ്യുന്ന)
adorable(വളരെ ആകര്‍ഷകത്വമുള്ളതും പെട്ടെന്ന്‍
സ്നേഹിക്കാന്‍ തോന്നുന്നതുമായ)
adventurous(സാഹസികമായ,സാഹസികനായ)
aggressive(ആക്രമണ സ്വഭാവമുള്ള)
agonizing(വളരെ വേദനാജനകമായ)
ahead(മുമ്പിലുള്ള)
alike(ഒരുപോലെയുള്ള)
alive(ജീവിച്ചിരിക്കുന്ന)
dead(ജീവനില്ലാത്ത)
aloof(സൗഹൃദമനോഭാവമില്ലാത്തതോ,മറ്റുള്ളവരുടെ കാര്യങ്ങളില്‍
താല്‍പര്യമില്ലാത്തതോ ആയ;പര്യായങ്ങള്‍;distant,remote)
distant(വിദൂരത്തുള്ള,സൗഹൃദമനോഭാവമില്ലാത്തതോ,മറ്റുള്ളവരുടെ കാര്യങ്ങളില്‍
താല്‍പര്യമില്ലാത്തതോ ആയ)
remote(വിദൂരത്തുള്ള,സൗഹൃദമനോഭാവമില്ലാത്തതോ,മറ്റുള്ളവരുടെ കാര്യങ്ങളില്‍
താല്‍പര്യമില്ലാത്തതോ ആയ)
amazing(ആദരവ് ഉളവാക്കുന്ന രീതിയില്‍ വളരെ അല്‍ഭുതകരമായ
;പരായങ്ങള്‍;astounding,incredible)
incredible(അവിശ്വസനീയമായ,ആദരവ് ഉളവാക്കുന്ന രീതിയില്‍ വളരെ അല്‍ഭുതകരമായ)
astounding(ആദരവ് ഉളവാക്കുന്ന രീതിയില്‍ വളരെ അല്‍ഭുതകരമായ)
angry(കോപിതനായ)
anxious(ഉത്കണ്‍ഠാകുലനായ)
arrogant(ധാര്‍ഷ്ട്യമുള്ള,അഹങ്കാരിയായ)
ashamed(ലജ്ജിതനായ)
astonishing(വളരെ അല്‍ഭുതകരമായ)
amazing(വളരെ അല്‍ഭുതകരമായ)
attractive(ആകര്‍ഷകമായ)
auspicious(മംഗളകരമായ‌-ഓസ്പിഷസ്)
available(ലഭ്യമായ)
awake(ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന)
asleep(ഉറങ്ങുന്ന)
bad(മോശമായ,നിലവാരം താഴ്ന്ന)
beautiful(സുന്ദരമായ)
belligerent(സൗഹൃദമില്ലാത്തതും ആക്രമണോല്‍സുകതയുള്ളതുമായ)
hostile(സൗഹൃദമില്ലാത്തതും ആക്രമണോല്‍സുകതയുള്ളതുമായ)
better(കൂടുതല്‍ മെച്ചപ്പെട്ട)
bewildered(confused)
big(വലിയ)
small(ചെറിയ)
sour(പുളിപ്പുള്ള)
sweet(മധുരമുള്ള)
half-sweet(പകുതി മധുരിക്കുന്ന,ചെനച്ച)
bitter(കയ്ക്കുന്ന)
boring(വിരസതയുളവാക്കുന്ന)
bored(വിരസത അനുഭവിക്കുന്ന)
brainy(very intelligent)
brave(ധൈര്യശാലിയായ)
courageous(ധൈര്യശാലിയായ)
brief(ഹ്രസ്വകാലത്തേയ്ക്കുള്ള,ചുരുങ്ങിയ വാക്കുകള്‍ ഉപയോഗിച്ചുള്ള
ഇറക്കം കുറഞ്ഞ)
bright(നല്ല പ്രകാശമുള്ള,നല്ല തിളക്കമുള്ള,ബുദ്ധിമാനായ)
broad(വീതിയുള്ള,വിശാലമായ)
wide(വീതിയുള്ള)
narrow(ഇടുങ്ങിയ,വീതി കുറഞ്ഞ)
narrow-minded(സങ്കുചിത മനസ്കനായ)
broad-minded(വിശാല മനസ്കനായ)
broken(പൊട്ടിയ,ഉടഞ്ഞ)
broken-hearted(ഹൃദയം തകര്‍ന്ന)
calm(ശാന്തമായ)
capable(കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള)
careful(ചെയ്യുന്ന പ്രവര്‍ത്തിയില്‍ ശ്രദ്ധയുള്ള)
careless x careful
caring(ദയയും പരസഹായ സന്നദ്ധതയുമുള്ള)
cautious(ജാഗ്രതയുള്ള,ജാഗ്രതയോടെയുള്ള)
certain(ഉറപ്പുള്ള)
charming(very attractive)
cheap(വില-ചിലവ് കുറഞ്ഞ)
expensive(വില കൂടിയ)
costly(expensive)
cheerful(happy)
chief(മുഖ്യ)
childlike(കുട്ടികളുടേത് പോലുള്ള)
childish(ബാലിശമായ)
chubby(ആകര്‍ഷകമായ രീതിയില്‍ നേരിയ രീതിയില്‍ തടിച്ച)
clean(വൃത്തിയുള്ള)
clear(വ്യക്തമായ)
clever(സമര്‍ത്ഥനായ)
cloudy(മേഘാവൃതമായ)
rainy(മഴയുള്ള)
sunny(സണി-വെയിലുള്ള)
windy(കാറ്റുള്ള)
wet(നനഞ്ഞ)
dry(ഉണങ്ങിയ,വരണ്ട)
damp(ഈര്‍പ്പമുള്ള)
fair(ശരീരത്തിനു വെളുപ്പുള്ള,ന്യായമായ)
dark (ശരീരത്തിനു കറുപ്പുള്ള,ഇരുണ്ട)
tall(ഉയരമുള്ള)
short(ഉയരം കുറഞ്ഞ)
open(തുറന്ന)
closed(അടഞ്ഞ)
cold(തണുത്ത)
colorful(നിറപ്പകിട്ടാര്‍ന്ന)
comfortable(ശാരീരിക സ്വാ​‍സ്ഥ്യം നല്‍കുന്ന)
common(സാധാരണയായിട്ടുള്ള)
complete(പൂര്‍ണ്ണമായ)
confused(ചിന്താകുഴപ്പത്തിലായ)
conscious(ബോധമുള്ള,ബോധവാനായ)
convinced(ബോധ്യം വന്നവനായ)
convincing(ബൊധ്യപ്പെടുത്താന്‍ കഴിവുള്ള)
courageous(ധീരനായ)
cowardly(ഭീരുവായ)
crowded(ജനങ്ങള്‍ നിറഞ്ഞ)
cruel(ക്രൂരമായ,ക്രൂരനായ)
cultured(സംസ്ക്കാരമുള്ള)
curious(കൗതുകമുള്ള,കൗതുകമുണര്‍ത്തുന്ന)
curly(ചുരുണ്ട)
cute(സുന്ദരവും ആകര്‍ഷകവുമായ)

***
List of Nouns
apples,opinion(അഭിപ്രായം),evidence(തെളിവ്)standard,the patient,the dress,
the shop,the floor,the shirt,the sky,the girl.the driver,the mangoes.the text,the offer
i,we,you,they,he,she,it etc
നിങ്ങളുടേതായ നാമങ്ങളും ചേര്‍ക്കുമല്ലോ?
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്; പാഠം 7 (കൂടുതല്‍ നാമവിശേഷണങ്ങള്‍)

ഇമ്പൂവ് യുഅര്‍ ഇംഗ്ലീഷ്;പാഠം 8 (ചോദ്യങ്ങള്‍ എങ്ങനെ ചോദിക്കാം-പാര്‍ട്ട് 1)

കൂട്ടുകാരെ
കഴിഞ്ഞു പോയ പാഠങ്ങളില്‍ 'is/am/are/was/were ' ഉപയോഗിച്ചിരിക്കുന്ന രീതി ശ്രദ്ധിച്ചു കാണുമല്ലോ?ഈ പാഠത്തില്‍ 'is/am/are/was/were ' ഉപയോഗിച്ച് ചോദ്യങ്ങള്‍ ഉണ്ടാക്കുന്ന രീതിയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്.'is/am/are/was/were ' ന്റെ കൂടെ 'what,where,when,how etc ' എന്നിവയും ചേര്‍ത്ത് ചോദ്യങ്ങള്‍ ഉണ്ടാക്കുന്ന രീതിയും ഇതോടൊപ്പം നല്‍കുന്നുണ്ട്.ആദ്യം താഴെ കൊടുത്തിരിക്കുന്ന വാചകങ്ങള്‍ കൊണ്ട് ' is/am/are/was/were ' ഉപയോഗിച്ചുള്ള ചോദ്യരൂപങ്ങള്‍ നോക്കാം
നിര്‍ദേശങ്ങള്‍
ഈ​‍ പാഠവുമായി ബന്ധപ്പെട്ട് നിങ്ങള്‍ ചോദ്യവാചകങ്ങളേ ചോദിക്കാവൂ
പൊതുവായ സംശയങ്ങള്‍ക്ക് പാഠം 6 ഉപയോഗപ്പെടുത്തുക
ചോദ്യങ്ങളുടെ നിങ്ങള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം മലയാളത്തില്‍ കൊടുത്തിരിക്കണം.ഇതിന് ഇംഗ്ലീഷോ മംഗ്ലീഷോ ഉപയോഗിക്കരുത്
സമര്‍പ്പണം
ജയലക്ഷ്മിക്ക്

