Present Continuous Tense

NB:ടൈപിങ് മിസ്റ്റെയ്ക്കുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന വിശ്വാസത്തോടെ
ദേവാസുര
   Present Continuous Tense -ല്‍ കര്‍ത്താവിനു (subject) ശേഷം is or am or are ഉം, ക്രിയയുടെ v1 (infinitive) ന്റെ കൂടെ 'ing' ചേര്‍ത്താണ് ഉപയോഗിക്കുക-(subject + is / am / are + verb +ing)

1) ഇപ്പോള്‍ കണ്‍ മുന്‍പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പറയാന്‍ Present Continuous Tense   ഉപയോഗിക്കുന്നു

Examples

The kids are watching TV.
കുട്ടികള്‍ റ്റീ വീ കാണുകയാണ്
The kids are not watching TV.
കുട്ടികള്‍ റ്റീ വീ കാണുകയല്ല
Are the kids are watching TV?
കുട്ടികള്‍ റ്റീ വീ കാണുകയാണൊ?
Aren't the kids are watching TV?
കുട്ടികള്‍ റ്റീ വീ കാണുകയല്ലെ?
What are the kids watching on TV?
കുട്ടികള്‍ റ്റീ വീ യില്‍ എന്തു കാണുകയാണ്?
What program are the kids watching on TV?
കുട്ടികള്‍ റ്റീ വീ യില്‍ ഏതു പ്രോഗ്രാം കാണുകയാണ്?


I am writing a letter to my aunt.
ഞാന്‍ എന്റെ അമ്മായിക്കു ഒരു കത്ത് എഴുതുകയാണ്
I am not writing a letter to my aunt.
ഞാന്‍ എന്റെ അമ്മായിക്കു ഒരു കത്ത് എഴുതുകയല്ല
Are you writing a letter to your aunt?
നീ നിന്റെ അമ്മായിക്കു ഒരു കത്ത് എഴുതുകയാണൊ?
Aren't you writing a letter to your aunt?
നീ നിന്റെ അമ്മായിക്കു ഒരു കത്ത് എഴുതുകയല്ലെ?
What are you writing ?
നീ എന്താണ് എഴുതുന്നത്?
Who are you writing to?
നീ ആര്‍ക്കാണ് എഴുതുന്നത്?

You are learning English now.
നീ ഇപ്പോള്‍ ഇങ് ഗ്ലീഷ് പഠിക്കുകയാണ്
You aren't learning English now.
നീ ഇപ്പോള്‍ ഇങ് ഗ്ലീഷ് പഠിക്കുകയല്ല
Are you learning English now?
നീ ഇപ്പോള്‍ ഇങ് ഗ്ലീഷ് പഠിക്കുകയാണൊ?
Aren't you learning English now?
നീ ഇപ്പോള്‍ ഇങ് ഗ്ലീഷ് പഠിക്കുകയല്ലെ?
What are you learning now?
നീ ഇപ്പോള്‍ എന്തു പഠിക്കുകയാണ്?

They are swimming now.
അവര്‍ ഇപ്പോള്‍ നീന്തുകയാണ്
They are not swimming now.
അവര്‍ ഇപ്പോള്‍ നീന്തുകയല്ല
Are they swimming now?
അവര്‍ ഇപ്പോള്‍ നീന്തുകയാണൊ?
Aren't they swimming now?
അവര്‍ ഇപ്പോള്‍ നീന്തുകയല്ലെ?
Where are they swimming ?
അവര്‍ എവിടെയാണ് നീന്തുന്നത്?
What are they doing now?
അവര്‍ ഇപ്പോള്‍ എന്തു ചെയ്യുകയാണ്?

He is sitting.
അവന്‍ ഇരിക്കുകയാണ്
He is not sitting.
അവന്‍ ഇരിക്കുകയല്ല
Is he sitting or standing?
അവന്‍ ഇരിക്കുകയാണൊ അതൊ നില്‍ക്കുകയാണൊ?
Isn't he sitting
അവന്‍ ഇരിക്കുകയല്ലെ?
Where is he sitting?
അവന്‍ എവിടെയാണ് ഇരിക്കുന്നത്?
What is he doing?
അവന്‍ എന്താണ് ചെയ്യുന്നത്?

