ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 14(can)

Can എന്നത് ഒരു modal auxiliary ആണ്.ഇതിന്റെ past tense രൂപം could.ക്രിയയുടെ ഒന്നാമത്തെ രൂപ (present tense ) ത്തിനോടു കൂടിയാണ് modal auxiliaries ഉപയോഗിക്കുന്നത്
*****
ability (കഴിവ്)
 be able to do something or know how to do something:
{എന്തെങ്കിലും(something) ചെയ്യുവാന്‍(to do something)  കഴിവുണ്ടായിരിക്കുക (be able)അല്ലെങ്കില്‍ എന്തെങ്കിലും എങ്ങനെ ചെയ്യണമെന്ന്‍ (how to do)അറിയുക}

Here they are - I can see their car.
(ദാ അവരെത്തി. എനിക്കവരുടെ കാറിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ട്)
* ''hear the sound of their car'' എന്നു വേണമെന്നില്ല

Can you smell something burning?
(എന്തെങ്കിലും കത്തുന്നത് നിനക്കു മണക്കാന്‍ കഴിയുന്നുണ്ടൊ?)

I can't understand why you're so upset.
(നീ എന്തുകൊണ്ടാണിത്ര വിഷമിച്ചിരിക്കുന്നതെന്ന്‍ എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല)

He can't remember where he put wallet
(അവന്‍ എവിടെയാണ് അവന്റെ വാലറ്റ് വച്ചതെന്ന്‍ അവനു ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല)
* wallet(British)/bill fold (American) =പുരുഷന്മാര്‍ക്കുള്ള പേഴ്സ്
* ''purse ''സ്ത്രീകള്‍ ഉപയോഗിക്കുന്നതാണെന്ന്‍ ഓര്‍മ്മിക്കുക

Even a small personal computer can store vast amounts of information.
{ഒരു ചെറിയ പേഴ്സണല്‍ കമ്പ്യൂട്ടറിനു പോലും (even a small personal computer) വലിയ അളവിലുള്ള വിവരം (vast amounts of information)സ്റ്റോര്‍ ചെയ്യാന്‍ കഴിയും(can store)}

Dil Shah can speak English fluently
{ദില്‍ ഷായ്ക്ക് ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാന്‍ കഴിയും}

I'm afraid Mr Hardy can't see you now - he's busy
{മിസ്റ്റര്‍ ഹാര്‍ഡിയ്ക്ക് താങ്കളെ ഇപ്പോള്‍ കാണാന്‍ കഴിയില്ല-അദ്ദേഹം തിരക്കിലാണ്}
i'm (ഐം) =I am
I'm afraid = I am sorry

The doctors  are doing all they can to save her life
{ഡോക്ടേഴ്സ് അവളുടെ ജീവന്‍ രക്ഷിക്കുവാന്‍ (to save her life) അവര്‍ക്ക് കഴിയുന്നതെല്ലാം(all they can) ചെയ്തുകൊണ്ടിരിക്കുകയാണ്(are doing)}
is/am/are doing = ചെയ്തുകൊണ്ടിരിക്കുകയാണ്

He has promised to help as much as he can
{അവനു കഴിയുന്നിടത്തോളം (as much as he can) അവന്‍ സഹായിക്കാമെന്ന്‍ ഉറപ്പ് തന്നിട്ടുണ്ട് (he has promised to help) }

I can't promise anything, but I'll do what I can
{എനിക്കൊന്നും വാഗ്ദാനം ചെയ്യാന്‍ കഴിയില്ല്‍,പക്ഷെ എനിക്കു കഴിയുന്നത് ഞാന്‍ ചെയ്യാം (I'll do what I can)}

 Can you call back tomorrow?
{നിനക്ക് നാളെ തിരിച്ച് വിളിക്കാന്‍ കഴിയുമൊ?}

Requesting/asking for permission (അഭ്യര്‍ത്ഥനകള്‍ നടത്തല്‍/അനുവാദം ചോദിക്കല്‍)

