ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 15(could)


1) Can (കഴിവിനെ സൂചിപ്പിക്കുമ്പോള്‍) എന്നതിന്റെ ഭൂതകാലരൂപമെന്ന നിലയില്‍

Raj could already read when she was four.
നാലു വയസായപ്പോള്‍ തന്നെ രാജിനു വായിക്കാന്‍ കഴിഞ്ഞിരുന്നു

By the time she was nine, she could read English and Latin.
അവള്‍ക്കു ഒന്‍പത് വയസായപ്പോഴേയ്ക്കും അവള്‍ക്ക് ഇങ്ഗ്ലീഷും ലാറ്റിനും വായിക്കാന്‍ കഴിഞ്ഞിരുന്നു

In those days *you could buy a box of cigars for a rupee.
ആ കാലങ്ങളില്‍ ഒരു രൂപയ്ക്ക് ഒരു പെട്ടി സിഗററ്റ് വാങ്ങാന്‍ കഴിഞ്ഞിരുന്നു
*you- ഇവിടെ 'you' എന്നത് കൊണ്ട് 'നിങ്ങള്‍ക്കു' എന്ന അര്‍ത്ഥം തന്നെ കൊടുക്കണമെന്നില്ല.നേരെ മറിച്ച് 'പൊതുവെ ആളുകള്‍ക്ക്' എന്നാണ് അര്‍ത്ഥം

Could you hear what I was saying?
ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത് നിനക്കു കേള്‍ക്കാന്‍ കഴിഞ്ഞൊ?

I couldn't get tickets after all, they were sold out.
എന്തൊക്കെയായാലും എനിക്കു ടിക്കറ്റ് കിട്ടിയില്ല.അവ വിറ്റു തീര്‍ന്നിരുന്നു

I knew I couldn't afford the rent.
എനിക്കു വാടക താങ്ങാന്‍ കഴിയില്ലയെന്ന്‍ എനിക്കു മനസ്സിലായി

The teacher said we *could all go home.
ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വീട്ടില്‍ പോകാമെന്ന്‍ റ്റീച്ചര്‍ പറഞ്ഞു
*ഇവിടെ റ്റീചര്‍ പറഞ്ഞ യഥാര്‍ത്ഥ വാക്കുകള്‍ താഴെ പറയുന്നവയാണ്
''you can all go home''
എന്നാല്‍ ഈ വാക്കുകള്‍ (മറ്റൊരാള്‍) ആവര്‍ത്തിച്ചപ്പോള്‍ ''can'' എന്നത് '' could'' എന്നായി മാറി.ഈ പ്രയോഗരീതിയ്ക്ക് Reported/Indirect Speech എന്നു പറയും.

You said we *could watch television when we've finished our homework.
ഞങ്ങള്‍ ഹോംവര്‍ക്ക് ചെയ്തു കഴിയുമ്പോള്‍ ഞങ്ങള്‍ക്ക് റ്റീ വീ കാണാമെന്ന്‍ നീ പറഞ്ഞിരുന്നു
*Reported Speech;the actual words were ''you can watch television when you have finished your homework''.

We asked if the computer *could access the Internet.
കമ്പ്യൂട്ടറില്‍ ഇന്റര്‍നറ്റ് കിട്ടുമൊയെന്ന്‍ ഞങ്ങള്‍ ചോദിച്ചു
*Reported Speech;the actual words were ''can the computer access the internet?''.

In the distance I could see a cloud of smoke.
വിദൂരതയില്‍ എനിക്കൊരു പുകമേഘം കാണാന്‍ കഴിഞ്ഞു.

I could make out nothing / I could not make out anything in the mist.
മൂടല്‍ മഞ്ഞില്‍ എനിക്കൊന്നും കണ്ടുമനസ്സിലാക്കാന്‍ കഴിഞ്ഞില്ല

When I was younger I could stay up all night and not get tired.
ഞാന്‍ ഇതിനേക്കാള്‍ ചെറുപ്പമായിരുന്നപ്പോള്‍ എനിക്കു ക്ഷീണിതനാകാതെ രാത്രി മുഴുവനും ഉണര്‍ന്നിരിക്കാന്‍ കഴിയുമായിരുന്നു

It was so noisy that we couldn't hear ourselves speak.
ഞങ്ങള്‍ സംസാരിക്കുന്നത് സ്വയം കേള്‍ക്കാന്‍ കഴിയാത്തവിധം ഒച്ചയായിരുന്നു
so = അപ്രകാരം  that = തത്ഫലമായി


2)അനുവാദം ചോദിക്കുന്നതിനു 'could' ഉപയോഗിക്കുന്നു.'can' നു പകരം ഇവിടെ 'could' ഉപയോഗിക്കുന്നത് അഭ്യര്‍ഥന കൂടുതല്‍ വിനയപൂര്‍വ്വം ആക്കാനാണ്

Could I speak to Mr Davis, please?
എനിക്കു ഡേവീസിനോടു സംസാരിക്കാമൊ?

