Present Perfect Continuous Tense

 ഒരു പാഠം തയാറാക്കുമ്പോള്‍ ടൈപിങ് മിസ്റ്റെയ്ക്കുകള്‍ സ്വാഭാവികമാണ്.ടൈപിങ് മിസ്റ്റെയ്ക്കുകള്‍ സംഭവിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.എങ്കിലും അങ്ങനെയെന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ അവ എന്റെ ശ്രദ്ധയിലും പെടുത്തുമെന്ന പ്രതീക്ഷയോടെ.
ദേവാസുര

(sub + has been / have been + verb + ing)

1)മുന്‍പ് തുടങ്ങിയ ഒരു പ്രവൃത്തി ഇപ്പോഴും തുടരുന്നുവെന്ന്‍ സൂചിപ്പിക്കുവാന്‍ Present Perfect Continuous Tense ഉപയോഗിക്കുന്നു.

He has been lying there for three hours.(Present Perfect Continuous)
മൂന്നു മണിക്കൂറോളമായി അവനവിടെ കിടക്കുന്നു
(അതായത് മൂന്നു മണിക്കൂറുകള്‍ക്ക് മുന്‍പ് തുടങ്ങിയ കിടപ്പ് ഇപ്പോഴും തുടരുകയാണ് )
Has he been lying there for three hours?(Present Perfect Continuous)
മൂന്നു മണിക്കൂറോളമായി അവനവിടെ കിടക്കുകയാണൊ?
Hasn't he been lying there for three hours?(Present Perfect Continuous)
മൂന്നു മണിക്കൂറോളമായി അവനവിടെ കിടക്കുകയല്ലെ?
Why has he been lying there all this time?(Present Perfect Continuous)
ഇത്ര നേരമായി അവന്‍ എന്തുകൊണ്ടവിടെ കിടക്കുന്നു?
How long has he been lying there?(Present Perfect Continuous)
എത്ര നേരമായി അവനവിടെ കിടക്കുന്നു?
How long has he been there?(Present Perfect)
എത്ര നേരമായി അവനവിടെ ഉണ്ട്?
He is lying there.(Simple Present Continuous)
അവനവിടെ കിടക്കുകയാണ്(ഇപ്പോള്‍ നമ്മള്‍ നോക്കുന്നതായ ഈ വേളയില്‍. അല്ലാതെ മുന്‍പ് തുടങ്ങിയ കിടപ്പ് ഇപ്പോഴും തുടരുകയാണ് എന്ന അര്‍ത്ഥത്തില്‍ എടുക്കാതിരിക്കുക)
Is he lying there?(Simple Present Continuous)
അവനവിടെ കിടക്കുകയാണൊ?(ഇപ്പോള്‍)
Isn't he lying there?(Simple Present Continuous)
അവനവിടെ കിടക്കുകയല്ലെ?(ഇപ്പോള്‍)
Is he there?(Simple Present)
അവനവിടെ ഉണ്ടൊ?(ഇപ്പോള്‍)
Why is he lying there?(Simple Present Continuous)
എന്തിനാ അവനവിടെ കിടക്കുന്നത്?(ഇപ്പോള്‍)
Is he sleeping or drunk or unconscious?(Simple Present Continuous & Simple Present))
അവന്‍ ഉറങ്ങുകയാണൊ അതൊ മദ്യപിച്ചിരിക്കുകയാണൊ അതൊ അബോധാവസ്ഥയിലൊ?(ഇപ്പോള്‍)
He has often lain there drunk.(Present Perfect)
അവനവിടെ പലപ്പോഴും മദ്യപിച്ച് കിടന്നിട്ടുണ്ട്.
He often lies there drunk.(Simple Present)
അവനവിടെ പലപ്പോഴും മദ്യപിച്ച് കിടക്കാറുണ്ട്.
(ഇതൊരു പതിവു സംഭവമാണ്.അതുകൊണ്ടാണ് Simple Present ഉപയോഗിച്ചിരിക്കുന്നത്. Simple Present Tense എന്ന ലെസണില്‍ കൊടുത്തിരിക്കുന്ന നിയമങ്ങള്‍ വായിക്കുമല്ലൊ)
He once lay there drunk.(Simple Past)
അവനവിടെ ഒരിക്കല്‍ മദ്യപിച്ച് കിടന്നു/കിടന്നിരുന്നു.
He was lying there drunk when I saw him.(Past Continuous & Simple Past)
ഞാനവനെ കണ്ടപ്പോള്‍ അവനവിടെ മദ്യപിച്ച് കിടക്കുകയായിരുന്നു
*lie-lay-lain