( spoken )used to ask someone to do something or give you something or give you permission to do something:
{ആരോടെങ്കിലും എന്തെങ്കിലും ചെയ്യുവാനൊ (to ask someone to do something ) എന്തെങ്കിലും നിങ്ങള്‍ക്ക് നല്‍കുവാനൊ(to give you something) എന്തെങ്കിലും നിങ്ങള്‍ക്ക് ചെയ്യാന്‍ അനുവാദം തരുവാനൊ (to give you permission to do something) ആവശ്യപ്പെടാന്‍ (to ask) ഉപയോഗിക്കപ്പെടുന്നു (used) }

Can I have a cigarette, please?
(എനിക്കൊരു സിഗററ്റ് തരുമൊ?)

Can you help me lift this box?
(ഈ ബോക്സ് ഉയര്‍ത്താന്‍ എന്നെ സഹായിക്കാമൊ?)

Can I use your bike, Kiran?
(കിരണ്‍, എനിക്ക് നിന്റെ ബൈക്ക് ഉപയോഗിക്കാമൊ?)

You can park over there.
(നിങ്ങള്‍ക്ക് അവിടെ പാര്‍ക്ക് ചെയ്യാം)

You can have your candies after you've eaten your breakfast!
(നീ നിന്റെ ബ്രെക്ഫസ്റ്റ് കഴിച്ചു കഴിഞ്ഞതിനു ശേഷം നിനക്കു നിന്റെ മിഠായികള്‍ കഴിക്കാം)

Can you feed the cat, please?
(നീ പൂച്ചയ്ക്ക് തീറ്റ കൊടുത്തേക്കുമൊ?)  

You can take the bike, if you want.
 (നിനക്കു വേണമെങ്കില്‍ നിനക്കു ബൈക്ക് എടുക്കാം)

We can't wear jeans at work
(നമുക്കു/ഞങ്ങള്‍ക്കു ജോലിസ്ഥലത്ത് ജീന്‍സ് ധരിക്കാന്‍ പാടില്ല)

Can I take you home?
(ഞാന്‍ നിന്നെ വീട്ടിലേയ്ക്ക് കൊണ്ടുപോകട്ടയൊ?) 

Possibility (സാധ്യത)

I am confident a solution *can be found.
(ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നതില്‍ എനിക്കു ആത്മവിശ്വാസമുണ്ട്)

*There can be no doubt that he is guilty
(അവന്‍ അപരാധിയായിരിക്കാമെന്നതില്‍ സന്ദേഹമുണ്ടായിരിക്കാന്‍ ഇടയില്ല)

The boxes *can be stored flat.
(ബോക്സുകള്‍ ഫ്ലാറ്റ് ആയി സ്റ്റോര്‍ ചെയ്യാന്‍ കഴിയും)

Can he still be alive after all this time?
(ഇത്രമാത്രം സമയത്തിനു ശേഷം അവന്‍ ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ സാധ്യതയുണ്ടൊ?)

You can get court fee stamps from the local stamp paper vendors
(ലോക്കല്‍ മുദ്രപത്രം വില്‍പ്പനക്കാരില്‍ നിന്നും നിങ്ങള്‍ക്കു കോര്‍ട്ട് ഫീ സ്റ്റാമ്പുകള്‍ കിട്ടും)

You can get very nasty skin diseases from bathing in dirty water.
(മലിനമായ വെള്ളത്തില്‍ കുളിക്കുന്നതില്‍ നിന്നും നിങ്ങള്‍ക്കു വളരെ ഗുരുതരമായ ത്വക്കു രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്)

Smoking can cause cancer.
(പുകവലി കാന്‍സര്‍ ഉണ്ടാക്കിയേക്കാം)

If the weather’ is good tomorrow, we can *go fishing.
(നാളെ കാലാവസ്ഥ നല്ലതാണെങ്കില്‍ നമുക്കു മീന്‍ പിടിക്കാന്‍ പോകാം)

How can I work with all this noise going on?
(ഈ ഒച്ചപ്പാടെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍ എനിക്കെങ്ങനെ വര്‍ക്ക് ചെയ്യാന്‍ കഴിയും?)