Could I use your phone, please?
എനിക്കു നിന്റെ ഫോണ്‍ ഉപയോഗിക്കാമൊ?

Could we *stop by next week?
ഞങ്ങള്‍ക്ക് അടുത്ത ആഴ്ച് സന്ദര്‍ശിക്കാമൊ?
*stop by - ഒരിടത്ത് ഹ്രസ്വസന്ദര്‍ശനം നടത്തുക

Excuse me, could I just say something?
ഞാന്‍ എന്തെങ്കിലും ഒന്നു പറഞ്ഞോട്ടെ

Could you lend me 1000 rupees?
നീ ആയിരം രൂപ കടം തരുമൊ?

Could you possibly turn that music down a little, please?
പാട്ടിന്റെ ശബ്ദം അല്‍പമൊന്ന്‍ കുറയ്ക്കുമൊ?

Could you help me with these boxes?
ഈ ബോക്സുകളുടെ കാര്യത്തില്‍ ഒന്നു സഹായിക്കുമൊ?

Could I have a drink of water, please?
എനിക്കു കുടിക്കാന്‍ വെള്ളം തരുമൊ?

How about Sam? Could he come along too?
സാമിന്റെ കാര്യം എങ്ങനെ? അവനും കൂടെ വരാന്‍ കഴിയുമൊ?

I wonder if I could just ask you to sign this.
ഇത് നിനക്കൊന്നു സൈന്‍ ചെയ്യാന്‍ പറ്റുമൊയെന്നാ ഞാന്‍ ചിന്തിക്കുന്നത്

3)ഒരാളുടെ പെരുമാറ്റത്തിലുള്ള അതൃപ്തി പ്രകടിപ്പിക്കുവാന്‍ 'could' ഉപയോഗിക്കുന്നു

How could you be so cruel!
നിനക്കെങ്ങനെ അത്ര ക്രൂരനാകാന്‍ കഴിഞ്ഞു?

How could you be so stupid!
നിനക്കെങ്ങനെ അത്ര വിഡ്ഢിയാകാന്‍ കഴിഞ്ഞു!

How could you treat him so badly?
നിനക്കെങ്ങനെ അവനോട് അത്ര മോശമായി പെരുമാറാന്‍ കഴിഞ്ഞു?

How could you call her a slut to her face--after all she is your wife!
നിനക്കെങ്ങനെ അവളുടെ മുഖത്തു നോക്കി അവളെ ഒരു വേശ്യയെന്നു വിളിക്കാന്‍ കഴിഞ്ഞു--എന്തൊക്കെയായാലും അവള്‍ നിന്റെ ഭാര്യയല്ലെ?

They could at least have said they were sorry.
അവര്‍ക്കു മനസ്താപമുണ്ടെന്നെങ്കിലും അവര്‍ക്കു പറയാമായിരുന്നുവല്ലൊ

She could have apologized to him.
അവള്‍ക്ക് അവനോട് ക്ഷമ പറയാമായിരുന്നു.

You could have told me you were going to be late.
നീ വൈകുമെന്ന കാര്യം എന്നോട് പറയാമായിരുന്നുവല്ലൊ(എന്തേ പറഞ്ഞില്ല?)

4)എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ട് / സാധ്യതയുണ്ടായിരുന്നു എന്ന്‍ സൂചിപ്പിക്കാന്‍ 'could' ഉപയോഗിക്കും.
എന്നാല്‍ അതേ സമയം എന്തെങ്കിലും സംഭാവ്യമായിരിക്കാന്‍ സാധ്യതയില്ല / വര്‍ത്തമാന കാലത്തില്‍  സംഭവിച്ചിരിക്കാന്‍ സാധ്യതയില്ല എന്നു സൂചിപ്പിക്കാന്‍ 'can' ആണ് ഉപയോഗിക്കുന്നത്.ലെസണ്‍ 14 " can " ശ്രദ്ധിക്കുമല്ലൊ.