He is in the office(അദ്ദേഹം ഓഫിസില്‍ ഉണ്ട്)
I am tired(ഞാന്‍ ക്ഷീണിതനാണ്)
We are interested(ഞങ്ങള്‍ തല്‍പരരാണ്)
They are angry (അവര്‍ക്ക് ദേഷ്യമാണ്)
You are hungry(നിങ്ങള്‍ക്ക് വിശക്കുന്നുണ്ട്)
He was impatient(അവന്‍ അക്ഷമനായിരുന്നു)
The children were happy(കുട്ടികള്‍ക്ക് സന്തോഷമായിരുന്നു)
She is rude(അവള്‍ വിനയമില്ലാത്തവളാണ്)
It is ripe(അത് പഴുത്തതാണ്)
ഈ വാചകങ്ങള്‍ നമുക്കിനി ചോദ്യരുപങ്ങളാക്കി മാറ്റാം.
ഇതിന് 'is/am/are/was/were ' വാചകങ്ങളുടെ ആദ്യം ചേര്‍ക്കുക.അത്രയേ വേണ്ടു.
ദാ ഇങ്ങനെ
ls he in the office(അദ്ദേഹം ഓഫിസില്‍ ഉണ്ടോ?)
Are you tired(താങ്കള്‍ ക്ഷീണിതനാണോ?)
Are you interested(താങ്കള്‍ക്ക്/നിങ്ങള്‍ക്ക് തല്‍പര്യമുണ്ടോ?)
Are they angry (അവര്‍ക്ക് ദേഷ്യമാണോ?)
Are you hungry(നിങ്ങള്‍ക്ക് വിശക്കുന്നുവോ?)
Was he impatient(അവന്‍ അക്ഷമനായിരുന്നോ?)
Were the children happy(കുട്ടികള്‍ക്ക് സന്തോഷമായിരുന്നോ?)
Is she rude(അവള്‍ വിനയമില്ലാത്തവളാണോ?)
Is it ripe(അത് പഴുത്തതാണോ?)
ഇപ്രകാരമുള്ള ചോദ്യങ്ങളുടെ ആദ്യം ' what,where,when,how etc' ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അര്‍ത്ഥമാറ്റങ്ങള്‍ നോക്കാം
what(എന്ത്,ഏത്*-ഒരാളെ/കാര്യത്തെ കുറിച്ച് ഒരു വിവരം അറിയാന്‍)
what...about(എന്തിനെ കുറിച്ച്)
what...for(എന്തിന് വേണ്ടി)
what...with(എന്ത് വസ്തു ഉപകരണം കൊണ്ട്)
where(എവിടെ,എവിടെ വച്ച്)
where..from(എവിടെ നിന്നും)
when(എപ്പോള്‍)
how(എങ്ങനെ,എപ്രകാരം)
which(*'which ' എന്നു പറഞ്ഞാല്‍ ഏത് എന്നാണ് പൊതുവേ ധാരണയല്ലോ?എന്നാല്‍ കുറച്ച് കൂടി നമ്മള്‍ വ്യക്തമായി' which' നെ
മനസ്സിലാക്കേണ്ടിയിരിക്കുന്നു.'which ' പറഞ്ഞാല്‍ തന്നിരിക്കുന്ന പരിമിതമായ(അല്ലെങ്കില്‍ പരിമിതമെന്ന്‍ അറിയാവുന്ന;ഉദാഹരണത്തിന് നമ്മുടെ സംസ്ഥാനങ്ങളുടെ എണ്ണം,ഒരു സ്ക്കൂളിലെ ക്ലാസുകള്‍,ഡിവിഷനുകള്‍ മുതലായവ)വയില്‍ 'ഏത്,ഏതൊക്കെ ആര്,ആരൊക്കെ 'എന്നാണ് അര്‍ത്ഥം
ഉദാഹരണങ്ങള്‍ തരുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാകും)
why(എന്തു കാരണത്താല്‍)
whose(ആരുടെ)
who(ആര്)
who(*'who' ഉം ഒന്നു ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.ഔപചാരികമായ(formal)ഇംഗ്ലീഷില്‍ ആരെ,ആര്‍ക്ക് ,അരോട് എന്നിങ്ങനെ കിട്ടുന്നതിന് ചേര്‍ക്കുന്നത് 'whom ' ആണ്.എന്നാല്‍ Spoken English ല്‍ ഇതിനു വേണ്ടി who ആണ് ചേര്‍ക്കുന്നത്)
who...with(ആരുടെ കൂടെ)
who...for(ആര്‍ക്ക് വേണ്ടി)
who...to(ആര്‍ക്ക്,ആരോട്)
who...about(ആരെ കുറിച്ച്)
ഇനി ഉദാഹരണ വാചകങ്ങള്‍ നോക്കാം,അല്ലെ?
***
what is it?(അതെന്താണ്?)
what is the capital of Japan?(ജപ്പാന്റെ തലസ്ഥാനം ഏതാണ്?;ജപ്പാന് ആകെ ഒരു തലസ്ഥാനമേയുള്ളൂ.
പക്ഷേ നമ്മള്‍ മലയാളത്തില്‍ 'എന്താണ്' എന്ന്‍ ഈ കാര്യത്തില്‍ ചോദിക്കാറില്ലല്ലോ. )
what is your name?(നിന്റെ പേരെന്താണ്?)
what time is it?(സമയമെന്തായി?)
where is Anoj?(അനോജ് എവിടെ?)
where are you from?(നീ എവിടെ നിന്നാണ്?)
where is the email from?(ഈമെയില്‍ എവിടെ നിന്നാണ്?)
when is the wedding?(വെഡിങ് എപ്പോഴാണ്?)
when is the test?(റ്റെസ്റ്റ് എപ്പോഴാണ്?)
how is the patient?(രോഗിക്ക് എങ്ങനെയുണ്ട്?)
how are you?(നിനക്കെങ്ങനെയുണ്ട്?)
how was your trip?(നിന്റെ ട്രിപ് എങ്ങനെയുണ്ടായിരുന്നു?)
which is your pen?(നിന്റെ പേന ഏതാണ്?(ഒന്നിലധികം പേനകള്‍ കാണിച്ചു കൊണ്ടാകാം)
which class are you in?(നീ ഏതു ക്ലാസിലാണ്?-ചോദിക്കുന്ന ആള്‍ക്കും കേള്‍ക്കുന്ന ആള്‍ക്കും അറിയാമല്ലോ ക്ലാസുകളുടെ എണ്ണം)
in which class are you?(which class are you in?)
which of you is Rocky?(നിങ്ങളില്‍ ആരാണ് റോക്കി?-ഒന്നിലധികം വ്യക്തികള്‍ ഉണ്ട് .അവരില്‍ ആര്(ഏതു വ്യക്തി)
which is better exercise—swimming or tennis?(ഏതാണ് കൂടുതല്‍ നല്ല എക്സര്‍സൈസ്-നീന്തലോ അതോ ടെന്നീസോ?)
why were you late?(നീ എന്തുകൊണ്ടായിരുന്നു വൈകിയത്?)
why is he worried?(അവന്‍ എന്താണ് വിഷമിച്ചിരിക്കുന്നത്?)
why are they angry?(അവര്‍ക്ക് എന്തു കൊണ്ടാ ദേഷ്യം?)
whose car is this?(ആരുടെ കാറാണിത്?)
whose father is that(ആരുടെ ഫാദറാണത്?)
who is that woman(ആ സ്ത്രീ ആരാണ്?)
who are you?(താങ്കള്‍ ആരാണ്?)
who is your brother?(നിന്റെ ബ്രദര്‍ ആരാണ്?)
who are you talking to?(നീ ആരോടാണ് സംസാരിക്കുന്നത്?-'ആരെ 'എന്ന്‍ പറയാന്‍ കഴിയാതെ 'ആരോട്,ആര്‍ക്ക്'എന്നു മാത്രം മലയാളം നല്‍കാന്‍ കഴിയുന്ന ചില പ്രയോഗങ്ങളില്‍ ക്രിയയ്ക്ക് ശേഷം' to' ചേര്‍ക്കേണ്ടി വരും)
who is he writing to?(അവന്‍ ആര്‍ക്കാണ് എഴുതുന്നത്?)
who are criticizing?(നീ ആരെയാണ് വിമര്‍ശിക്കുന്നത്?-മുകളില്‍ തന്നിരിക്കുന്ന രണ്ട് സെന്റെന്‍സുകളുമായിട്ടുള്ള മാറ്റം ശ്രദ്ധിക്കുമല്ലോ?)
who are you phoning?(നീ ആരെയാണ് ഫോണ്‍ ചെയ്യുന്നത്?)
who is this for?(ഇത് ആര്‍ക്ക് വേണ്ടിയാണ് ?)
who is this story about?(ഈ കഥ ആരെ കുറിച്ചാണ്?)
who are you going with?(നീ ആരുടെ കൂടെയാണ് പോകുന്നത്?)
ഇമ്പൂവ് യുഅര്‍ ഇംഗ്ലീഷ്;പാഠം 8 (ചോദ്യങ്ങള്‍ എങ്ങനെ ചോദിക്കാം-പാര്‍ട്ട് 1)