We are reading our books.
ഞങ്ങള്‍ ഞങ്ങളുടെ ബുക്കുകള്‍ വായിക്കുകയാണ്
We are not reading our books.
ഞങ്ങള്‍ ഞങ്ങളുടെ ബുക്കുകള്‍ വായിക്കുകയല്ല
Are you reading your books?
നിങ്ങള്‍ നിങ്ങളുടെ ബുക്കുകള്‍ വായിക്കുകയാണൊ?
Aren't you reading your books?
നിങ്ങള്‍ നിങ്ങളുടെ ബുക്കുകള്‍ വായിക്കുകയല്ലെ?
What are you reading ?
നിങ്ങള്‍ എന്തു വായിക്കുകയാണ്?
What books are you reading ?
നിങ്ങള്‍ എന്തു ബുക്കുകളാണ് വായിക്കുന്നത്?

She is practicing her dance.
അവള്‍ അവളുടെ ഡാന്‍സ് പ്രാക്റ്റിസ് ചെയ്യുകയാണ്
She is not practicing her dance
അവള്‍ അവളുടെ ഡാന്‍സ് പ്രാക്റ്റിസ് ചെയ്യുകയല്ല
Is she practicing her dance?
അവള്‍ അവളുടെ ഡാന്‍സ് പ്രാക്റ്റിസ് ചെയ്യുകയാണൊ?
Isn't she practicing her dance?
അവള്‍ അവളുടെ ഡാന്‍സ് പ്രാക്റ്റിസ് ചെയ്യുകയല്ലെ?
What is she practicing ?
അവള്‍ എന്താണ് പ്രാക്റ്റിസ് ചെയ്യുന്നത്?


You are doing your homework.
നീ നിന്റെ ഹോംവര്‍ക്ക് ചെയ്യുകയാണ്
You are not doing your homework.
നീ നിന്റെ ഹോംവര്‍ക്ക് ചെയ്യുകയല്ല
Are you doing your homework?
നീ നിന്റെ ഹോംവര്‍ക്ക് ചെയ്യുകയാണൊ?
Aren't you doing your homework?
നീ നിന്റെ ഹോംവര്‍ക്ക് ചെയ്യുകയല്ലെ?
Why aren't you doing your homework?
നീ എന്തുകൊണ്ട് നിന്റെ ഹോംവര്‍ക്ക് ചെയ്യുകയല്ല?

2) പറയുന്ന സമയത്ത് തന്നെ കണ്‍ മുന്‍പില്‍ നടന്നുകൊണ്ടിരിക്കണമെന്നില്ലാത്ത എന്നാല്‍ ആ കാലയളവില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ ഒരു പതിവു പ്രവൃത്തിയെ കുറിക്കുവാനും Present Continuous Tense ഉപയോഗിക്കും

Examples

Sary is studying  hard for her exams this week.
ശാരി അവളുടെ ഈ ആഴ്ചത്തെ എക്സാംസിനു വേണ്ടി കഠിനമായി പഠിച്ചുകൊണ്ടിരിക്കുകയാണ്
Sary is not studying  hard for her exams this week
ശാരി അവളുടെ ഈ ആഴ്ചത്തെ എക്സാംസിനു വേണ്ടി കഠിനമായി പഠിച്ചുകൊണ്ടിരിക്കുകയല്ല
Is Sary  studying  hard for her exams this week?
ശാരി അവളുടെ ഈ ആഴ്ചത്തെ എക്സാംസിനു വേണ്ടി കഠിനമായി പഠിച്ചുകൊണ്ടിരിക്കുകയാണൊ?
Isn't Sary  studying  hard for her exams this week?
ശാരി അവളുടെ ഈ ആഴ്ചത്തെ എക്സാംസിനു വേണ്ടി കഠിനമായി പഠിച്ചുകൊണ്ടിരിക്കുകയല്ലെ?
Why isn't Sary studying  hard for her exams this week?
എന്തുകൊണ്ടാണ് ശാരി അവളുടെ ഈ ആഴ്ചത്തെ എക്സാംസിനു വേണ്ടി കഠിനമായി പഠിച്ചുകൊണ്ടിരിക്കാത്തത്?