We could still win – the game isn’t over yet.
നമ്മള്‍ ഇനിയാണേലും ജയിച്ചേക്കാം-കളി തീര്‍ന്നിട്ടില്ലല്ലൊ

You *could have been killed.
നീ കൊല്ലപ്പെടുമായിരുന്നേനെ.
*passive പ്രയോഗം
(could have killed-കൊല്ലുമായിരുന്നേനെ (active voice); could have been killed (passive voice) -കൊല്ലപ്പെടുമായിരുന്നേനെ)
(will have,would have,can have,could have,should have,must have, may have,might have,need have എന്നീ പ്രയോഗങ്ങളില്‍ കര്‍ത്താവ് ഏകവചനം (singular) ആണെങ്കിലും 'have' തന്നെ വരണം. 'has' ഉപയോഗിക്കരുത്)

You could slip and fall.
നീ തെന്നി വീഴും

I could have slipped and fallen
ഞാന്‍ തെന്നി വീഴുമായിരുന്നേനെ

I could have told you, but I didn’t think you would listen.
എനിക്കു നിന്നോട് പറയാന്‍ കഴിയുമായിരുന്നേനെ,പക്ഷെ നീ ശ്രദ്ധിക്കുമെന്ന്‍ ഞാന്‍ കരുതിയില്ല

She could have married me if she wanted to.
അവള്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ അവള്‍ക്ക് എന്നെ വിവാഹം കഴിക്കാമായിരുന്നു  
 
The explosion could have been caused by a gas leak (passive voice)
ഗാസ് ലീക് ആ​‍യിരുന്നിരിക്കണം പൊട്ടിത്തെറി ഉണ്ടാക്കിയത്

It could be Dan,I am not sure.
അത് ഡാന്‍ ആയിരിക്കണം,എനിക്കുറപ്പില്ല

It could have been Dan, but I’m not sure.
അത് ഡാന്‍ ആയിരുന്നിരിക്കണം,എനിക്കുറപ്പില്ല
* മുകളില്‍ കൊടുത്തിരിക്കുന്ന വാചകങ്ങളില്‍ സാധ്യത വര്‍ത്തമാന കാലത്തില്‍ ആയിരിക്കുമ്പോള്‍ 'could + v 1(present) or be' ഉം ഭൂതകാലത്തില്‍ ആയിരിക്കുമ്പോള്‍ 'could + have + v3(past participle) or been' ഉം ആണെന്ന്‍ ശ്രദ്ധിച്ചുവല്ലൊ.

In a situation like this, anything could happen.
ഇതുപോലുള്ള ഒരു സാഹചര്യത്തില്‍ എന്തും സംഭവിച്ചേക്കാം

You could easily get lost in the dark.
ഇരുട്ടില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വഴി തെറ്റി പോയേക്കാം

A lot of crime *could be prevented.(passive voice)
ഒരുപാട് കുറ്റകൃത്യം തടയാന്‍ കഴിഞ്ഞേക്കും
*passive voice പ്രയോഗം -ലെസണ്‍ 14 " can " ശ്രദ്ധിക്കുമല്ലൊ.

I could do it now, if you like.
വേണമെങ്കില്‍ എനിക്കിത് ഇപ്പോള്‍ ചെയ്യാന്‍ പറ്റും.

Don't worry—they could have just forgotten to call.
വിഷമിക്കേണ്ട-അവര്‍ ഫോണ്‍ ചെയ്യാന്‍ മറന്നതായിരിക്കണം

You couldn't have left it on the bus, could you?
നീയത് ബസ്സില്‍ ഇട്ടേച്ചു പോന്നതായിരിക്കാന്‍ ഇടയില്ല,അല്ലെ?

'Have some more cake.’ ‘Oh, I couldn't, thank you.’
'കുറച്ച് കൂടി കെയ്ക്ക് കഴിക്കൂ ,' 'ഓ..വയ്യ'   (= I'm too full) .

She could arrive anytime now.
ഇപ്പോള്‍ ഏതു സമയത്തും അവള്‍ എത്തിയേക്കാം

This new drug could be an important step in the fight against cancer.
കാന്‍സറിന് എതിരായിട്ടുള്ള പോരാട്ടത്തില്‍ ഈ മരുന്ന്‍ ഒരു പ്രധാന ചുവട് വയ്പ് ആയേക്കാം

Be careful with that stick - it could have gone in my eye!
ആ വടി ശ്രദ്ധിക്കണേ-അതെന്റെ കണ്ണില്‍ കുത്തിക്കയറിയേനെ!