What can they be doing?
(അവര്‍ എന്തു ചെയ്തുകൊണ്ടിരിക്കുകയാകാം?)

Can he be serious?
(അവന്‍ കാര്യമായി പറയുന്നതായിരിക്കാന്‍ ഇടയുണ്ടൊ?)
The hotel can’t be far from here.
(ഹോട്ടല്‍ ഇവിടെ നിന്നും ദൂരെയായിരിക്കാന്‍ ഇടയില്ല)

I’m sure he can’t have forgotten about the wedding!
(അവന്‍ വെഡിംഗിനെ കുറിച്ച് മറന്നിരിക്കാന്‍ ഇടയില്ലെന്ന്‍ എനിക്ക് ഉറപ്പുണ്ട്)

This can't be the right road.
(ഇത് ശരിയായ റോഡായിരിക്കാന്‍ സാധ്യതയില്ല)

It can't be easy caring for a man and a child who are not your own.
(നിങ്ങളുടേതല്ലാത്ത ഒരു കുട്ടിയേയും വ്യക്തിയേയും കെയര്‍ ചെയ്യല്‍ എഴുപ്പമായിരിക്കില്ല)

How can I possibly refuse such a charming invitation?
(ഇങ്ങനെ ആകര്‍ഷകമായ ഒരു ക്ഷണം എനിക്കെങ്ങനെ നിരസിക്കാന്‍ കഴിയും?)

Can there be any doubt about his intentions?
(അവന്റെ ഉദ്ദേശ്യങ്ങളെ സംബന്ധിച്ച് എന്തെങ്കിലും സന്ദേഹമുണ്ടായിരിക്കാന്‍ ഇടയുണ്ടൊ?)

When he slams the door like that, it can mean only one thing – trouble.
(അവന്‍ അങ്ങനെ ഡോര്‍ വലിച്ചടയ്ക്കുമ്പോള്‍ അത് ഒരേയൊരു കാര്യമെ സൂചിപ്പിക്കുന്നുള്ളൂ-എന്തോ കുഴപ്പം തന്നെ അവന്‍ ഉദ്ദേശിക്കുന്നുണ്ട്)

Where can she have put it?  
(അവള്‍ എവിടെയാ അത് വച്ചിട്ടുണ്ടാകുക?)

Noise can be quite a problem when you're living in a flat.
(നിങ്ങള്‍ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നതെങ്കില്‍ ഒച്ച ഒരു പ്രശ്നം തന്നെയാകാം)

He can be really annoying at times
(ചിലപ്പോഴൊക്കെ അവന്‍ നമ്മെ ദേഷ്യം പിടിപ്പിക്കാം)

It can be quite cold here in winter
(മഞ്ഞുകാലമായാല്‍ ഇവിടെ നല്ല തണുപ്പായിരിക്കാന്‍ ഇടയുണ്ട്)

It can't be true
(അത് സത്യമായിരിക്കാന്‍ ഇടയില്ല)

*can be found = passive voice പ്രയോഗം
ഇവിടെ ' found '  ' find ' എന്ന ക്രിയയുടെ മൂന്നാമത്തെ രൂപം (past participle) ആണെന്ന്‍ ഓര്‍മ്മിക്കുക
passive voice ല്‍ ക്രിയയുടെ past participle ആണ് ഉപയോഗിക്കുക

*There can be no/there can't be any എന്നു തുടങ്ങുന്ന പ്രയോഗങ്ങള്‍ തുടര്‍ന്നു പറയുന്ന കാര്യം ഉണ്ടായിരിക്കാന്‍ ഇടയില്ല എന്നതാണ് സൂചിപ്പിക്കുന്നത്.ഇത്  passive voice ലെ can + be+ past participle പ്രയോഗവുമായി കൂട്ടികുഴയ്ക്കാതെ  ശ്രദ്ധിക്കുക

*can be stored (passive voice)




EmoticonEmoticon