Past Continuous Tense

NB:ടൈപിങ് മിസ്റ്റെയ്ക്കുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന വിശ്വാസത്തോടെ
ദേവാസുര
   Past Continuous Tense -ല്‍ കര്‍ത്താവിനു (subject) ശേഷം was or were ഉം, ക്രിയയുടെ v1 (infinitive) ന്റെ കൂടെ 'ing' ചേര്‍ത്താണ് ഉപയോഗിക്കുക-(subject + was / were + verb +ing)

1) മുന്‍പ് കണ്‍ മുന്‍പില്‍ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ പറയാന്‍ Past Continuous Tense   ഉപയോഗിക്കുന്നു

Examples

The kids were watching TV.
കുട്ടികള്‍ റ്റീ വീ കാണുകയായിരുന്നു
The kids were not watching TV.
കുട്ടികള്‍ റ്റീ വീ കാണുകയായിരുന്നില്ല
Were the kids  watching TV?
കുട്ടികള്‍ റ്റീ വീ കാണുകയായിരുന്നൊ?
Weren't the kids  watching TV?
കുട്ടികള്‍ റ്റീ വീ കാണുകയായിരുന്നില്ലെ?
What were the kids watching on TV?
കുട്ടികള്‍ റ്റീ വീ യില്‍ എന്തു കാണുകയായിരുന്നു?
What program were the kids watching on TV?
കുട്ടികള്‍ റ്റീ വീ യില്‍ ഏതു പ്രോഗ്രാം കാണുകയായിരുന്നു?

I was writing a letter to my aunt.
ഞാന്‍ എന്റെ അമ്മായിക്കു ഒരു കത്ത് എഴുതുകയായിരുന്നു
I was not writing a letter to my aunt.
ഞാന്‍ എന്റെ അമ്മായിക്കു ഒരു കത്ത് എഴുതുകയായിരുന്നില്ല
Were you writing a letter to your aunt?
നീ നിന്റെ അമ്മായിക്കു ഒരു കത്ത് എഴുതുകയായിരുന്നൊ?
Weren't you writing a letter to your aunt?
നീ നിന്റെ അമ്മായിക്കു ഒരു കത്ത് എഴുതുകയായിരുന്നില്ലെ?
What were you writing ?
നീ എന്ത് എഴുതുകയായിരുന്നു?
Who were you writing to?
നീ ആര്‍ക്ക് എഴുതുകയായിരുന്നു?

You were learning English then.
നീ അപ്പോള്‍ ഇങ് ഗ്ലീഷ് പഠിക്കുകയായിരുന്നു
You weren't learning English then.
നീ അപ്പോള്‍ ഇങ് ഗ്ലീഷ് പഠിക്കുകയായിരുന്നില്ല
Were you learning English then?
നീ അപ്പോള്‍ ഇങ് ഗ്ലീഷ് പഠിക്കുകയായിരുന്നൊ?
Weren't you learning English then?
നീ അപ്പോള്‍ ഇങ് ഗ്ലീഷ് പഠിക്കുകയായിരുന്നില്ലെ?
What were you learning then?
നീ അപ്പോള്‍ എന്തു പഠിക്കുകയായിരുന്നു?

They were swimming then.
അവര്‍ അപ്പോള്‍ നീന്തുകയായിരുന്നു
They were not swimming then.
അവര്‍ അപ്പോള്‍ നീന്തുകയായിരുന്നില്ല
Were they swimming then?
അവര്‍ അപ്പോള്‍ നീന്തുകയായിരുന്നൊ?
Weren't they swimming then?
അവര്‍ അപ്പോള്‍ നീന്തുകയായിരുന്നില്ലെ?
Where were they swimming ?
അവര്‍ എവിടെയായിരുന്നു നീന്തുന്നത്?
What were they doing then?
അവര്‍ അപ്പോള്‍ എന്തു ചെയ്യുകയായിരുന്നു?