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 9 (ക്രിയ)ക്രിയകള്‍(verbs) രണ്ട് വിഭാഗത്തില്‍ പെടുന്നു.റെഗ്യുലര്‍ ക്രിയകളും(regular verbs) ഇര്‍റെഗ്യുലര്‍ ക്രിയകളും(irregular verbs).
ഓരോ ക്രിയയ്ക്കും മൂന്നു രൂപങ്ങള്‍ അല്ലെങ്കില്‍ കാലങ്ങള്‍ ഉണ്ട്.
ഇവയെ യഥാക്രമം present.past.past participle എന്നിങ്ങനെ വിളിക്കുന്നു.
പറയുവാനുള്ള സൗകര്യത്തിനായി നമുക്കിവയെ v 1.v 2. v 3എന്നു വിളിക്കാം.
ഇനി ക്രിയകളുടെ മേല്‍ പറഞ്ഞ രണ്ട് വിഭാഗങ്ങള്‍ നോക്കാം
റെഗ്യുലര്‍ വെര്‍ബുകളുടെ രൂപങ്ങള്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പമാണ്.
റെഗ്യുലര്‍ വെര്‍ബുകളുടെ ഒന്നാമത്തെ രൂപത്തോടൊപ്പം (ed) അല്ലെങ്കില്‍ (d) ചേര്‍ക്കുക
ചില റെഗ്യുലര്‍ വെര്‍ബുകള്‍ അവസാനിക്കുന്നത് (e) ല്‍ ആണ്.
അതു കൊണ്ട് രണ്ടും മൂന്നും രൂപങ്ങള്‍ വെറും (d) മാത്രം ചേര്‍ത്താല്‍ മതി
എന്നാല്‍ നമ്മുടെ ഉപയോഗത്തില്‍ പൊതുവെ കൂടുതലായി വരുന്നത് ഇര്‍റെഗ്യുലര്‍ വെര്‍ബുകളാണ്.
ഇവയുടെ രൂപനിര്‍മ്മാണമാകട്ടെ അല്‍പം ക്ലേശകരവുംവെര്‍ബിന്റെ ഒന്നാമത്തെ രൂപം {അതിന്റെ മൂലാര്‍ത്ഥം(root meaning) കൂടാതെ } പതിവായിട്ടു സംഭവിക്കുന്നതുംപതിവായിട്ടു ചെയ്യുന്നതുമായിട്ടുള്ള(ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതല്ല)കാര്യങ്ങളെ സൂചിപ്പിക്കുവാനാണ് ഉപയോഗിക്കുന്നത്.
കര്‍ത്താവ് ഏകവചനമാണെങ്കില്‍ ഒന്നാം രൂപത്തിന്റെ അവസാനം(es) അല്ലെങ്കില്‍ (s) ചേര്‍ക്കാന്‍ മറക്കരുത്.
{ഒന്നാം രൂപം അവസാനിക്കുന്നത് o,i,ch, sh എന്നിവയില്‍ ആണെങ്കില്‍(es) ചേര്‍ക്കണം.'y'ല്‍ ആണെങ്കില്‍' y'മാറ്റി (ies)ചേര്‍ക്കണം.ഇങ്ങനെയൊന്നുമല്ലെങ്കില്‍ വെറും (s).
ഉദാഹരണത്തിന് go, do,ski,watch, push,cry,fly.ഇവ es/ies ചേര്‍ത്ത് ദാ ഇപ്രകാരം മാറ്റം വരുത്തണം-goes,does,skies,watches,pushes,cries,flies}
{ay,iy,oy,ey,uy-ആണെങ്കില്‍ ഈ നിയമം ബാധകമല്ല.വെറും (s) ചേര്‍ത്താല്‍ മതി.
രണ്ടാമത്തെ രൂപം സംഭവിച്ചു കഴിഞ്ഞതും ചെയ്തു കഴിഞ്ഞതുമായ കാര്യങ്ങളെ.
മൂന്നാമത്തേത് സംഭവിക്കാന്‍ പോകുന്നതോ ചെയ്യാന്‍ പോകുന്നതോ ആയ കാര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന്‍ എടുത്തു ചാടി
ഒരു നിഗമനത്തില്‍ എത്തരുത്.അതിന് ഒന്നാമത്തെ രൂപം തന്നെ മതി(will,shall, can etc- വെര്‍ബിന്റെ മുന്‍പില്‍ ചേര്‍ക്കണമെന്ന്‍ മാത്രം)
അപ്പോള്‍ മൂന്നാമത്തെ രൂപത്തിന്റെ അര്‍ത്ഥം എന്താവാം?
ഇതും ഒരു തരത്തില്‍ പറഞ്ഞാല്‍ സംഭവിച്ചതും ചെയ്തു കഴിഞ്ഞതുമായ കാര്യം തന്നെ
മൂന്നാം രൂപത്തിനു മുന്‍പില്‍ has/haveഎന്നിവ ചേര്‍ത്താല്‍ സംഭവിച്ചിട്ടുണ്ട് സംഭവിച്ചിരിക്കുന്നുവെന്നും,ചെയ്തിട്ടുണ്ട് ചെയ്തിരിക്കുന്നുവെന്നും അര്‍ത്ഥം കിട്ടും
(has-ഉപയോഗിക്കുന്നത് ഏകവചനങ്ങള്‍ക്കാണെന്ന്‍ ഓര്‍മ്മിക്കുമല്ലോ.അതു പോലെ have- ബഹുവചനങ്ങള്‍ക്കും)
മൂന്നാം രൂപത്തിനു മുന്‍പില്‍ had ചേര്‍ത്താല്‍ 'ഒരു പ്രവൃത്തി സംഭവിച്ചിട്ടുണ്ടായിരുന്നു ചെയ്തിട്ടുണ്ടായിരുന്നു 'എന്നും കിട്ടുന്നു
ഒരു ഇര്‍റെഗ്യുലര്‍ വെര്‍ബ് എടുത്ത് അതിന്റെ അര്‍ത്ഥ തലങ്ങള്‍ പരിശോധിക്കാം
ഉദാഹരണത്തിന്
come