I am reading a really interesting novel now.
വളരെ രസകരമായ ഒരു നോവലാണ് ഞാനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്
I am not reading any interesting novel now.
രസകരമായ  നോവലൊന്നും ഞാനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നില്ല
Are you reading any  interesting novel now?
രസകരമായ നോവല്‍ വല്ലതുമാണൊ നീയിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്?
Aren't you reading some  interesting novel now?
ഏതൊ രസകരമായ  നോവലല്ലെ നീയിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്?
What novel are you reading now?
നീയിപ്പോള്‍ എന്തു നോവലാണ്  വായിച്ചുകൊണ്ടിരിക്കുന്നത്?

We are working hard these days.
ഈയിടെയായി ഞങ്ങള്‍ കഠിനമായി വര്‍ക്കു ചെയ്യുകയാണ്
We aren't working hard these days.
ഈയിടെയായി ഞങ്ങള്‍ കഠിനമായി വര്‍ക്കു ചെയ്യുന്നില്ല
Are you working hard these days?
ഈയിടെയായി നിങ്ങള്‍ കഠിനമായി വര്‍ക്കു ചെയ്യുകയാണൊ?
Aren't you working so hard these days?
ഈയിടെയായി നിങ്ങള്‍ വളരെ കഠിനമായി വര്‍ക്കു ചെയ്യുകയല്ലെ?
Why are you working so hard these days?
ഈയിടെയായി എന്താ നിങ്ങള്‍ ഇത്ര കഠിനമായി വര്‍ക്കു ചെയുന്നത്?
Why aren't you working hard enough these days?
ഈയിടെയായി നിങ്ങള്‍ എന്തുകൊണ്ടാ വേണ്ടത്ര കഠിനമായി വര്‍ക്കു ചെയ്യാത്തത്?


I am studying to become a doctor.
ഞാന്‍ ഒരു ഡോക്റ്ററാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്
I am not studying to become a doctor.
ഞാന്‍ ഒരു ഡോക്റ്ററാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയല്ല
Are you studying to become a doctor?
നീ ഒരു ഡോക്റ്ററാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണൊ?
Aren't you studying to become a doctor?
നീ ഒരു ഡോക്റ്ററാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയല്ലെ?
Why are you studying to become a doctor?
നീ എന്തുകൊണ്ടാ ഒരു ഡോക്റ്ററാകാന്‍ പഠിച്ചുകൊണ്ടിരിക്കുന്നത്?
What are you studying for?
നീ എന്തിനു വേണ്ടിയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്?

I am teaching at the university now.
ഞാനിപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്
I am not teaching at the university now.
ഞാനിപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയല്ല
Are you teaching at the university now?
നീയിപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണൊ?
Aren't you teaching at the university now?
നീയിപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയല്ലെ?
Where are you teaching now?
നീയിപ്പോള്‍ എവിടെയാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്?

    3)സമീപ ഭാവിയില്‍ നടക്കുവാന്‍ പോകുന്ന പ്രവൃത്തിയെ കുറിക്കുവാനും Present Continuous Tense ഉപയോഗിക്കും