He was sitting.
അവന്‍ ഇരിക്കുകയായിരുന്നു
He was not sitting.
അവന്‍ ഇരിക്കുകയായിരുന്നില്ല
Was he sitting or standing?
അവന്‍ ഇരിക്കുകയായിരുന്നൊ അതൊ നില്‍ക്കുകയായിരുന്നൊ?
Wasn't he sitting
അവന്‍ ഇരിക്കുകയായിരുന്നില്ലെ?
Where was he sitting?
അവന്‍ എവിടെ ഇരിക്കുകയായിരുന്നു?
What was he doing?
അവന്‍ എന്ത് ചെയ്യുകയായിരുന്നു?

We were reading our books.
ഞങ്ങള്‍ ഞങ്ങളുടെ ബുക്കുകള്‍ വായിക്കുകയായിരുന്നു
We were not reading our books.
ഞങ്ങള്‍ ഞങ്ങളുടെ ബുക്കുകള്‍ വായിക്കുകയായിരുന്നില്ല
Were you reading your books?
നിങ്ങള്‍ നിങ്ങളുടെ ബുക്കുകള്‍ വായിക്കുകയായിരുന്നൊ?
Weren't you reading your books?
നിങ്ങള്‍ നിങ്ങളുടെ ബുക്കുകള്‍ വായിക്കുകയായിരുന്നില്ലെ?
What were you reading ?
നിങ്ങള്‍ എന്തു വായിക്കുകയായിരുന്നു?
What books were you reading ?
നിങ്ങള്‍ എന്തു ബുക്കുകള്‍  വായിക്കുയായിരുന്നു?

She was practicing her dance.
അവള്‍ അവളുടെ ഡാന്‍സ് പ്രാക്റ്റിസ് ചെയ്യുകയായിരുന്നു
She was not practicing her dance
അവള്‍ അവളുടെ ഡാന്‍സ് പ്രാക്റ്റിസ് ചെയ്യുകയായിരുന്നില്ല
Was she practicing her dance?
അവള്‍ അവളുടെ ഡാന്‍സ് പ്രാക്റ്റിസ് ചെയ്യുകയായിരുന്നൊ?
Wasn't she practicing her dance?
അവള്‍ അവളുടെ ഡാന്‍സ് പ്രാക്റ്റിസ് ചെയ്യുകയായിരുന്നില്ലെ?
What was she practicing ?
അവള്‍ എന്ത് പ്രാക്റ്റിസ് ചെയ്യുകയായിരുന്നു?

You were doing your homework.
നീ നിന്റെ ഹോംവര്‍ക്ക് ചെയ്യുകയായിരുന്നു  
You were not doing your homework.                                                        
നീ നിന്റെ ഹോംവര്‍ക്ക് ചെയ്യുകയായിരുന്നില്ല
Were you doing your homework?
നീ നിന്റെ ഹോംവര്‍ക്ക് ചെയ്യുകയായിരുന്നൊ?
Weren't you doing your homework?
നീ നിന്റെ ഹോംവര്‍ക്ക് ചെയ്യുകയായിരുന്നില്ലെ?
Why weren't you doing your homework?
നീ എന്തുകൊണ്ട് നിന്റെ ഹോംവര്‍ക്ക് ചെയ്യുകയായിരുന്നില്ല?

2) ഒരു കാലയളവില്‍ നടന്നുകൊണ്ടിരുന്ന ഒരു പതിവു പ്രവൃത്തിയെ കുറിക്കുവാനും Past Continuous Tense ഉപയോഗിക്കും

Examples

Sary was studying  hard for her exams that week.
ശാരി അവളുടെ ആ ആഴ്ചത്തെ എക്സാംസിനു വേണ്ടി കഠിനമായി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു
Sary was not studying  hard for her exams that week
ശാരി അവളുടെ ആ ആഴ്ചത്തെ എക്സാംസിനു വേണ്ടി കഠിനമായി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നില്ല
Was Sary  studying  hard for her exams that week?
ശാരി അവളുടെ ആ ആഴ്ചത്തെ എക്സാംസിനു വേണ്ടി കഠിനമായി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നൊ?
Wasn't Sary  studying  hard for her exams that week?
ശാരി അവളുടെ ആ ആഴ്ചത്തെ എക്സാംസിനു വേണ്ടി കഠിനമായി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നില്ലെ ?
Why wasn't Sary studying  hard for her exams that week?
എന്തുകൊണ്ട് ശാരി അവളുടെ ആ ആഴ്ചത്തെ എക്സാംസിനു വേണ്ടി കഠിനമായി പഠിച്ചുകൊണ്ടിരുന്നില്ല?