I have been sending emails all the morning.(Present Perfect Continuous)
രാവിലെ മുഴുവനും ഞാന്‍ ഈമെയ്ല്‍ അയച്ചുകൊണ്ടിരിക്കുകയാണ്
Have you been sending emails all the morning?(Present Perfect Continuous)
രാവിലെ മുഴുവനും നീ ഈമെയ്ല്‍ അയച്ചുകൊണ്ടിരിക്കുകയാണൊ?
Haven't you been sending emails all the morning?(Present Perfect Continuous)
രാവിലെ മുഴുവനും നീ ഈമെയ്ല്‍ അയച്ചുകൊണ്ടിരിക്കുകയല്ലെ?
How long have you been sending emails ?(Present Perfect Continuous)
എത്ര നേരമായി നീ ഈമെയ്ല്‍ അയച്ചുകൊണ്ടിരിക്കുന്നു?
Have you sent any email so far?(Present Perfect)
നീ ഇതുവരെ ഈമെയ്ല്‍ ഏതെങ്കിലും അയച്ചൊ?
How many emails have you already sent?(Present Perfect)
നിലവില്‍ നീ എത്ര ഈമെയ് ലുകള്‍ അയച്ചിട്ടുണ്ട്?
I am sending an email to my younger sister Jayalakshmi.
ഞാനെന്റെ അനിയത്തി ജയലക്ഷിക്ക് ഒരു ഈമെയ്ല്‍ അയക്കുകയാണ് (ഇപ്പോള്‍)
Are you sending an email?(Simple Present Continuous)
നീ  ഒരു ഈമെയ്ല്‍ അയക്കുകയാണൊ?
*Who are you sending the email to?(Simple Present Continuous)
നീ ആര്‍ക്കാണ്  ഈമെയ്ല്‍ അയക്കുന്നത്?

He has been writing a story for an hour.(Present Perfect Continuous)
ഒരു മണിക്കൂറോളമായി അവനൊരു കഥയെഴുതുന്നു.
How long has he been writing the story?(Present Perfect Continuous)
അവന്‍ എത്ര നേരമായി ആ കഥയെഴുതുന്നു?
Hasn't he been writing the story a long time?(Present Perfect Continuous)
അവന്‍ ഒത്തിരി നേരമായി ആ കഥ എഴുതുകയല്ലെ?
He is writing a story.(Present Continuous)
അയാള്‍ കഥയെഴുതുകയാണ്.(ഇപ്പോള്‍)
Is he writing a story?(Present Continuous)
അയാള്‍ കഥയെഴുതുകയാണൊ?
Isn't he writing a story?(Present Continuous)
അയാള്‍ കഥയെഴുതുകയല്ലെ?
What is he writing?(Present Continuous)
അയാള്‍ എന്താണ് എഴുതുന്നത്?
What is he writing for?(Present Continuous)
അയാള്‍ എന്തിനു വേണ്ടിയാണ് എഴുതുന്നത്?
What is he writing about?(Present Continuous)
അയാള്‍ എന്തിനെ കുറിച്ചാണ് എഴുതുന്നത്?
Who is he writing about?(Present Continuous)
അയാള്‍ ആരെ കുറിച്ചാണ് എഴുതുന്നത്?
Who is he writing for?(Present Continuous)
അയാള്‍ ആര്‍ക്ക് വേണ്ടിയാണ് എഴുതുന്നത്?
Who is he writing the story with?(Present Continuous)
അയാള്‍ ആരുടെ കൂടെയാണ് കഥ എഴുതുന്നത്?
What does he usually write?
അയാള്‍ പതിവായി എന്താണ് എഴുതാറുള്ളത്?
*Who to-ആര്‍ക്ക്,ആരോട്
*Who for- ആര്‍ക്ക് വേണ്ടി
*Who about- ആരെ കുറിച്ച്
*Who with- ആരുടെ കൂടെ
*What about- എന്തിനെ കുറിച്ച്

They have been living here since 1976.(Present Perfect Continuous)
1976 മുതല്‍ അവരിവിടെ താമസിക്കുകയാണ്.
They have been living here for 35 years.(Present Perfect Continuous)
35 വര്‍ഷങ്ങളോളമായി അവരിവിടെ താമസിക്കുകയാണ്.
Have they been living here since 1976?(Present Perfect Continuous)
1976 മുതല്‍ അവരിവിടെ താമസിക്കുകയാണൊ?
How long have they been living here ?(Present Perfect Continuous)
എത്ര കാലമായി അവരിവിടെ താമസിക്കുകയാണ്?
How long have they been here ?(Present Perfect)
എത്ര കാലമായി അവരിവിടെ ഉണ്ട്?
Who has been living here all these years?(Present Perfect Continuous)
ഇത്രയും വര്‍ഷങ്ങളായി ഇവിടെ ആരാണ് താമസിച്ചുകൊണ്ടിരിക്കുന്നത്?
They live in that house.(Simple Present)
അവര്‍ ആ വീട്ടിലാണ് താമസിക്കുന്നത്
Do they live there/in that house?(Simple Present)
അവര്‍ അവിടെ / ആ വീട്ടിലാണൊ താമസിക്കുന്നത്?
Does anybody live there/in that house?(Simple Present)
ആരെങ്കിലും അവിടെ /ആ വീട്ടില്‍ താമസിക്കുന്നുണ്ടൊ?
Why do they live in that tumbledown house?(Simple Present)
അവര്‍ എന്തിനാണ് തകര്‍ന്നുവീഴാറായ ആ വീട്ടില്‍ താമസിക്കുന്നത്?