    Examples

I am seeing my dentist on Wednesday.
ഞാന്‍ ബുധനാഴ്ച എന്റെ ഡെന്റിസ്റ്റിനെ കാണുന്നുണ്ട്
I am not seeing my dentist on Wednesday.
ഞാന്‍ ബുധനാഴ്ച എന്റെ ഡെന്റിസ്റ്റിനെ കാണുന്നില്ല
Are you seeing your dentist on Wednesday?
നീ ബുധനാഴ്ച നിന്റെ ഡെന്റിസ്റ്റിനെ കാണുന്നുണ്ടൊ?
Aren't you seeing your dentist on Wednesday?
നീ ബുധനാഴ്ച നിന്റെ ഡെന്റിസ്റ്റിനെ കാണുന്നില്ലെ?
Why are you seeing your dentist on Wednesday?
നീ ബുധനാഴ്ച എന്തിനാണ് നിന്റെ ഡെന്റിസ്റ്റിനെ കാണുന്നത്?
Who are you  seeing on Wednesday?
നീ ബുധനാഴ്ച ആരെയാണ് കാണുന്നത്?
What are you going to do on Wednesday?
നീ ബുധനാഴ്ച എന്താണ് ചെയ്യാന്‍ പോകുന്നത്?

Pearl is coming for dinner tomorrow.
പേള്‍ നാളെ ഡിന്നറിനു വരുന്നുണ്ട്
Pearl is not coming for dinner tomorrow.
പേള്‍ നാളെ ഡിന്നറിനു വരുന്നില്ല
Is Pearl coming for dinner tomorrow?
പേള്‍ നാളെ ഡിന്നറിനു വരുന്നുണ്ടൊ?
Isn't Pearl coming for dinner tomorrow?
പേള്‍ നാളെ ഡിന്നറിനു വരുന്നില്ലെ?
When is Pearl coming for dinner?
പേള്‍ എപ്പോഴാണ് ഡിന്നറിനു വരുന്നത്?
Who is Pearl coming with?
പേള്‍ ആരുടെ കൂടെയാണ് വരുന്നത്?

We are going on a tour to Munnar next week.
ഞങ്ങള്‍ അടുത്ത ആഴ്ച മൂന്നാറിനു ഒരു റ്റൂര്‍ പോകുന്നുണ്ട്
We aren't going on a tour to Munnar next week.
ഞങ്ങള്‍ അടുത്ത ആഴ്ച മൂന്നാറിനു ഒരു റ്റൂര്‍ പോകുന്നില്ല
We aren't going on any tour.
ഞങ്ങള്‍ റ്റൂര്‍ ഒന്നും പോകുന്നില്ല
We are going nowhere.
         or
We aren't going anywhere.
ഞങ്ങള്‍ ഒരിടത്തും പോകുന്നില്ല
Are you going on a tour to Munnar next week?
നിങ്ങള്‍ അടുത്ത ആഴ്ച മൂന്നാറിനു ഒരു റ്റൂര്‍ പോകുന്നുണ്ടൊ?
Aren't you going on a tour to Munnar next week?
നിങ്ങള്‍ അടുത്ത ആഴ്ച മൂന്നാറിനു ഒരു റ്റൂര്‍ പോകുന്നില്ലെ?
Are you going by bus or by car?
നിങ്ങള്‍ ബസ്സിനാണൊ അതൊ കാറിനാണൊ പോകുന്നത്?
Are you going on your motor bikes?
നിങ്ങള്‍ നിങ്ങളുടെ ബൈക്സിലാണൊ പോകുന്നത്?
When are you going on your tour to Munnar?
നിങ്ങള്‍ എപ്പോഴാണ് നിങ്ങളുടെ മൂന്നാര്‍ റ്റൂര്‍ പോകുന്നത്?

I am meeting some friends after work.
ഞാന്‍ വര്‍ക്കിനു ശേഷം ചില ഫ്രെന്‍ഡ്സിനെ കാണുന്നുണ്ട്
I am not meeting anyone  after work.
ഞാന്‍ വര്‍ക്കിനു ശേഷം ആരെയും കാണുന്നില്ല
Are you meeting any friends after work?
നീ വര്‍ക്കിനു ശേഷം ഏതെങ്കിലും ഫ്രെന്‍ഡ്സിനെ കാണുന്നുണ്ടൊ?
Aren't you meeting some friends after work?
നീ വര്‍ക്കിനു ശേഷം ഏതൊ ഫ്രെന്‍ഡ്സിനെ കാണുന്നില്ലെ?
Who are you meeting after work.?
നീ വര്‍ക്കിനു ശേഷം ആരെയാണ്  കാണുന്നത്?
Why are you meeting them?
നീ എന്തിനാണ് അവരെ കാണുന്നത്?
Who are coming to see you?
നിന്നെ കാണാന്‍ ആരൊക്കെയാണ് വരുന്നത്?

