ഇമ്പ്രൂവ് യുഅര്‍ ഇംഗ്ലീഷ്:പാഠം 13((Use of 'Will')

will (modal verb )
(modal verbs ഉപയോഗിക്കുമ്പോള്‍ എല്ലായ്പ്പോഴും verb ന്റെ ഒന്നാമത്തെ രൂപമാണ് ഉപയോഗിക്കുന്നത്)
1 used for talking about or predicting the future
(ഭാവികാലത്തെ കുറിച്ച് സംസാരിക്കുന്നതിനോ,പ്രവചിക്കുന്നതിനോ ഉപയോഗിക്കപ്പെടുന്നു)
You'll be in time if you hurry.
{താങ്കള്‍ ധൃതി വച്ചാല്‍ (if you hurry),താങ്കള്‍ സമയത്തിന് എത്തുന്നതായിരിക്കും(you will be in time)}
*will be=ആയിരിക്കും,ഉണ്ടായിരിക്കും;eg: he will be in the office
How long will you be staying in Paris?
താങ്കള്‍ എത്രകാലം പാരീസില്‍ തങ്ങുന്നതായിരിക്കും?
*will stay=തങ്ങും
*will be staying=തങ്ങുന്നതായിരിക്കും
*How long=എത്ര കാലം,എത്ര നേരം
Fred said he'd(would) be leaving soon.
ഉടന്‍ തന്നെ പുറപ്പെടുന്നതായിരിക്കുമെന്ന്‍ ഫ്രെഡ് പറഞ്ഞു
*would എന്നത് will ന്റെ ഭൂതകാല രൂപമാണ്.ഫ്രെഡ് പറഞ്ഞ വാചകം ഫ്രെഡിന്റെ വാ‍ക്കുകളില്‍ ഇപ്രകാരമായിരുന്നു:''I will be leaving soon''. എന്നാല്‍ ഈ വാചകം മറ്റൊരാള്‍ ആവര്‍ത്തിച്ചപ്പോള്‍ അത് അതിന്റെ ഭൂതകാല രൂപമായ ''would be leaving soon'' എന്നാക്കി മാറ്റി.വാചകങ്ങളെ ഇപ്രകാരം കാലം മാറ്റുന്നതിനെ 'reported speech or indirect speech' എന്ന്‍ പറയുന്നു
What time will she arrive?
അവള്‍ എപ്പോള്‍ എത്തിച്ചേരും?
I hope they won't be late
അവര്‍ വൈകില്ല എന്ന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു
*won't=will not
Clare will be five years old next month.
അടുത്ത മാസം ക്ലെയറിന് 5 വയസ്സായിരിക്കും
The train leaves at 8.58, so we'll be in Scotland by lunchtime.
ട്രെയിന്‍ 8.58 നാണ് പുറപ്പെടാറുള്ളത്.അത് കൊണ്ട് നമ്മള്‍ ലഞ്ച് ടൈം ആകുമ്പോഴേയ്ക്കും
*by=ആകുമ്പോഴേയ്ക്കും:eg: by June,by Sunday,by 5 pm,etc.
സ്കോട്ട്ലന്റില്‍ ആയിരിക്കും/എത്തുന്നതായിരിക്കും
I'll see him tomorrow./I'll be seeing him tomorrow.
ഞാന്‍ അവനെ നാളെ കാണും/കാണുന്നതായിരിക്കും
Will Susie be there?
സൂസി അവിടെ ഉണ്ടായിരിക്കുമോ?/ആയിരിക്കുമോ?
It won't be easy to find another secretary.
മറ്റൊരു സെക്രട്ടറിയെ കണ്ടെത്തുന്നത് എളുപ്പമായിരിക്കില്ല
There'll be trouble when she finds out.
അവള്‍ കണ്ടുപിടിക്കുമ്പോള്‍ പ്രശ്നമുണ്ടാകും
*there will be=(ഭാവിയില്‍ )ആയിരിക്കും/ഉണ്ടായിരിക്കും
If he's late again, I'll be very angry.
അവന്‍ വീണ്ടും വൈകുകയാണെങ്കില്‍ ഞാന്‍ വളരെ ദേഷ്യപ്പെടും
I'll wait with Christopher if his mother isn't here when you go.
താങ്കള്‍ പോകുമ്പോള്‍ ക്രിസ്റ്റഫറിന്റെ അമ്മ ഇവിടെ ഇല്ലെങ്കില്‍ ഞാന്‍ ക്രിസ്റ്റഫറിന്റെ കൂടെ വെയ്റ്റ് ചെയ്യാം/ചെയ്യും
Let’s finish the job now – it won’t take long.
ജോലി നമുക്ക് ഇപ്പോള്‍ തീര്‍ക്കാം-അധിക സമയം എടുക്കില്ല
*it takes=സമയം എടുക്കും(പൊതുവെ).it takes 15 minutes to boil an egg
*it took=സമയം എടുത്തു.it took 5 hours to prepare this lesson
*it will take=സമയം എടുക്കും=it will take years to teach you English well