5)ഒരാള്‍ ഒരു വിഷമ ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍ അയാള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ 'could' ഉപയോഗിക്കും

You could come and stay with us.
നിനക്കു വന്ന്‍ ഞങ്ങളുടെ കൂടെ താമസിക്കാമല്ലൊ

You could always sell the cottage if you need some extra cash.
നിനക്കു എക്സ്ട്രാ കാശ് വേണ്ടിവന്നാല്‍ എപ്പോഴാണെങ്കിലും കോട്ടിജ് വില്‍ക്കാമല്ലൊ

We could go for a drink after work tomorrow, if you like.
നിനക്കു താല്‍പര്യമുണ്ടെങ്കില്‍ ജോലി കഴിയുമ്പോള്‍ ഒരു ഡ്രിങ്കിനു പോയാലൊ.

We could write a letter to the director.
നമുക്കു ഡൈറക്റ്റര്‍ക്ക് ഒരു കത്തെഴുതിയാലൊ?

You could always try his home number.
നിനക്ക് എപ്പോഴും അവന്റെ ഹോം നമ്പര്‍ ശ്രമിച്ചു നോക്കാമല്ലൊ

You could always call Susie and see if she might babysit.
നിനക്കു എപ്പോഴാണെങ്കിലും സൂസിയെ വിളിച്ച് അവള്‍ കുട്ടിക്ക് കൂട്ടിരിക്കുമോയെന്ന്‍ നോക്കാലൊ

6)വികാരങ്ങളുടെ തീവ്രത സൂചിപ്പിക്കുവാന്‍

He irritates me so much *I could scream.
അവന്‍ എന്നെ ഒരുപാട് ദേഷ്യപ്പെടുത്തുന്നു.എനിക്കു അലറാന്‍ തോന്നുന്നു


I'm so fed up I could scream!
എനിക്ക് മടുത്തു.ഒന്നലറുവാന്‍ തോന്നുന്നു

I was so angry I *could have killed her.
എനിക്കു ഒരുപാട് ദേഷ്യം തോന്നി.എനിക്കവളെ കൊല്ലാന്‍ തോന്നി

I was so relieved I *could have kissed them all.
എനിക്കു ഒരുപാട് ആശ്വാസം തോന്നി.എനിക്കു അവരെയെല്ലാം ചുമ്പിക്കാന്‍ തോന്നി

It’s all Helen’s fault. I *could strangle her!
ഇതെല്ലാം ഹെലന്റെ തെറ്റാണ്.എനിക്കവളെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ തോന്നുന്നു

When I heard the news, I was so happy I *could have cried.
വാര്‍ത്ത കേട്ടപ്പോള്‍ എനിക്കു സന്തോഷം കൊണ്ട് കരയാന്‍ തോന്നി

* മുകളില്‍ കൊടുത്തിരിക്കുന്ന വാചകങ്ങളില്‍ വികാരങ്ങള്‍ വര്‍ത്തമാന കാലത്തില്‍ ആയിരിക്കുമ്പോള്‍ 'could + v 1(present) or be' ഉം ഭൂതകാലത്തില്‍ ആയിരിക്കുമ്പോള്‍ 'could + have + v3(past participle) or been' ഉം ആണെന്ന്‍ ശ്രദ്ധിച്ചുവല്ലൊ.


7)ഒരു കാര്യം എത്രത്തോളം നല്ലതാണ് / നല്ലതായിരുന്നു അല്ലെങ്കില്‍ മോശമാണ് /മോശമായിരുന്നു എന്ന്‍ ഊന്നിപ്പറയാന്‍ ''couldn't be /couldn't have been + better,worse,more pleased etc'' എന്ന പ്രയോഗരീതി ഉപയോഗിക്കുന്നു.

ഈ പ്രയോഗരീതി നാമവിശേഷണങ്ങളുടെ  കൂടെയാണ് ഉപയോഗിക്കുന്നത് ( 'നാമവിശേഷണങ്ങള്‍' എന്ന ലെസണ്‍ കാണുക).ഈ പ്രയോഗത്തില്‍ ഒന്നോ രണ്ടോ സിലബ്ള്‍സ് വരുന്ന നാമവിശേഷണങ്ങളുടെ കൂടെ 'er' ചേര്‍ക്കണം.
ഉദാ:
pretty-prettier.
happy-happier.
noble-nobler.
clever-cleverer.
slow-slower
tall -taller    
old -    older    
long -    longer
large-larger.
wise -wiser .
big -bigger.
thin -thinner .