 
v 1-ന്റെ അര്‍ത്ഥം നോക്കാം('വരിക,വരൂ,വാ' എന്നുള്ള മൂലാര്‍ത്ഥം ഒഴിച്ച്)
നമ്മള്‍ വിവിധ ജില്ലക്കാര്‍ ആയതു കൊണ്ട് v 1- ന്റെ അര്‍ത്ഥം മലയാളത്തില്‍ താഴെ പറയുന്ന രീതിയിലൊക്കെ പറഞ്ഞു പോകും
1.വരാറുണ്ട്
2.വരുന്നു(ഇപ്പോള്‍ 'വന്നു കൊണ്ടിരിക്കുന്ന' കാര്യമായി എടുക്കരുത്.'അവന്‍ എല്ലാ ദിവസവും അല്ലെങ്കില്‍ ആഴ്ച്ചയും ഇവിടെ വരുന്നു' എന്നൊക്കെയേ അര്‍ത്ഥമെടുക്കാവൂ)
3.വരും(ഇന്ന്‍ വരും നാളെ വരും എന്ന്‍ അര്‍ത്ഥമില്ല.അര്‍ത്ഥം ഞാന്‍ 2 ല്‍ പറഞ്ഞതു തന്നെ)
4.വരൂന്നേ(ഇവിടേയും 2 ല്‍ പറഞ്ഞ അര്‍ത്ഥം തന്നെ)
v 2-ന്റെ അര്‍ത്ഥം നോക്കാം
1.വന്നു
2.വന്നിരുന്നു
3.വന്നതാണ്
4.വന്നേ
5.വന്നേര്‍ന്നു
ഇവിടെ ഉദ്ദേശിക്കുന്ന അര്‍ത്ഥം 1 ല്‍ അല്ലെങ്കില്‍ 2 ല്‍ പറഞ്ഞതു തന്നെ.കാര്യം നടന്നു കഴിഞ്ഞതാണ്
v 3-ന്റെ അര്‍ത്ഥം നോക്കാം
has/have-ചേര്‍ക്കുമ്പോള്‍ വന്നിട്ടുണ്ട്/വന്നിരിക്കയാണ്
had-ചേര്‍ക്കുമ്പോള്‍ വന്നിട്ടുണ്ടായിരുന്നു
ഇവിടെ had ചേര്‍ത്തുള്ള പ്രയോഗത്തിന്റെ കാര്യത്തില്‍ ന്യായമായും ഒരു ചോദ്യം ഉയര്‍ന്നു വരാം.അത് ഇതാണ്.
''ഈ had പ്രയോഗത്തിന്റെ ആവശ്യമുണ്ടോ?.എല്ലാം സംഭവിച്ചു കഴിഞ്ഞ കാര്യങ്ങളല്ലേ?അത് കൊണ്ട് v 2 ന്റെ ഉപയോഗം പോരെ?"
പക്ഷേ പോരാ.കഴിഞ്ഞു പോയ ഒരു സംഭവത്തിനു മുന്‍പ് സംഭവിച്ച ഒരു കാര്യത്തെ സൂചിപ്പിക്കാന്‍ ഇംഗ്ലീഷില്‍ ഈ പ്രയോഗം ആവശ്യമാണ്
ഉദാഹരണത്തിന് താഴെ കൊടുക്കുന്ന മലയാള വാചകം ഒന്ന്‍ വിശകലനം ചെയ്യുക.
"മഴ പെയ്യാന്‍ തുടങ്ങി.ഞാ‍ന്‍ അടുത്തുള്ള കടയിലേയ്ക്ക് ഓടിക്കയറി.കാരണം ഞാന്‍ കുട എടിത്തിട്ടുണ്ടായിരുന്നില്ല"
ഇവിടെ'' ഞാന്‍ കുട എടുത്തില്ല'' എന്നു പറഞ്ഞാല്‍ കുട എന്റെ അരികിലോ പോക്കറ്റിലോ അല്ലെങ്കില്‍ കൈയെത്താവുന്ന ദൂരത്തോ ഉണ്ടായിരുന്നിട്ട് ഞാനത് എടുത്തില്ല എന്ന അര്‍ത്ഥമാണ് വരിക.നേരെ മറിച്ച് യാത്ര തുടങ്ങുമ്പോള്‍ 'എടുത്തിട്ടില്ലായിരുന്നു' എന്ന അര്‍ത്ഥം കിട്ടില്ല.ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ നമ്മുടെ had-ന്റെ വില
'come'എന്ന വെര്‍ബിലേയ്ക്ക് തിരിച്ചു പോകാം
***
ഇനി 'come' എന്ന വെര്‍ബിന്റെ മൂന്നു രൂപങ്ങളുടേയും അര്‍ത്ഥങ്ങള്‍ പഠിച്ചിരിക്കേണ്ടത് എങ്ങനെയെന്ന്‍ നോക്കാം
come/comes
വരാറുണ്ട്
do not come(v1)
don't come(v1)
does not come(v1)
doesn't come(v1)
വരാറില്ല
+++
came
വന്നു
did not come(v1)
didn't come(v1)
വന്നില്ല
+++
has/have come(v3)
വന്നിട്ടുണ്ട്
has not come(v3)
hasn't come(v3)
have not come(v3)
haven't come(v3)
വന്നിട്ടില്ല
+++
had come(v3)
വന്നിട്ടുണ്ടായിരുന്നു
had not come(v3)
hadn't come(v3)
വന്നിട്ടുണ്ടായിരുന്നില്ല
 
*ഇവിടെ തന്നിരിക്കുന്ന നെഗറ്റിവ് രൂപങ്ങള്‍ ശ്രദ്ധിച്ചുവല്ലോ.v1 ന്റേയുംv2വിന്റേയും നെഗറ്റിവ് രൂപങ്ങളില്‍ വരുന്നത് (s/es)ചേരാത്ത v1 തന്നെയാണ്
(s/es)വരുന്ന v1 അതിന്റെ നെഗറ്റിവ് ആയി മാറുമ്പോള്‍ അതിന്റെ( s/es), (do )മായി ചേര്‍ന്ന്‍ (does) ആയി മാറുന്നു..അതുപോലെ തന്നെ v2 നെഗറ്റിവ് ആയി മാറുമ്പോള്‍ അത് did നോട് ചേര്‍ന്ന്‍ v1 ആയിമാറുന്നു
* has/have/had എന്നിവയുടെ കൂടെ ഉപയോഗിക്കേണ്ടത് v3 ആണ്.നെഗറ്റിവിലുംv3 തന്നെ വരണം
വെര്‍ബുകളുടെ കൂടുതല്‍ ഉദാഹരണങ്ങള്‍ നോക്കാം
go (ഗോ)-v1
goes(ഗോസ്)-v1
went (വെന്‍ റ്റ്)-v2
gone(ഗോണ്‍)-v3
++
go x don't go
goes x doesn't go
went x didn't go
has gone x hasn't gone
have gone x haven't gone
had gone x hadn't gone
***
see -v1
sees-v1
saw (സോ) -v2
seen(സീന്‍)-v3
++
see x don't see
sees x doesn't see
saw x didn't see
has seen x hasn't seen
have seen x haven't seen
had seen x hadn't seen
***

open x don't open
opens x doesn't open
opened x didn't open
has opened x hasn't opened
have opened x haven't opened
had opened x hadn't opened
***
ഇനി 'write ' എന്ന വെര്‍ബ് ഉപയോഗിച്ച് അതിന്റെ മേല്‍ പറഞ്ഞ എല്ലാ രീതിയിലും സെന്റന്‍സുകള്‍ ഉണ്ടാക്കി നോക്കാം

set:1
he writes x he doesn't write
he wrote x he didn't write
he has written x he hasn't written
he had written x he hadn't written
set:2
she writes x she doesn't write
she wrote x she didn't write
she has written x she hasn't written
she had written x she hadn't written
set:3
you write x you don't write
you wrote x you didn't write
you have written x you haven't written
you had written x you hadn't written
set:4
they write x they don't write
they wrote x they didn't write
they have written x they haven't written
they had written x they hadn't written
set:5
we write x we don't write
we wrote x we didn't write
we have written x we haven't written
we had written x we hadn't written
set:5
l write x l don't write
l wrote x l didn't write
l have written x l haven't written
l had written x l hadn't written
***
കൂടുതല്‍ ക്രിയകളും ഉച്ചാരണ നിയമങ്ങളും താഴെ കൊടുക്കുന്നു
*(l – v – n – m – r – b – v – g – w – y – z ) എന്നീ സ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകള്‍ക്ക് 'ഡ് ' ചേര്‍ക്കുക