*let's=let us-നമുക്ക് (ഒരു കാര്യം)ചെയ്യാം;let's sing, let's go, etc.
Who do you think will win on Saturday?
ശനിയാഴ്ച്ച ആര് ജയിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?
There will be a short ceremony at the war memorial.
യുദ്ധസ്മാരകത്തില്‍ ഒരു ചെറിയ ചടങ്ങ് ഉണ്ടായിരിക്കുന്നതായിരിക്കും
The President will attend a lunch hosted* by the Queen
രാജ്ഞി ആതിഥേയത്വമരുളുന്ന(രാജ്ഞിയാല്‍ ആതിഥേയത്വമരുളപ്പെടുന്ന) ഒരു ലഞ്ച് പ്രെസിഡന്റ് അറ്റന്റ് ചെയ്യും
*ഇപ്രകാരമുള്ള പ്രയോഗങ്ങളില്‍ verb ന്റെ മൂന്നാമത്തെ രൂപം(past participle)ആണ് ഉപയോഗിക്കുന്നത്.
eg: written by Keats, sent by email, sung by Lisna & Soumya ,etc.
***
2 used for showing that somebody is willing to do something
(ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ സന്നദ്ധനാണ് എന്ന്‍ കാണിക്കുവാന്‍ ഉപയോഗിക്കപ്പെടുന്നു)
I'll check this letter for you, if you want.
നീ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ലെറ്റര്‍ ഞാന്‍ നിനക്ക് വേണ്ടി ചെക്ക് ചെയ്യാം
They won't lend us any more money.
അവര്‍ നമുക്ക് കൂടുതല്‍ പണമൊന്നും കടം തരില്ല
He wouldn't come—he said he was too busy.
അവന്‍ വരില്ല-അവന്‍ പറഞ്ഞു അവന്‍ ഒരുപാട് തിരക്കിലാണെന്ന്‍.
(actual sentence: ''I won't come-l am too busy")
We said we would keep them.
ഞങ്ങള്‍ അത് സൂക്ഷിച്ചോളാമെന്ന്‍ ഞങ്ങള്‍ പറഞ്ഞു
(actual sentence: ''we will keep them")
Dr Wilson will see you now.
ഡോക്റ്റര്‍ വില്‍സന്‍ നിങ്ങളെ ഇപ്പോള്‍ കാണും
The baby won't eat anything.
കുട്ടി ഒന്നും കഴിക്കില്ല
I'll give you a lift.
ഞാന്‍ താങ്കള്‍ക്ക് ഒരു ലിഫ്റ്റ് തരാം
Ask Dan if he'll take them.
ഡാനിനോട് അവനത് കൊണ്ടു പോകുമോയെന്ന്‍ ചോദിക്കൂ
I've asked her but she won't come.
ഞാനവളെ ക്ഷണിച്ചിട്ടുണ്ട് പക്ഷേ അവള്‍ വരില്ല
If you won’t tell him the truth, I will.
നീ അവനോട് സത്യം പറയില്ലെങ്കില്‍ ഞാന്‍ പറയാം/പറയും
Who’ll help me in the kitchen?
എന്നെ കിച്ചണില്‍ ആര് സഹായിക്കും?
***
3 used for asking somebody to do something
(ആരോടെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടാന്‍ ഉപയോഗിക്കപ്പെടുന്നു)
Will you send this letter for me, please?
താങ്കള്‍ എനിക്കു വേണ്ടി ഈ ലെറ്റര്‍ അയക്കുമോ?
You'll water the plants while I'm away, won't you?
ഞാന്‍ ഇല്ലാതിരിക്കുന്ന സമയത്ത് താങ്കള്‍ ഈ ചെടികള്‍ നനയ്ക്കുമല്ലോ,അല്ലേ?
Will you give me her address?
താങ്കള്‍ എനിക്ക് അവളുടെ അഡ്രസ് തരുമോ?
Will you give that to Tony when you see him, please?
നീ ടോണിയെ കാണുമ്പോള്‍ അത് അവന് കൊടുക്കുമോ?
Will you please listen to what I’m saying!
ഞാന്‍ പറയുന്നത് ശ്രദ്ധിക്കുമോ?
Will someone kindly tell me what is going on around here?
ഇവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്‍ ആരെങ്കിലും ദയവായി എന്നോട് പറയുമോ?
***