I was reading a really interesting novel then.
വളരെ രസകരമായ ഒരു നോവല്‍ ഞാനപ്പോള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു
I was not reading any interesting novel then.
രസകരമായ  നോവലൊന്നും ഞാനപ്പോള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നില്ല
Were you reading any  interesting novel then?
രസകരമായ നോവല്‍ വല്ലതും നീയപ്പോള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നൊ?
Weren't you reading some  interesting novel then?
ഏതൊ രസകരമായ  നോവല്‍ നീയപ്പോള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നില്ലെ?
What novel were you reading then?
നീയപ്പോള്‍ എന്തു നോവല്‍  വായിച്ചുകൊണ്ടിരിക്കുകയായിരുന്നു?

We were working hard in those days.
ആ ദിവസങ്ങളില്‍ ഞങ്ങള്‍ കഠിനമായി വര്‍ക്കു ചെയ്യുകയായിരുന്നു
We weren't working hard in those days.
ആ ദിവസങ്ങളില്‍ ഞങ്ങള്‍ കഠിനമായി വര്‍ക്കു ചെയ്യുകയായിരുന്നില്ല
Were you working hard in those days?
ആ ദിവസങ്ങളില്‍ നിങ്ങള്‍ കഠിനമായി വര്‍ക്കു ചെയ്യുകയായിരുന്നൊ ?
Weren't you working so hard in those days?
ആ ദിവസങ്ങളില്‍ നിങ്ങള്‍ വളരെ കഠിനമായി വര്‍ക്കു ചെയ്യുകയായിരുന്നില്ലെ?
Why were you working so hard in those days?
ആ ദിവസങ്ങളില്‍ എന്താ നിങ്ങള്‍ അത്ര കഠിനമായി വര്‍ക്കു ചെയുകയായിരുന്നത്?
Why weren't you working hard enough in those days?
ആ ദിവസങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ടാ വേണ്ടത്ര കഠിനമായി വര്‍ക്കു ചെയ്യുകയല്ലായിരുന്നത്?

I was studying to become a doctor.
ഞാന്‍ ഒരു ഡോക്റ്ററാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു
I was not studying to become a doctor.
ഞാന്‍ ഒരു ഡോക്റ്ററാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നില്ല
Were you studying to become a doctor?
നീ ഒരു ഡോക്റ്ററാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നൊ?
Weren't you studying to become a doctor?
നീ ഒരു ഡോക്റ്ററാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നില്ലെ?
Why were you studying to become a doctor?
നീ എന്തുകൊണ്ടാ ഒരു ഡോക്റ്ററാകാന്‍ പഠിച്ചുകൊണ്ടിരുന്നത്?
What were you studying for?
നീ എന്തിനു വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു?

I was teaching at the university then.
ഞാനപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു
I was not teaching at the university then.
ഞാനപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നില്ല
Were you teaching at the university then?
നീയപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നൊ?
Weren't you teaching at the university then?
നീയപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നില്ലെ?
Where were you teaching then?
നീയപ്പോള്‍ എവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു?