*( p – k – s – ch – sh – f – x – h )എന്നീ സ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകള്‍ക്ക 'റ്റ്' ചേര്‍ക്കുക.
മറ്റ് സ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകള്‍ക്ക 'ഇഡ്' ചേര്‍ക്കുക
സംശയ നിവാരണത്തിന്‍ താഴെ കൊടുക്കുന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക
http://esl.about.com/od/beginnerpronunciation/a/past_pronounce.htm
The Pronunciation of Regular Verbs
/d/ /id/ /t/
(ഡ്) (ഇഡ്) (റ്റ്)
allowed decided asked
അലോഡ് ഡിസൈഡിഡ് ആസ്ക്റ്റ്
cried ended cracked
ക്രൈഡ് എന്‍ഡിഡ് ക്രാക്റ്റ്
damaged flooded guessed
ഡാമിജ്ഡ് ഫ്ലഡിഡ് ഗെസ്റ്റ്
encouraged included missed
എന്‍കറിജ്ഡ് ഇന്‍ക്ലൂഡിഡ് മിസ്റ്റ്
killed landed mixed
കില്‍ഡ് ലാന്‍ഡിഡ് മിക്സ്റ്റ്
loved pasted relaxed
ലവ്ഡ് പെയ്സ്റ്റിഡ് റിലാക്സ്റ്റ്
welcomed visited slipped
വെല്‍കംഡ് വിസിറ്റിഡ് സ്ലിപ്റ്റ്
shaved repeated washed
ഷെയ്‌വ്ഡ് റിപ്പീറ്റിഡ് വോഷ്റ്റ്
welded wasted stopped
വെല്‍ഡിഡ് വെയ്സ്റ്റിഡ് സ്റ്റോപ്റ്റ്
yawned lasted laughed
യോണ്‍ഡ് ലാസ്റ്റിഡ് ലാഫ്റ്റ്
A List of Verbs
Present Past Past Participle
do did done
(ചെയ്യുക;ഡൂ-ഡിഡ്-ഡണ്‍)
read read read
(വായിക്കുക,വായിച്ചു കൊടുക്കുക;റീഡ്-റെഡ്-റെഡ്)
learn learnt learnt
(അറിവു നേടുക(പഠിക്കുക);ലേണ്‍-ലേണ്‍റ്റ്-ലേണ്‍റ്റ്)
study studied studied
(പഠിക്കുക;സ്റ്റഡി-സ്റ്റഡീഡ്-സ്റ്റഡീഡ്)
speak spoke spoken
(സംസാരിക്കുക,പ്രസംഗിക്കുക;സ്പീക്,സ്പോക്,സ്പോക്കണ്‍)
talk talked talked
(വര്‍ത്തമാനം പറയുക,സംസാരിക്കുക;റ്റോക്ക്-റ്റോക്റ്റ്-റ്റോക്റ്റ്)
write wrote written
(എഴുതുക,എഴുതി കൊടുക്കുക;റൈറ്റ്-റോട്ട്-റിട്ടണ്‍)
think thought thought
(ചിന്തിക്കുക,കരുതുക;തിങ്ക്-തോട്ട്-തോട്ട്)
ask asked asked
(ചോദിക്കുക,അനുവാദം ചോദിക്കുക,ക്ഷണിക്കുക,മറ്റൊരാളോട് എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുക;
ആസ്ക്-ആസ്ക്റ്റ്-ആസ്ക്റ്റ്)
beat beat beaten
(അടിക്കുക,പരാജയപ്പെടുത്തുക(മല്‍സരം);ബീറ്റ്-ബീറ്റ്-ബീറ്റണ്‍)
become became become
(ആയി തീരുക;ബിക്കം-ബിക്കെയിം-ബിക്കം)
begin began begun
(തുടങ്ങുക;ബിഗിന്‍-ബിഗാന്‍-ബിഗണ്‍)
bend bent bent
(വളയുക,വളയ്ക്കുക;ബെന്റ്-ബെന്‍ റ്റ്- ബെന്‍ റ്റ്)
bite bit bitten
((പല്ലു കൊണ്ട്)കടിക്കുക;ബൈറ്റ്-ബിറ്റ്-ബിറ്റണ്‍ )
bleed bled bled
(രക്തം ഒലിക്കുക;ബ്ലീഡ്-ബ്ലെഡ്-ബ്ലെഡ്)
blow blew blown
(ഊതുക,വീശുക;ബ്ലോ-ബ്ലൂ-ബ്ലോണ്‍)
break broke broken
(പൊട്ടുക,പൊട്ടിക്കുക,ഒടിയുക,ഒടിക്കുക-ബ്രെയ്ക്ക്-ബ്രോക്ക്-ബ്രോക്കണ്‍)
bring brought brought
(കൊണ്ടു വരിക;ബ്രിങ്-ബ്രോട്ട്-ബ്രോട്ട്)
take took taken
(എടുക്കുക;കൊണ്ടുപോകുക,തിന്നുക,കുടിക്കുക;റ്റെയ്ക്-റ്റുക്ക്-റ്റെയ്ക്കണ്‍)
build built built
(പണിയുക,നിര്‍മ്മിക്കുക;ബില്‍ഡ്-ബില്‍റ്റ്-ബില്‍റ്റ്)
buy bought bought
(വാങ്ങുക,വാങ്ങി തരിക,വാങ്ങി കൊടുക്കുക;ബൈ-ബോട്ട്-ബോട്ട്)
pawn pawned pawned
(പണയം വയ്ക്കുക;പോണ്‍-പോണ്‍ഡ്-പോണ്‍ഡ്)
come came come
(വരിക;കം-കെയിം-കം)
cost cost cost
(വില വരിക;കോസ്റ്റ്-കോസ്റ്റ്-കോസ്റ്റ്)
creep crept crept
(ഇഴയുക;ക്രീപ്-ക്രെപ്റ്റ്-ക്രെപ്റ്റ്)
cut cut cut
(മുറിക്കുക,മുറിയുക;കട്ട്-കട്ട്-കട്ട്)
draw drew drawn
(വരയ്ക്കുക,വലിക്കുക;ഡ്രോ-ഡ്രൂ-ഡ്രോണ്‍)
dream dreamed/dreamt dreamed/dreamt
(സ്വപ്നം കാണുക;ഡ്രീം-ഡ്രീംഡ്/ഡ്രെംറ്റ്-ഡ്രീംഡ്/ഡ്രെംറ്റ്)
drink drank drunk
(കുടിക്കുക,മദ്യപിക്കുക;ഡ്രിങ്ക്-ഡ്രാ​‍ങ്ക്-ഡ്രങ്ക്)
drive drove driven
(ഓടിക്കുക,വാഹനം ഓടിക്കുക;ഡ്രൈവ്-ഡ്രോവ്-ഡ്രിവണ്‍)
eat ate eaten
(തിന്നുക;ഈറ്റ്-എയ്റ്റ്-ഈറ്റണ്‍)
fall fell fallen
(വീഴുക;ഫോള്‍-ഫെല്‍-ഫോളന്‍)
catch caught caught
((ഒരു ചലിക്കുന്ന വസ്തുവിനെ)പിടിക്കുക;കാച്-കോട്ട്-കോട്ട്)
hold held held
(പിടിക്കുക;നടത്തുക(എന്തെങ്കിലും പ്രോഗ്രാം);ഹോള്‍ഡ്-ഹെല്‍ഡ്-ഹെല്‍ഡ്)
choose chose chosen
(തിരഞ്ഞെടുക്കുക;ചൂസ്-ചോസ്-ചോസണ്‍)
feed fed fed
(ആഹാരം കൊടുക്കുക;ഫീഡ്-ഫെഡ്-ഫെഡ്)
feel felt felt
(അനുഭവപ്പെടുക;ഫീല്‍-ഫെല്‍റ്റ്-ഫെല്‍റ്റ്)
fight fought fought
(പോരാടുക;ഫൈറ്റ്-ഫോട്ട്-ഫോട്ട്)
find found found
(കണ്ടെത്തുക;ഫൈന്‍ഡ്-ഫൗന്‍ഡ്-ഫൗന്‍ഡ്)
fly flew flown
(പറക്കുക,പറത്തുക;ഫ്ലൈ-ഫ്ലൂ-ഫ്ലോണ്‍)
forget forgot forgotten,
(മറക്കുക;ഫോര്‍ഗെറ്റ്-ഫോര്‍ഗോട്ട്-ഫോര്‍ഗോട്ടണ്‍)
freeze froze frozen
(മരവിക്കുക,മരവിപ്പിക്കുക;ഫ്രീസ്-ഫ്രോസ്-ഫ്രോസണ്‍)
get got got,
(കിട്ടുക,ലഭിക്കുക;ഗെറ്റ്-ഗോട്ട്-ഗോട്ട്)
give gave given
(തരിക,കൊടുക്കുക;ഗിവ്-ഗെയ്‌വ്-ഗിവണ്‍)
go went gone
(പോകുക;ഗോ-വെന്‍ റ്റ്-ഗോണ്‍)
grow grew` grown
(വളരുക,വളര്‍ത്തുക;ഗ്രോ-ഗ്രൂ-ഗ്രോണ്‍)
hear heard heard
(കേള്‍ക്കുക;ഹിയര്‍-ഹേഡ്-ഹേഡ്)
hide hid hidden
(ഒളിഞ്ഞിരിക്കുക,ഒളിച്ചു വയ്ക്കുക;ഹൈഡ്-ഹിഡ്-ഹിഡണ്‍)
hit hit hit
(അടിക്കുക,തട്ടുക;ഹിറ്റ്-ഹിറ്റ്-ഹിറ്റ്)
hurt hurt hurt
(വേദനിക്കുക.വേദനിപ്പിക്കുക,പരിക്കേല്‍പ്പിക്കുക;ഹേര്‍ട്ട്-ഹേര്‍ട്ട്-ഹേര്‍ട്ട്)
keep kept kept
(സൂക്ഷിക്കുക;കീപ്-കെപ്റ്റ്-കെപ്റ്റ്)
know knew known
(അറിയുക,മനസ്സിലാക്കുക;നോ-നൂ-നോണ്‍)
lead led led
(നയിക്കുക;ലീഡ്-ലെഡ്-ലെഡ്)
lend lent lent
(കടം കൊടുക്കുക;ലെന്റ്-ലെന്‍ റ്റ്-ലെന്‍ റ്റ്)
let let let
(അനുവദിക്കുക;ലെറ്റ്-ലെറ്റ്-ലെറ്റ്)
lie lay lain
(കിടക്കുക;ലൈ-ലെയ്-ലെയ്ന്‍)
light lit, lit,
(കത്തിക്കുക(സിഗററ്റ്,വിളക്ക്,മെഴുകുതിരി മുതലായവ);ലൈറ്റ്-ലിറ്റ്-ലിറ്റ്)
lose lost lost
(നഷ്ടപ്പെടുക;ലൂസ്(z)ലോസ്റ്റ്-ലോസ്റ്റ്)
make made made
(ഉണ്ടാക്കുക,സൃഷ്ടിക്കുക;മെയ്ക്ക്-മെയ്ഡ്-മെയ്ഡ്)
mean meant meant
(ഉദ്ദേശിക്കുക,അര്‍ത്ഥമാക്കുക;മീന്‍-മെന്‍ റ്റ്-മെന്‍ റ്റ്)
meet met met
(കണ്ടുമുട്ടുക,പരിചയപ്പെടുക;മീറ്റ്-മെറ്റ്-മെറ്റ്)
pay paid paid
(പണം കൊടുക്കുക;പെയ്-പെയ്ഡ്-പെയ്ഡ്)
prove proved proved,
(തെളിയിക്കുക;പ്രൂവ്-പ്രൂവ്ഡ്-പ്രൂവ്ഡ്)
ride rode ridden
(സൈക്കിള്‍,ബൈക്ക്,കുതിര മുതലായവ ഓടിക്കുക;റൈഡ്-റോഡ്-റിഡണ്‍)
ring rang rung
(മണിയടിക്കുക,ഫോണ്‍ വിളിക്കുക;റിങ്-റാങ്-റങ്)
rise rose risen
(ഉയരുക,ഉദിക്കുക;റൈസ്-റോസ്-റിസണ്‍)
run ran run
(ഓടുക;റണ്‍-റാന്‍-റണ്‍)
walk walked walked
(നടക്കുക;വോക്ക്-വോക്റ്റ്-വോക്റ്റ്)
say said said
(പറയുക(ഒരു കാര്യം);സെയ്-സെഡ്-സെഡ്)
see saw seen
(കാണുക;സീ-സോ-സീന്‍)
show showed shown
(കാണിക്കുക;ഷോ-ഷോഡ്-ഷോണ്‍)
sell sold sold
(വില്‍ക്കുക;സെല്‍-സോള്‍ഡ്-സോള്‍ഡ്)
send sent sent
(അയക്കുക;സെന്റ്-സെന്‍ റ്റ്-സെന്‍ റ്റ്)
shake shook shaken
(കുലുങ്ങുക,കുലുക്കുക;ഷെയ്ക്-ഷുക്ക്-ഷെയ്ക്കണ്‍)
shine shone, shone,
(തിളങ്ങുക;ഷൈന്‍-ഷോണ്‍-ഷോണ്‍)
shrink shrank shrunk
(ചുരുങ്ങുക(വലുപ്പം);ഷ്രിങ്ക്-ഷ്രാങ്ക്-ഷ്രങ്ക്)
shut shut shut
(അടയ്ക്കുക;ഷട്ട്-ഷട്ട്-ഷട്ട്)
sing sang sung
(പാടുക;സിങ്-സാങ്-സങ്)
sit sat sat
(ഇരിക്കുക;സിറ്റ്-സാറ്റ്-സാറ്റ്)
sleep slept slept
(ഉറങ്ങുക;സ്ലീപ്-സ്ലെപ്റ്റ്-സ്ലെപ്റ്റ്)
speak spoke spoken
(സംസാരിക്കുക,പ്രസംഗിക്കുക;സ്പീക്-സ്പോക്ക്-സ്പോക്കണ്‍)
spend spent spent
(ചിലവഴിക്കുക;സ്പെന്റ്-സ്പെന്‍ റ്റ്-സ്പെന്‍ റ്റ്)
stand stood stood
(നില്‍ക്കുക;സ്റ്റാന്റ്-സ്റ്റുഡ്-സ്റ്റുഡ്)
steal stole stolen
(മോഷ്ടിക്കുക;സ്റ്റീല്‍-സ്റ്റോള്‍-സ്റ്റോളന്‍)
stick stuck stuck
(ഒട്ടുക,ഒട്ടിക്കുക;സ്റ്റിക്ക്-സ്റ്റക്ക്-സ്റ്റക്ക്)
sting stung stung
(കുത്തുക(കൊതുക്,ഉറുമ്പ് മുതലായവ);സ്റ്റിങ്-സ്റ്റങ്-സ്റ്റങ്)
peck pecked pecked
(കൊത്തുക(ചുണ്ടു കൊണ്ട്)പെക്-പെക്റ്റ്-പെക്റ്റ്)
butt butted butted
(കുത്തുക,ഇടിക്കുക(കൊമ്പുകള്‍ കൊണ്ട്,തല കൊണ്ട്)ബട്ട്-ബട്ടിഡ്-ബട്ടിഡ്)
stink stank, stunk
(നാറുക,നാറ്റം വമിക്കുക;സ്റ്റിങ്ക്-സ്റ്റാങ്ക്-സ്റ്റങ്ക്)
swear swore sworn
(ആണയിടുക,സത്യം ചെയ്യുക,പുലഭ്യം പറയുക;സ്വെഅര്‍-സ്വോര്‍-സ്വോണ്‍)
swim swam swum
(നീന്തുക;സ്വിം-സ്വാം-സ്വം)
teach taught taught
(പഠിപ്പിക്കുക;റ്റീച്-റ്റോട്ട്-റ്റോട്ട്)
tear tore torn
(കീറുക;റ്റിയര്‍-റ്റോര്‍-റ്റോണ്‍)
tell told told
(പറയുക(ഒരാളോട്);റ്റെല്‍-റ്റോള്‍ഡ്-റ്റോള്‍ഡ്)
think thought thought
(കരുതുക,ചിന്തിക്കുക;തിങ്ക്-തോട്ട്-തോട്ട്)
throw threw thrown
(എറിയുക;ത്രോ-ത്രൂ-ത്രോണ്‍)
wake woke, woken,
(ഉണരുക,ഉണര്‍ത്തുക;വെയ്ക്-വോക്ക്-വോക്കണ്‍)
wear wore worn
(വസ്ത്രം ധരിക്കുക;വെയര്‍-വോര്‍-വോണ്‍)
win won won
(വിജയിക്കുക(മല്‍സരത്തില്‍)വിന്‍-വണ്‍-വണ്‍)
pass passed passed
(വിജയിക്കുക്(പരീക്ഷകളില്‍)പാസ്-പാസ്റ്റ്-പാസ്റ്റ്)
fail failed failed
(തോല്‍ക്കുക,തോല്‍പ്പിക്കുക(പരീക്ഷകളില്‍)ഫെയ്ല്‍-ഫെയ്ല്‍ഡ്-ഫെയ്ല്‍ഡ്)
defeat defeated defeated
(തോല്‍പ്പിക്കുക(മല്‍സരം,യുദ്ധം)ഡിഫീറ്റ്-ഡിഫീറ്റിഡ്-ഡിഫീറ്റിഡ്)
write wrote written
(എഴുതുക;റൈറ്റ്-റോട്ട്-റിട്ടണ്‍)
*കൂടുതല്‍ വെര്‍ബുകള്‍ നിങ്ങള്‍ ചോദിക്കുമല്ലോ?
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 9 (ക്രിയ)