4 used for ordering somebody to do something
(എന്തെങ്കിലും ചെയ്യാന്‍ ആരോടെങ്കിലും ആജ്ഞാപിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നു)
You'll do it this minute!
നീയിത് ഈ നിമിഷം തന്നെ ചെയ്യണം
Will you be quiet!
ശബ്ദമുണ്ടാക്കാതിരിക്കുമോ!
You will do as I say.
ഞാന്‍ പറയുന്നത് പോലെ നീ ചെയ്യണം
Every employee will carry an identity card at all times.
എല്ലാ സമയത്തും എല്ലാ തൊഴിലാളിയും ഒരു ഐഡന്റിറ്റി കാര്‍ഡ് കൊണ്ടു നടക്കണം
Will you stop being such a pain!
നീ ഇങ്ങനെയൊരു വേദനയാ‍യിരിക്കുന്നത് നിര്‍ത്തണം
You'll go upstairs and you'll go straight to bed like your father told you!
നിന്റെ അച്ഛന്‍ നിന്നോട് പറഞ്ഞത് പോലെ നീ മുകളിലേയ്ക്ക് പോകണം എന്നിട്ട് നേരെ ഉറങ്ങാന്‍ പോകണം
All staff will attend regular training courses.
എല്ലാ സ്റ്റാഫും റെഗുലര്‍ ട്രെയ്നിങ് കോഴ്സ് അറ്റന്റ് ചെയ്യണം
You will not leave this house without my permission
എന്റെ അനുമതിയില്ലാതെ നീ ഈ വീട് വിട്ട് പോകരുത്
***

5 used for stating what you think is probably true
(നിങ്ങള്‍ ചിന്തിക്കുന്നത് സത്യമായിരിക്കാം എന്ന്‍ പ്രസ്താവിക്കുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്നു)
That'll be the doctor now.
അത് ഡോക്റ്ററായിരിക്കും
You'll have had dinner already, I suppose.
താങ്കള്‍ നിലവില്‍ ആഹാരം കഴിച്ചിട്ടുണ്ടാകുമെന്ന്‍ ഞാന്‍ കരുതുന്നു
That will be Tim coming home now.
അത് റ്റിം വീട്ടിലേയ്ക്ക് വരുന്നതായിരിക്കും
As you will have noticed, there are some gaps in the data.
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നത് പോലെ ഡാറ്റയില്‍ ചില വിടവുകളുണ്ട്
Most of you will know about the problems we’ve been having.
നമ്മള്‍ അനിഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നിങ്ങളില്‍ ഭൂരിഭാഗത്തിനും അറിയാമായിരിക്കും
There’s the doorbell. That’ll be Janet
അതാ ഡോര്‍ബെല്‍.അത് ജാനറ്റായിരിക്കും
***