    3)സമീപ ഭാവിയില്‍ നടക്കുവാന്‍ പോകുകയായിരുന്ന പ്രവൃത്തിയെ കുറിക്കുവാനും Past Continuous Tense ഉപയോഗിക്കും

    Examples
Pearl was coming for dinner the following day.
പേള്‍ അടുത്ത ദിവസം ഡിന്നറിനു വരികയായിരുന്നു
Pearl was not coming for dinner the following day.
പേള്‍ അടുത്ത ദിവസം ഡിന്നറിനു വരികയായിരുന്നില്ല
Was Pearl coming for dinner the following day?
പേള്‍ അടുത്ത ദിവസം ഡിന്നറിനു വരികയായിരുന്നൊ?
Wasn't Pearl coming for dinner the following day?
പേള്‍ അടുത്ത ദിവസം ഡിന്നറിനു വരികയായിരുന്നില്ലെ?
When was Pearl coming for dinner?
പേള്‍ എപ്പോഴാണ് ഡിന്നറിനു വരികയായിരുന്നത്?
Who was Pearl coming with?
പേള്‍ ആരുടെ കൂടെയാണ് വരികയായിരുന്നത്?

We were going on a tour to Munnar the following week.
ഞങ്ങള്‍ തുടര്‍ന്നുള്ള ആഴ്ച മൂന്നാറിനു ഒരു റ്റൂര്‍ പോകുകയായിരുന്നു
We weren't going on a tour to Munnar the following week.
ഞങ്ങള്‍ തുടര്‍ന്നുള്ള  ആഴ്ച മൂന്നാറിനു ഒരു റ്റൂര്‍ പോകുകയായിരുന്നില്ല
We weren't going on any tour.
ഞങ്ങള്‍ റ്റൂര്‍ ഒന്നും പോകുന്നുണ്ടായിരുന്നില്ല
We were going nowhere.
         or
We weren't going anywhere.
ഞങ്ങള്‍ ഒരിടത്തും പോകുന്നുണ്ടായിരുന്നില്ല
Were you going on a tour to Munnar the following week?
നിങ്ങള്‍ തുടര്‍ന്നുള്ള  ആഴ്ച മൂന്നാറിനു ഒരു റ്റൂര്‍ പോകുന്നുണ്ടായിരുന്നൊ?
Weren't you going on a tour to Munnar the following week?
നിങ്ങള്‍ തുടര്‍ന്നുള്ള  ആഴ്ച മൂന്നാറിനു ഒരു റ്റൂര്‍ പോകുന്നുണ്ടായിരുന്നില്ലെ?
Were you going by bus or by car?
നിങ്ങള്‍ ബസ്സിനാണൊ അതൊ കാറിനാണൊ പോകുന്നുണ്ടായിരുന്നത്?
Were you going on your motor bikes?
നിങ്ങള്‍ നിങ്ങളുടെ ബൈക്സിലാണൊ പോകുന്നുണ്ടായിരുന്നത്?
When were you going on your tour to Munnar?
നിങ്ങള്‍ എപ്പോഴാണ് നിങ്ങളുടെ മൂന്നാര്‍ റ്റൂര്‍ പോകുന്നുണ്ടായിരുന്നത്?

I was meeting some friends after work.
ഞാന്‍ വര്‍ക്കിനു ശേഷം ചില ഫ്രെന്‍ഡ്സിനെ കാണുന്നുണ്ടായിരുന്നു
I was not meeting anyone  after work.
ഞാന്‍ വര്‍ക്കിനു ശേഷം ആരെയും കാണുന്നുണ്ടായിരുന്നില്ല
Were you meeting any friends after work?
നീ വര്‍ക്കിനു ശേഷം ഏതെങ്കിലും ഫ്രെന്‍ഡ്സിനെ കാണുന്നുണ്ടായിരുന്നൊ?
Weren't you meeting some friends after work?
നീ വര്‍ക്കിനു ശേഷം ഏതൊ ഫ്രെന്‍ഡ്സിനെ കാണുന്നുണ്ടായിരുന്നില്ലെ?
Who were you meeting after work.?
നീ വര്‍ക്കിനു ശേഷം ആരെയാണ്  കാണുന്നുണ്ടായിരുന്നത്?
Why were you meeting them?
നീ എന്തിനാണ് അവരെ കാണുന്നുണ്ടായിരുന്നത്?
Who were coming to see you?
നിന്നെ കാണാന്‍ ആരൊക്കെയാണ് വരുന്നുണ്ടായിരുന്നത്?