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 10(yet)

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 10(yet)

yet(as adverb)
a) used in negative statements and questions to talk about whether something that was expected has happened: (പ്രതീക്ഷിച്ചിരുന്ന കാര്യം സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ ചോദ്യങ്ങളിലും നെഗറ്റിവ് പ്രസ്താവനകളിലും ഉപയോഗിക്കുന്നു)
I haven't asked him yet (=but I will).
(ഞാന്‍ ഇതുവരെ ആയിട്ടും അവനോട് ചോദിച്ചിട്ടില്ല-പക്ഷേ ചോദിക്കും)
Has Edmund arrived yet?
(എഡ്മണ്ട് ഇതുവരെ ആയിട്ടും എത്തി ചേര്‍ന്നിട്ടില്ലേ?)
'Have you finished your homework?' ' Not yet.'
(നീ നിന്റെ ഹോം വര്‍ക്ക് ഫിനിഷ് ചെയ്തിട്ടുണ്ടോ?)(ഇതുവരെ ഇല്ല)
: ( BrE ) I haven't received a letter from him yet.
(അവനില്‍ നിന്നും എനിക്ക് ഇതു വരെ കത്തൊന്നും കിട്ടിയിട്ടില്ല)
( NAmE ) I didn't receive a letter from him yet.
(അവനില്‍ നിന്നും എനിക്ക് ഇതു വരെ കത്തൊന്നും കിട്ടിയില്ല)
‘Are you ready?’ ‘No, not yet.’
(നിങ്ങള്‍ റെഡിയായോ?ഇല്ല,ആയിട്ടില്ല)
We have yet to decide what action to take (= We have not decided what action to take)
(എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന്‍ നമുക്കിനിയും തീരുമാനിക്കേണ്ടതായിട്ടുണ്ട്=എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന്‍ നാം ഇതു വരെ തീരുമാനിച്ചിട്ടില്ല).