I am going to the party tonight.
ഞാന്‍ ഇന്നുരാത്രി പാര്‍ട്ടിക്കു പോകുന്നുണ്ട്
I am not going to the party tonight.
ഞാന്‍ ഇന്നുരാത്രി പാര്‍ട്ടിക്കു പോകുന്നില്ല
Are you going to the party tonight?
നീ ഇന്നുരാത്രി പാര്‍ട്ടിക്കു പോകുന്നുണ്ടൊ?
Aren't you going to the party tonight?
നീ ഇന്നുരാത്രി പാര്‍ട്ടിക്കു പോകുന്നില്ലെ?
Who are you taking along?
നീ ആരെയാണ് കൂടെ കൊണ്ടുപോകുന്നത്?
Why aren't  you going to the party tonight?
നീ എന്തുകൊണ്ടാണ് ഇന്നുരാത്രി പാര്‍ട്ടിക്കു പോകാത്തത്?
Why are they throwing (giving) this party?
അവര്‍ എന്തിനാണ് ഈ പാര്‍ട്ടി നടത്തുന്നത്?

He is coming with us tonight.
അവന്‍ ഇന്നുരാത്രി നമ്മുടെ കൂടെ വരുന്നുണ്ട്
He is not coming with us tonight.
അവന്‍ ഇന്നുരാത്രി നമ്മുടെ കൂടെ വരുന്നില്ല
Is he coming with us tonight?
അവന്‍ ഇന്നുരാത്രി നമ്മുടെകൂടെ വരുന്നുണ്ടൊ?
Isn't he coming with us tonight?
അവന്‍ ഇന്നുരാത്രി നമ്മുടെകൂടെ വരുന്നില്ലെ?
Why isn't he coming with us tonight?
അവന്‍ എന്താ ഇന്നുരാത്രി നമ്മുടെ കൂടെ വരുന്നില്ലാത്തത്?
Why is he coming with us tonight?
അവന്‍ എന്തിനാ ഇന്നുരാത്രി നമ്മുടെ കൂടെ വരുന്നത്?

4) നമ്മെ അലോസരപ്പെടുത്തുന്ന രീതിയിലുള്ള ഒരാളുടെ പതിവു പെരുമാറ്റത്തെ കുറിച്ച് സംസാരിക്കാന്‍ always, constantly എന്നിവയുടെ കൂടെ Present Continuous Tense ഉപയോഗിക്കാറുണ്ട്

Examples

She is always coming to class late.
അവള്‍ എപ്പോഴും ക്ലാസില്‍ വൈകി വരികയാണ്
He is always coming late
അവന്‍ എപ്പോഴും വൈകിയെത്തുകയാണ്
My wife is always getting on my nerves.
എന്റെ ഭാര്യ എപ്പോഴും എന്നെ ദേഷ്യപ്പെടുത്തുകയാണ്
She is always demanding one thing or another
അവള്‍ എപ്പോഴും ഒന്നല്ലെങ്കില്‍ മറ്റൊന്ന്‍ ആവശ്യപ്പെടുകയാണ്
He is constantly talking in class.
അവന്‍ സ്ഥിരം ക്ലാസില്‍ സംസാരിക്കുകയാണ്
I don't like them because they are always complaining
എനിക്കവരെ ഇഷ്ടമല്ല.കാരണം അവര്‍ എപ്പോഴും പരാതി പറയുകയാണ്.

End of the Lesson.Thanks for Reading


EmoticonEmoticon