I was going to a party that night.
ഞാന്‍ അന്നുരാത്രി ഒരു പാര്‍ട്ടിക്കു പോകുന്നുണ്ടായിരുന്നു
I was not going to any party that night.
ഞാന്‍ അന്നുരാത്രി പാര്‍ട്ടിക്കൊന്നും പോകുന്നുണ്ടായിരുന്നില്ല
Were you going to a party that night?
നീ അന്നുരാത്രി ഒരു പാര്‍ട്ടിക്കു പോകുന്നുണ്ടായിരുന്നൊ?
Weren't you going to a party that night?
നീ അന്നുരാത്രി ഒരു പാര്‍ട്ടിക്കു പോകുന്നുണ്ടായിരുന്നില്ലെ?
Who were you taking along?
നീ ആരെയാണ് കൂടെ കൊണ്ടുപോകുന്നുണ്ടായിരുന്നത്?
Why weren't  you going to the party that night?
നീ എന്തുകൊണ്ടാണ് അന്നുരാത്രി പാര്‍ട്ടിക്കു പോകുന്നില്ലായിരുന്നത്?
Why were they throwing that party?
അവര്‍ എന്തിനാണ് ആ പാര്‍ട്ടി നടത്തുന്നുണ്ടായിരുന്നത്?

He was coming with us that night.
അവന്‍ അന്നുരാത്രി നമ്മുടെ കൂടെ വരുന്നുണ്ടായിരുന്നു
He was not coming with us that night.
അവന്‍ അന്നുരാത്രി നമ്മുടെ കൂടെ വരുന്നുണ്ടായിരുന്നില്ല
Was he coming with you that night?
അവന്‍ അന്നുരാത്രി നിങ്ങളുടെ കൂടെ വരുന്നുണ്ടായിരുന്നൊ?
Wasn't he coming with you that night?
അവന്‍ അന്നുരാത്രി നിങ്ങളുടെ കൂടെ വരുന്നുണ്ടായിരുന്നില്ലെ?
Why wasn't he coming with you that night?
അവന്‍ എന്താ അന്നുരാത്രി നിങ്ങളുടെ കൂടെ വരുന്നില്ലായിരുന്നത്?
Why was he coming with you that night?
അവന്‍ എന്തിനാ അന്നുരാത്രി നിങ്ങളുടെ കൂടെ വരുന്നുണ്ടായിരുന്നത്?

4) നമ്മെ അലോസരപ്പെടുത്തിയിരുന്ന രീതിയിലുള്ള ഒരാളുടെ പതിവു പെരുമാറ്റത്തെ കുറിച്ച് സംസാരിക്കാന്‍ always, constantly എന്നിവയുടെ കൂടെ Present Continuous Tense ഉപയോഗിക്കാറുണ്ട്

Examples

She was always coming to class late.
അവള്‍ എപ്പോഴും ക്ലാസില്‍ വൈകി വരികയായിരുന്നു
He was always coming late
അവന്‍ എപ്പോഴും വൈകിയെത്തുകയായിരുന്നു
My wife was always getting on my nerves.
എന്റെ ഭാര്യ എപ്പോഴും എന്നെ ദേഷ്യപ്പെടുത്തുകയായിരുന്നു
She was always demanding one thing or another
അവള്‍ എപ്പോഴും ഒന്നല്ലെങ്കില്‍ മറ്റൊന്ന്‍ ആവശ്യപ്പെടുകയായിരുന്നു
He was constantly talking in class.
അവന്‍ സ്ഥിരം ക്ലാസില്‍ സംസാരിക്കുകയായിരുന്നു
I didn't like them because they were always complaining
എനിക്കവരെ ഇഷ്ടമല്ലായിരുന്നു.കാരണം അവര്‍ എപ്പോഴും പരാതി പറയുകയായിരുന്നു

End of the Lesson.Thanks for Reading


EmoticonEmoticon