മൂന്നും അതില്‍ കൂടുതലും  സിലബ്ള്‍സ് വരുന്ന നാമവിശേഷണങ്ങള്‍ക്ക് മുന്‍പില്‍  'more' ചേര്‍ക്കണം
ഉദാ:
beautiful-more beautiful.
confident-more confident.
peaceful -more peaceful.   
pleasant-more pleasant .
careful -more careful .
thoughtful-more thoughtful .

എന്നാല്‍ ചില നാമവിശേഷണങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ്.
ഉദാ:
good-    better .
bad -worse .
little -less .
far -farther
far -farther etc

Their lifestyles couldn't be more different.
അവരുടെ ജീവിതരീതി ഇതിനേക്കാള്‍ വ്യത്യസ്ഥമാകാന്‍ കഴിയില്ല(വളരെ വ്യത്യസ്ഥം തന്നെയാണ്)

Their lifestyles couldn't have been more different
അവരുടെ ജീവിതരീതി അതിനേക്കാള്‍ വ്യത്യസ്ഥമാകാന്‍ കഴിയില്ലായിരുന്നു(വളരെ വ്യത്യസ്ഥം തന്നെയായിരുന്നു)

'How are things?' 'Fine! Couldn't be better.'
''കാര്യങ്ങളൊക്കെ എങ്ങനെ?'' '' കൊള്ളാം!ഇതിനേക്കാള്‍ നന്നായി പ്രതീക്ഷിക്കാന്‍ പറ്റില്ല(കാര്യങ്ങള്‍ വളരെ നന്നായി പോകുന്നു)

Things couldn't have been better.
കാര്യങ്ങള്‍ വളരെ നന്നായി പോകുന്നുണ്ടായിരുന്നു.

Ordering on-line couldn't be simpler.
ഓണ്‍-ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നത് ഇതിനേക്കാള്‍ എളുപ്പമായിരിക്കില്ല(വളരെ എളുപ്പം തന്നെയണ്)

The two brothers couldn’t be more different (they are very different).
രണ്ടു സഹോദരന്മാരും ഇതില്‍ കൂടുതല്‍ വ്യത്യസ്ഥരായിരിക്കാന്‍ കഴിയില്ല

I was so nervous, but she couldn’t have been nicer to me.
എനിക്കു ഭയമായിരുന്നു,പക്ഷെ അവള്‍ക്ക് അതില്‍ കൂടുതല്‍ എന്നോട് നൈസ് ആയിരിക്കാന്‍ കഴിയില്ലായിരുന്നു (she was very nice)

I am so nervous, but she couldn’t be nicer to me.
എനിക്കു ഭയമാണ്,പക്ഷെ അവള്‍ക്ക് ഇതില്‍ കൂടുതല്‍ എന്നോട് നൈസ് ആകാന്‍ കഴിയില്ല (she is very nice)

I couldn’t wish for a better husband.
ഇതിനേക്കാള്‍ നല്ലൊരു ഹസ്ബന്റിനെ എനിക്ക് ആഗ്രഹിക്കാനാകില്ല

I couldn’t have wished for a better boyfriend.
അതിനേക്കാള്‍ നല്ലൊരു ബോയ് ഫ്രെന്‍ഡിനെ എനിക്ക് ആഗ്രഹിക്കാനാകുമായിരുന്നില്ല (he was a very good boyfriend)

We got fantastic support – we couldn’t have asked for more.
ഞങ്ങള്‍ക്ക് വളരെ നല്ല സപ്പോര്‍ട്ട് കിട്ടിയിരുന്നു.അതില്‍ കൂടുതല്‍ ആവശ്യപ്പെടേണ്ടതുണ്ടായിരുന്നില്ല.

We have got fantastic support – we couldn’t ask for more.
ഞങ്ങള്‍ക്ക് വളരെ നല്ല സപ്പോര്‍ട്ട് കിട്ടിയിരിക്കയാണ്.അതില്‍ കൂടുതല്‍ ആവശ്യപ്പെടേണ്ടതില്ല.

''How about your married life?'' ''(It) couldn't be worse''
''നിന്റെ വൈവാഹിക ജീവിതം എങ്ങനെ?'' '' ഇതിനേക്കാള്‍ എന്ത് മോശമാകാന്‍" (വളരെ മോശം തന്നെ)

My love affair couldn't have been more unpleasant.
എന്റെ സ്നേഹബന്ധം അതിനേക്കാള്‍ അസുഖകരമാകാനില്ലായിരുന്നു (വളരെ അസുഖകരമായിരുന്നു)

End of the Lesson.Thanks for Reading.


EmoticonEmoticon