b) used in negative statements and questions to talk about whether a situation has started to exist:
(ഒരു അവസ്ഥ സംജാതമായിരിക്കുകയാണോ എന്നറിയാന്‍ ചോദ്യങ്ങളിലും നെഗറ്റിവ് പ്രസ്താവനകളിലും ഉപയോഗിക്കുന്നു)
'How are you going to get there?' 'I don't know yet.'
(നിങ്ങള്‍ എങ്ങനെയാണ് അവിടെ എത്തിച്ചേരാന്‍ പോകുന്നത്? അതെങ്ങനെയാണെന്ന്‍ ഇതുവരെ എനിക്കറിയില്ല)
Women didn't yet have the vote (=at that time).
(സ്ത്രീകള്‍ക്ക് അതുവരെയായിട്ടും വോട്ടവകാശം ഇല്ലായിരുന്നു)
'Is supper ready?' 'No, not yet.'
(സപ്പര്‍ റെഡിയായോ?ഇല്ല,ഇതുവരെ ആയിട്ടില്ല)
Don't go yet.
(പോകാന്‍ വരട്ടെ=ഇപ്പോള്‍ തന്നെ പോകേണ്ടതില്ല)
We don't need to start yet
(നമ്മള്‍ ഇപ്പോള്‍ തന്നെ പോകേണ്ടതില്ല)

2 used in negative sentences to say that someone should not or need not do something now, although they may have to do it later:
(ആര്‍ക്കെങ്കിലും-പിന്നീടവര്‍ക്ക് ചെയ്യേണ്ടതുണ്ടാകുമെങ്കിലും-ഒരു കാര്യം ഇപ്പോള്‍ ചെയ്യേണ്ടതില്ലയെന്ന്‍ സൂചിപ്പിക്കാന്‍ നെഗറ്റിവ് സെന്റെന്‍സുകളില്‍ ഉപയോഗിക്കപ്പെടുന്നു)
You can't give up yet!
(നിങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ട സമയം ആയിട്ടില്ല)
Don't go yet. I like talking to you.
(പോകല്ലേ(പോകാന്‍ വരട്ടെ)എനിക്ക് നിന്നോട് സംസാരിക്കുന്നത് ഇഷ്ടമാണ്)

3 used to emphasize that something is even more than it was before or is in addition to what existed before [= still]
(എന്തെങ്കിലും മുമ്പ് നിലനിന്നതിനേക്കാള്‍ കൂടുതലാണ് അല്ലെങ്കില്‍ അനുബന്ധമായി വന്നിരിക്കുകയാണ് എന്നത് ഊന്നിപ്പറയാന്‍)
ഇവ-yet more/yet bigger/yet higher etc-എന്നീ രീതികളിലും ഉപയോഗിക്കുന്നു
പര്യായം:still more/still bigger/still higher etc
He got a call from the factory, telling of yet more (still more)problems.
(പിന്നെയും കൂടുതല്‍ പ്രശ്നങ്ങള്‍ എന്നു പറഞ്ഞു കൊണ്ട് അവന് ഫാക്റ്റ്റിയില്‍ നിന്നും ഒരു വിളി കിട്ടി)
Inflation had risen to a yet higher(still higher) level.
(പണപ്പെരുപ്പം കൂടുതല്‍ ഉയര്‍ന്ന നിലയിലേയ്ക്ക് എത്തിയിരിക്കുകയാണ്)
yet another reason to be cautious
(ജാഗരൂകരായിരിക്കാന്‍ വീണ്ടും മറ്റൊരു കാരണം കൂടി)
The meeting has been canceled yet again (=one more time after many others).
(മീറ്റിങ് വീണ്ടുമൊരിക്കല്‍ കൂടി കാന്‍സല്‍ ചെയ്യപ്പെട്ടിരിക്കുകയാണ്)
snow, snow and yet more snow
(മഞ്ഞ്,മഞ്ഞ്,വീണ്ടും കൂടുതല്‍ മഞ്ഞ്)
yet another diet book
(വീണ്ടും മറ്റൊരു ഡയറ്റ് ബുക്ക് കൂടി)
Prices were cut yet again
(വീണ്ടുമൊരിക്കല്‍ കൂടി വിലകള്‍ കുറയ്ക്കപ്പെട്ടു)

4 the biggest/worst etc (something) yet
used to say that something is the biggest, worst etc of its kind that has existed up to now:
(ഒരു കാര്യം അത്തരത്തിലുള്ളതില്‍ വച്ച് ഇതു വരെ നിലനിന്നതില്‍ ഏറ്റവും വലുതാണ്,മോശമാണ് എന്നൊക്കെ പറയാന്‍)
This could turn out to be our biggest mistake yet.
(ഇത് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ മിസ്റ്റെയ്ക്ക് ആയി മാറാന്‍ സാധ്യതയുണ്ട്)
His latest novel looks like his best yet.
(അദ്ദേഹത്തിന്റെ പുതിയ നോവല്‍ ഇതു വരെയുള്ളതില്‍ വച്ച് ഏറ്റവും നല്ലതായിട്ട് തോന്നുന്നു)
the most comprehensive study yet of his music
(അവന്റെ സംഗീതത്തെ കുറിച്ച് ഇതു വരെ ഉള്ളതില്‍ വച്ച് ഏറ്റവും സമഗ്രമായ പഠനം)
It was the highest building yet constructed
(അതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ഉയരമുള്ള ബില്‍ഡിങ്ങായിരുന്നു അത്).

5 as (of) yet/as yet
used when saying that something has not happened up to now:/then
(ഒരു കാര്യം ഇതു/അതു വരെ സംഭവിച്ചിട്ടില്ല/സംഭവിച്ചിട്ടില്ലായിരുന്നു എന്നു പറയാന്‍)
We've had no luck as yet.
(ഇതുവരെയായിട്ടും നമുക്ക് ഭാഗ്യമൊന്നും വന്നിട്ടില്ല)
on an as yet undecided date
(ഇതുവരെയായിട്ടും തീരുമാനിക്കപ്പെടാത്ത ഒരു ഡെയ്റ്റില്‍)
an as yet unpublished report
(ഇതുവരെയായിട്ടും പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു റിപ്പോര്‍ട്ട്)
As yet little was known of the causes of the disease.
(അതുവരെയായിട്ടും അസുഖത്തിന്റെ കാ​‍രണങ്ങളെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു)

6 months/weeks/ages yet
used to emphasize how much time will pass before something happens, or how long a situation will continue:
(എന്തെങ്കിലും സഭവിക്കുന്നതിനു മുമ്പ് എത്രകാലമെടുക്കും അല്ലെങ്കില്‍ ഒരു അവസ്ഥ എത്ര കാലം നീണ്ടു പോകും എന്ന്‍ പറയാന്‍)
'When's your holiday?' 'Oh, not for days/weeks/months/years/ages yet.'
(എന്നാണ് നിന്റെ ഹോളിഡെയ്-ഓ, അതിനിനി ദിവസങ്ങള്‍/ആഴ്ച്ചകള്‍/മാസങ്ങള്‍/വര്‍ഷങ്ങള്‍/യുഗങ്ങള്‍ വേണ്ടി വരും)
It could be days/weeks/months yet before they know their fate.
(അവര്‍ അവരുടെ വിധി അറിയുമ്പോഴേയ്ക്കും ദിവസങ്ങള്‍/ആഴ്ച്ചകള്‍/മാസങ്ങള്‍ ആയേക്കാം)
He'll be busy for ages yet.
(ഇനിയവന്‍ യുഗങ്ങളോളം തിരക്കിലായിരിക്കും)
They won't arrive for at least two hours yet
(ഇനിയവര്‍ ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ നേരത്തേയ്ക്ക് എത്തിച്ചേരില്ല)

7 could/may/might yet do something
used to say that something is still possible in the future, in spite of the way that things seem now:
(കാര്യങ്ങള്‍ ഇപ്പോള്‍ തോന്നിക്കുന്നതില്‍ നിന്നും വിഭിന്നമായി ഭാവിയില്‍ സാധ്യമാണ് എന്ന്‍ പറയാന്‍)
We may win yet.
(നാം ഇനിയാണെങ്കിലും ജയിച്ചേക്കാം)
The plan could yet succeed.
(പദ്ധതി ഇനിയാണെങ്കിലും വിജയിക്കാന്‍ സാധ്യതയുണ്ട്)