The beggar has been standing in front of the house for 10 minutes.(Present Perfect Continuous)
10 മിനിറ്റുകളോളമായി ഭിക്ഷക്കാരന്‍ വീടിന്റെ മുന്‍പില്‍ നില്‍ക്കുന്നു.
Has the beggar been standing in front of the house for 10 minutes?(Present Perfect Continuous)
10 മിനിറ്റുകളോളമായി ഭിക്ഷക്കാരന്‍ വീടിന്റെ മുന്‍പില്‍ നില്‍ക്കുകയാണൊ?
How long has the beggar been standing in front of the house?(Present Perfect Continuous)
എത്ര നേരമായി ഭിക്ഷക്കാരന്‍ വീടിന്റെ മുന്‍പില്‍ നില്‍ക്കുന്നുണ്ട്?
How long has he been in front of the house?(Present Perfect)
എത്ര നേരമായി അയാള്‍ വീടിന്റെ മുന്‍പില്‍ ഉണ്ട്?
A beggar is standing outside.(Simple Present Continuous)
ഒരു ഭിക്ഷക്കാരന്‍ പുറത്ത് നില്‍ക്കുന്നുണ്ട്.(now)
Is the beggar still standing outside?(Simple Present Continuous)
ഭിക്ഷക്കാരന്‍ ഇപ്പോഴും പുറത്ത് നില്‍ക്കുന്നുണ്ടൊ?
Who is standing outside?(Simple Present Continuous)
ആരാണ് പുറത്ത് നില്‍ക്കുന്നത്?
Why is he standing outside?(Simple Present Continuous)
അയാള്‍ എന്തിനാണ് പുറത്ത് നില്‍ക്കുന്നത്?
Is he still standing there?(Simple Present Continuous)
അയാള്‍ ഇപ്പൊഴും അവിടെ നില്‍ക്കുന്നുണ്ടൊ?
Is there a beggar outside?(Simple Present)
പുറത്ത് ഒരു ഭിക്ഷക്കാരന്‍ ഉണ്ടൊ?
Is there anybody outside?(Simple Present)
പുറത്ത് ആരെങ്കിലും ഉണ്ടൊ?
Is he still there?(Simple Present)
അയാള്‍ ഇപ്പൊഴും അവിടെ ഉണ്ടൊ?
Has he gone away?(Present Perfect)
അയാള്‍ പോയിരിക്കയാണൊ?
Is he gone?(Simple Present)
അയാള്‍ പോയൊ?
That bany*There is / There are , There was / There were എന്നുള്ള ലെസണും കാണുക