6 used for stating what is generally true
(പൊതുവേ സത്യമായവ പ്രസ്താവിക്കാന്‍ )
If it's made of wood it will float.
അത് മരം കൊണ്ട് ഉണ്ടാക്കിയതാണെങ്കില്‍ അത് പൊങ്ങിക്കിടക്കും
Engines won't run without lubricants.
ലൂബ്രിക്കന്‍സ് ഇല്ലാതെ എഞ്ചിനുകള്‍ പ്രവര്‍ത്തിക്കില്ല
Oil will float on water.
ഓയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കും
Accidents will happen
അപകടങ്ങള്‍ സംഭവിക്കും
Fruit will keep longer in the fridge.
ഫ്രിഡ്ജിലാണെങ്കില്‍ ഫ്രൂട്ട് കൂടുതല്‍ കാലം നില്‍ക്കും
***
7 used for stating what is true or possible in a particular case
(ഒരു പ്രത്യേക കാര്യത്തില്‍ എന്താണ് സത്യമെന്ന്‍ അല്ലെങ്കില്‍ സാധ്യമെന്ന്‍ പ്രസ്താവിക്കാന്‍)
This jar will hold a kilo.
ഈ ജാറില്‍ ഒരു കിലോ കൊള്ളും
The door won't open!
ഈ ഡോര്‍ തുറന്നു കിട്ടുന്നില്ല
The engine won’t start.
എഞ്ചിന്‍ സ്റ്റാര്‍ട്ടാകുന്നില്ല
This quantity of rice will feed six people
ഈ അളവിലുള്ള ചോറ് കോണ്ട് ആറ് പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയും
This car will hold five people comfortably
ഈ കാര്‍ അഞ്ചു പേരെ സ്വസ്ഥമായി കൊള്ളും
Natural rubber will stretch easily when pulled.
സ്വാഭാവിക റബര്‍ വലിക്കപ്പെടുമ്പോള്‍ എളുപ്പത്തില്‍ വലിയും
***
8 used for talking about habits
(ശീലങ്ങളെ കുറിച്ച് സംസാരിക്കാന്‍)
She'll listen to music, alone in her room, for hours.
അവള്‍ മണിക്കൂറുകളോളം അവളുടെ മുറിയില്‍ തനിച്ചിരുന്ന്‍ സംഗീതം ശ്രവിക്കും
He would spend hours on the telephone.
അവന്‍ പൊതുവേ മണിക്കൂറുകളോളം ഫോണില്‍ ചിലവഴിക്കും
He’ll usually show up about a half an hour late with no excuse or apologies.
ഒരു ഇക്സ്ക്യൂസും ക്ഷമാപണങ്ങളും ഇല്ലാതെ ഏകദേശം അര മണിക്കൂര്‍ വൈകി പ്രത്യക്ഷപ്പെടും/വരും
They’ll happily spend the whole day playing computer games.
ദിവസം മുഴുവനും സന്തോഷത്തോടെ കമ്പ്യൂട്ടര്‍ ഗെയിംസ് കളിച്ച് ചിലവിടും
***

9 (spoken) used to offer something to someone or to invite them to do something:
(ആര്‍ക്കെങ്കിലുംഎന്തെങ്കിലും നല്‍കാന്‍ അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍മാരെയെങ്കിലും ക്ഷണിക്കാന്‍)
Will you have some more tea?
കുറച്ച് ചായ കൂടി കുടിക്കുന്നോ?
Won't you have a seat?
ഇരിക്കുന്നില്ലേ?
Will you join us for a drink, Evie?
എവീ,ഞങ്ങളുടെ കൂടെ ഒരു ഡ്രിങ്കിനു ചേരുന്നോ?
Will you come in for a while?
അല്‍പ നേരത്തേയ്ക്ക് നീയൊന്ന്‍ അകത്തേയ്ക്ക് വരാമോ?
You'll have some cake, won't you, Charles?
ചാള്‍സേ,നീ കുറച്ച് കൂടി കെയ്ക്ക് കഴിച്ചോളും,അല്ലേ?
Will you have a cup of tea?
ഒരു കപ്പ് ചായ കുടിക്കുന്നോ?
Won’t you stay for lunch?
താങ്കള്‍ ലഞ്ചിന് നില്‍ക്കില്ലേ?
END OF THE LESSON
Thank You for Reading

1 comments:

ഹായ്‌ സർ

today i came across your blog while searching for a wesite which will help us to improve our english through malayalam.. ur blog is simply SOOPERB...!!!

I would like to thank and congradulate not only for the SINCERE ( believe me.. its not flattering ) but also for enabling this website for FREE ACCESS. Its a GREAT JOB really.. Especially u describes all these in a very simple manner.

From today onwards i will follow ur lessons and i hope i can make full advantage out of this.
i will share your blog on facebook to get benifit of your blog to my friends too..
ONCE AGAIN THANK U FOR THE NONPROFIT EFFORT..
( i know the way i used english here is not right at all... hope i will improve after completeing ur lessons...)

THANK YOU

JAYESH M K
jmk_1987@rediffmail.com


EmoticonEmoticon