8 somebody/something has yet to do something
(formal) used to say that someone has not done something, or that something has not happened when you think it should already have been done or have happened:
(ഒരു കാര്യം ഇതിനു മുമ്പേ സംഭവിക്കേണ്ടതായിരുന്നു പക്ഷേ ഇതു വരെ ആയിട്ടും സംഭവിച്ചിട്ടില്ല അല്ലെങ്കില്‍ ഇതിനു മുമ്പേ ചെയ്യപ്പെടേണ്ടതായിരുന്ന ഒരു കാര്യം ഇതു വരെ ചെയ്യപ്പെട്ടിട്ടില്ല അഥവാ ഒരാള്‍ ചെയ്തിട്ടില്ല എന്ന്‍ പറയാന്‍)
I have yet to hear Sal's version of what happened.
(എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചുള്ള സാലിന്റെ ഭാഷ്യം ഞാന്‍ ഇതു വരെ കേട്ടിട്ടില്ല)
The bank has yet to respond to our letter.
(നമ്മുടെ കത്തിന് ബാങ്കുകാര്‍ ഇനിയും പ്രതികരിക്കേണ്ടതായിട്ടുണ്ട്.(ഇതുവരെയായിട്ടും അവര്‍ പ്രതികരിച്ചിട്ടില്ല)
***
yet(as conjunction)
used to introduce a fact, situation, or quality that is surprising after what you have just said:
(മുമ്പ് പറഞ്ഞതില്‍ നിന്നും വിഭിന്നമായി ഒരു കാര്യം അത്ഭുതപ്പെടുത്തുന്നതാണ് എന്ന്‍ പറയാന്‍)
Kelly was a convicted criminal, yet many people admired him.
(കെലി ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയാണെങ്കിലും ഒരുപാട് ആളുകള്‍ അയാളെ ആദരിക്കുന്നു)
She does not speak our language and yet she seems to understand what we say.
a story that is strange yet true
(വിചിത്രവും എന്നാല്‍ സത്യവുമായ ഒരു കഥ)
an inexpensive yet effective solution to our problem
(ചിലവു കുറഞ്ഞതും എന്നാല്‍ ഫലപ്രദവുമായ ഒരു പരിഹാരം)
It's a small car, yet it's surprisingly spacious
(അതൊരു ചെറിയ കാറാണെങ്കിലും അത്ഭുതകരമായ രീതിയില്‍ ഇടമുള്ളതാണ്).
He has a good job, and yet he never seems to have any money
(അവനൊരു നല്ല ജോലിയുണ്ടെങ്കിലും അവന് പണമുള്ളതായിട്ട് ഒരിക്കലും തോന്നിക്കാറില്ല)
ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 10(yet)

ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 11(only)

only
(ഏക/ഒരേ ഒരു/മാത്രം)
She's their only daughter.
(അവള്‍ അവരുടെ ഏക മകളാണ്)
We were the only people there.
(ഞങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ)
His only answer was a grunt.
(അവന്റെ ഏക മറുപടി ഒരു മുരള്‍ച്ച മാത്രമായിരുന്നു)
Naomi was only 17 when she got married.
(നവോമി വിവാഹിതയായപ്പോള്‍ അവള്‍ക്ക് 17 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ)
There are only a few cars on the island.
(ദ്വീപില്‍ ഏതാനും കാറുകള്‍ മാത്രമേയുള്ളൂ)
It's only eight o'clock.
(എട്ടു മണി മാത്രമേ ആയിട്ടുള്ളൂ)
There are only a limited number of tickets available.
(ഒരു പരിമിത എണ്ണം ടിക്കറ്റുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ)
The bar is for members only .
(ബാര്‍ മെമ്പേഴ്സിനു മാത്രമാണ്)
The car park is for staff only.
(കാര്‍ പാര്‍ക്ക് സ്റ്റാഫിന് മാത്രമാണ്)
I was the only woman there.
(അവിടെ ഉണ്ടായിരുന്ന ഏക സ്ത്രീ ഞാനായിരുന്നു)
He is our only child.
(ഇവന്‍/അവന്‍ ഞങ്ങളുടെ ഏക മകനാണ്)
I was the only one who disagreed.
(വിയോജിച്ച ഏക വ്യക്തി ഞാന്‍ മാത്രമായിരുന്നു)
Cutting costs is the only solution.
(ചിലവ് ചുരുക്കല്‍ മാത്രമാണ് ഏക പോംവഴി)
She's the only person for this job
(ഈ പണിക്ക് പറ്റിയ ഏക വ്യക്തി അവള്‍/ഇവള്‍ മാത്രമാണ്)
You only have to look at her to see she doesn't eat enough.
(അവള്‍/ഇവള്‍ വേണ്ടത്ര ആഹാരം കഴിക്കുന്നില്ലയെന്ന്‍ മനസ്സിലാക്കാന്‍ നിങ്ങളവളെ/ഇവളെ ഒന്നു നോക്കുകയേ വേണ്ടൂ)
Only five people turned up
(അഞ്ചു പേര്‍ മാത്രമേ എത്തി ചേര്‍ന്നുള്ളൂ)
Only the president can authorize a nuclear war
(പ്രസിഡന്റിനു മാത്രമേ ഒരു നൂക്ലിയര്‍ യുദ്ധത്തിന് അധികാരം നല്‍കാന്‍ കഴിയൂ)
We use only the best ingredients
(ഏറ്റവും നല്ല ചേരുവകള്‍ മാത്രമേ ഞങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ)
It was only a suggestion.
(അതൊരു നിര്‍ദ്ദേശം മാത്രമായിരുന്നു)
Don't blame me, I'm only the messenger!
(എന്നെ കുറ്റപ്പെടുത്തല്ലേ,ഞാനൊരു ദൂതന്‍ മാത്രമാണ്)
He was only teasing you.
(അവന്‍/ഇവന്‍ നിന്നെ കളിയാക്കുകമാത്രമേയായിരുന്നുള്ളൂ)
She's only 21 and she runs her own business
(അവള്‍ക്ക് 21 വയസ്സേയുള്ളുവെങ്കിലും അവള്‍ സ്വന്തം ബിസിനസ് നടത്തുന്നു).
It only took a few seconds.
(ഏതാനും സെക്കന്റുകളേ വേണ്ടി വന്നുള്ളൂ)
We've only just arrived.
(ഞങ്ങള്‍ എത്തിയതേയുള്ളൂ)
We only got here yesterday
(ഞങ്ങള്‍ ഇന്നലെ ഇവിടെ എത്തിയതേയുള്ളൂ)
If you do that, it will only make matters worse.
(നീ അത് ചെയ്യുകയാണെങ്കില്‍ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ)
We can only guess what happened.
(എന്താണ് സംഭവിച്ചതെന്ന്‍ നമുക്ക് ഊഹിക്കാന്‍ മാത്രമേ കഴിയൂ)
He could only watch helplessly as the car plunged into the ravine.
(കാര്‍ കൊക്കയിലേയ്ക്ക് കുതിച്ചു ചാടുമ്പോള്‍ അവന് നിസ്സഹായതയോടെ നോക്കി നില്‍ക്കാ​‍ന്‍ മാത്രമേ കഴിഞ്ഞുള്ളൂ)
I only hope that she never finds out.
(അവള്‍ ഒരിക്കലും കണ്ടുപിടിക്കല്ലെയെന്ന്‍ മാത്രമേ ഞാന്‍ ആശിക്കുന്നുള്ളൂ)
The movie’s only just started, so you haven’t missed much.
(മൂവി തുടങ്ങിയതേയുള്ളൂ.അത് കൊണ്ട് താങ്കള്‍ കൂടുതലൊന്നും വിട്ടു പോയിട്ടില്ല)
I never complain – it only causes more trouble.
(ഞാന്‍ ഒരിക്കലും പരാതി പറയാറില്ല.അത് കൂടുതല്‍ പ്രശ്നം ഉണ്ടാക്കുകയേയുള്ളൂ)
We are only trying to help.
(ഞങ്ങള്‍ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്നേയുള്ളൂ)
She was only 18 when she had her first child.
(അവള്‍ക്ക് ആദ്യ കുട്ടി ജനിച്ചപ്പോള്‍ അവള്‍ക്ക് 18 വയസേ ഉണ്ടായിരുന്നുള്ളൂ)
My only reason for coming here was to see you.
(ഞാനിവിടെ വന്നതിന്റെ ഏക കാരണം നിന്നെ കാണുവാനാണ്)
Her car is like mine, only it has four doors.
(അവളുടെ കാര്‍ എന്റേത് പോലെയാണ്.നാല് ഡോറുകള്‍ ഉണ്ടെന്ന്‍ മാത്രം)
Fiction is like real life, only better.
(കാല്‍പ്പനികത യഥാര്‍ത്ഥ ജീവിതം പോലെയാണ്.കൂടുതല്‍ മെച്ചമെന്ന്‍ മാത്രം)