 The banyan  tree has been standing there for as long as I can remember.(Present Perfect Continuous)
എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നിടത്തോളം ആ അരയാല്‍ മരം അവിടെ നില്‍ക്കുന്നുണ്ട്
Has the banyan tree been standing there for as long as you can remember?(Present Perfect Continuous)
നിനക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നിടത്തോളം ആ അരയാല്‍ മരം അവിടെ നില്‍ക്കുന്നുണ്ടൊ?
Has the banyan tree been standing there long?(Present Perfect Continuous)
ആ അരയാല്‍ മരം ഒരുപാട് കാലമായി അവിടെ നില്‍ക്കുന്നുണ്ടൊ?
Hasn't the banyan tree been standing there long?(Present Perfect Continuous)
ആ അരയാല്‍ മരം ഒരുപാട് കാലമായി അവിടെ നില്‍ക്കുന്നില്ലെ?
Has it been there long?(Present Perfect )
അത് ഒരുപാട് കാലമായി അവിടെ ഉണ്ടൊ?
A banyan tree stands there.(Simple Present)
ഒരു അരയാല്‍ മരം അവിടെ നില്‍ക്കുന്നുണ്ട്(ഇതൊരു പതിവു സംഭവമാണെന്ന്‍ ഓര്‍മ്മിക്കുക)
No banyan tree stands there.(Simple Present)
അവിടെ അരയാല്‍ മരം നില്‍ക്കുന്നില്ല
Does a banyan tree stand there?(Simple Present)
അവിടെ ഒരു അരയാല്‍ മരം നില്‍ക്കുന്നുണ്ടൊ?
Doesn't a banyan tree stand there?(Simple Present)
അവിടെ ഒരു അരയാല്‍ മരം നില്‍ക്കുന്നില്ലെ?
Where does the banyan tree stand?(Simple Present)
എവിടെയാണ് അരയാല്‍ മരം നില്‍ക്കുന്നത്?
There is a banyan tree there?(Simple Present)
അവിടെ ഒരു അരയാല്‍ മരം ഉണ്ട്
There is no banyan tree there(Simple Present).
അവിടെ അരയാല്‍ മരം ഇല്ല
Is there a banyan tree there?(Simple Present)
അവിടെ ഒരു അരയാല്‍ മരം ഉണ്ടൊ??
Isn't there a banyan tree there?(Simple Present)
അവിടെ ഒരു അരയാല്‍ മരം ഇല്ലെ?
(Wrong Usage-''A banyan tree is standing there'' കാരണം സ്ഥിരമായി നിലകൊള്ളുന്ന,സംഭവിക്കുന്ന കാര്യങ്ങള്‍ പറയാന്‍ Simple Present Continuous ഉപയോഗിക്കാറില്ല .അതിനു Simple Present ആണ് ഉപയോഗിക്കുന്നത് (''Simple Present Tense'' എന്ന പാഠം കാണുക).എന്നാല്‍ '' A beggar is standing there'' എന്നത് ശരിയാണ് കാരണം പറയുന്ന സമയത്ത്  'beggar'' അവിടെ നില്‍ക്കുന്നുണ്ടെങ്കിലും പിന്നീട് അയാള്‍ അവിടെ നിന്ന്‍ പോകും)
*There is / There are , There was / There were എന്നുള്ള ലെസണും കാണുക

I have been waiting here for my girl-friend Devi for half an hour.(Present Perfect Continuous)
ഞാനെന്റെ ഗേള്‍ ഫ്രെന്‍ഡ് ദേവിക്കു വേണ്ടി അര മണിക്കൂറോളമായി ഇവിടെ കാത്തുനില്‍ക്കുന്നു.
Have you been waiting here for your girl-friend Devi long?(Present Perfect Continuous)
നീ നിന്റെ ഗേള്‍ ഫ്രെന്‍ഡ് ദേവിക്കു വേണ്ടി ഒരുപാട് നേരമായൊ ഇവിടെ കാത്തുനില്‍ക്കുന്നു?
How long have you been waiting here for your girl-friend Devi?(Present Perfect Continuous)
നീ എത്ര നേരമായി  നിന്റെ ഗേള്‍ ഫ്രെന്‍ഡ് ദേവിക്കു വേണ്ടി ഇവിടെ കാത്തുനില്‍ക്കുന്നു?
Are you waiting here for your girl-friend Devi?(Simple Present Continuous)
നീ നിന്റെ ഗേള്‍ ഫ്രെന്‍ഡ് ദേവിക്കു വേണ്ടി  ഇവിടെ കാത്തുനില്‍ക്കുകയാണൊ?
Are you waiting here for anybody else?(Simple Present Continuous)
നീ മറ്റാര്‍ക്കെങ്കിലും വേണ്ടി  ഇവിടെ കാത്തുനില്‍ക്കുകയാണൊ?
Do you always wait here for her?(Simple Present )
നീ ഇവിടെ അവള്‍ക്കു വേണ്ടി എപ്പോഴും കാത്തുനില്‍ക്കാറുണ്ടൊ?


2)ഒരു പ്രവൃത്തി മുന്‍പ് തുടങ്ങി ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നില്ലയെങ്കിലും ആ പ്രവൃത്തിയില്‍ നിന്നുള്ള ക്ഷീണം ,ഉത്സാഹം തുടങ്ങിയവ ഇപ്പോഴും തങ്ങിനില്‍ക്കുന്നുണ്ടെങ്കില്‍ Present Perfect Tense ഉപയോഗിക്കാറുണ്ട്:

I am cold because I have been swimming for an hour.
ഞാന്‍ തണുത്തിരിക്കുകയാണ് കാരണം ഞാന്‍ ഒരു മണിക്കൂറോളമായി നീന്തുകയായിരുന്നു.
He is very tired;he has been running around the town all day.
അവന്‍ വളരെ ക്ഷീണിതനാണ്;അവന്‍ ദിവസം മുഴുവനും ടൗണില്‍ ഓടുകയായിരുന്നു
She is completely exhausted because she has been busy sending her kids off to school.
അവള്‍ വളരെ ക്ഷീണിതയാണ് കാരണം അവള്‍ അവളുടെ കുട്ടികളെ സ്കൂളില്‍ അയക്കുന്ന തിരക്കിലാ​‍യിരുന്നു

First


EmoticonEmoticon